23 June 2012

ഞാനറിയുമൊരാള്‍


ഇടവഴിയിലെ വളവിലൂടിറങ്ങും മുമ്പ്,
ഒരു പിന്‍വിളി കേള്‍ക്കും പോല്‍
ഞാന്‍ പിന്തിരിഞ്ഞൊരു വേള
പിറകിലേക്ക് കണ്ണയച്ചിരിക്കാം

ഞാനറിയുമൊരാള്‍
എന്‍ പേര്‍ചൊല്ലി വിളിച്ചതോര്‍ത്ത്..

സ്വപ്നശലാകകള്‍ കണ്ണിലണഞ്ഞതില്‍പ്പിന്നെ,
ഒരു തൊട്ടൂവിളി അറിഞ്ഞ പോല്‍
ഞാനെന്‍ പീലികള്‍ വിടര്‍ത്തി
മയൂരനൃത്തം ആടിയിരിക്കാം

ഞാനറിയുമൊരാള്‍
എന്നില്‍ മേഘതീര്‍ത്ഥമായ് നിറയുമെന്നോര്‍ത്ത്..

----------------------------------------------------------------------------

*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

31 comments:

  1. നീയറിയുമൊരാള്‍ സ്നേഹത്തോടെ ഒരു കമന്റുമായി ഓടിയെത്തിയല്ലോ.

    ReplyDelete
  2. സംശയിക്കേണ്ട,മേഘതീര്‍ഥമായ് നിറയുക തന്നെ ചെയ്യും.

    ReplyDelete
  3. മനോഹരമീ വരികള്‍..അഭിനന്ദനങ്ങള്‍

    ReplyDelete
  4. മയൂരനൃത്തം നടക്കട്ടെ..

    ReplyDelete
  5. നല്ല വരികള്‍ ,.. നല്ല താളം... എഴുത്ത് തുടരട്ടെ,... ആശംസകള്‍...
    :-)

    ReplyDelete
  6. ഞാനറിയുമൊരാള്‍
    എന്നില്‍ മേഘതീര്‍ത്ഥമായ് നിറയുമെന്നോര്‍ത്ത്..

    ReplyDelete
  7. ഞാനുമറിയുമൊരാളെ....
    ഇതെനിക്ക് മനസ്സിലായിട്ടാ..ഒന്നും ഒളിപ്പച്ച് വെച്ചിട്ടില്ല വരികൾക്കിടയിൽ.
    ആശംസകൾ നല്ലെഴുത്തിനു.

    ReplyDelete
  8. ആ ആള്‍ വരുന്നത് വരെ ഇങ്ങനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.

    ReplyDelete
  9. എന്താ ഒരിളക്കം..?
    വെര്‍തേ നാട്ടാരേക്കൊണ്ട് അതുമിതും പറയിക്കല്ലേ..!!

    ആശംസകളോടെ..പുലരി

    ReplyDelete
  10. എന്നെ അറിയുന്ന ആളുക്കളെകാള്‍
    അതികം
    ഞാന്‍ അറിയുന്ന ആളുകള്‍

    ReplyDelete
  11. നല്ല വരികള്‍ .....

    ReplyDelete
  12. അറിയാത്തൊരാള്‍ ആയില്ലല്ലോ ?അതു കൊണ്ട് പേടിക്കേണ്ട ട്ടോ ?നല്ല കവിതയ്ക്ക് ആശംസള്‍ !

    ReplyDelete
  13. സുരഭിയില്‍ നിന്ന് ദുരൂഹമല്ലാത്തൊരു കവിതയുടെ ലാസ്യവര്‍ഷം,മയൂരനൃത്തം..

    ReplyDelete
  14. ഞാനറിയുമൊരാള്‍
    എന്‍ പേര്‍ചൊല്ലി വിളിച്ചതോര്‍ത്ത്..
    ...........

    നന്നായി ..നിശസുരഭി

    ReplyDelete
  15. പരിചിതിമായ ആ മേഘതീര്‍ത്ഥം പെയ്തു നിറഞ്ഞു കനവിന്റെ പീലികള്‍ക്ക് മാറ്റു കൂട്ടട്ടെ.നല്ല വരികള്‍,ആശംസകള്‍

    ReplyDelete
  16. പിന്‍വിളി കാതോര്‍ത്തിരിക്കൂ, പ്രിയമുല്ലോരാ വിളിയാളം കാറിന്റെ ചിറകേറി വരും..

    ReplyDelete
  17. സ്വപ്നശലാകകള്‍ കണ്ണിലണഞ്ഞതില്‍പ്പിന്നെ,
    ഒരു തൊട്ടൂവിളി അറിഞ്ഞ പോല്‍
    ഞാനെന്‍ പീലികള്‍ വിടര്‍ത്തി
    മയൂരനൃത്തം ആടിയിരിക്കാം

    ReplyDelete
  18. സ്വപ്നശലാകകള്‍ കണ്ണിലണഞ്ഞതില്‍പ്പിന്നെ,
    ഒരു തൊട്ടൂവിളി അറിഞ്ഞ പോല്‍
    ഞാനെന്‍ പീലികള്‍ വിടര്‍ത്തി
    മയൂരനൃത്തം ആടിയിരിക്കാം


    നല്ല വരികൾ :)

    ReplyDelete
  19. ഞാനറിയുമൊരാള്‍
    കൊള്ളാം സുരഭി...:!!

    ReplyDelete
  20. അറിയുമൊരാളുടെ പിന്‍വിളി എല്ലാവരുടെ സ്വപ്നത്തിലുമുണ്ട്.
    കളഞ്ഞുപോയതെന്തോ തിരയുന്ന പോലെ.

    ReplyDelete
  21. ഞാന്‍ അറിയുമൊരാള്‍...

    ReplyDelete
  22. മനസ്സ് കൊതിക്കുന്നുണ്ട് , ഒരു പിന്‍വിളിക്ക് ..
    കാതൊര്‍ക്കുന്നുണ്ട് ..
    ജീവിതത്തിന്റെ ഊടു വഴികളില്‍ എപ്പൊഴും
    നാം കൊതിക്കുന്നൊരു സ്വപ്നം ..
    നമ്മെ , നമ്മുടെ പേരിനേ വിളിച്ച്
    പിന്നിലേക്ക് , നഷ്ടമായ സ്വര്‍ഗങ്ങളിലേക്ക്
    കൂട്ടി കൊണ്ടു പൊകുവാന്‍ ..
    എന്തേ നമ്മളൊക്കെ ഇങ്ങനെയല്ലേ ..
    ഒരൊ നിമിഷവും നമ്മുക്കതല്ലേ പറയാനുള്ളു ..
    ഒരുപാടിഷ്ടമായ വരികള്‍ സഖേ ..
    പതിയെ പതിയെ സുഖമുള്ള ചിന്തകള്‍ പകരുന്നവ ..

    ReplyDelete
  23. വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
    അറിയാമതെന്നാലുമെന്നും
    പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
    പകുതിയേ ചാരാറുള്ളല്ലോ
    പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
    വെറുതേ മോഹിക്കുമല്ലൊ

    നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു
    പദ വിന്യാസം കേട്ട പോലെ
    വരവായാലൊരു നാളും പിരിയാത്തെന്‍ മധുമാസം
    ഒരു മാത്ര കൊണ്ടു വന്നല്ലൊ
    ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ

    കൊതിയോടെ ഓടിച്ചെന്നകലത്താവഴി
    യിലേക്കിരു കണ്ണും നീട്ടുന്ന നേരം
    വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
    തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
    എന്റെ വഴിയേ തിരിച്ചു പോകുന്നു"

    ReplyDelete
  24. ''ഞാനറിയുമൊരാള്‍
    എന്നില്‍ മേഘതീര്‍ത്ഥമായ് നിറയുമെന്നോര്‍ത്ത്..'' ഒരു പിന്‍വിളി , ഒരു പ്രതീക്ഷ...നന്നായിരിക്കുന്നു.

    ReplyDelete
  25. Good. there is impact.

    (The key man is missing. So I can use only English key board)

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...