06 November 2010

വിടപറയും നേരം

ഇല്ല, ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല.

തിക്തമായ അനുഭവങ്ങള്‍ സ്വയംവരം ചെയ്തതാണെന്ന നല്ല ബോധമുണ്ട്. അരുതാത്തത് ചെയ്യരുതെന്ന അവന്റെ നിര്‍ദ്ദേശം ചെവിക്കൊണ്ടില്ല, നിര്‍ബന്ധം തനിക്കായിരുന്നു. ആണല്ലെന്ന തരത്തിലുള്ള കളിയാക്കല്‍ വാശികയറ്റാന്‍ താന്‍ ബോധപൂര്‍വ്വം പറഞ്ഞതിന് പ്രവൃത്തിയിലൂടെയാണ് അവനില്‍ നിന്നും മറുപടി കിട്ടിയത്. തനിക്ക് വേണ്ടതും അതുതന്നെയായിരുന്നു, ബോധ-ഉപബോധങ്ങള്‍ വ്യത്യാസമില്ലാത്ത കാലം.

കോളെജിന്റെ പടിയിറങ്ങുമ്പോള്‍ ഒരു യാത്ര പറയലിന്റെ ഔപചാരികത ഒഴിവാക്കാനാണ് അതിന്റെ തലേന്നാള്‍തന്നെ ഹോസ്റ്റല്‍ വിട്ടിറങ്ങിയത്. അന്ന് അവസാനമായ് കാണുകയാണെന്ന ഉറപ്പോടെ തന്നെയാണ് അവനെ സമീപിച്ചതും നാളെ കാണാമെന്ന് കള്ളം പറഞ്ഞതും. ബാഗുകള്‍ ഓട്ടോയില്‍ കയറ്റുമ്പോള്‍ ദേവികേ, നാളെ ഒരീസം കൂടിയല്ലെ, നീ പോകരുത് എന്ന ജയയുടെ പിന്‍വിളി തനിക്ക് കേട്ടില്ലെന്ന് നടിക്കാന്‍ വിഷമം ഉണ്ടായിരുന്നില്ല. ഹോസ്റ്റലും കടന്ന് കോളെജിന് മുന്നിലൂടെ ഓട്ടൊ കടന്നുപോകവെ അവസാനമായ് ഒന്നുകൂടി ആ ക്യാമ്പസും മുറ്റവും കരിങ്കല്‍ ചുവരുകളും പിറകിലേക്ക് ഒഴുകി മറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഏകാന്തതയുടെ ദിവസങ്ങള്‍ കൊഴിഞ്ഞ് വീണത് കണക്കെടുത്തില്ല. പിന്നീടെപ്പൊഴോ രൂപഭേദങ്ങളോടെ ഒരു മുഖം മനസ്സിലേക്ക് കയറിയത് എങ്ങനെയായിരുന്നു എന്നറിയില്ല. ഏകാന്തതയുടെ ഒപ്പമുള്ള കവിതസ്വാദനം ചെറുവരികളായ് ഇമെയിലിലൂടെ നിശബ്ദശബ്ദമായ് മനസ്സുകളെ തമ്മിലടുപ്പിച്ചതാവാം. എല്ലാം തുറന്നെഴുതിയിട്ടും തന്നെ സ്വീകാര്യമായത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല.

ഇല്ല,

ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല..

നിന്നെ വെറുക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്-

ഇന്നെന്നാൽ വെറുക്കപ്പെട്ടവനേ,
നിനക്കായ് ഞാനെന്റെ കൈകള്‍ നീട്ടിയത്-

പഴകിയ, ചിതലരിച്ച
എന്‍ ഹൃദയം കരിച്ച ചാമ്പലില്‍
കുളിച്ചതിന്‍ ശേഷമല്ല,
നോമ്പെടുത്തല്ല,
അഗ്നിനാളങ്ങള്‍ക്കുമുയരെ
മന്ത്രങ്ങള്‍ ചൊല്ലി
ആ അഗ്നിശുദ്ധിക്ക് ശേഷമല്ല..

ഇന്ന് എന്റെ വിടപറയലില്‍
സ്വയം കൊളുത്തിയ ചിതയില്‍
അവസാനം നിറയാന്‍
ഒരു നുള്ള് വെണ്ണീറിനു പോലും
എന്നില്‍ ബാക്കിയായ് ഒന്നുമില്ല,

ഇരുനിറങ്ങളില്‍
നീ രചിച്ച വരികളിലെ
മരണത്തിന്‍ നറുമണവും
മാറ്റത്തിന്‍ പുതുമണവും
എന്റെ സിരകളില്‍ നിറക്കുവാനാവരുത്.
ഇവിടെ നിന്നും യാത്ര പറയുകയാണ്,
ഇനിയൊരിക്കലും കാണരുതെന്നാശംസകളോടെ..
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

100 comments:

 1. വ്യത്യസ്തമായ എന്തോ ഒന്ന് ഈ പോസ്റ്റിലുണ്ട്... കൊള്ളാം.

  ReplyDelete
 2. നിശാസുരഭി വളരെ മനോഹരമായി ഈ വരികള്‍
  വിരഹ വേദനയാല്‍ നീറുന്ന സമയമായത് കൊണ്ടാവാം
  മനസ്സില്‍ നിന്നും മായുന്നില്ല ഈ വരികള്‍.............എന്റെ ബ്ലോഗിലേക്ക് സ്വാഗതം

  ReplyDelete
 3. ഇഷ്ടമായി...... :) :)

  ReplyDelete
 4. ശ്രീ എഴുതിയതുപോലെ എന്തോ ദുരൂഹമായ ഒന്ന് വായിച്ചപ്പോൾ അനുഭവപ്പെട്ടു.

  ReplyDelete
 5. valare vythyashtamaya kadhaprachil... othiri nannayittundu... aashamsakal....

  ReplyDelete
 6. മറക്കുക മറന്നാലും മറയാത്ത,
  സഖി.....നിൻ മൊഴികൾ........
  നല്ല അവതരണം
  ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

  ReplyDelete
 7. ശ്രീ പറഞ്ഞ പോലെ വിത്യസ്തമായത് എന്തോ ഒന്ന് ഈ പോസ്റ്റിലുണ്ട്.

  കൊള്ളാം

  ReplyDelete
 8. "ഇല്ല,
  ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല.."

  :)

  ReplyDelete
 9. കൊള്ളാം നന്നായിരിക്കുന്നു..ഏറെ പറയാതെ
  ഒതുക്കി പറഞ്ഞു..നന്നായിരിക്കുന്നു ഈ എഴുത്ത്..

  ReplyDelete
 10. ഇന്ന് എന്റെ വിടപറയലില്‍
  സ്വയം കൊളുത്തിയ ചിതയില്‍
  അവസാനം നിറയാന്‍
  ഒരു നുള്ള് വെണ്ണീറിനു പോലും
  എന്നില്‍ ബാക്കിയായ് ഒന്നുമില്ല,

  ReplyDelete
 11. ശ്രീയും ഹംസക്കയും പറഞ്ഞത്‌ തന്നെ!! നന്നായിരിക്കുന്നു.

  ReplyDelete
 12. നന്നായിരിക്കുന്നു.

  ReplyDelete
 13. "ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല.."

  പാഴ്കിനാവാണെന്ന് സ്വയം വിലയിരുത്തിയത് എന്തിനാണ്‌? എല്ലാം അറിഞ്ഞിട്ടും അവന്‍ സ്വകീരിക്കാന്‍ തയ്യാറായതല്ലേ?

  കഥയില്‍ തുടങ്ങി കവിതയില്‍ അവസാനിപ്പിച്ചത് എനിക്ക് ഇഷ്ടമായി.

  ReplyDelete
 14. കഥയിൽ തുടങ്ങി കവിതയായി അവസാനിപ്പിയ്ക്കുന്ന ടെക്നിക് നന്നായിട്ടുണ്ട്.

  ReplyDelete
 15. വ്യത്യസ്തത കാണുന്നു
  മനോഹരമായിരിക്കുന്നു

  ReplyDelete
 16. വെറുക്കുന്നു എന്നു പറയുമ്പോള്‍ അത്രയും സ്നേഹിക്കുന്നു എന്നും
  കാണരുത് എന്നു പറയുമ്പോള്‍ അത്രയും കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന
  ഒരു ദ്വന്ദം നമ്മളെ എപ്പോളും പിന്തുടരുന്നു അല്ലേ...

  ReplyDelete
 17. മനോഹരം... നിശയുടെ സൌരഭ്യമുള്ള കഥ

  ReplyDelete
 18. നന്നായിരിക്കുന്നു ഈ വ്യത്യസ്തത..

  ReplyDelete
 19. ആണല്ലെന്ന തരത്തിലുള്ള കളിയാക്കല്‍ വാശികയറ്റാന്‍ താന്‍ ബോധപൂര്‍വ്വം പറഞ്ഞതിന് പ്രവൃത്തിയിലൂടെയാണ് അവനില്‍ നിന്നും മറുപടി കിട്ടിയത്. തനിക്ക് വേണ്ടതും അതുതന്നെയായിരുന്നു, ബോധ-ഉപബോധങ്ങള്‍ വ്യത്യാസമില്ലാത്ത കാലം.

  കഥക്കവിത കൊള്ളാം.

  ReplyDelete
 20. കഥയും കവിതയും പിന്നെ ആ പടവും ഇഷ്ട്ടായി ട്ടോ...

  ReplyDelete
 21. കഥ മനസിലായി
  കവിത മനസ്സിലായില്ല

  ReplyDelete
 22. നന്നായിരിക്കുന്നു

  ReplyDelete
 23. പറയുവാന്‍ എന്തൊക്കെയോ ഉണ്ടെങ്കിലും പൂര്‍ണ്ണമാവാത്ത ഫീലാണ് എനിക്ക് തോന്നിയത്. പക്ഷെ നല്ല സാഹിത്യഭംഗിയുണ്ട്. അതുകൊണ്ട് തന്നെ നല്ല വായനാസുഖവും..

  ReplyDelete
 24. കാവ്യാത്മകമായ വരികള്‍. വളരെ ഇഷ്ടമായി.

  ReplyDelete
 25. ഈ എഴുത്ത് എന്റെ ഹൃദയം കീഴടക്കി
  നല്ല വരികള്‍ .ചിട്ടയോടെ

  ReplyDelete
 26. ഇതു പൂർണ്ണമാണോ?..

  ReplyDelete
 27. "ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല"

  എന്തിനായിരുന്നു ഈ ഒളിച്ചോട്ടം?

  ReplyDelete
 28. എഴുത്ത് ഇഷ്ടപ്പെട്ടു..ഇത് വഴി വീണ്ടും വരാം,,

  ReplyDelete
 29. ആദ്യ പോസ്റ്റില്‍ ബൂലോകത്തേക്ക് സ്വാഗതം പറയാന്‍ വന്നിരുന്നു എങ്കിലും പിന്നീടു ഇങ്ങോട്ട വരാന്‍ പറ്റിയില്ല..ക്ഷമിക്കണം..എല്ലാ പോസ്റ്റുകളും നന്നായിട്ടുണ്ട്..തുടര്‍ന്നും നന്നായി എഴുതുക..ആശംസകള്‍..

  ReplyDelete
 30. ചില സൌഹ്രുദം നീര്‍കുമിളകള്‍ പോലെയാണ്...........!!!! എന്നെങ്കിലും എവിടെയെങ്കിലുമൊക്കെ വെച്ച് അതു പൊട്ടുക തന്നെ ചെയ്യും.....!!! എവിടേ നിന്നോ വന്ന്.......!!! മനസ്സില്‍ ഒത്തിരി സുഖവും സന്തോഷവും പകര്‍ന്ന്.......!!!!!!!! പിന്നെ പരസ്പരമറിയാതെയും പറയാതെയും ഒരു യാത്ര പറയല്‍.....!! മനസ്സു മനസ്സു കൊണ്ടു മാത്രം..........!! കാലവും ദൂരവും ഉണക്കാത്ത മുറിവുകളുണ്ടാവില്ല........!! ചിലപ്പോള്‍ ആ മുറിവുകളുടെ ഒരിക്കലും മായ്ക്കാത്ത അടയാളങള്‍ അവശേഷിപ്പിച്ചു കൊണ്ടായിരിക്കുമെന്നു മാത്രം...........!!

  ReplyDelete
 31. കഥയില്‍ തുടങ്ങി കവിതയില്‍ നിര്‍ത്തി ....

  ചിലത് എന്നെങ്കിലും എവിടെയെങ്കിലുമൊക്കെ വെച്ച് അതു പൊട്ടുക തന്നെ വേണം
  നല്ല പ്രണയങ്ങള്‍ ഒക്കെ ദുരന്ത കാവ്യങ്ങളാണ് നമ്മുക്ക് സമാനിച്ചത്

  ReplyDelete
 32. ഇഷ്ട്ടമായി കവിത വളരെ നന്നായിട്ടുണ്ട്

  ReplyDelete
 33. വളരെ നന്നായി
  കാവ്യ ഭംഗിയുള്ള വരികള് !
  അവസാനിപ്പിച്ച രീതിയും
  പുതുമയുണ്ട് .
  അഭിനന്ദനങ്ങള് !

  ReplyDelete
 34. ആദ്യമായി വന്നു. മനസ്സിൽ അല്പം എന്തോ നിറച്ച് ഞാൻ പോകുന്നു.
  ഇനിയും വരാം. ആശംസകൾ…….

  ReplyDelete
 35. നല്ല അവതരണം. ഇഷ്ടപ്പെട്ടു .

  ReplyDelete
 36. എനിക്ക് എന്തൊക്കെയോ മനസ്സിലായി ..എന്നാല്‍ ഒന്നും മനസ്സിലായില്ല ...അത് നിങ്ങളുടെ പ്രശ്നം അല്ല.എനിക്ക് ഇത് ഒന്നും മനസ്സിലാക്കാനുള്ള കഴിവ് ഇല്ല ..എന്നാലും ഇനിയും ഞാന്‍ വരും ..

  ReplyDelete
 37. ഈ കഥയിൽ തുടങ്ങി കവിതയിലവസാനിപ്പിച്ച “കഥിത” കൊള്ളാമല്ലോ.
  ആശംസകൾ

  ReplyDelete
 38. നന്നയിരിക്കുന്നു എന്നു പറയാന്‍ എനിക്കും ഒന്നും മനസ്സില്ലായില്ല !! പക്ഷേ എന്തോ ഒരു രസം വായിക്കാന്‍

  ReplyDelete
 39. കഥയും ( കവിതയും) നന്നായി...
  അഭിനന്ദനങ്ങള്‍ !

  ReplyDelete
 40. കഥയും ഇഷ്ടപ്പെട്ടു. കവിതയും ഇഷ്ടപ്പെട്ടു. ഭാവുകങ്ങള്‍.

  ReplyDelete
 41. വളരെ നന്നായി,നല്ല അവതരണം

  ReplyDelete
 42. അധികം വളച്ചുകെട്ടാതെ പറഞ്ഞു. അതിന്റെ സൌന്ദര്യം വരികളിലുണ്ട്. ആശംസകള്‍

  ReplyDelete
 43. ഇനിയും ഞാന്‍ വരും ..

  ReplyDelete
 44. സാരോല്യ, അതങ്ങനെയൊക്കെയാ, വരികളിൽ നൊമ്പരം മുഴുവനുമുണ്ട്!

  ReplyDelete
 45. തിരഞ്ഞെടുത്ത പദങ്ങള്‍ കൊണ്ട് മൊടഞ്ഞെടുത്ത വരികള്‍ ഇഷ്ട്ടമായി...
  ആദ്യമായാണ് ഇവിടെ വരുന്നത്, ഇനി ഇവിടെ കൂടാന്‍ തീരുമാനിച്ചു..ആശംസകള്‍ !

  ReplyDelete
 46. ഇരുനിറങ്ങളില്‍
  നീ രചിച്ച വരികളിലെ
  മരണത്തിന്‍ നറുമണവും
  മാറ്റത്തിന്‍ പുതുമണവും
  ----------------------
  ഒരുവേള മറക്കുകില്‍
  എനിക്ക് നീ -
  നല്കിയതത്രയും നിരര്‍ത്ഥകം.
  (എന്റെ ഒരു സങ്കല്‍പം)

  ReplyDelete
 47. പുതമുയുള്ള വരികള്‍
  അഭിനന്ദനങ്ങള്‍.

  ReplyDelete
 48. ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല...

  ഒരു വട്ടം വായന കഴിഞ്ഞിട്ടുവീണ്ടും വായിക്കാന്‍ തോന്നുന്നു! ഓരോ വായന കഴിയുമ്പോഴും നിഗൂഡമായ എന്തോ ഒന്ന്... കുരുക്കുകള്‍ മുറുകിവരുന്നു!!!!!

  ReplyDelete
 49. വരവിനും അഭിപ്രായത്തിനും ആദ്യമേ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

  @ചിന്നവീടര്‍
  മനുഷ്യ ജീവിതം നിഗൂഡം തന്നെയല്ലെ ;)

  @എം.അഷ്റഫ്.
  നല്ല അഭിപ്രായത്തിനു നന്ദി

  @appachanozhakkal
  സങ്കല്‍പ്പം മാത്രമോ? അല്ലെന്ന് തോന്നുന്നു, മറന്നുവെന്ന് ശഠിച്ചാലും ഓര്‍മ്മകള്‍ എല്ലാം മരിക്കില്ല, നന്ദി.

  @സലീം ഇ.പി.
  “മെടെഞ്ഞെടുത്ത” എന്നാണെന്ന് കരുതട്ടെ ആ വാക്ക്, നന്ദി നല്ല അഭിപ്രായത്തിന്.

  @ശ്രീനാഥന്‍ മാഷിന്, മാഷ് കാര്യം മനസ്സിലാക്കിയല്ലോ :(
  ഹ ഹ ഹ, നന്ദി മാഷെ!

  @THE COAST
  വരണമം അഭിപ്രായവും പറയണം.

  @നിശാഗന്ധി പൂക്കുന്ന രാത്രി
  വളച്ച് കെട്ട് ഇഷ്ടമല്ല, അതാണെങ്കില്‍ ഒരുപാട് നഷ്ടവും ഉണ്ടാക്കുന്നു.

  @ismail chemmad
  നന്ദി, നല്ല അഭിപ്രായത്തിന്.

  @chandni
  നന്ദി, വരികള്‍ ഇഷ്ടമായതില്‍.

  @Villagemaan
  നന്ദി, വരികള്‍ ഇഷ്ടമായതില്‍.

  ReplyDelete
 50. @ചെകുത്താന്‍
  രസകരം എന്നരിഞ്ഞതില്‍ സന്തോഷം, മനസ്സിലായില്ലെ, രക്ഷപ്പെട്ടു, ഹിഹിഹി!

  @Kalavallabhan
  കഥിത, മലയാള ഭാഷയ്ക്ക് പുതിയ സാഹിത്യരൂപം, ഹ ഹ ഹ.
  നന്ദി കലാവല്ലഭാ..!

  @faisu madeena
  ..അത് നിങ്ങളുടെ പ്രശ്നം അല്ല.എനിക്ക് ഇത് ഒന്നും മനസ്സിലാക്കാനുള്ള കഴിവ് ഇല്ല <== ഫൈസു, താങ്കള്‍ മനസ്സിലാക്കിയത്രേ ഉദ്ദേശിച്ചുള്ളൂന്നെ.

  @ചെറുവാടി
  വരികള്‍ ഇഷ്ടപ്പെട്ടതില്‍ നന്ദി :)

  @sm sadique
  ഞാനിവിടെ പുതുതാ,
  നന്ദി

  @chithrangada ചേച്ചി,
  നല്ല അഭിപ്രായത്തിനു നന്ദി

  @സുറുമി
  നന്ദി ട്ടൊ

  @Vishnupriya.A.R
  ആ അഭിപ്രായം അങ്ങട്ട് പിടിച്ചൂട്ടാ

  @MyDreams
  താങ്കള്‍ടെ ആ അഭിപ്രായവും അങ്ങട്ട് പിടിച്ചൂട്ടാ

  @ABHI
  നന്ദി അഭി

  ReplyDelete
 51. @തൃശൂര്‍കാരന്‍.....
  നന്ദി വീണ്ടും വരിക!

  @വഷളന്‍ജേക്കെ ⚡ WashAllenⒿⓚ
  ദേവികയോട് ചോദിച്ചിട്ട് പറയാം ;)

  @Sabu M H
  പൂര്‍ണ്ണമല്ല എന്നൊരു പ്രതീതിയാണല്ലോ ജീവിതം മുന്നോട്ട് നീക്കണത് ;) നന്ദി

  @സാബിബാവ
  നന്ദി :)

  @Thommy
  നന്ദി

  @Shukoor Cheruvadi
  നന്ദി

  @Manoraj
  പൂര്‍ണ്ണമല്ല എന്നൊരു പ്രതീതിയാണല്ലോ ജീവിതം മുന്നോട്ട് നീക്കണത് ;), സാഹിത്യഭംഗി എന്ന വാക്ക് ഒരവാര്‍ഡ് തന്നെ! നന്ദി

  @ജുവൈരിയ സലാം
  നന്ദി

  @ഇസ്മായില്‍ കുറുമ്പടി (തണല്‍)
  അപ്പൊ ഇതൊരാധുനിക കവിതയായല്ലെ ;) വെറുതേ പറഞ്ഞതാ!
  നന്ദി

  @ഒഴാക്കന്‍.
  നന്ദി, ഇഷ്ടമായതില്‍, ചിത്രം ഞാന്‍ കട്ടതാ!

  ReplyDelete
 52. @പട്ടേപ്പാടം റാംജി
  ഒരു വലിയ കഥാകാരന് ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം.

  @krishnakumar513
  വ്യത്യസ്തത ദര്‍ശിച്ചതില്‍ സന്തോഷം.

  @SONY.M.M
  :)

  @Jishad Cronic
  നന്ദി

  @ഭാനു കളരിക്കല്‍
  സത്യം!

  @ഒറ്റയാന്‍
  വ്യത്യസ്തത ദര്‍ശിച്ചതില്‍ സന്തോഷം.

  @Echmukutty
  ടെക്നിക്, അതങ്ങനെ മനപ്പൂര്‍വ്വം ആയതല്ല. ഇതൊരു വ്യത്യസ്തതയായതില്‍ സന്തോഷം.

  @Vayady
  അയ്യോ!!!! അതൊരു സ്വകാര്യമാ!
  दिल में तुझे बिटाके करलूंगी में बंद आखें
  पूजा करूंगी तेरी होगे रहूँगी तेरी ! ;)

  @mini//മിനി
  നന്ദി

  @ഹനീഫ വരിക്കോടൻ.
  നന്ദി

  ReplyDelete
 53. @മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
  ഒന്നും പറഞ്ഞില്ല :)

  @lekshmi. lachu
  ലെച്ചു, നന്ദി

  @മാണിക്യം
  ഇല്ലെന്ന് ദേവികയുടെ അഭിപ്രായമാ ;)

  @ഹംസ
  നന്ദി

  @പഞ്ചാരക്കുട്ടന്‍
  നന്ദി

  @jayarajmurukkumpuzha
  നന്ദി

  @രമേശ്‌അരൂര്‍
  നന്ദി

  @അപ്പു
  ദുരൂഹതയൊന്നും ഇല്ല്യാന്നെ :)

  @SAJAN S
  നന്ദി

  @സ്നേഹപൂര്‍വ്വം അനസ്
  അതു കൊള്ളാം, വിരഹ ഗായകന്‍!

  @ശ്രീ
  ആദ്യ കമന്റിനു നന്ദി, വ്യത്യസ്തത കാണാന്‍ സാധിപ്പിച്ചതില്‍ സന്തോഷവും.

  എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ നന്ദി

  ReplyDelete
 54. വന്നത് ഒരു നിശാ സുരഭിയെത്തേടി......മനസ്സില്‍ എന്തോ നിറഞ്ഞു....അതിനെന്ത് പേരിട്ടു വിളിക്കണമെന്നറിയില്യാ......പോകുന്നു നിറഞ്ഞ മനസ്സോടെ വീണ്ടും വരാന്‍....ആശംസകള്‍ സുഹൃത്തേ...വ്യത്യസ്തമായ അവതരണം...പ്രമേയവും...

  ReplyDelete
 55. നിഗുഡതകൾ നിറഞ്ഞ അർത്ഥഗർഭമായ രചന ശൈലി..നന്നായിരിക്കുനു..എല്ലാ ആശംസകളും
  വാക്കുകൾ കൊണ്ട്‌ നിറവുള്ള വരികൾ..എല്ലാ ആശംസകളൂം

  ReplyDelete
 56. വരികള്‍ കൊള്ളാം. ടച്ച്‌ ചെയുന്ന വരികള്‍

  ReplyDelete
 57. നന്നായി...വേദനയുടെ ലഹരി വരിയിലാകെ നിറച്ചിട്ടുണ്ട്.അതെന്നിലേക്ക് പടര്‍ന്നു കയറി ....സുഹൃത്തേ !

  ReplyDelete
 58. പുതിയ കവിതകള്‍ വരട്ടെ.ആശംസകള്‍

  ReplyDelete
 59. ഒരു യാത്രിലായതിനാലാണ് വൈകിയത് .

  പ്രണയത്തിന്റെ ദശാസന്ധിയിലെ ഈ നിരാസം
  വിട്ടു കൊടുക്കാത്തതിന്റെ പിടിവാശി
  അതാണ് ഈ എഴുത്തിനെ ത്രസിപ്പിക്കുന്നതും
  പിന്നെ എന്നെ മുറിവേല്പിച്ചു കൊണ്ടിരിക്കുന്നതും

  ReplyDelete
 60. കഥയിൽ തുടങ്ങി കവിതയിൽ അവസാനിപ്പിച്ചത് നന്നായിട്ടുണ്ട്.

  ReplyDelete
 61. ഏതിനാണ് കൂടുതല്‍ ഭംഗി എന്ന് പറയാനാകുന്നില്ല...
  കവിതയെക്കാള്‍ നല്ല കഥയെക്കാള്‍ നല്ല കവിതയെക്കാള്‍ നല്ല കഥയെക്കാള്‍ നല്ല കവിതയെക്കാള്‍ നല്ല കഥയെക്കാള്‍ നല്ല കവിതയെക്കാള്‍ നല്ല കഥയെക്കാള്‍ നല്ല ...

  മനസ്സിലായില്ലേ..യേത്.. അത് തന്നെ....
  ഭാവുകങ്ങള്‍... വിത്യസ്തമാര്‍ന്ന നല്ല വരികള്‍...

  ReplyDelete
 62. വിട പറച്ചില്‍ നന്നായെഴുതി..

  ReplyDelete
 63. നല്ല വരികള്‍..നഷ്ടബോധത്തിന്റെ തീവ്രതയുടെയും
  കുറ്റബോധത്തിന്റെ കൂരംബുകളുടെയും ഇടയില്‍
  എടുത്ത തീരുമാനം പുനര്‍ വിചിന്തനം ചെയ്യണോ എന്ന തേങ്ങല്‍ ശരിക്കും അവതരിപ്പിച്ചിട്ടുണ്ട്.എന്നിട്ടും ആദിയും
  അന്തവും തമ്മില്‍ ഉള്ള അകല്‍ച് ശരിക്കും തെളിഞ്ഞു തന്നെ നില്‍ക്കുന്നു. അപൂര്‍ണതയും ഒരു സുഖം തന്നെ.വായന ആസ്വദിച്ചു.

  ReplyDelete
 64. Bautifully written... compact and carefully chosen words arrangd neatly, impart great reading pleasure.. Loved all the posts...!!

  ReplyDelete
 65. വേറെ ഒന്നും പറയാനില്ല..
  ചിലരെ ഓര്‍മ്മ പെടുത്തുന്നു ഈ പോസ്റ്റ്‌...!!

  ReplyDelete
 66. ഇനിയൊരിക്കലും കാണരുതെന്നു്
  പറഞ്ഞു യാത്രയാവുമ്പോഴും
  നിശയുടെ നിശബ്ദതകളില്‍
  സുരഭിലമായെത്തുന്ന ഓര്‍മ്മകളെ
  വിലക്കുവാന്‍ നമുക്കാവില്ല.

  ReplyDelete
 67. @വില്‍സണ്‍ ചേനപ്പാടി
  മാഷെ, ഓര്‍മ്മകളെ വിലക്കാം.
  വിലക്കും തോറും പഴുതുകളിലൂടെ അരിച്ചുകയറുന്ന തണുപ്പ് പോലെയാണത്!
  നന്ദി വരവിനും അഭിപ്രായത്തിനും.

  @അനൂപ്‌ .ടി.എം
  ആഹാ, ഓര്‍ത്തോളൂ നല്ലോണം!
  നന്ദി വരവിനും അഭിപ്രായത്തിനും.

  @Shades
  ഇതേവരെ കാണാത്തൊരാളാണ് കേട്ടൊ.
  എല്ലാ പോസ്റ്റുകളും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.
  ഈ പോസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായം, ഇനിയും എഴുതാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് കൂടി പറയട്ടെ. നന്ദി.

  @ente lokam
  അപൂര്‍ണ്ണതയില്‍ അവസാനിപ്പിക്കുന്നതിനൊരു സുഖമുണ്ട്.
  ശേഷം എന്താകുമെന്നോ, അങ്ങനെ പലതും.
  വീശദമായ അഭിപ്രായത്തിനും വരവിനും നന്ദി.

  @Rare Rose
  നന്ദി വരവിനും അഭിപ്രായത്തിനും :)

  @പദസ്വനം
  കണ്‍ഫ്യൂഷനായോ, പാവം ഞാന്‍.
  നന്ദി വരവിനും അഭിപ്രായത്തിനും.

  @moideen angadimugar
  വ്യത്യസ്തത ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
  നന്ദി വരവിനും അഭിപ്രായത്തിനും.

  @ജയിംസ് സണ്ണി പാറ്റൂര്‍
  സഫലമാം യാത്രയ്ക്ക് ശേഷമിവിടെ വന്നതിനും ആ അഭിപ്രായത്തിനും നന്ദി, അത് തന്നെയാണ് സത്യവും!

  @anoop
  ശ്രമിക്കാം ട്ടോ, നന്ദി വരവിനും അഭിപ്രായത്തിനും.

  @സോണ ജി
  നന്ദി ആ‍ാഭിപ്രായത്തിന്. എന്റെ ഉദ്ദേശം എന്റെ എഴുത്തിലൂടെ നടന്നു!

  @Vishwajith / വിശ്വജിത്ത്.
  നന്ദി വരവിനും അഭിപ്രായത്തിനും.

  @ManzoorAluvila
  ;) നിഗൂഢത???!!! ഹിഹിഹി, നന്ദി നന്ദി!

  @sreedevi
  പ്രതീക്ഷകള്‍ എന്നും തെറ്റിക്കപ്പെടുന്നു.
  ഒമര്‍ഖയ്യാമിന്റെ കവിത പോല്‍ എല്ലാം നടന്നാല്‍..!
  മനസ്സ് നിറഞ്ഞെന്ന് കേള്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷം.
  നന്ദി, വരവിനും അഭിപ്രായത്തിനും.

  എല്ലാര്‍ക്കുമൊരിക്കല്‍ക്കൂടി ഹൃദയപൂര്‍വ്വം നന്ദി.

  ReplyDelete
 68. നല്ല കവിത എനിക്കിഷ്ടായി

  ReplyDelete
 69. Manoharamayi oru kadha paranhu ketta santosham thonnunnu.

  ReplyDelete
 70. വളരെ മനോഹരമായിട്ടുണ്ട്..ഒരു വശ്യത..താങ്കളുടെ എഴുത്തില്‍ ഉണ്ട്..അതെന്നും..നില നിര്‍ത്താന്‍ സാധിക്കട്ടെ.എന്ന് പ്രാര്‍ത്ഥിക്കുന്നു..ആശംസകള്‍..

  ReplyDelete
 71. കുറ്റബോധം വല്ലാണ്ട് ഉള്ളത് പോലെ

  ReplyDelete
 72. പാഴ്കിനാവുകളെ വിട ..

  ഇവിടെ എന്‍ സുഹൃത്തിന്നു

  ശാപമായ് പോകയാല്‍

  ഹേ ..പോകൂ

  ശാപ തീയില്‍ വെന്തു വെണ്ണീരായിടുവേന്‍ ...

  ReplyDelete
 73. "ഇന്ന് എന്റെ വിടപറയലില്‍
  സ്വയം കൊളുത്തിയ ചിതയില്‍
  അവസാനം നിറയാന്‍
  ഒരു നുള്ള് വെണ്ണീറിനു പോലും
  എന്നില്‍ ബാക്കിയായ് ഒന്നുമില്ല"

  ... എവിടൊക്കെയോ ഞാന്‍ കണ്ടു... എന്നെത്തന്നെ....

  ReplyDelete
 74. @sobs
  ഒരേ തൂവല്‍പ്പക്ഷികള്‍, ദേവികയെ ഞാന്‍ വിവരം അറിയിക്കാം ;)
  നന്ദി, വരവിന്, സന്തോഷവും ഇങ്ങനൊരാളെ കണ്ടുമുട്ടിയതില്‍ :)

  @സ്മിത മീനാക്ഷി
  അതു തന്നെ!!
  നന്ദി, വരവിനും അഭിപ്രായത്തിനും.

  @SREEJITH MOHANDAS
  കവിതകള്‍ അങ്ങനെ പിറക്കട്ടെ :)
  നന്ദി, വരവിനും കവിതയ്ക്കും

  @Aneesa, ആവോ ;)
  നന്ദി, വരവിനും അഭിപ്രായത്തിനും.

  @മുകിൽ
  മുകിലിനെ കാത്തിരിക്കാരുന്നു, ഹെ ഹെ ഹേ! നന്ദി!

  @Bijli
  താങ്കളുടെ കവിതകളും മനോഹരമാണ് ട്ടോ.
  ശ്രുതിലയത്തില്‍ കാണാറില്ലല്ലോ?
  നന്ദി, നന്ദി, വരവിനും അഭിപ്രായത്തിനും.

  @ഷാഹുല്‍ കരുവന്തല
  മരണത്തിന്റെ അത്തറ് ഞാനും കണ്ടു അവിടെയും ഒരു പോസ്റ്റില്‍ :))
  നന്ദി, നന്ദി, വരവിനും അഭിപ്രായത്തിനും.

  @സുജിത് കയ്യൂര്‍
  നന്ദി സുജിത്, ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷവും.

  @നേന സിദ്ധീഖ്
  കുഞ്ഞനിയത്തിക്കുട്ടീ, ഇവിടെ വന്നൂല്ലെ?
  നന്ദി ട്ടോ. :)

  ReplyDelete
 75. ഉം........ എന്താ പറയുക!...

  നിലാവൊഴിഞ്ഞ ഒരു നിശയിലെ നിഗൂഢതയില്‍ പടരുന്ന സ്നിഗ്ധമായൊരു സൗരഭ്യമുണ്ട് വരികളില്‍.

  തുടരുക, ഭാവുകങ്ങള്‍.

  ReplyDelete
 76. Thank you for your visit and powerful comment...
  I have been enjoying your blogs for long time.
  Nice style and message

  ReplyDelete
 77. @Thommy
  വീണ്ടുമൊരിക്കല്‍ ഇവിടെ വന്നതില്‍ നന്ദി തൊമ്മിച്ചായന്‍ :)
  താങ്കള്‍ വരയ്ക്കാനുള്ള കഴിവിനാല്‍ അനുഗ്രഹീതനാണ്.

  enjoying your blogs for long time, ഈ ലോംഗ് ടൈം മനസ്സിലായില്ലാട്ടോ :)

  @ജംഷി
  വരവിന് നന്ദി ട്ടൊ.

  @anju nair
  പിന്നാലെ വന്നപ്പോള്‍ കാലിഡോസ്കോപിലാണെത്തിയത്, നല്ല ഓര്‍മ്മ, വായിച്ചിരുന്നു കുറേക്കാലം മുന്‍പേ. ഒരഭിപ്രായവും ഇട്ടെന്ന് തോന്നുന്നു. അവിടെയുണ്ടോ ആവോ!

  നന്ദി, വരവിനും അഭിപ്രായത്തിനും ട്ടോ :)

  @കാവലാന്‍
  നന്ദി, വരവിനും അഭിപ്രായത്തിനും. സൗരഭ്യം തിരിച്ചറിയാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്!

  ReplyDelete
 78. നിഗൂഡമായ ഒരു മനസ്സിന്‍റെ വ്യാകുലതകള്‍ പ്രതിബിംബിക്കുന്ന നല്ല വരികള്‍

  ReplyDelete
 79. വിരഹത്തിനു മരണമില്ല....അതു എന്നും ജീവിക്കുന്നു ജന്മാന്തരങ്ങളായ്....,നൊമ്പരങ്ങളായ്..

  ആശംസകള്‍ ....

  ReplyDelete
 80. @ആറങ്ങോട്ടുകര മുഹമ്മദ്
  @nisagandhi

  നന്ദി, വന്നതിലും അഭിപ്രായത്തിന്നും
  എല്ലാവര്‍ക്കും പുതുവര്‍ഷാശംസകളോടെ..
  നി.സു

  ReplyDelete
 81. എഴുതുക.......ഇനിയും....... വളരുക.....വാനോളം ചന്തുനായർ ( ആരഭി)http:// chandunair.blogspot.com

  ReplyDelete
 82. @ചന്തു നായർ
  നന്ദി..

  ReplyDelete
 83. വളരെ നന്നായി. വിങ്ങുന്ന കവിത

  ReplyDelete
 84. എന്തുകൊണ്ടാണ് എന്നെനിക്കറിയില്ല , എന്‍റെ ജീവിതവുമായി സാമ്യമുള്ള വരികള്‍ ഇതില്‍ നിറഞ്ഞു നില്‍ക്കുന്നു.......
  ആശംസകള്‍ .....

  ReplyDelete
 85. Aardee.........
  Waiting for more such creations. Thanks

  ReplyDelete
 86. Replies
  1. :)
   സന്ദര്‍ശനത്തില്‍ സന്തോഷം.

   Delete
 87. ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല.. entha suhruthe vallathoru shanka !!! Olinjirikkunna nigoodathakalil azhakinde prathiphalanam.
  ഇന്ന് എന്റെ വിടപറയലില്‍
  സ്വയം കൊളുത്തിയ ചിതയില്‍
  അവസാനം നിറയാന്‍
  ഒരു നുള്ള് വെണ്ണീറിനു പോലും
  എന്നില്‍ ബാക്കിയായ് ഒന്നുമില്ല.... ho ! enthoru shaily ! aashamsakal Nisha.

  ReplyDelete
 88. ഭാനുമാഷിന്റെ ദ്വന്ദപ്രയോഗത്തിനൊരു ലൈക്ക്..

  എന്റെ പൊന്നേ...എന്തൊരെഴുത്താണിത്???
  സുരഭീ, പര്‍വ്വതീകരിക്കാതിരിക്കുക പിഴകളെ...
  പുണ്ണ്യാളന്മാരുടെ ഇക്കാലത്തില്‍ തെറ്റിന്റെ ശരികളെക്കുറിച്ച് വാചാലമാകാത്ത കവിത ഇഷ്ട്മായി.

  ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...