05 April 2012

നിഴല്‍ന്നീളങ്ങള്‍നിഴല്‍ നീണ്ട്
മങ്ങിയൊടുങ്ങുമിടത്താണ്
ഒരു വിത്ത് പാകുന്നത്..

മുളപൊട്ടി,
ഇലതളിര്‍ത്ത്, ഒരു ശിഖരമായ്
വളര്‍ന്ന്, അതില്‍ അവശേഷിക്കുന്നുണ്ട്
ഒരു പൊക്കിള്‍ക്കൊടിത്തുമ്പ്;

കാഴ്ച മങ്ങിയവരുടെ
അഗാധഗര്‍ത്ത നിപതനത്തിലെ
കൈവീശലിന്‍ അലയൊലികള്‍
സ്പഷ്ടമായ് കരയേറ്റുവാനായ്,

കൈയ്യാമങ്ങള്‍ക്കുള്ളില്‍
ഞെരിഞ്ഞമര്‍ന്ന് വ്രണം പുരണ്ട
അക്ഷരക്കൂട്ടിലെ അഗ്നിച്ചിറകുകളെ
തൂലികയ്ക്കുള്ളില്‍ ആവാഹിക്കുവാനായ്-
അവശേഷിക്കുന്നുണ്ട്
ആ പൊക്കിള്‍ക്കൊടിത്തുമ്പ്.

ഒടുവില്‍ ഒറ്റയായ് വീണ്ടും
നിഴല്‍ന്നീളത്തില്‍ നിറം പടരുമ്പോള്‍
കൈമാറി, പടര്‍ന്ന് വളരുവാനായ്
അവശേഷിപ്പിക്കുന്നു, എന്നും-
അതേ പൊക്കിള്‍ക്കൊടിത്തുമ്പിനെ..

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

79 comments:

 1. അസ്തിത്വം, അതിന്റെ പൈതൃകത്തിന്റെ പൊക്കിള്‍ക്കൊടിയില്‍ പിടിവിടാതെ മുളപൊട്ടി തളിര്‍ക്കുന്ന അക്ഷരങ്ങളായി 'കൈമാറിപ്പകര്‍ന്ന്'വളരുവാന്‍ വിടുന്നകാഴ്ച മനോഹരമായി ....

  ReplyDelete
 2. പാരമ്പര്യത്തിന്റെ സ്വാധീനം ഊട്ടിയുറപ്പിക്കുന്ന കവിത.

  ReplyDelete
 3. നിഴല്‍ നീളം ഗംഭീരം

  ReplyDelete
 4. അതെ,അതേ പൊക്കിള്‍ക്കൊടിത്തുമ്പിനെ..!

  ReplyDelete
 5. വായിച്ചു, ഇഷ്ടപ്പെട്ടു.

  ReplyDelete
 6. ഒന്നും രണ്ടും മൂന്നും പാരഗ്രാഫുകള്‍ നന്നായി മധുരിക്കുന്നുണ്ട് ..........താഴോട്ടു ദുരൂഹമായി തോന്നി വരികള്‍ എനിക്ക് മനസ്സിലാവാത്തതാവാം .ആശംസകള്‍ ..........

  ReplyDelete
 7. പാരമ്പര്യത്തിന്റെ തിരിച്ചില്‍....

  ReplyDelete
 8. പാരബര്യത്തിന്റെ ഒരു നിഴൽ നമ്മളിൽ എപ്പോഴും ഉണ്ടാവും...ആ നിഴലിൽ ഉള്ളത് സ്വാന്തനമകാം..കലകൾ ആകാം...നമ്മുക്ക അതു പുറകെ ഉള്ളവർക്കും കൊടുക്കാം....
  നല്ല പോസ്റ്റ്....നിശാസുരഭി......

  ഭാവുകങ്ങൾ നേരുന്നു...
  ......പൈമ......

  ReplyDelete
 9. കൊള്ളാം.. ന്നാലും ചിലയിടെത്തെന്തോ മറന്നതുപോലെ.. എന്‍റെ വായനയുടെ കുഴപ്പം തന്നെയാകാം.

  ReplyDelete
 10. മുളപൊട്ടി,
  ഇലതളിര്‍ത്ത്, ഒരു ശിഖരമായ്
  വളര്‍ന്ന്, അതില്‍ അവശേഷിക്കുന്നുണ്ട്
  ഒരു പൊക്കിള്‍ക്കൊടിത്തുമ്പ്........
  ഒടുങ്ങുന്നതും , തളിര്‍ക്കുന്നതും
  സ്വപ്നം കാണുന്നുണ്ട് ചിലത് ..
  ഇടയിലെവിടെയോ അതിജീവനത്തിന്റെ അടയാളങ്ങള്‍ ..
  അപ്പൊഴും മായാതെ നിലനില്‍ക്കുന്നുണ്ട് .
  പകര്‍ന്നു തരപെട്ട നേരുകള്‍ ..
  അറിവിന്റെ പരിമിതി ആഴത്തില്‍
  ഉള്‍കൊള്ളാന്‍ എനിക്ക് കഴിയാതെ പൊയൊ ആവൊ ..
  എങ്കിലും ആര്‍ജ്ജവമുണ്ട് വരികളില്‍ ..

  ReplyDelete
  Replies
  1. :)
   ഈ കുറിപ്പിലുദ്ദേശിച്ചതെന്തോ അത് ഗ്രഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്നതില്‍ വളരെ സന്തോഷം. അറിവിന്റെ പരിമിതി?? അതൊക്കെ പറയാന്‍ മാത്രമൊന്നും ഇല്ലാന്നെ!!

   Delete
  2. കൈയ്യാമങ്ങള്‍ക്കുള്ളില്‍
   ഞെരിഞ്ഞമര്‍ന്ന് വ്രണം പുരണ്ട
   അക്ഷരക്കൂട്ടിലെ അഗ്നിച്ചിറകുകളെ
   തൂലികയ്ക്കുള്ളില്‍ ആവാഹിക്കുവാനായ്-
   അവശേഷിക്കുന്നുണ്ട്
   ആ പൊക്കിള്‍ക്കൊടിത്തുമ്പ്.

   എല്ലാ ആശംസകളും!!!

   Delete
 11. കൊള്ളാം...
  നന്നായിട്ടുണ്ട്....

  പിന്നെ നേര്‍ച്ചക്കുല ഒന്ന് ശരിക്ക് വായിച്ചു നോക്കൂ...:)

  ReplyDelete
 12. പാരംബര്യം...ഇതു പൊലെ..നിഴൽ തന്നെ ആണു...
  കലയായും...സ്വന്തനമായും....നല്ല പോസ്റ്റ്...നിശാസുരഭി...

  ഭാവുക്ങ്ങൾ നേരുന്നു..
  ....പൈമ.....

  ReplyDelete
 13. ക്ഷരമില്ലാത്തതാണല്ലോ അക്ഷരം !

  ReplyDelete
 14. പ്രതീക്ഷയും മുന്നറിയിപ്പും ഒക്കെ ആയി തീ മണമുള്ള വാക്കുകള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. ഒരു തീപ്പൊട്ട് കണ്ടെങ്കില്‍, സത്യം-
   അത് മനസ്സിലാക്കിയതില്‍ സന്തോഷവും!

   Delete
 15. തെറ്റിദ്ധാരണകളില്ലാത്ത അവകാശ വാദങ്ങളോ..???
  ആശംസകള്‍ ട്ടൊ...!

  ReplyDelete
 16. കലി അടങ്ങാത്ത വാക്കുകള്‍ കത്തി നില്‍ക്കുന്ന വരികളില്‍ കവിത ജയിച്ചു നില്‍ക്കുന്നു

  ReplyDelete
  Replies
  1. ഒരു തീപ്പൊട്ട് കണ്ടെങ്കില്‍, സത്യം-
   അത് മനസ്സിലാക്കിയതില്‍ സന്തോഷവും!

   Delete
 17. ആ പൊക്കിള്‍ക്കൊടുത്തുമ്പില്‍നിന്നുമുയിര്‍ക്കുന്ന
  അക്ഷരത്തിന്റെ അഗ്നിച്ചിറകുകളെ
  കെടാത്ത കൈത്തിരിനാളമായി ജ്വലിപ്പിക്കട്ടെ
  ആ തൂലികത്തുമ്പ് എന്നും....

  ReplyDelete
 18. നല്ല കവിതയാണു. അപ്പോ അങ്ങനെ കവിത പോരട്ടെ!

  ReplyDelete
 19. നിഴല്‍ നീണ്ട്
  മങ്ങിയൊടുങ്ങുമിടത്താണ്
  ഒരു വിത്ത് പാകുന്നത്..

  മുളപൊട്ടി,
  ഇലതളിര്‍ത്ത്, ഒരു ശിഖരമായ്
  വളര്‍ന്ന്, അതില്‍ അവശേഷിക്കുന്നുണ്ട്
  ഒരു പൊക്കിള്‍ക്കൊടിത്തുമ്പ്.

  വായിച്ചു. നല്ല കവിത.മനോഹരമായി.

  ഭാവുക്ങ്ങൾ

  ReplyDelete
 20. നിഴല്‍ നീണ്ട്
  മങ്ങിയൊടുങ്ങുമിടത്താണ്
  ഒരു വിത്ത് പാകുന്നത്..

  ഈ വരികള്‍ എത്ര വായിച്ചിട്ടും എന്റെ പരിമിതമായ യുക്തിയില്ലെക്ക് വരുന്നില്ല ,,
  പിന്നെ അങ്ങോട്ടുള്ള വായനയുടെ പ്രയാണത്തെ അത് വല്ലാതെ തടസമാവുന്നു ..
  പിന്നെ കമാന്റുകളിലെക്ക് നോക്കി ..അവിടെയും പതിവ് പല്ലവി .മനോഹരം നന്നായിരിക്കുന്നു എന്ന് ഒക്കെ തന്നെ ..
  കഷമിക്കണം ..എഴുതിയവരോട് തന്നെ വിശദീകരണം ചോദിക്കേണ്ടി വരിക ..വളരെ പരിതാപകരമാണ് എന്ന് അറിയാത്തത് കൊണ്ട് അല്ല എന്നാലും ഒന്ന് വിശീകരിക്കാമോ കാവേ ..

  ReplyDelete
  Replies
  1. വൈകുന്നേരങ്ങളിൽ നമ്മുടെ നിഴലിനു നീളം കൂടാറില്ലേ, അവസാനം സൂര്യനസ്തമിച്ചു കഴിയുമ്പോൾ ആ നിഴലില്ലാതാകുകയും ചെയ്യും, രാത്രിയിലാണല്ലോ മനുഷ്യർ കൂടുതലും ഇണചേരുക, അപ്പോൾ വിത്ത് പാകുന്നത് നിഴൽ നീണ്ട് മങ്ങിയൊടുങ്ങുമിടത്താണല്ലോ ...
   രചയിതാവ് ഇതൊക്കെയായിരിക്കും ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു, എന്റെ മനസ്സിൽ ഇവയൊക്കെയാണ് തോന്നിയത്, ഇത് തെറ്റാണെങ്കിൽ ക്ഷമ ചോദിക്കുന്നു. :) നിശാസുരഭീ അങ്ങിനെയാണോ?

   Delete
  2. ഒരു ചക്രം
   ഫലപ്രാപ്തിയില്‍ എത്തും മുമ്പേ, ഒരു ശൂന്യതയില്‍ തീരും മുമ്പേ കൈമാറുന്ന ചിലത്;
   പ്രതീക്ഷയാണത്..
   ഒടുങ്ങുന്നതും , തളിര്‍ക്കുന്നതും
   സ്വപ്നം കാണുന്നുണ്ട് ചിലത് ..
   ഇടയിലെവിടെയോ അതിജീവനത്തിന്റെ അടയാളങ്ങള്‍ ..
   അപ്പൊഴും മായാതെ നിലനില്‍ക്കുന്നുണ്ട് .
   പകര്‍ന്നു തരപെട്ട നേരുകള്‍ ..
   (റിനി ശബരിApr 6, 2012 08:17 AM)

   Delete
  3. @MyDreams
   എഴുതിയവരോട് തന്നെ വിശദീകരണം ചോദിക്കേണ്ടി വരിക വളരെ പരിതാപകരമാണ് എന്നത് വായനക്കാരുടെയോ അതോ എഴുത്തുകാരുടേയോ?

   പെരുന്തച്ചന്റെ കുളം പോലെയാണ് കവിത എന്ന് എവിടെയോ ശ്രീനാഥന്‍ മാഷ് പറഞ്ഞതോര്‍ത്തെടുക്കുമ്പോള്‍ ഞാന്‍ സമര്‍ത്ഥിക്കുന്നില്ല എന്റെത് കവിതയെന്ന് ;) ഹ്ഹി!

   Delete
 21. കവിത നന്നായി

  ReplyDelete
 22. പരമ്പരകളുടെ പൊക്കിൾ കൊടി തുമ്പ്…

  ആശംസകൾ

  ReplyDelete
 23. മനുഷ്യരാശി അവസാനിക്കുവോളം എഴുതുന്ന കരങ്ങളുമുണ്ടാവും എന്നു പ്രതീക്ഷിക്കാം

  ReplyDelete
 24. @Nmk Blog
  @vettathan
  പൈതൃകം മറക്കുമ്പോള്‍ ഒടുങ്ങുമെല്ലാ പ്രതീക്ഷകളും..

  @ajith
  :) :)

  @കണ്ണന്‍ | Kannan
  മ്..

  @ശ്രീനാഥന്‍
  :) സംശയമില്ലാ..!!

  @SAJAN S
  @keraladasanunni
  ഇഷ്ടമായതില്‍ സന്തോഷം.

  @ഇസ്മയില്‍ അത്തോളി
  മ്, തുറന്ന് പറഞ്ഞതില്‍ സന്തോഷം-താഴെ ഞാന്‍ വിശദീകരിച്ചിട്ടുണ്ട് ട്ടാ.. :)

  @പട്ടേപ്പാടം റാംജി
  @ഇലഞ്ഞിപൂക്കള്‍
  :)

  @റിനി ശബരി
  ഞാന്‍ മറുപടിയിട്ടിട്ടുണ്ട്. :)

  @Absar Mohamed
  മ്, അന്ന് തന്നെ നോക്കീട്ടാ!

  @പൈമ
  പ്രദീപിന്റെ അക്ഷരത്തെറ്റ് മാറില്ലാ അല്ലെ? മുമ്പേ ഒരു കമന്റ് മെയിലില്‍ വന്നു, ബ്ലോഗില്‍ കാണാനില്ല, എന്തുപറ്റിയോ ആവോ!!

  @viddiman
  ഉവ്വല്ലോ, അവസാനിക്കാത്തതിനെയാണ് പ്രതീക്ഷയെന്നും പറയുന്നത്!

  @കലി (veejyots)
  ഞാന്‍ മറുപടിയിട്ടിട്ടുണ്ട്. :)

  @വര്‍ഷിണി* വിനോദിനി
  എന്തോ‍ാ‍ാ? വേണ്ട വേണ്ടാ, മനസ്സിലാകണ ഭാഷേല് പറയൂന്ന്!!

  @ജീ . ആര്‍ . കവിയൂര്‍
  ഞാന്‍ മറുപടിയിട്ടിട്ടുണ്ട്. :)

  @രജനീഗന്ധി
  സ്നേഹാശംസയില്‍ സന്തോഷം :)

  @മുകിൽ
  ഉം.. :)

  @അമ്പിളി.
  @ശ്രീ
  @മാനവധ്വനി
  :)

  @MyDreams
  @കണ്ണന്‍ | Kannan
  ഞാന്‍ മറുപടിയിട്ടിട്ടുണ്ട്. :)

  @ആറങ്ങോട്ടുകര മുഹമ്മദ്‌
  എഴുതുവാന്‍ മാത്രമോ.. :)
  ===
  വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ക്കും സന്ദര്‍ശനത്തിനും എല്ലാവരോടും നന്ദി പറയുന്നു.. :)

  ReplyDelete
 25. കമന്റ്സും കവിതയും വായിച്ചപ്പോള്‍ ചിലതൊക്കെ മനസിലായി...

  ReplyDelete
 26. ദാര്‍ശനിക ഭാവം നന്നായി

  ReplyDelete
 27. കൈയ്യാമങ്ങള്‍ക്കുള്ളില്‍
  ഞെരിഞ്ഞമര്‍ന്ന് വ്രണം പുരണ്ട
  അക്ഷരക്കൂട്ടിലെ അഗ്നിച്ചിറകുകളെ
  തൂലികയ്ക്കുള്ളില്‍ ആവാഹിക്കുവാനായ്-

  ReplyDelete
 28. ഒടുവില്‍ ഒറ്റയായ് വീണ്ടും
  നിഴല്‍ന്നീളത്തില്‍ നിറം പടരുമ്പോള്‍
  കൈമാറി, പടര്‍ന്ന് വളരുവാനായ്
  അവശേഷിപ്പിക്കുന്നു, എന്നും-
  അതേ പൊക്കിള്‍ക്കൊടിത്തുമ്പിനെ..


  അതെ.അതെ.അതേ പൊക്കിള്‍ക്കൊടിത്തുമ്പിനെ.

  ReplyDelete
 29. അക്ഷരക്കൂട്ടിലെ അഗ്നിച്ചിറകുകളെ
  തൂലികയ്ക്കുള്ളില്‍ ...

  ReplyDelete
 30. നന്നായിരിക്കുന്നു. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും..

  ReplyDelete
 31. ഒരു പാരബര്യത്തിന്റെ കഥ പറഞ്ഞ വരികള്‍ ആശംസകള്‍

  ReplyDelete
 32. ഒടുവില്‍ ഒറ്റയായ് വീണ്ടും
  നിഴല്‍ന്നീളത്തില്‍ നിറം പടരുമ്പോള്‍
  കൈമാറി, പടര്‍ന്ന് വളരുവാനായ്
  അവശേഷിപ്പിക്കുന്നു, എന്നും-
  അതേ പൊക്കിള്‍ക്കൊടിത്തുമ്പിനെ..

  ആശംസകള്‍

  ReplyDelete
 33. മനുഷ്യജന്മത്തിന്റെ വിവിധ മുഖങ്ങൾ... വ്യത്യസ്ത ജീവിതവീക്ഷണങ്ങൾ എന്നെല്ലാമാണ്‌ എനിക്ക് മനസ്സിലായത്. ആണോ ?

  ReplyDelete
 34. ...കാഴ്ച മങ്ങിയവർ അഗാധഗർത്തങ്ങളിൽ നിപതിക്കുമ്പോൾ, പുതിയ ഒരു പൊക്കിൾക്കൊടിത്തുമ്പ് അവരെ ഉയർത്തിയെടുക്കട്ടെ കൂടെ ഒറ്റപ്പെട്ട പൊക്കിൾക്കൊടിത്തുമ്പിനേയും..........കൊള്ളാം, നല്ല ആശയം.

  ReplyDelete
 35. പെരുന്തച്ചന്റെ കുളത്തിനും

  അദ്ദേഹത്തിന്റേതായ ഒരു കാഴ്ചപ്പാട്

  ഉണ്ടായിരുന്നു അല്ലെ?

  എങ്ങനെ നോക്കിയാലും ഓളം ഉണ്ട് കേട്ടോ

  കുളത്തില്‍..ആശംസകള്‍...

  ReplyDelete
 36. കവിത വായിച്ചു, മനസ്സിലാക്കി... പാരമ്പര്യം കാത്ത്‌ സൂക്ഷിക്കുന്ന വരികള്‍

  ReplyDelete
 37. ഒടുവില്‍ ഒറ്റയായ് വീണ്ടും
  നിഴല്‍ന്നീളത്തില്‍ നിറം പടരുമ്പോള്‍
  കൈമാറി, പടര്‍ന്ന് വളരുവാനായ്
  അവശേഷിപ്പിക്കുന്നു, എന്നും-
  അതേ പൊക്കിള്‍ക്കൊടിത്തുമ്പിനെ..

  കൊള്ളാം സുരഭി ...

  ReplyDelete
 38. കവിത നന്നായിട്ടുണ്ട്...നിശാസുരഭി...

  ReplyDelete
 39. ഒടുവില്‍ ഒറ്റയായ് വീണ്ടും
  നിഴല്‍ന്നീളത്തില്‍ നിറം പടരുമ്പോള്‍
  കൈമാറി, പടര്‍ന്ന് വളരുവാനായ്
  അവശേഷിപ്പിക്കുന്നു, എന്നും-
  അതേ പൊക്കിള്‍ക്കൊടിത്തുമ്പിനെ..

  ReplyDelete
 40. അസ്സലായിട്ടുണ്ടല്ലോ.

  ReplyDelete
 41. സൌരഭ്യമുള്ള വരികള്‍..
  ...

  ReplyDelete
 42. പൊക്കിള്‍ക്കൊടി വിത്ത് നന്നായി പാകി. ആശംസകള്‍ ..!

  ReplyDelete
 43. അക്ഷരക്കൂട്ടിലെ അഗ്നിച്ചിറകുകളെ
  തൂലികയ്ക്കുള്ളില്‍ ആവാഹിച്ചു ചോദ്യം ചെയ്യാനും ചുരികയെറിയാനുമായി......... അവസാനം നിഴല്‍നീളത്തില്‍ ........:(

  ReplyDelete
 44. "ഒടുവില്‍ ഒറ്റയായ് വീണ്ടും
  നിഴല്‍ന്നീളത്തില്‍ നിറം പടരുമ്പോള്‍
  കൈമാറി, പടര്‍ന്ന് വളരുവാനായ്
  അവശേഷിപ്പിക്കുന്നു, എന്നും-
  അതേ പൊക്കിള്‍ക്കൊടിത്തുമ്പിനെ"

  മനോഹരം, ആശംസകളോടെ..

  ReplyDelete
 45. എല്ലാം മറ്റൊന്നിന്റെ തുടര്‍ച്ചകള്‍ തന്നെ.
  അസ്തമയത്തില്‍ നിന്ന് തന്നെ ഉദയമുണ്ടാവുന്നതും.
  ജീവിതമായാലും കവിതയായാലും അതെ.
  ഈ മനോഹര രചനക്കും തുടര്‍ച്ചകള്‍ വരട്ടെ.

  ReplyDelete
 46. കുറച്ചേ മനസിലായുള്ളു

  ReplyDelete
 47. hridayam niranja vishu aashamsakal.........

  ReplyDelete
 48. വളരെ നന്നായി..ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളുടെയും നിഴല്‍ രൂപങ്ങള്‍..

  അവസാനവരികള്‍ വളരെ മനോഹരമായി...

  അഭിനന്ദനങ്ങള്‍...


  www.ettavattam.blogspot.com

  ReplyDelete
 49. ഒറ്റയായ് വീണ്ടും...

  ReplyDelete
 50. കൈയ്യാമങ്ങള്‍ക്കുള്ളില്‍
  ഞെരിഞ്ഞമര്‍ന്നു വ്രണം
  പുരണ്ട അക്ഷരക്കൂട്ടിലെ
  അഗ്നിച്ചിറകുകളെ തൂലികക്കുള്ളില്‍
  ആവാഹിച്ച കവിക്ക്‌ ആശംസകള്‍

  ReplyDelete
 51. കവിതയുടെ പരമ്പരകള്‍ ,നിഴല് പോലെ നീണ്ടു ,,പ്രതീക്ഷയുനര്‍ത്തുന്നു ഈ കവിത ,,

  ReplyDelete
 52. നിലവാരമുള്ള കവിതകള്‍ ബ്ലോഗുകളിലും ഉണ്ടാകുന്നുണ്ട് എന്ന് കണ്ടതില്‍ ആശ്വാസം. ആശംസകള്‍

  ReplyDelete
 53. കൈയ്യാമങ്ങള്‍ക്കുള്ളില്‍
  ഞെരിഞ്ഞമര്‍ന്ന് വ്രണം പുരണ്ട
  അക്ഷരക്കൂട്ടിലെ അഗ്നിച്ചിറകുകളെ
  തൂലികയ്ക്കുള്ളില്‍ ആവാഹിക്കുവാനായ്-
  അവശേഷിക്കുന്നുണ്ട്
  ആ പൊക്കിള്‍ക്കൊടിത്തുമ്പ്.
  നല്ല ശക്തമായ വരികള്‍.

  ReplyDelete
 54. ഒരിക്കലും ഒരു അളവുകോലുകലും വെച്ചളന്നാലും
  ഈ നിഴൽ നീളങ്ങളെ നമ്മുക്കളക്കാൻ കഴിയില്ലല്ലോ അല്ലേ

  ReplyDelete
 55. എല്ലാം അവസാനിക്കുന്നിടത്തു നിന്നും പിടിച്ചു കയറാൻ കാലം കാത്തുവയ്ക്കുന്ന ഈ പൊക്കിൾക്കൊടിത്തുമ്പ് കണ്ടെത്താനും വേണം യോഗം...:)

  കണ്ടില്ലെന്നു പറഞ്ഞൊടുങ്ങുന്നവരാണ് ഏറെയും :)

  കൊള്ളാം സുരഭി...ഞാൻ മനസ്സിലാക്കിയതു വച്ച് അഭിപ്രായം പറഞ്ഞതാണൂട്ടോ..

  ആശംസകൾ...
  അക്ഷരങ്ങൾ അവശേഷിപ്പിക്കുന്ന പൊക്കിൾക്കൊടിത്തുമ്പെങ്കിലും ചിലർക്ക് ആശ്വാസമായേക്കും അല്ലേ..???

  ReplyDelete
  Replies
  1. blogil puthiya post...... NEW GENERATION CINEMA ENNAAL....... vayikkane...............

   Delete
 56. എല്ലാറ്റിനുമുണ്ട് ഒരു യോഗം.

  ReplyDelete
 57. പേടിപ്പിക്കുകയോ അതോ ചൂണ്ടുകയോ.. രണ്ടാകിലും ഞാനുറക്കത്തിലാണ്.

  ReplyDelete
 58. നേരത്തെ വായിച്ചിരുന്നൂട്ടൊ...അതൊന്ന് ഇവിടെ രേഖപ്പെടുത്താന്‍ നോക്കീപ്പോ നിശാസുരഭീടെ കമന്റ് കോളത്തിന് എന്നാ വെയിറ്റാ?! ഓപ്പണ്‍ ആവുന്നെ ഇല്ല..അങ്ങിനെ വിട്ടാ പറ്റുമോ ? ഇടക്കിടെ കേറി ഇറങ്ങി...അങ്ങിനെ ഞാന്‍ വിജയിച്ചു...[ഒരു ആഗ്രഹം പറയട്ടെ...മേഘതീര്‍ത്ഥം പോലെ മനസ്സിലാവുന്ന ഒരു കഥ എഴുതിക്കൂടെ..??]

  ReplyDelete
 59. ഞ്ഞാനന്ധന്‍ കേവലം ചൂലെന്നറിയുന്നൊരാനയെ . ..

  സുരഭീ,പണി പതിനെട്ടും നോക്കീട്ടും പിടികിട്ടിയില്ല, ഒഴിവുപോലെ ഇനിയും വരാം...

  ReplyDelete
 60. ഇഷ്ടായി ആശംസകള്‍

  ReplyDelete
 61. കാര്യമായൊന്നും മനസ്സിലായില്ല .രണ്ടു കവിതകള്‍ എങ്ങിനെയോ ഒന്നായി തെറ്റി അടിച്ചപോലെ .

  ReplyDelete
 62. അര്‍ഥം പറഞ്ഞു വിലയിരുത്താന്‍ ഞാന്‍ ആളല്ല.... ആശംസകള്‍...:)

  ReplyDelete
 63. നല്ല കവിത. ആശംസകള്‍!

  ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...