03 December 2012

കാഴ്ച



മഴ, ഈ ശ്മശാനഭൂവില്‍

പെയ്യാതെ തുടിച്ചപ്പോള്‍
ജീവന്‍ ചിറകടിച്ചടര്‍ന്നു വീണു..

ജന്മദിനോത്സവത്തില്‍ 
പതാകകളേന്തി നിറങ്ങളിലലിഞ്ഞു 
വെണ്മേഘക്കൂട്ടങ്ങള്‍.. 

അഗ്നിനാമ്പുകള്‍ക്ക് മീതെ
ഉണരുന്ന സമരങ്ങളില്‍ 
മാംസമോഹവുമായ് കണ്ണുകള്‍.. 

എന്റെ ഫേസ് ബുക്കും
എന്റെ ബ്ലോഗും 
ഞാന്‍ എന്നുമുത്സമായ് ആടിടട്ടെ.

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

23 comments:

  1. കാരുണ്യം,ദയ,സ്നേഹം,സാഹോദര്യം ....എല്ലാം വിനഷ്ടമാകുന്ന ലോകത്ത് മാംസ മോഹങ്ങളുടെ കണ്ണുകള്‍ ഇഴഞ്ഞു നടക്കും.സ്വാര്‍ത്ഥതകളുടെ ലോകത്ത് സ്നേഹത്തിന്റെ വെള്ളരി പ്രാവുകള്‍ പറന്നു ലസിക്കട്ടെ.പ്രാര്‍ഥിക്കാം...ആശംസകള്‍ !

    ReplyDelete
  2. എന്റെ ഫേസ് ബുക്കും
    എന്റെ ബ്ലോഗും
    ഞാന്‍ എന്നുമുത്സവമായ് ആടിടട്ടെ.

    മതിമതി

    ReplyDelete
  3. ആടിത്തിമാര്‍ക്കുക.. അതൊരു നവ യുഗ ജീവിത ലക്ഷ്യമാണല്ലോ..? കവിത നന്നായിട്ടുണ്ട്.. ആ നെഞ്ചിലെ കനല്‍ വരികളില്‍ കാണാം..

    ReplyDelete
  4. ഉത്സാവിക്കാനുള്ളതല്ലേ ജീവിതം....

    ReplyDelete
  5. സുരഭീ,ആദ്യപാതിയില്‍ കവിത എന്നെ തീണ്ടാപാടകലെ നിര്‍ത്തി..അവസാനപാതിയിലെ വരികളില്‍ ചുരുട്ടിയെടുത്തു നിലത്തടിച്ചു

    സലാം..

    ReplyDelete
  6. കൊള്ളാം സുരഭീ.

    ReplyDelete
  7. വായിച്ചു..ചിതറിയചിന്തകള്‍ കൂട്ടിയിണക്കി അര്‍ത്ഥം ചമയ്ക്കാനെന്‍റെ പരിമിത ജ്ഞാനം അനുവദിക്കുന്നില്യാ...സുരഭി തന്നെ വ്യക്തമാക്കുമൊ..

    :)

    ReplyDelete
  8. നല്ലത്..

    സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക്‌ ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............

    ReplyDelete
  9. നമുക്കൊക്കെ ഫേസ്ബുക്ക് വിപ്ലവകാരികളാകാം, അല്ലേ?

    ReplyDelete
  10. എന്റെ ഫേസ് ബുക്കും
    എന്റെ ബ്ലോഗും
    ഞാന്‍ എന്നുമുത്സമായ് ആടിടട്ടെ.

    ReplyDelete
  11. എന്റെ ഫേസ് ബുക്കും
    എന്റെ ബ്ലോഗും
    ഞാന്‍ എന്നുമുത്സമായ് ആടിടട്ടെ

    ആശംസകളോടെ..

    ReplyDelete
  12. കൊച്ചു കവിതയില്‍ ഒത്തിരി അര്‍ഥം കൊടുവരാന്‍ ശ്രേമിച്ചിട്ടുണ്ട്,കൊള്ളാം ...

    ReplyDelete
  13. May i come in...??
    കവിത നന്നായി...

    ReplyDelete
  14. നല്ല നാളുകൾ പുലരട്ടെ

    ReplyDelete
  15. നാളുകളേറെയായി ഈ വഴിയ്ക്ക് വന്നിട്ട്. വായന കുറവായിരുന്നു. പുസ്തകം വല്ലതുമൊത്താൽ അതിന്റെ കൂടെ കൂടും. ഈയിടെ എന്റെ ബ്ലോഗ്‌ തന്നെ പരതുന്നതിനിടെ നിശബ്ദത മാത്രം ഭക്ഷിച്ചു മയങ്ങുന്ന രാത്രിയുടെ മടിയിൽ ഒരു നിശാഗന്ധിയുടെ സൌരഭ്യം എങ്ങു നിന്നോ എന്നെ തഴുകി. അങ്ങനെ വന്നതാ. കൊള്ളാം സുഹൃത്തേ.

    ReplyDelete
  16. ഇതൊകെ fbയിലും പോസ്റ്റ്‌ ചെയ്തുടെ?

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...