18 March 2012

മഴക്കാലം..

മാനം കറുക്കുന്നു..
(വീടിന്റെ മുന്‍പിലെ വിശാലമായ പറമ്പില്‍ നിന്ന് ആകാശത്തിലേക്കുള്ള ദൃശ്യം)

മലമുകളില്‍ കിറുക്കന്‍ കാറ്റിന്‍ മേളം, കരിമേഘങ്ങള്‍ കൂട്ടിന്..
(ചെന്നൈയേക്ക് പോകും വഴി ഓടുന്ന ട്രെയിനില്‍ നിന്നൊരു സ്നാപ്)

കടലില്‍ കരിവെള്ളമുയരുന്നു, ആകാശത്തോളം..
(കണ്ണൂര്‍ പയ്യാമ്പലം ബീച്ച്)

ഒടുവില്‍ നീ അണയുന്നരികിലായ്, ഒരു കുമ്പിളെപ്പോള്‍ നിറയ്ക്കുമെന്നതിശയമായ്..
(കവല, എന്റെ നാട്)

നീയില്ലെങ്കില്‍..?
(വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ, എന്റെ തറവാട്ടുഗ്രാമം)

----------------------------------------------------------------------------
*ചിത്രം N73 Phone Camera-യില്‍ പലപ്പോഴായ് പിടിച്ചത്. 

**ചിത്രങ്ങള്‍ ഒന്നൊഴികെ എന്റെ നാട്ടിലേതാണ്, എന്റെ നാട് കണ്ണൂരാണെന്നറിയാലോ എല്ലാവര്‍ക്കും?
***ചിത്രങ്ങള്‍ എല്ലാം 2011 ഒക്ടോബര്‍ മാസത്തിലെ മഴക്കോള്, കേമറയില്‍ പകര്‍ത്തിയത്.. 


** *** **

63 comments:

 1. ചിത്രത്തില്‍ ക്ലിക്കിയാല്‍ ഇത്തിരി വലുതായ് കാണാവോ..? :))

  ReplyDelete
 2. നല്ല ചിത്രങ്ങള്‍ ... ഇഷ്ട്ടായി.... :)

  ReplyDelete
 3. വേനല്‍ ചൂടില്‍ പാലക്കാട് തിളച്ചു മറിയുകയാണ്. ഈ ചിത്രങ്ങള്‍ കണ്ടിട്ടെങ്കിലും ഒന്ന് തണുക്കട്ടെ.

  ReplyDelete
  Replies
  1. അതു നന്നായി :)
   ശരിയാണ്, സൂര്യതാപമേറ്റുള്ള മരണം പേപ്പറില്‍ വായിച്ചറിഞ്ഞു.. :(

   Delete
 4. നല്ല ഫോട്ടോകളും അടിക്കുറിപ്പുകളും

  ReplyDelete
 5. മാനം ഇരുണ്ടു....പിന്നെ തെളിഞ്ഞു.....അപ്പൊ ഇനി എപ്പഴാ കല്ല്യാണം...???

  ഇഷ്ടായി ട്ടൊ....മനം കുളിർന്നു...!

  ReplyDelete
  Replies
  1. :-o ഹ്ഹ്ഹ്ഹ്ഹ്ഹ്ഹി, ഉവ്വുവ്വാ‍ാ

   Delete
 6. VERY GOOD :)
  ഫോട്ടോ ഏതുസ്ഥലത്തുനിന്നും എടുത്തതാണെന്നുകൂടി അടിക്കുറിപ്പിൽ ചേർക്കാമായിരുന്നു. ഇനിയാണെങ്കിലും എഡിറ്റ് ചെയ്ത് ചേർത്താൽമതി.

  ReplyDelete
  Replies
  1. ആദ്യം ചെയ്തതായിരുന്നു, പിന്നെ അതങ്ങട്ട് നീക്കി..
   ഒന്നൊഴികെ എല്ലാം കണ്ണൂര്‍ ഗ്രാമക്കാഴ്ചകളാണ്..
   നിര്‍ദ്ദേശത്തില്‍ നന്ദി സന്തോഷം, & സ്വീകാര്യവും, കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.. :)

   Delete
 7. @Naushu
  @മന്‍സൂര്‍ ചെറുവാടി
  സന്തോഷം സന്തോഷം :)

  @പൊട്ടന്‍
  എന്തോ, കമന്റുകളൊന്നും വിശ്വസിക്കാന്‍, ഹ്ഹ്ഹ്ഹ്ഹ്!!!

  @chillujalakangal
  :) :)

  ReplyDelete
 8. മനോഹരം .. നിശാസുരഭീ !
  കറക്കുന്ന മേഘം എനിക്കെന്നും
  ഉള്ളില്‍ സങ്കടം നിറക്കും ..
  മഴക്കു മുന്നേയുള്ള ഈ നിമിഷങ്ങള്‍
  എന്തോ വല്ലാത്തൊരു ഫീലാണ് നല്‍കുക ..
  ചെറിയ തണുത്ത കാറ്റിനൊപ്പൊം മഴപ്രണയത്തിന്റെ
  ആലിംഗനത്തിനായി മനസ്സൊരുങ്ങുന്നു !
  പിന്നീട് മണ്ണിലേക്ക് പകര്‍ന്നാടുന്ന മഴപൂവുകള്‍
  അവസ്സാനം എന്തൊക്കെയോ ബാക്കി വച്ചുള്ള
  പിന്മാറ്റം .. നല്ല സ്നാപ്സ് .. ഇനിയും പ്രതീഷിക്കുന്നു ..

  ReplyDelete
 9. ചിത്രങ്ങള്‍ എല്ലാം സുന്ദരം.

  മഴ എന്തൊരു ഹൃഹാതുരത്വം നല്‍കുന്ന ഓര്‍മ്മയാണല്ലേ.

  ReplyDelete
 10. മെയ്‌ മാസം അവസാനം ആകുംബോലെക്കും ചൂടില്‍ വലഞ്ഞു എങ്ങേനെയെങ്കിലും മഴയെത്തണെ എന്ന് മനസ്സില്‍ പറഞ്ഞു മാനം നോക്കിയിരുന്ന കാലം ഒര്മാപെടുതുന്നു... ചിത്രങ്ങള്‍ നന്നയിരിക്കുന്നു

  ReplyDelete
 11. എരിവേനലുഷ്ണത്തിലൊരുകുളിര്‍തെന്നലേകുവാന്‍ അണയാതിരിക്കുമോ ശീതവാതം...

  (ഫോട്ടോകള്‍ സാധാരണം; പക്ഷെ അവ തരുന്ന ഫീല്‍...ആഹാ ഹഹ)

  ReplyDelete
 12. മനോഹരം ... മഴയുടെ സമസ്ത ഭാവങ്ങളും ഉള്‍കൊള്ളുന്ന ചിത്രങ്ങള്‍ .. ഭാവുകങ്ങള്‍

  ReplyDelete
 13. മനോഹരം.... അടികുറിപ്പും ...ചിത്രങ്ങളും...
  ഞാനും ഒരു കണ്ണൂര്കാരനാണ്...

  ReplyDelete
 14. മഴഭാവങ്ങളാണ് ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമാക്കിയതെന്നു തോന്നി.
  ചിത്രത്തില്‍ ക്ലിക്കുമ്പോള്‍ അല്പം വലുതായി കാണാമെ...

  ReplyDelete
 15. ഈ മഴഭാവങ്ങൾ എനിക്കേറെ ഇഷ്ടമാണ്. ഇവിടെയിരുന്ന് ആലോചിക്കുമ്പോൾ ഇതെല്ലാം നഷ്ടസ്വപ്നങ്ങളുടെ കൂട്ടത്തിൽ പെട്ടുപോയിരിക്കുന്നു...!
  ഒരു സംശയം,തമാശയാണെ.. ഒരു ഗ്രാമം മുഴുവൻ തറവാട്ടു സ്വത്തായി കിട്ടിയോ..?

  ReplyDelete
 16. കൊതിപ്പിക്കാനായ് ഓരോന്ന് കൊടുന്നിടും..! എനിക്കേറ്റവും ഇഷ്ടായത് ആ കവലയില്‍ നിന്നുമെടുത്ത ചിത്രാ.. ആ പീടികകോലായിലിരുന്ന് മഴകാണാന്‍ എന്ത് രസായിരിക്കും.

  ReplyDelete
  Replies
  1. ഹ്ഹ്ഹ്ഹ്..
   പാവം ഞാന്‍!

   Delete
 17. എന്തൊരു ചൂടാന്നറിയ്യോ ,പുറത്തിറങ്ങാന്‍ വയ്യ, മിനിയാന്ന് രാത്രി നല്ലൊരു മഴ കിട്ടി, മണ്ണിന്റെ മണം വലിച്ച് കേറ്റി ഉമ്മറത്തിരിക്കാന്‍ എന്തൊരു സുഖമായിരുന്നു...

  ഫോട്ടോസ് നന്നായിട്ടുണ്ട്.

  ReplyDelete
 18. കാണാന്‍ കൊതിക്കുന്ന ചിത്രങ്ങള്‍ മനോഹരമായി

  ReplyDelete
 19. ഒരു ജാഥയോ ഒരു കോടിയോ ഇല്ലാത്ത കണ്ണൂരിലെ കവല ,,,എന്റെ കണ്ണൂരില്‍ അത് ഒക്കെ ഉണ്ട് ..ഇതില്‍ അത് ഒന്നും ഇല്ല ..

  എന്നാലും മഴ പെയ്യുന്ന കണ്ണൂര്‍ ,,അത് എന്റെയും നാടാണ് ...

  ReplyDelete
 20. നല്ല ചിത്രങ്ങള്‍.. ആശംസകള്‍..

  ReplyDelete
 21. ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
  പിന്ന ഒരു കാര്യം ഓടുന്ന ട്രെയിനില്‍ നിന്നും വാതിലിന്റെ അടുത്ത് നിന്നാണ് ഫോട്ടോ എടുക്കുന്നത് എങ്കില്‍ സൂക്ഷിക്കുക...:)

  ReplyDelete
  Replies
  1. emergency door സീറ്റ് ആയിരുന്നു.. മെയിന്‍ ഡോറിനട്ത്ത്ന്നെട്ക്കാന്‍ മാത്രം ധൈര്യത്തേക്കാള്‍ വിവേകം സമ്മതിച്ചില്ല, ഹ്ഹ്ഹി :))

   Delete
 22. മനോഹരമായിരിക്കുന്നു...
  കഥ പറയും ചിത്രങ്ങള്‍...

  ReplyDelete
 23. Superb clicks!! congrats...

  Regards
  jenithakavisheshangal.blogspot.com

  ReplyDelete
 24. എല്ലാ ചിത്രങ്ങളും മനോഹരം...

  ReplyDelete
 25. നല്ല പോട്ടം....ഹ്മ്മ്....കൊള്ളാം...
  അപ്പൊ കേരളത്തിലെ കാശ്മീരിലാല്ലെ നാട്?...
  [കണ്ണൂര്‍ക്കാര്‍ ഇടക്കിടെ തലയില്‍ തപ്പി നോക്കും അതവിടെ ഉണ്ടോ എന്നറിയാന്‍ എന്ന് എന്റെ ഒരു മാഷ് പറഞ്ഞ വിറ്റ് ഓര്‍മ്മ വന്നു...തപ്പി നോക്കാറുണ്ടോ...?]

  ReplyDelete
 26. പുറത്തു വേനല്‍ തിളക്കുമ്പോള്‍ ഒരു മഴച്ചിത്രം നന്നായി .........ഞാനും വരട്ടെയോ നിന്റെ നാട്ടിലേക്ക് ..................

  ReplyDelete
 27. ഗ്രാമം നനഞ്ഞു നില്‍ക്കുന്നു ചിത്രങ്ങളില്‍.... ....,...കൊള്ളാം...തുടരുക..

  ReplyDelete
 28. ഇവിടൊക്കെ ഇന്നലെമുതല്‍ ഒരു മഴക്കാര്‍ ചുറ്റിനടക്കുന്നുണ്ട്.....ചൂടുകൂടിയത് ലാഭം....

  ReplyDelete
 29. ഉഗ്രന്‍ ഫോട്ടോസ് ... (അതുപറയാണ്‍ മറന്നു)

  ReplyDelete
 30. മനോഹരമീ മഴച്ചിത്രങ്ങള്‍

  ReplyDelete
 31. ആഹാ .നല്ല രസം..ഓടി നടന്നും ട്രെയിനിലും(അതോ
  ബസിലോ?) ഒക്കെ ആയി പോണ പോക്കില്‍ പോട്ടം
  പിടിച്ചതാ അല്ലെ...
  ഈ കണ്ണൂര്‍ ഇത്രയ്ക്കു ഭയങ്കരം ആണോ? എനിക്ക്
  അറിയാവുന്ന കണ്ണൂര്കാര്‍ എല്ലാം നല്ലവര്‍ ആണ്‌..പക്ഷെ
  വാര്‍ത്തകളിലെ കണ്ണൂര്‍..!!! അതോ കൊടി ഉള്ള കവല
  കാണുമ്പോള്‍ സ്വഭാവം മാറുമോ നിസു?
  അനശ്വരയുടെ കമന്റ്‌ കണ്ടു ചോദിച്ചത് ആണ്‌...

  ReplyDelete
 32. മഴച്ചിത്രങ്ങള്‍ മനോഹരം!

  ReplyDelete
 33. പ്രിയപ്പെട്ട കൂട്ടുകാരി,
  ഒരു മഴയ്ക്ക് വേണ്ടി മോഹിക്കുന്ന ഈ നാളുകളില്‍, കൊതിപ്പിക്കുന്ന മഴച്ചിത്രങ്ങള്‍ പങ്കുവെച്ചതിന് നന്ദി! അതിമനോഹരം,ഈ ചിത്രങ്ങള്‍!അഭിനന്ദനങ്ങള്‍ !
  സസ്നേഹം,
  അനു

  ReplyDelete
 34. കൊള്ളാല്ലോ സുരഭിയുടെ ഫോട്ടോസ് ..!!
  ഓടുന്ന ട്രെയിനില്‍ നിന്നും ഇത്ര മനോഹരമായി എടുക്കാന്‍ സാധിചൂല്ലോ...!!
  ഇന്ന് നല്ല മഴയത്ത് തന്നെ എനിക്ക് ഇത് കാണാനും സാധിച്ചു ട്ടോ ... :))

  ReplyDelete
 35. @kochumol(കുങ്കുമം)
  @anupama
  @ഒരില വെറുതെ
  @കലാം
  @INTIMATE STRANGER
  @പ്രയാണ്‍
  @രഞ്ജിത്
  @anamika
  @ഇസ്മയില്‍ അത്തോളി
  @രഘുനാഥന്‍
  @Salam
  @Jenith Kachappilly
  @നിതിന്‍‌
  @അനില്‍കുമാര്‍ . സി. പി.
  @ശ്രീജിത്ത് മൂത്തേടത്ത്
  @
  മഴച്ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടതില്‍ സന്തോഷം

  @ente lokam
  ഹ്ഹ്, കണ്ണൂരും കേരളത്തില്‍ത്തന്നെയാ. കൊലപാതകപരമ്പര തുടങ്ങീതും തുടരുന്നതും ഒരു കൂട്ടമാള്‍ക്കാരല്ലേ?

  @അനശ്വര
  കാശ്മീരോ, ങെഹ്.. ഹ്ഹ്
  ente lokamനു നല്‍കിയ മറുപടി വായിച്ചോണം, ങ്ഹാ‍ാ‍ാ‍ാ!!

  @MyDreams
  ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ത്താല്‍ മതീ :)
  പിന്നെ, ചിലതിന്റെ ചീയല്‍ മറ്റൊന്നിനു വളമാകുന്നതിന്റെ നല്ലതും ചീത്തയും സമകാല പത്രങ്ങളിലൂടെ കണ്ടറിയാമെന്ന് തോന്നുന്നു.

  ReplyDelete
 36. @സേതുലക്ഷ്മി
  @DEJA VU
  @ajith
  @കലി (veejyots)
  @khaadu..
  @പട്ടേപ്പാടം റാംജി
  @വീ കെ
  @മുല്ല
  @കൊമ്പന്‍
  മഴച്ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടതില്‍ സന്തോഷം

  ReplyDelete
 37. സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും എന്നും നന്ദി
  സന്തോഷം :)

  ReplyDelete
 38. ചില ചിത്രങ്ങള്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു.

  ReplyDelete
 39. മഴച്ചിത്രങ്ങള്‍ കാണാന്‍ എന്തു ഭംഗി ...!

  ReplyDelete
 40. ആഹഹാ..............മനോഹരം..! മനോഭിരാമം ..!

  ReplyDelete
 41. Beautiful Clicks :)
  Saranya
  http://nicesaranya.blogspot.com/
  http://foodandtaste.blogspot.com/

  ReplyDelete
 42. Ethra chethoharam Nishayude gramam, entha gramathinde peru? Ende mobilephone-iloode njan pakarthunna drushyangalumaayi othiri samyamundu Nishayude ee chithrangalkku. Valare manoharam.
  ഒടുവില്‍ നീ അണയുന്നരികിലായ്, ഒരു കുമ്പിളെപ്പോള്‍ നിറയ്ക്കുമെന്നതിശയമായ്... kannilum podinju ee chithrathinde eeran. valare nalla post Nisha.

  ReplyDelete
 43. onnu chan cut copy face book post

  kshamekkumallo


  enek ishtapettu

  ReplyDelete
 44. നല്ലൊരു ചിത്രങ്ങള്‍ കൊതി ഉണര്‍ത്തി
  ചിന്തകള്‍ ഉണര്‍ന്നു നനഞു ആ ചാരുതയില്‍
  പങ്കുവെച്ചതിന് നന്ദി

  ReplyDelete
 45. "നീയില്ലെങ്കില്‍ " എന്ന ചിത്രം മനസ്സിനെ കുളിരണിയിച്ചു

  ReplyDelete
 46. സംസാരിക്കുന്ന ചിത്രങ്ങള്‍. മനോഹരം എന്നു പറയാതിരിക്കാനാവില്ല.

  ReplyDelete
 47. ആ ചിത്രങ്ങളുടെ ഭാവം മനസ്സിനെ ആകര്‍ഷിച്ചു എന്ന് പറയാതെ വയ്യ.

  ReplyDelete
 48. ...ആദ്യചിത്രത്തിലെ ആകാശത്തിന്റെ നിറക്കൂട്ടുകൾ എന്നെയേറെയാകർഷിച്ചു.(വരയ്ക്കാൻ പറ്റിയത്). മൊബൈൽ ഫോണിലൂടെയെടുത്ത ചിത്രങ്ങളായതിനാൽ തിളക്കം കുറഞ്ഞെന്നേയുള്ളൂ, എല്ലാം നല്ല ചാരുതയുള്ളതുതന്നെ...... അവിടുത്തെ പാടങ്ങളിൽ ഞാറുനടാൻ പണിക്കാരെ ഇതുപോലെ സുലഭമായി ഇപ്പോഴും കിട്ടുന്നുണ്ടോ? എങ്കിൽ ഭാഗ്യം. ആശംസകൾ....(മെയിലിൽ വന്നതിനാൽ ഇതൊക്കെ കാണാനായി. എല്ലാ പോസ്റ്റുകളും അയയ്ക്കണം).

  ReplyDelete
 49. നാലാമത്തെ ഫോട്ടോ എനിക്കേറെ ഇഷ്ടപ്പെട്ടു.....

  ReplyDelete
 50. നാടറിഞ്ഞൂ വീടറിഞ്ഞു..
  ഇനി...

  ReplyDelete
 51. ഹന്ത: ഭാഗ്യം ജനാനാം സുരഭിപുരേ.....

  ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...