28 October 2011

ഈ രാവ് എനിക്കേകിയ വിരുന്നുകാരി(രന്‍?)

ഇന്നെന്റെ ഏകാന്തതയ്ക്കൊപ്പം
കൂട്ടിരിക്കാനായിവള്‍(ന്‍)..?


നല്ല മഴയാണെന്നും,
വൈകുന്നേരങ്ങളില്‍ മാനമിരുണ്ട്, മിന്നലിടികളാല്‍ മുഖരിതം സന്ധ്യയും രാത്രിയും.
നേര്‍ത്ത തണുപ്പ്, മഴ പെയ്തതിനാല്‍ പടരുന്നുണ്ട്; ഒരു ചൂട് തനുവിനെ കൊതിപ്പിച്ച് കൊണ്ട്..


വീടിനടുത്തുള്ള ഇലക്ട്രിക് സബ്സ്റ്റേഷനിലെ ഫ്ലൂറസെന്റ് വിളക്കുകള്‍ കണ്‍തുറന്ന നേരമാകണം ചിത്രശലഭം കൂട് പൊട്ടിച്ച് പുറത്ത് വന്നത്..


മഴ അതിന്റെ ചിറകുകള്‍ നനയ്ക്കാന്‍ കൊതിച്ചിരുന്നോ?
അതോ മഴയെപ്പുണരാന്‍ ആ ശലഭം കൊതിച്ചിരുന്നോ..?


എന്തോ, ഒരു ഇടിമിന്നലില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
എമര്‍ജന്‍സി ലാമ്പിന്റെ പ്രകാശമായിരിക്കാം ആ ശലഭത്തിനെ എന്റരികിലേക്ക് ആകര്‍ഷിച്ചത്..


ഇപ്പോള്‍ എന്റെ വിരല്‍ത്തുമ്പിലുണ്ട് നറുപുഷ്പം പോലെ..
ഒരു നിശാസുരഭി പൂത്തുലഞ്ഞത് പോലെ..
എന്തേ, ഞാന്‍ നിന്നെ ഇഷ്ടപ്പെടുകയാണൊ, ഈ രാത്രിയില്‍..


അറിയില്ലാ.. എനിക്കേതുമറിയില്ലാ..


അറിയാതെ എന്നില്‍ ഏതോ ദു:ഖമുണരുന്നുണ്ട്..
ഹൃദയമിടിപ്പ് പോലെയാണ് നിനക്കും നിശാസുരഭിക്കും ആയുസ്സെന്നോര്‍ത്താണോ..?
വിടര്‍ന്നൊന്ന് സൂര്യനെക്കാണും മുമ്പേ കൊഴിയുന്നതെന്തേ..?


അറിയില്ലാ.. എനിക്കേതുമറിയില്ലാ..
അറിയില്ലാ.. എനിക്കേതുമറിയില്ലാ..
----------------------------------------------------------------------------
*ചിത്രം ഇന്ന് എന്റെ മൊബൈലില്‍ എടുതത്..(Nokia N73)
**ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായ് കാണാന്‍ പറ്റും..
** *** **

88 comments:

 1. അറിയാതെ എന്നില്‍ ഏതോ ദു:ഖമുണരുന്നുണ്ട്..
  ഹൃദയമിടിപ്പ് പോലെയാണ് നിനക്കും നിശാസുരഭിക്കും ആയുസ്സെന്നോര്‍ത്താണോ..?
  വിടര്‍ന്നൊന്ന് സൂര്യനെക്കാണും മുമ്പേ കൊഴിയുന്നതെന്തേ..?

  നിനക്കും നിശാ സുരഭിക്കും മാത്രമല്ല
  സുഖങ്ങള്‍ക്കെല്ലാം അല്പായുസ്സാണ്.
  മനസ്സ് ആര്ദ്രമാകുമ്പോള്‍ ഞാന്‍ മാത്രമെന്ന ചില തോന്നലുകള്‍ ഒഴിച്ചാല്‍
  നമ്മളെല്ലാം ഒരേ തൂവല്‍ പക്ഷികള്‍ ..

  ReplyDelete
 2. @റശീദ് പുന്നശ്ശേരി
  ;) ;)

  ReplyDelete
 3. ചില ജീവിതങ്ങള്‍ ഇങ്ങനെയാണ്,,,,
  നിമിഷങ്ങളുടെ ആയുസ്സില്‍, ആര്‍ക്കൊക്കെയോ ആശ്വാസമേകി, പ്രണയം സമ്മാനിച്ച് എരിഞ്ഞൊടുങ്ങും. അവയെ കാത്തിരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നമ്മളെ എന്ത് വിളിക്കും........വിഡ്ഡികളെന്നോ!? മനസിന്‍‌റെ ചെപ്പില്‍ ഒരോര്‍മ്മയായ് എടുത്ത് വച്ച് ഒരു നിമിഷം ആസ്വധിച്ച് മറന്നു കളയും. ഇനിയും വരുന്ന ശലഭങ്ങള്‍, അവ തന്നു പോകുന്ന നൊമ്പരങ്ങള്‍ വലിയ മുറിപ്പാടുണ്ടാക്കും അല്ലേല്‍.......

  ReplyDelete
 4. നല്ല ശലഭം..ഞാനോര്‍ത്തു ഡിജിറ്റല്‍ ചിത്രം ആയിരിക്കുമന്ന്

  ReplyDelete
  Replies
  1. ബ്ലോഗ് പൂട്ടി മുങ്ങ്യാ???

   Delete
 5. ഈ രാവിലെ സുഹൃത്തിനും നിശാസുരഭിയ്കും ആശംസകള്‍

  ReplyDelete
 6. പ്രിയപ്പെട്ട നിശാസുരഭി,
  തുലാവര്‍ഷം പെയ്തിറിങ്ങിയ,ഈ മനോഹര സുപ്രഭാതത്തില്‍, രാത്രിയിലെ സുഹൃത്തിന്റെ ചിത്രം കണ്ടു സന്തോഷിക്കുന്നു! രണ്ടു മൂന്നു ദിവസം മുന്‍പ്,ഇവിടെ വീടിന്നുള്ളില്‍ ചുമരിന്മേല്‍ ഒരു ചിത്രശലഭം വന്നിരുന്നു!തൃശൂരിലെ തോട്ടത്തില്‍ കാണാറുള്ള ഭംഗിയുള്ള ചിത്രശലഭമല്ല.എങ്കിലും വലിയ സന്തോഷം തോന്നി.
  ഈ ജീവിതം ക്ഷണികമാണെന്ന് ഈശ്വരന്‍ ഓര്‍മിപ്പിക്കുകയാണ്. മക്കളെ അഹങ്കരിക്കരുതെ എന്നും!
  നന്നായി എഴുതിയ ഒരു പോസ്റ്റ്‌!അഭിനന്ദനങ്ങള്‍!
  സസ്നേഹം,
  അനു

  ReplyDelete
 7. എല്ലാം അല്പായുസ്സുള്ള സംഗതികളും ഇങ്ങിനെയൊക്കെ തന്നെയാണ്...
  ‘ഒരു നിശാസുരഭി പൂത്തുലഞ്ഞത് പോലെ..
  എന്തേ, ഞാന്‍ നിന്നെ ഇഷ്ടപ്പെടുകയാണൊ, ഈ രാത്രിയില്‍..

  അറിയില്ലാ.. എനിക്കേതുമറിയില്ലാ..

  ReplyDelete
 8. n73-ചിത്രം ചേതോഹരം.അടിക്കുറിപ്പുകള്‍ ഒരു ചിത്രശലഭത്തിന്റെ നനുത്ത ചിറകടികള്‍ പോലെ ....

  ReplyDelete
 9. ക്ഷണികമായ ഈ ജീവിതത്തില്‍ സുഖം അതിലും ക്ഷണികമാണ്. ആസ്വാദനം സുഖം നല്‍കി.

  ReplyDelete
 10. നിശാസുരഭിയോടൊത്ത് ഒരു നിശാശലഭം,,,

  ReplyDelete
 11. അറിയാതെ എന്നില്‍ ഏതോ ദു:ഖമുണരുന്നുണ്ട്, തോന്നി. നന്നായി ഈ കുറിപ്പ്. ‘മിന്നലിടി‘ ക്ക് പകരം ഇടിമിന്നൽ തന്നെ പോരേ?

  ReplyDelete
 12. നിശാസുരഭിക്ക് നിശാ ശലഭം കൂട്ട് എന്നൊരു പുതു ചൊല്ല് കേട്ടിട്ടുണ്ട്. പ്പം കണ്ടു.
  ആശംസോള് ണ്ട് ട്ടാ.........
  സ്നേഹ പൂർവ്വം വിധു

  ReplyDelete
 13. നിശാസുരഭിയും നിശാശലഭവും.....നന്നായിട്ടുണ്ട് ഈ വരികളും ചിത്രവും.

  ReplyDelete
 14. പൊഴിയുന്ന കണ്ണുനീരിന്നറിയുമോ
  കരയുന്ന കണ്ണിന്‍റെ വേദന ...
  നോവിക്കുന്ന ആത്മാവിന്നറിയുമോ
  നോവുന്ന ഹൃദയത്തിന്‍ വേദന ...
  അറിയില്ലാ.. എനിക്കേതുമറിയില്ലാ..

  ReplyDelete
 15. നല്ല കവിത .
  ഞാനൊരു ചിത്രശലഭമാകട്ടെ

  ReplyDelete
 16. nalla koottukkaari/ kkaran ..:)

  chitrashalabam sundari/ sundaran aanu ketto.......!!

  ReplyDelete
 17. നന്നായി..........രണ്ടും.....

  ReplyDelete
 18. നിശാ സുരഭി പോലെയാണ് നിശാശലഭവും

  ReplyDelete
 19. അതൊരു ചിത്രസലഭാമായിരുന്നല്ലോ .ഇങ്ങനെയുള്ളവ സാധാരണയായി കവികളെയും കലാകാരെയും തേടി ചെല്ലാരുണ്ട് .നിസാസുരഭി പകല്‍ വീടിലുണ്ടാവില്ലെന്നു കരുതിയാവും രാത്രി കാണാന്‍ വന്നത് . ചിത്രത്തിന് നല്ല ക്ലാരിട്ടി ഉണ്ടല്ലോ .

  ReplyDelete
 20. ചിത്രവും രചനയും ഹൃദ്യം...

  ReplyDelete
 21. അറിയാതെ എന്നില്‍ ഏതോ ദു:ഖമുണരുന്നുണ്ട്..
  ഹൃദയമിടിപ്പ് പോലെയാണ് നിനക്കും നിശാസുരഭിക്കും ആയുസ്സെന്നോര്‍ത്താണോ..?
  വിടര്‍ന്നൊന്ന് സൂര്യനെക്കാണും മുമ്പേ കൊഴിയുന്നതെന്തേ..?

  നന്നായി.... ആശംസകള്‍....

  ReplyDelete
 22. നല്ല ഭംഗിയുള്ള ശലഭം...!
  പ്രകൃതിയുടെ കരവിരുത്...!!
  പക്ഷെ,ഭംഗിയുള്ളതൊന്നിനും ആയുസ്സുണ്ടാവില്ലല്ലൊ...!!!
  ആശംസകൾ...

  ReplyDelete
 23. സന്ധ്യക്ക് എത്തിയ വിരുന്നുകാരി. ഫോട്ടോയും വരികളും
  മനോഹരമായിട്ടുണ്ട്

  ReplyDelete
 24. പുലരിയോടെത്തെന്നും പൂം തോപ്പിലെത്തുന്ന പൂമ്പാറ്റ കുഞ്ഞുങ്ങള്‍ക്കെന്തു ചന്തം......
  അവരുടുത്തീടുമപ്പാവാട വില്‍ക്കുന്ന കടയേതമ്മക്കറിഞ്ഞു കൂടെ......പഴയ പദ്യം ഓര്‍മ്മയില്‍ വരുന്നു.
  നന്നായി ചിത്രവും വരികളും എല്ലാം.......ആശംസകള്‍........

  ReplyDelete
 25. Hmmm appo nimisha kavi aanalle?? Koottukari/karaneyum ishttappettu kavithayum ishttappettu :)

  Regards
  http://jenithakavisheshangal.blogspot.com/

  ReplyDelete
 26. അറിയാതെ എന്നില്‍ ഏതോ ദു:ഖമുണരുന്നുണ്ട്..
  ഹൃദയമിടിപ്പ് പോലെയാണ് നിനക്കും നിശാസുരഭിക്കും ആയുസ്സെന്നോര്‍ത്താണോ..?
  വിടര്‍ന്നൊന്ന് സൂര്യനെക്കാണും മുമ്പേ കൊഴിയുന്നതെന്തേ..?

  ക്ഷണികമായ ജീവിതത്തില്‍, വര്‍ണ്ണ ചിറകുകള്‍ കൊണ്ട് ചിത്രശലഭവും, ലാസ്യ സൌരഭ്യം കൊണ്ട് നിശാസുരഭിയും എത്രയോ ഹൃദയങ്ങളെ സന്തോഷിപ്പിക്കുന്നു.
  നല്ല വരികളും ചിത്രവും:)

  ReplyDelete
 27. രണ്ടു പേര്‍ക്കും ആശംസകള്‍!

  ReplyDelete
 28. നല്ല ഫോട്ടോ, ഫോണില്‍ എടുത്തതാണ് എന്ന് തോനില്ല

  ReplyDelete
 29. നല്ല രചന..ചിത്രവും..
  മനോഹരം..അതി മനോഹരം..

  ആള്‍ ദി ബെസ്റ്റ്‌..

  ReplyDelete
 30. വിടര്‍ന്നൊന്ന് സൂര്യനെക്കാണും മുമ്പേ കൊഴിയുന്നതെന്തേ..?????

  ReplyDelete
 31. ഒരുപാടു ഇഷ്ടായി ചിത്രം മൊബൈല്‍ ചിത്രമാണെന്ന് പറയില്ലാട്ടോ?
  അഭിനന്തനങ്ങള്‍ സ്നേഹപൂര്‍വ്വം വിനയന്‍ ...

  ReplyDelete
 32. മനോഹരം ഈ ശലഭവും ഈ എഴുത്തും

  ReplyDelete
 33. ഒരു ദിവസത്തെ ആയുസ്സ് നിനക്കേകിയത് എത്രയോ വലിയ സന്തോഷം..
  ഞങ്ങളുമായി പങ്കു വെച്ചപ്പോള്‍ ഒരു ദിവസത്തെ ജീവിതം അവള്‍ അര്‍ത്ഥവത്താക്കി

  ReplyDelete
 34. വരികളില്‍ കാവ്യാത്മകമായ ചിറകനക്കങ്ങള്‍ .വളരെ മനോഹരമായി.

  ReplyDelete
 35. ഇപ്പോള്‍ എന്റെ വിരല്‍ത്തുമ്പിലുണ്ട് നറുപുഷ്പം പോലെ..
  ഒരു നിശാസുരഭി പൂത്തുലഞ്ഞത് പോലെ..
  എന്തേ, ഞാന്‍ നിന്നെ ഇഷ്ടപ്പെടുകയാണൊ, ഈ രാത്രിയില്‍..

  assalayi ketto.... congrats

  ReplyDelete
 36. very nice! I think this is the picture of ATLAS MOTH. Am I correct?

  ReplyDelete
 37. മനോഹരം.
  ആ വിരുന്നുകാരി നല്‍കിയത് നല്ലൊരു പോസ്റ്റ്‌ ആണ് .
  ആശംസകള്‍

  ReplyDelete
 38. എന്താണെന്ന് അറിയില്ല എന്റെ മനസിലും ഏതോ ദുഃഖങ്ങള്‍ വിരിയുന്നു .. മനോഹരയൊരു ദിനം വിട പറയുന്ന വേളയാണ്.സന്ധ്യ.ആ വേളയില്‍ എത്തിയ വിരുന്നുകാരി തരുന്ന ഈ വിഷാദം ഈ വരികളിലും നിറയുന്നു .

  ReplyDelete
 39. ശലഭ ജന്മങ്ങള്‍..!!
  ക്ഷണികമീ ജീവിത സുഖങ്ങളും.

  ReplyDelete
 40. virunnukaariyo virunnukaarano..endaayalaum manaoharam

  ReplyDelete
 41. നാട്ടിലെ മഴ കിട്ടിയാല്‍ ഇങ്ങനെയാണ്‍, പ്രത്യ്യേകിച്ച് രാമഴകള്‍..
  പ്രാണയ വികാരങ്ങള്‍ക്കും, നൊമ്പര ചിന്തകള്‍ക്കും ചിറകുകള്‍ മുളയ്ക്കുകയായി..
  ചിത്രശലഭങ്ങളെ കാണാന്‍ എന്തു ഭംഗി..നിശാഗന്ധിയുടെ മണത്തിന്‍ എന്തൊരു ലഹരി..!!
  നന്നായിരിയ്ക്കുന്നൂ ട്ടൊ വരികളും ചിത്രവും..!

  ReplyDelete
 42. ശലഭ സുന്ദരീ..
  മനോഹരീ...

  ReplyDelete
 43. മനോഹരം .
  ആശംസകള്‍

  ReplyDelete
 44. ഹാവൂ ..നിശാ സുരഭി..!!

  മനോഹരം...

  ReplyDelete
 45. രാത്രിയിലെത്തിയ സ്പെഷ്യല്‍ ഗസ്റ്റിനെ ഇഷ്ട്ടായി..!
  ഒരു കവിത വിരിയാന്‍ ഇതു ധാരാളം ...!!
  വല്ലഭനു പുല്ലുമായുധം..ല്ലേ..!

  ആശംസകളോടെ..പുലരി

  ReplyDelete
 46. ചിത്രം ഇഷ്ടായീട്ടൊ.. എഴുത്തും..എന്നാലും ഒരു നിശാസുരഭി ടച്ച്, ആസ്വാദനം കിട്ടിയില്ല.. അങ്ങിനെയൊക്കെ പ്രതീക്ഷിച്ച് വരാന്‍ ആരാ പറഞ്ഞതെന്നല്ലേ ഇപ്പൊ മനസ്സില്‍, അതും ശരിയാ...!!

  ReplyDelete
 47. ശലഭം മനോഹരം

  നിശാ സുരഭിക്ക് മാത്രമല്ല എല്ലാ ജീവനും ഇങ്ങനെ ഒക്കെ തന്നെ അല്ലെ

  ReplyDelete
 48. ജീവിതത്തിന്റെ നൈമിഷികതയെ ഓര്‍മിപ്പിച്ചു നിശാ സുരഭിയും ശലഭവും.
  ഇമ്പമാര്‍ന്ന ഹൃസ്വഗാനമല്ലേ വിരസമായ നീണ്ട പാട്ടിനേക്കാള്‍ നല്ലത്?

  ReplyDelete
 49. ‘...വിടർന്നൊന്ന് സൂര്യനെക്കാണുംമുമ്പേ കൊഴിയുന്നതെന്തേ...?’ വിഷാദാത്മകം ഈ ചലനങ്ങളും ചിന്തയും. ‘ഏകാന്തതയ്ക്കൊപ്പം കൂട്ടിരിക്കാനായിവൾ(ൻ...?) ‘ഈ രാവ് എനിക്കേകിയ വിരുന്നുകാരി(രൻ?)‘. അവനോ അവളോ എന്നറിയാതെ ചിന്തിക്കുന്ന ഭാവാർത്ഥത്തിൽ , ഈ തലക്കെട്ട് കൊടുത്തതിന് പ്രത്യേക അഭിനന്ദനങ്ങൾ.....

  ReplyDelete
 50. കവിത വായിച്ചു ,കൊള്ളാം ,സ്വയം ഒരു പാത്രമാവുന്നു അല്ലെ കവിതയില്‍ കൊള്ളാം

  ReplyDelete
 51. കവിത വരുന്ന വഴി. കൂട്ട് വരുന്ന വഴി .....
  എന്ത് മനസ്സിനെ എപ്പോള്‍ ഏതു രീതിയില്‍ സ്പര്‍ശിക്കും എന്ന് പറയാനാവില്ല

  ReplyDelete
 52. അറിയില്ലാ.. എനിക്കേതുമറിയില്ലാ..

  അറിയാതെ എന്നില്‍ ഏതോ ദു:ഖമുണരുന്നുണ്ട്..
  ഹൃദയമിടിപ്പ് പോലെയാണ് നിനക്കും നിശാസുരഭിക്കും ആയുസ്സെന്നോര്‍ത്താണോ..?
  വിടര്‍ന്നൊന്ന് സൂര്യനെക്കാണും മുമ്പേ കൊഴിയുന്നതെന്തേ..?

  അറിയില്ലാ.. എനിക്കേതുമറിയില്ലാ..
  അറിയില്ലാ.. എനിക്കേതുമറിയില്ലാ.."

  സുഖവും സങ്കടവും കൂടി ചേര്‍ന്നതാണല്ലോ ജീവിതം. അതെല്ലാം അതിന്റെ വഴിക്ക് അങ്ങിനെ പോവും.

  മഴയുള്ള രാത്രിയില്‍ അവിചാരിതമായി എത്തിയ അതിഥിയെ വേണ്ടവിധം പകര്‍ത്തിയല്ലേ,,
  ആശംസകളോടെ..(നേരത്തെ വന്നിരുന്നു, കമെന്റ് കാണുന്നില്ല)

  ReplyDelete
 53. നിസൂ, എന്താ പറയാ? വെട്ടമന്വേഷിച്ചലഞ്ഞ് അതിൽ തന്നെ പ്രാണൻ വെടിയുന്ന ഇത്തിരിപ്പോന്ന ഈ ചിത്രശലഭങ്ങളെ തന്നെ നമ്മുക്കും മാതൃകയാക്കാം.. ല്ലേ? കുറിപ്പ് നന്നായി. ഗുഡ് റ്റു സീ യു ആൾ..

  ReplyDelete
 54. പുറത്തു തുലാമഴ നിര്‍ത്താതെ പെയ്യുന്നുണ്ട്.. എന്റെയീ ഏകാന്തരാത്രിയില്‍ കൂട്ടായിരിക്കാന്‍ മഴ നനഞ്ഞൊരു ശലഭം വന്നെങ്കില്‍ .... ഒരുമാത്ര വെറുതെ നിനച്ചു പോയി...

  ReplyDelete
 55. ചിത്രത്തില്‍ ക്ലിക്ക് ചെയ്തു വലുതായി കണ്ടു... നല്ല ഫോട്ടോ, ഒത്തിരി ഇഷ്ടായി... വരികളും കൊള്ളാം...

  ReplyDelete
 56. സുന്ദരിയുടെ ചിത്രം ഞാന്‍ കോപ്പിചെയ്തിട്ടുണ്ട്.

  ReplyDelete
 57. നിശാശലഭത്തിന്റെ ചിത്രവും നിശാസുരഭിയുടെ ചിത്രണവും ഒരുപോലെ മനോഹരം... മനസ്സിനെ ഒരുപാട് പഴയ ഓര്‍മയിലേക്ക് കൊണ്ടുപോയി ആ ശലഭം... കുട്ടിക്കാലത്ത് വീടിനുമുമ്പിലെ മുല്ലപ്പന്തലില്‍ വിരുന്നെത്തിയിരുന്ന ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഒരു ശലഭമുണ്ടായിരുന്നു. ഞാനും സഹോദരനും അതിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി അടികൂടിയ ദിനങ്ങള്‍.. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സുന്ദരി ശലഭം ഇന്നും ഓര്‍മ്മയായി മനസ്സില്‍... നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകള്‍!!!

  ReplyDelete
 58. എത്ര മനോഹരം!
  വർണങ്ങളുടെ വിന്യാസം..
  നിറകൂട്ടിലെ വൈവിധ്യം...
  വരികളിലെ സുഖവും ദു:ഖവും...
  എല്ലാം മനോഹരം

  ReplyDelete
 59. നിശാസുരഭി,ചിത്രത്തെപോലെ എഴുത്തും വളരെ മനോഹരം.

  ReplyDelete
 60. ഫോട്ടോ തകര്‍പ്പന്‍ !!!
  വരികളും കിടിലം!!

  ReplyDelete
 61. ചിത്രം നന്നായിരുന്നു.. എഴുത്തും കൊള്ളാം.. ഭാവുകങ്ങൾ

  ReplyDelete
 62. ഒടുവില്‍ ആ ശലഭം രാവില്‍ വിരിഞ്ഞ നിശാസുരഭിയെ തേടിയെത്തിയല്ലേ?

  ReplyDelete
 63. അപ്പൊ N 73 ആണ് മോവീല്‍ അല്ലെ ? :))

  നന്നായി ചിത്രവും എഴുത്തും

  ReplyDelete
 64. ഒരു മാസത്തിനു ശേഷം ഞാന്‍ വായിക്കുന്ന ആദ്യ പോസ്റ്റ്...
  മനോഹരമായ പോസ്റ്റ്...
  വേദനിപ്പിക്കുന്നതെങ്കിലും മനസ്സിനെ നന്നായി സ്വാധീനിച്ച രചന...!!
  കാണാം....

  ReplyDelete
 65. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..........

  ReplyDelete
 66. നിശാ സുരഭി,
  അറിയാതെ എന്നില്‍ ഏതോ ദു:ഖമുണരുന്നുണ്ട്........

  ReplyDelete
 67. മഴയുള്ള രാത്രിയില്‍ എന്റെ ഏകാന്തതയ്ക്കൊപ്പം കൂട്ടിരിക്കാനായിവള്‍, നല്ല വരികള്‍ സുഹൃത്തേ.ആശംസകള്‍.......

  ReplyDelete
 68. അക്ഷരങ്ങളെ അടവെക്കരുത്!
  വാക്കുകളെ തളച്ചിടരുത്!
  സ്വപ്ന ചിറകിലേറി അവ സഞ്ചരിക്കട്ടെ,
  ഭാവനയുടെ ലോകത്തിലെങ്കിലും.

  ReplyDelete
 69. പുതുവര്‍ഷാശംസകള്‍ .....

  ReplyDelete
 70. ... ………………♥imissyou
  ………….♥imissyou
  ………♥imissyou
  …..♥imissyou
  …♥imissyou
  ... ... ... ♥………………………..♥….♥imissyou
  ♥……………………..♥………..♥imissyou
  ♥………………….♥…………….♥imissyou
  ..♥……………….♥………………♥imissyou
  …♥………………………………♥imissyou
  …..♥…………………………..♥imissyou
  ……..♥…………………….♥imissyou
  ………..♥……………….♥imissyou
  …………..♥…………..♥imissyou
  ………………♥…….♥imissyou
  …………………♥..♥imissyou
  …………………..♥imissyou =(((

  ... ………………♥imissyou
  ………….♥imissyou
  ………♥imissyou
  …..♥imissyou
  …♥imissyou
  ... ... ♥………………………..♥….♥imissyou
  ♥……………………..♥………..♥imissyou
  ♥………………….♥…………….♥imissyou
  ..♥……………….♥………………♥imissyou
  …♥………………………………♥imissyou
  …..♥…………………………..♥imissyou
  ……..♥…………………….♥imissyou
  ………..♥……………….♥imissyou
  …………..♥…………..♥imissyou
  ………………♥…….♥imissyou
  …………………♥..♥imissyou
  …………………..♥imissyou =(((

  ReplyDelete
  Replies
  1. :)
   വെള്ളരിപ്രാവേ..
   നാമിനിയും കാണും
   ഇനിയും വൈകുവാനെനിക്കാവില്ല..

   Delete
 71. ചിത്രം ആസ്വദിച്ചതില്‍ സന്തോഷം..
  എല്ലാവര്‍ക്കും നന്ദി..
  വീണ്ടും കാണാം..
  നന്ദി നന്ദി..!

  ReplyDelete
 72. ബ്ലോഗ് നന്നാക്കി.(എന്നു തോന്നുന്നു) ഇടക്കൊന്നു നോക്കണേ.

  ReplyDelete
 73. @സീത*
  മ്, ഇങ്ങനെയൊക്കെയാണ് :)

  @ധനലക്ഷ്മി പി. വി.
  സന്തോഷം :)

  @anupama
  നന്ദി :)

  @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
  ശരിയാണ് :)

  @Mohammedkutty irimbiliyam
  ഇത്തിരി നല്ല കേമറ ആയതിനാലാണ് ഞാനാ മൊബൈല്‍ ഉപേക്ഷിക്കാത്തത് :) നന്ദി

  @Vp Ahmed
  നന്ദി

  @mini//മിനി
  അത് തന്നെ :))

  @ശ്രീനാഥന്‍
  മതിയെന്ന് തോന്നുന്നു, മിന്നല്‍ ആദ്യം കാണുന്നതിനാല്‍ എന്നുള്ള ചിന്തയാണ് അങ്ങനെയെഴുതിയതെന്ന് ഇപ്പോള്‍ സംശയം :)

  @വിധു ചോപ്ര
  നന്ദി

  @Echmukutty
  നന്ദി

  @kochumol(കുങ്കുമം)
  ഏതുമറീല്ലാ‍ാ‍ാ‍ാ :))

  @ജയിംസ് സണ്ണി പാറ്റൂര്‍
  കവിതയെന്ന് പറഞ്ഞ് കളിയാക്കല്ലേ, ഹിഹിഹി!

  @Sneha
  അതെ അതെ :)

  @ചന്തു നായർ
  നന്ദി

  @കുസുമം ആര്‍ പുന്നപ്ര
  :) :)

  @Jyothi Sanjeev
  നന്ദി

  @മാനത്ത് കണ്ണി //maanathukanni
  ഉവ്വോ, മ്.. (ക്ലാരിറ്റി ഫോട്ടോ എടുത്തതിന്റെ മിടുക്കല്ലേ, ആ ശലഭം കേള്‍ക്കണ്ടാ!)

  ReplyDelete
 74. @Areekkodan | അരീക്കോടന്‍
  @വിനുവേട്ടന്‍
  @മഴയിലൂടെ........,
  @keraladasanunni
  @ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍
  നന്ദി

  @വീ കെ
  ശരിയാണ് :)

  @Jenith Kachappilly
  ഹ്ഹ്ഹി

  @Vipin K Manatt (വേനൽപക്ഷി)
  :)

  @വെള്ളരി പ്രാവ്
  :) :)

  @mottamanoj
  @Vinayan Idea
  :) അതാണ്!!

  @മുസാഫിര്‍
  നന്ദി

  @SAJAN S
  ആവോ.. :(

  @റോസാപൂക്കള്‍
  നന്ദി

  @പദസ്വനം
  ശരിയാണല്ലോ, അത് നല്ലൊരു ഓര്‍മ്മപ്പെടുത്തലാണ് ട്ടോ

  @ആറങ്ങോട്ടുകര മുഹമ്മദ്‌
  :)

  @കലി (veejyots)
  നന്ദി :)

  @സ്മിത
  നന്ദി, ഇതിന്റെ വര്‍ഗ്ഗീകരണമൊന്നും അറിയില്ലാ ട്ടാ, പെട്ടെന്ന് കിട്ട്യപ്പൊ എട്ത്തൂ‍ൂ ഫോട്ടോ :)

  ReplyDelete
 75. @ചെറുവാടി
  ശരിയാണ്, കടപ്പാടുണ്ട് :)

  @രമേശ്‌ അരൂര്‍
  :) :)

  @നാമൂസ്
  മ്.. :)

  @അനില്‍കുമാര്‍ . സി. പി.
  @INTIMATE STRANGER
  @~ex-pravasini*
  @the man to walk with
  @ente lokam
  നന്ദി :)

  @പ്രഭന്‍ ക്യഷ്ണന്‍
  അതന്നെ!!

  @ഇലഞ്ഞിപൂക്കള്‍
  :) മ്.. ആ പറഞ്ഞ രണ്ട് കാര്യവും ശരിയാണ്, ഹ്ഹ്ഹിഹി!

  @കൊമ്പന്‍
  മ്.. കറക്റ്റ്

  @Salam
  ഇമ്പമാര്‍ന്ന ഹൃസ്വഗാനം തന്നെ വിരസമായ നീണ്ട പാട്ടിനേക്കാള്‍ നല്ലത്!!

  @വി.എ || V.A
  തലക്കെട്ട് ചൂണ്ടിക്കാട്ടിയതില്‍ സന്തോഷം :) :)

  @mydreams dear
  നൊ നൊ നോ.. :)

  @ഷബീര്‍ - തിരിച്ചിലാന്‍
  നന്ദി

  @നാരദന്‍
  വളരെ ശരി!

  @elayoden
  :)
  (പഴയ കമന്റ് എവിടേം ഇല്ലായിരുന്നു, ഞാന്‍ നോക്കി)

  @ഹാപ്പി ബാച്ചിലേഴ്സ്
  ബാച്ചിസ് എവിടെയാണിപ്പോ? കാണാനില്ലാ

  @Sandeep.A.K
  :))

  @Lipi Ranju
  നന്ദി :) ലിപീനെം കാണാനില്ലാട്ടാ

  @സ്മിത മീനാക്ഷി
  നന്ദി :)

  @ഗോപകുമാര്‍.പി.ബി !
  കോപി റൈറ്റ്, ങേ...!!! ഹാ‍ാ!!

  @രജനീഗന്ധി
  ആ നല്ല ഓര്‍മ്മകളിവിടെ പകര്‍ത്തിയതിനു നന്ദീ ട്ടാ :)

  @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ (Muhammed Kunhi)
  :)

  ReplyDelete
 76. @jyo
  @പ്രദീപ്‌ കുറ്റിയാട്ടൂര്‍
  @പൊട്ടന്‍
  @മാനവധ്വനി
  നന്ദി

  @AKAAMATHAN
  ഉവ്വ് :)

  @ഉമേഷ്‌ പിലിക്കോട്
  ആണല്ലോ :))

  @അനശ്വര
  ഞാന്‍ വീണ്ടും വരാന്‍ വൈകി അല്ലേ? :)

  @jayarajmurukkumpuzha
  നോക്കാം

  @Ramesh.c.p
  എന്താണോ ആവോ, ഹ്ഹി

  @വെള്ളരി പ്രാവ്
  ഞാന്‍ വന്നല്ലോ പ്രാവേ.. :)

  @മനു അഥവാ മാനസി
  നന്ദി

  @വെള്ളരി പ്രാവ്
  :) :) :)

  @Vinayan Idea
  വളരെ വൈകിയെങ്കിലും എന്റെം ആശംസകള്‍ :))

  ReplyDelete
 77. വിരുന്നു വന്ന എല്ലാ കൂട്ടുകാര്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി നന്ദി..

  ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...