21 January 2012

ബ്ലോഗ് അഡ്രസ് മാറ്റുന്നതെങ്ങനെ? How to rename blog address?

ബ്ലോഗിനേക്കാള്‍ ചില പ്രൊഫൈല്‍ നാമങ്ങളാണ് പ്രശസ്തം, അതേ പേരില്‍ത്തന്നെ ബ്ലോഗ് ലിങ്ക് ഉണ്ടെങ്കില്‍ വായനയ്ക്ക് അത്തരം ബ്ലോഗ് കണ്ടെടുക്കാന്‍ എളുപ്പവും! (എന്റെ അഭിപ്രായത്തില്‍ ഇത് പബ്ലിസിറ്റിക്ക് കുറെയൊക്കെ സഹായകരം എന്ന് തന്നെയാണ്)

ഇത് ഒരു കാരണം മാത്രം, ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ബ്ലോഗ് അഡ്രസ് മാറ്റാന്‍ പറ്റിയെങ്കില്‍ എന്ന് പില്‍ക്കാലത്ത് ആഗ്രഹിക്കുന്നവര്‍ പലരുമുണ്ട്. പലര്‍ക്കും അറിയാവുന്നത് തന്നെയാണ്, എങ്കിലും അറിയാത്തവര്‍ക്കായ് ബ്ലോഗ് അഡ്രസ് മാറ്റുന്നത് എങ്ങനെയെന്ന് ചെറിയ രീതിയില്‍ വിശദീകരിക്കാന്‍ ശ്രമിക്കുകയാണ്.

ഒന്നോര്‍ക്കുക, ബ്ലോഗിനെന്തെങ്കിലും പറ്റുമെന്ന് കരുതുന്നുവെങ്കില്‍, ഒരു ഡമ്മി ബ്ലോഗ് ഉള്ളവര്‍ക്ക് അതില്‍ ആദ്യം പരീക്ഷിക്കുന്നതാണ് നല്ലത്. പക്ഷെ, ഇതില്‍ പേടിക്കാന്‍ ഒന്നും ഇല്ലെന്ന് 100% ഉറപ്പ് ഞാന്‍ തരും.

ആദ്യപടി, എന്ത് ആത്മവിശ്വാസമുണ്ടെങ്കിലും കരുതല്‍ നല്ലതെന്ന നിലയ്ക്ക് ബ്ലോഗിന്റെ പൂര്‍ണ്ണമായ ഒരു കോപ്പി കരുതി വെക്കുക. ചിത്രങ്ങളില്‍ ചുവന്ന ബ്ലോക്കുകളും അമ്പുകളും കാണിച്ച പോലെ ചെയ്യണം.

ചിത്രം ഒന്ന്

ചിത്രം ഒന്നില്‍ അടയാളപ്പെടുത്തിയത് പോലെ, Dashboard ചെന്ന് Settings-ല്‍ > Export blog ല്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണും പോലെപുതിയ വിന്‍ഡോ വരും.

ചിത്രം രണ്ട്

ചിത്രത്തില്‍ അടയാളപ്പെടുത്തിയത് പോലെ Download blog ല്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ ബ്ലോഗിന്റെ ഒരു കോപി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ച് വെക്കാം.

ചിത്രം മൂന്ന്

ഇതില്‍ കാണിച്ചിരിക്കുന്ന പോലെ ആ കുഞ്ഞ് ബോക്സില്‍ നിലവിലുള്ള ബ്ലോഗ് പേരാണ് കാണാനാവുക. തുടര്‍ച്ച നാലാമത്തെ ചിത്രത്തില്‍ കാണുക

ചിത്രം നാല്

ഈ ചിത്രത്തില്‍ കാണിച്ചത് പോലെ നിലവിലുള്ള പേര് മാറ്റി, മാറ്റുവാന്‍ ഉദ്ദേശിച്ചിട്ടുള്ള പേര് എഴുതുക. നിശ്ചിത പേര് ലഭ്യമാണോ എന്ന് blogger.com സേര്‍ച്ച് ചെയ്യും (ഇ-മെയില്‍ ക്രിയേറ്റ് ചെയ്യുമ്പോള്‍ ഇത്തരം step ഉണ്ടാകുന്നത് ഓര്‍ക്കുക). ലഭ്യമെങ്കില്‍ അതിനു താഴെ കാണുന്ന ചിത്രത്തിലെ ലെറ്റേര്‍സ് ശേഷമുള്ള ബോക്സില്‍ എഴുതി സേവ് സെറ്റിംഗ്സ് ചെയ്യുക.

തീര്‍ന്നു, ഇനി ബ്ലോഗിന്റെ ലിങ്ക് മുകളില്‍ ശ്രദ്ധിച്ച് നോക്കൂ..
===============================================
നോട്ട് :- രണ്ടാമത് ചിത്രത്തില്‍ export blog ന്റെ ഇടത് വശം import blog എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ എക്സ്പോര്‍ട്ട് ചെയ്ത ഫയല്‍ blogger.com ല്‍ അപ് ലോഡ് ചെയ്യാം. അതുവഴി നമ്മുടെ ബ്ലോഗ് മുഴുവനായിത്തന്നെയാണ് അപ് ലോഡാവുന്നത്. എന്നു വെച്ചാല്‍ നമ്മുടെ പോസ്റ്റുകള്‍, കമന്റുകള്‍ എല്ലാം പഴയപടി പുനസ്ഥാപിക്കപ്പെടുമെന്നര്‍ത്ഥം.

ഭീഷണി :- അഭ്യാസങ്ങള്‍ ഒരു ഡമ്മി ബ്ലോഗിലാവുന്നതാണ് ഈ ഐറ്റങ്ങള്‍ ആദ്യമായ് കൈകാര്യം ചെയ്യുന്നവര്‍ക്ക് നല്ലത്!!

ഓ:ടോ:-“ഈശ്വരാ, ഇങ്ങനെയൊക്കെയേ, ഇത്രയ്ക്കൊക്കെയേ എന്നെക്കൊണ്ടാവൂ.. :( !!”
.
----------------------------------------------------------------------------
*ചിത്രം എന്റെ ബ്ലോഗ് സെറ്റിംഗ് പേജീന്ന്!
** *** **

42 comments:

 1. ചുമ്മാ..
  ആര്‍ക്കെങ്കിലും സഹായകരമെങ്കില്‍ അങ്ങനെ..
  ഇല്ലെങ്കില്‍ വിട്ട് കളാന്നെ, അല്ല പിന്ന!!
  (എല്ലാവര്‍ക്കും വൈകിയ പുതുവത്സരാശംസകള്‍ ഉണ്ടേ...)

  ReplyDelete
  Replies
  1. എനിക്കേതായാലും അറിയില്ലായിരുന്നു. ഇപ്പൊ മനസിലായി നന്ദി

   Delete
  2. ഞാന്‍ ബ്ലോഗ് അഡ്രസ് മാറ്റിയിട്ടുണ്ട്,പല വട്ടം.കണ്ട കുഴപ്പം ഇതാണ്.പഴയ ചില പോസ്റ്റുകളിലേക്ക് ചിലര്‍ ലിങ്ക് ചെയ്തിട്ടുണ്ടാകും.അത് ഈ ബ്ലോഗിലെത്തുന്നില്ല.
   ചില അഗ്രഗേറ്ററുകളില്‍ നിന്ന് പഴയ ബ്ലോഗ് അഡ്രസ്സിലേക്കാണ് പോകുന്നത്.ഞാന്‍ ഒഴിവാക്കിയ ഒരു ബ്ലോഗ് അഡ്രസ്സില്‍ പുതുതായി തുടങ്ങിയ ബ്ലോഗില്‍ ഒരു സുഹൃത്തിന് സന്ദര്‍ശകരെ കിട്ടുന്നുണ്ടായിരുന്നു.

   Delete
  3. @vrajesh
   അത് ശരിയാണെന്ന് തോന്നുന്നു. കാരണം വെബ് ലിങ്ക് അഡ്രസ്സ് മാറുകയല്ലേ. പക്ഷേ അഗ്രിഗേറ്ററില്‍ ചില പ്രശ്നങ്ങള്‍ നേരിടാറുണ്ട്.

   Delete
 2. Replies
  1. പാളാതിരിക്കാനല്ലേ പ്രിക്കോഷന്‍ പറഞ്ഞിരിക്കുന്നത്, ങ് ഹേ? ഹാ :)

   Delete
  2. സുഹൃത്തെ നിശാസുരഭി,ലളിതമായി പറഞ്ഞു താങ്കള്‍.......
   ഉപകാരപ്രദമായ പോസ്റ്റിനു നന്ദി.

   Delete
 3. ഒരു സം‌ശയം..ഒരു ഡോമൈന്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗ് അതിലേക്ക് മാറ്റുന്നതെങിനെ?

  ReplyDelete
  Replies
  1. ദൈവമേ, അബദ്ധായ? ഇത്തിരിക്കാര്യം മാത്രമേ അറിയൂ. ഡൊമൈനും മറ്റു കാര്യങ്ങളൊന്നും അറിയില്ലാട്ടാ!

   Delete
 4. This comment has been removed by the author.

  ReplyDelete
  Replies
  1. കമന്റെവ്ടെ പ്രാവെ??

   Delete
  2. ഞാന്‍ ഒരു കമന്റ്റ് എഴുതീട്ട് അതിന് മറുപടി നോക്കി ഇരിക്ക്യാര്‍ന്നു.....എല്ലാര്‍ക്കും മറുപടി എഴുതീല്ലോ ...എനിക്കു വന്നപ്പോ! മറുപടീം ഇല്ല... ഒന്നൂല്ല.:(

   അപ്പൊ ദേഷ്യം വന്നിട്ട് ഡിലീറ്റ് ചെയ്തു.:(

   Delete
  3. :) :)
   പാവം ഞാന്‍ :( :(
   മൂക്കത്താ ശുണ്ഠി, എന്റേതേയ്.. ഹിഹിഹ്ഹി!!

   Delete
 5. ങ്ങേയ്...ഇതെപ്പോ രംഗപ്രവേശം ചെയ്തു...?
  അപ്പോ ബ്ലോഗുകളെല്ലാം കുളാക്കാനാ പരിപാടി ല്യേ...ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

  കൊള്ളാം ട്ടാ ടിപ്പ്സ്.. :)

  ReplyDelete
 6. പ്രിയപ്പെട്ട നിശാസുരഭി,
  ഹൃദ്യമായ നവവത്സരാശംസകള്‍!
  ഇത്രയും വിവരങ്ങള്‍ പകര്‍ന്നു നല്‍കിയതിനു വളരെ നന്ദി !
  അപ്പോള്‍ സാങ്കേതിക സംശയങ്ങള്‍ക്ക്,ഇവിടെ ചോദിച്ചാല്‍ മതി,അല്ലെ? :)
  സസ്നേഹം,
  അനു

  ReplyDelete
 7. തൽക്കാലം മാറ്റാൻ ഉദ്ദേശിക്കുന്നില്ല.

  ReplyDelete
 8. വെളുക്കാന്‍ തേച്ചത് പാണ്ടായാലോന്ന പേടി..അതോണ്ട് തല്‍ക്കാലം പഴേതന്നെ മതി.

  ആശംസകളോടേ...

  ReplyDelete
 9. നന്ദി അറിയിക്കുന്നു… ഇനി ആരെങ്കിലും ചോദിച്ചാൽ പറഞ്ഞു കൊടുക്കാം.. കുളമായാൽ ദേ ആ നിശാസുരഭിയെ പോയി എന്തെങ്കിലും പറഞ്ഞോ എന്ന് പറയാം.. നന്നായാൽ നിശാസുരഭിക്കെന്തിനാ പേരും പെരുമയും മാത്രമല്ല സമയക്കുറവുള്ളപ്പോൾ വെഷമാവും എന്ന് ഓർത്ത് നന്ദി നന്ദി എന്ന് ഞാൻ തന്നെ പറഞ്ഞേക്കാം

  ReplyDelete
 10. ഈ 'നിശാസുരഭില'സൂനങ്ങള്‍ കണ്ടിട്ട് കുറേ ആയല്ലോ ?വന്നതില്‍ സന്തോഷം.ഞാനേതായാലും എന്റെ 'ഒരിറ്റി'ല്‍ നിന്ന് മാറുന്നില്ല .മറ്റൊരു ബ്ലോഗ് കൂടിയുണ്ട് ,ഇപ്പോള്‍ 'വാക്കകം'. ഇങ്ങിനെയൊരു തന്ത്രം പറഞ്ഞു തന്നതില്‍ വളരെ സന്തോഷം.നന്ദി ..

  ReplyDelete
 11. :)...കുറേ നാളായല്ലൊ കണ്ടിട്ട്!പുതുവത്സരാശംസകൾ!!
  ഈ അഡ്രസ് മാറ്റൽ പരിപാടി കൊള്ളാം..പരീക്ഷിക്കട്ടെ..

  [+-ൽ ഇല്ലെ??]

  ReplyDelete
  Replies
  1. വര്ന്ന്ണ്ട്..!
   അഡ്രസ്സ് മാറ്റ്ന്നേനും മുമ്പേ ടെമ്പ്ലേറ്റ് സേവ് ചെയ്യാന്‍ മറക്കേണ്ട!

   Delete
 12. സംഗതിയൊക്കെ കൊള്ളാം പക്ഷെ കുളമാവുമോ എന്നൊരു പേടി

  ReplyDelete
 13. നിശാസുരഭി കൊള്ളാല്ലോ ..ബ്ലോഗ്ഗുകള്‍ കുളമാക്കാന്‍ കൂട്ട് വേണോ ...
  പുതുവത്സരാശംസകൾ ട്ടോ !!

  ഞാന്‍ ഓടി (അടികിട്ടിയാല്‍ തടയാന്‍ ഈ നിശാഗന്ധി പൂവ് മാത്രേ ഉള്ളൂ അതുകൊണ്ട് )

  ReplyDelete
 14. @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage
  :)

  @Vellari Praavu
  ഹും.. കമന്റ് ഡിലീറ്റി അല്ലേ..!!!
  (നെറ്റ് കണക്ഷനൊക്കെ പണ്ടാരായ്പ്പോയീന്നെ, അതാ മുങ്ങി നടന്നതേയ്..)

  @വഴിമരങ്ങള്‍
  :) :)

  @സീത*
  എന്താ ചെയ്ക, കുറേക്കാലായ്ട്ട് നെറ്റ് ഇല്ല. നെറ്റ് കിട്ട്യപ്പ രംഗപ്രവേശം ചെയ്തൂന്ന്!

  @കൊമ്പന്‍
  അങ്ങനാവട്ടെ

  @anupama
  യ്യോ, ഹെ ഹെ ഹേ.. അപ്പടിയൊന്നും കെടയാത്.. :)) ഉപകാരപ്പെടുമെന്നതിനാ‍ല്‍, വേറെ വഴിക്ക അറിഞ്ഞ ഈ വിവരം ഇവിടെ ഷെയര്‍ ചെയ്തൂന്നെ ഉള്ളൂ..

  @വീ കെ
  ഉവ്വ.. ഹെ ഹെ ഹേ..

  @മുല്ല
  @കുസുമം ആര്‍ പുന്നപ്ര
  പ്രിക്കോഷന്‍ ഉണ്ടെന്ന്!

  @മാനവധ്വനി
  ഉവ്വുവ്വേ... ഹ ഹ ഹ!

  @Mohammedkutty irimbiliyam
  :)

  @kochumol(കുങ്കുമം)
  കൂട്ട് കൂടി കൊളാക്കാം, ഹിഹിഹി! :)

  -----
  നന്ദി എല്ലാവര്‍ക്കും, ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ സന്തോഷം മാത്രം.. :)
  പുതുവത്സരാശംസകളോടെ..

  ReplyDelete
 15. ഈശ്വരാ....ആരാത്...?

  ന്റ്റേം പുതുവത്സരാശംസകള്‍ ട്ടൊ...!

  ReplyDelete
 16. ഈ ചൂണ്ടെല്‍ ഞാന്‍ കൊത്തില്ല .........
  നാരദനെന്തിനാ മേല്‍വിലാസം?

  ReplyDelete
 17. ഇത് പോസ്റ്റിയ അന്ന് തന്നെ വായിച്ചു, ആനോണി ആയി കമെന്ട്ടിട്ടിരുന്നു. നിശാസുരഭി സാങ്കേതികം പോസ്റ്റിയ അന്ന് തന്നെ എന്റെ ബ്ലോഗില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുകയാണ്.
  internet explorer ഉപയോഗിച്ചു ബ്ലോഗ്‌ തുറന്നാല്‍ കമന്റ്‌ ബോക്സില്‍ പോവാന്‍ കഴിയുന്നില്ല, അതുപോലെ മറ്റുള്ളവരുടെ ബ്ലോഗ്‌ വിസിറ്റ് ചെയ്യാനും കഴിയില്ല. Google Chromil പ്രശനമില്ല.

  എന്തെങ്കിലും മറു മരുന്നുണ്ടോ, അറിയാമെങ്കില്‍ അറിയിക്കുമല്ലോ.

  പുതിയ പോസ്റ്റിനു ആശംസകളോടെ, ഇപ്പോള്‍ പേര് മാറ്റാനൊന്നും പോവുന്നില്ലേ..

  ReplyDelete
  Replies
  1. IE ല്‍ തുടങ്ങി മോസില്ലയിലെത്തി നില്‍ക്കുന്നു എന്റെ browser. ക്രോം പരീക്ഷിച്ചതാ. എങ്കിലും നല്ലതായി തോന്നിയതും ഉപയോഗിക്കുന്നതും മോസില്ല തന്നെ!

   ആ അനോണി കമന്റ് വഴിക്കൂന്ന് മടങ്ങിയോ? ഇവിടെ കിട്ടീല്ലാ, സ്പാമിലും നോക്കീതാ!

   Delete
 18. ഒറ്റയൊരുത്തനും ധൈര്യമില്ല!
  ബ്ലോഗറാണ് പോലും ബ്ലോഗര്‍ !!

  (പോന്നെങ്കില്‍ ബ്ലോഗല്ലേ പോകൂ.., തല പോകില്ലല്ലോ..)
  ഹഹഹാ...

  ReplyDelete
 19. ഇത് കണ്ടു പിടിക്കാന്‍ വേണ്ടി ആണോ ഇത്ര ദിവസം വരാതിരുന്നത് ....
  യുറേക്കാ ............

  ReplyDelete
 20. ഒത്തിരി സന്തോഷം കേട്ടൊ വീണ്ടും കണ്ടതില്‍.. ,, ഈ പറ്റിക്കത്സൊക്കെ കയ്യില്‍ വെച്ച് നല്ല കവിത പോരട്ടെ..:))

  ReplyDelete
 21. ഇതെല്ലാം പരീക്ഷിച്ചതാ.. എന്നിട്ടും എന്റെ ബ്ലോഗ്‌ വായിക്കാന്‍ ആരും എന്തെ വരാത്തെ?? :-s

  ReplyDelete
 22. so you are clever not only in words.
  this is helpful to many.
  nice effort.

  ReplyDelete
 23. @വര്‍ഷിണി* വിനോദിനി
  :) നവവത്സരം വീണ്ടും ആശംസിക്കുന്നു.

  @നാരദന്‍
  അപ്പൊ വേറേതോ ചൂണ്ടേം തേടി നടപ്പാണല്ലേ? ആഹാ‍ാ..!!!

  @K@nn(())raan*خلي ولي
  ഒരൗണ്‍സ് ധൈര്യം കിട്ടാന്‍ വല്ല വകുപ്പും, ങെ??? ഹ്ഹ്ഹി!!

  @MyDreams
  യ്യോ, മനസ്സിലാക്കിക്കളഞ്ഞല്ലോ.. :))

  @ഇലഞ്ഞിപൂക്കള്‍
  ഇടയ്ക്ക് മുങ്ങി നിവര്‍ന്നാല്‍ വല്ല മുത്തോ മറ്റോ കിട്ട്യാലോ??! ഹ്ഹ്ഹി, അതാ.. ഓര്‍ത്തതില്‍ സന്തോഷം ട്ടാ.

  @പദസ്വനം
  ഹ്ഹ്ഹ്ഹി, അതെനിക്കിഷ്ടപ്പെട്ടൂ‍ൂ‍ൂ‍ൂ‍ൂ!!!

  @Salam
  ങേ... ഞാനീ നാട്ടിലേ വന്നിട്ടില്ല...!!
  ----
  സന്ദര്‍ശകര്‍ക്കും അഭിപ്രായങ്ങള്‍ക്കും സന്തോഷം..
  സസ്നേഹം..

  ReplyDelete
 24. Very informative piece. Especially for the beginners
  Keep up the good works
  Best regards
  Philip Ariel
  Secunderabad

  ReplyDelete
  Replies
  1. Ariel :), ഷേക്സ്പിയറിന്റെ കഥാപാത്രത്തിനെ ഓര്‍മ്മപ്പെടുത്തുന്നു.

   നന്ദി, വരവിലും അഭിപ്രായത്തിനും :)

   Delete
  2. അതെ shakespearinte കഥാ പാത്രത്തില്‍ നിന്ന് തന്നെ ഈ പേരെനിക്ക് കിട്ടിയത്‌
   അതൊരു വലിയ കഥ. അതെപ്പറ്റി ഒരു ബ്ലോഗ്‌ എഴുതിയിട്ടും ഉണ്ട് ലിങ്ക ഇവിടെ കൊടുക്കുന്നു
   P V ARIEL

   Delete
  3. ആ ലിനക് പണി ചെയ്യുന്നില്ലന്നു തോന്നുന്നു google searchil കിട്ടും ഇല്ലെങ്കില്‍ ഈ ലിങ്ക പേസ്റ്റ് ചെയ്തു നോക്കുക നന്ദി നമസ്കാരം അഭിപ്രായം പറഞ്ഞതില്‍ വീണ്ടും കാണാം ഫിലിപ്പ്
   pvariel.blogspot.com/2010/06/story-behind-my-pen-name.html

   Delete
 25. എന്‍റെ മദിരാസി എന്ന ബ്ലോഗിന്‍റെ ഡൊമൈന്‍ എന്‍റെ പേര് (catvrashid) ആണ്. ഒരിക്കല്‍ madiraasi എന്നാക്കി മാറ്റിയിരുന്നു. പിന്നീടാലോചിച്ചപ്പോള്‍ മനസ്സിലായി അങ്ങനെ ചെയ്‌താല്‍ ഫേസ്ബുക്കിലും മറ്റും കൊടുത്ത ലിങ്കുകള്‍ വര്‍ക്ക്‌ ആവില്ല എന്ന്.
  പിന്നെ ഞാന്‍ <A HREF='http://madiraasi.blogspot.in/">madiraasi</A> എന്ന പേരില്‍ വേറെ ബ്ലോഗ്‌ ഉണ്ടാക്കി അതില്‍ എന്‍റെ ബ്ലോഗിലേക്കുള്ള ലിങ്കുകള്‍ കൊടുത്തു. ഹും. ഞമ്മളോടാ ഗൂഗിളിന്‍റെ കളി.

  ReplyDelete
  Replies
  1. പിന്നെ ഞാന്‍ madiraasi എന്ന പേരില്‍ വേറെ ബ്ലോഗ്‌ ഉണ്ടാക്കി അതില്‍ എന്‍റെ ബ്ലോഗിലേക്കുള്ള ലിങ്കുകള്‍ കൊടുത്തു. ഹും. ഞമ്മളോടാ ഗൂഗിളിന്‍റെ കളി.

   Delete
 26. ആഹാ നല്ല ടിപ്പുകള്‍ തന്നെയായിരുന്നു ........ ഭാവുകങ്ങള്‍

  ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...