
ഒരു തുള്ളിയില്‍
മഴ,
നീയൊരു
സാന്ത്വനമായ്,
നിന്റെ നനവില്‍
ഞാനലിയും
അന്നെന്റെ
വ്യഥകള്‍ മറക്കും,
നീ
പെയ്തൊഴിയുന്നു
അന്നാ
വിരഹത്തില്‍
ഞാന്‍ മുഖമൊളിക്കും
വീണ്ടും
നീണ്ടവാനപാതയില്‍
നീള്‍മിഴിയോടെ
നിന്നെയും കാത്ത്..
ശമനശ്വാസത്തില്‍
തീര്‍ത്ഥമായ്-
മഴ,
നീയെനിക്കാര്
വാത്സല്യവിരലാല്‍
തഴുകിടാന്‍
മഴ,
നീയെനിക്കാര്..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **
ഒരു കുഞ്ഞു പോസ്റ്റ്, വേനലിലില്‍ ഒരു മഴ ചാറിയ നാളില്‍ വെറുതേ കുത്തിക്കുറിച്ചത്..
ReplyDeleteഒരു കുഞ്ചു മഴ കവിത
ReplyDeleteകുളിരായ് പെയ്തു,,,
ReplyDeleteകൊള്ളാം...
ReplyDeleteഇഷ്ടമായി.......
നീയെനിക്കാര്..??
ReplyDeleteവാത്സല്യവിരലാല്‍ തഴുകിടാന്‍
വ്യഥകള്‍ മറക്കാന്‍
മഴ
ഈ മഴകവിത ഇഷ്ടമായി.
ReplyDeleteമഴ പോലെ തന്നെ മനോഹരം... :)
ReplyDeleteആശംസകളോടെ
http://jenithakavisheshangal.blogspot.com/
(പുതിയ ഒരു പോസ്റ്റുണ്ട് സൗകര്യം പോലെ ആ വഴിക്ക് ഇറങ്ങുമെന്ന് കരുതുന്നു)...)
പെയ്തൊഴിയാതിരിക്കട്ടെ ഈ വാക്മഴ..ആശംസകള്‍
ReplyDeleteമഴ നനഞ്ഞു :)
ReplyDeleteമഴ,
ReplyDeleteനീയൊരു
സാന്ത്വനമായ്,
നീ
പെയ്തൊഴിയുന്നു
അന്നാ
വിരഹത്തില്‍
ഞാന്‍ മുഖമൊളിക്കും
സംഗതി മഴയുടെത് ആണെങ്കിലും ആ വിരഹത്തില്‍ കവി മുഖമൊളിച്ചു ആശ്വസിക്കുന്നത് കഷ്ടമാണ് ..വാത്സല്യവിരലാല്‍ തഴുകുകയും ശമന ശ്വാസത്തില്‍ തീര്‍ത്ഥം ആവുകയും ഒക്കെ ചെയ്തതല്ലേ മഴ ..ഇവിടെ വിരഹം എന്നത് മഴയുടെത് ആണോ കവിയുടേത് ആണോ എന്ന് വ്യക്തമല്ല ..വായനാ സുഖം ഉണ്ട് ..:)
മഴയെ കുറ്റം പറയാന്‍ പറ്റില്ല !
ReplyDeleteപാവം അത് അതിന്റെ ഡ്യൂട്ടി ചെയ്തുവെന്നെയുള്ളൂ ..
നന്നായി .
അഭിനന്ദനങ്ങള്‍ ...
page settingil kuzhappamundo?
ReplyDeletenalla kunju mazhakkavitha.
(kurachu naalayallo kandittu ennorkkukayaayirunnu.. enthayalum veendum kandathil santhosham)
മഴയെക്കുറിച്ച് ആരെഴുതിയാലും ആനന്തമാണ്... ഇനിയും എഴുതുക...വീണ്ടും വന്നെത്തിയതിൽ വളരെ സന്തോഷം
ReplyDeleteരാവിലേ നനഞ്ഞല്ലോ...!!
ReplyDeleteപെയ്യട്ടങ്ങനെ...പെയ്യട്ടേ....
സാന്ത്വനത്തിന്റെ കുളിരേകി....
സ്നേഹത്തിന്റെ നനവേകി........
നന്നായിട്ടുണ്ട്ട്ടോ....
ഒത്തിരിയാശംസകള്‍.....!!!!!!!
സ്വാഗതം..
http://pularipoov.blogspot.com/
മഴയോടെനിക്ക് പ്രണയമാണ്...ഉറക്കം വരാത്ത രാത്രികളിൽ ഒരു സാന്ത്വനവും...കാത്തിരുപ്പാണു ഞാനും എന്നെ നനയിക്കാനെത്തുന്ന മഴയെ...
ReplyDeleteനല്ല വരികൾ...ആശംസകൾ
ഇഷ്ടമായി.......
ReplyDeleteമലബാറിൽ നിന്നുള്ള ഒരു പ്രശസ്തകവിയുടെ വരികൾ ഓടിയെത്തി നിസൂ.
ReplyDelete"മയ ബന്ന്, പൊയ നെറഞ്ഞ്......." :)))
ഇഡ്ഡലിയും സാമ്പാറും പോലാണ്, മഴയും പ്രണയവും വിരഹവും എല്ലാം. എല്ലാം ഇഴചേർന്നിരിക്കുന്നു. കുഞ്ഞു ഇടവേളയ്ക്ക് ശേഷമുള്ള ഈ മഴക്കവിത ഇഷ്ടായി. ആശംസകൾ
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മഴയ്ക്ക് വ്യഥകള്‍
ReplyDeleteമറക്കാനാവുമായിരുന്നു, എപ്പോഴുത്തെ മഴയില്‍ വ്യഥകള്‍
കൂടുന്നു , അത്രക്കും അന്തരീക്ഷം മലിനമാക്കപ്പെട്ടു >
ഞാനിവിടെ മഴയല്ല കാണുന്നത്. പ്രണയമാണ്.
ReplyDeleteമഴ കവിത കൊള്ളാം
ReplyDeleteപെയ്തൊഴിയാതെ പോയി ..
ReplyDeleteതുള്ളി മഴ ആയി വന്നു ...മാനം
നിറഞ്ഞു ഇനിയും പെയ്യട്ടെ .മനം
നിറഞ്ഞു ഞങ്ങളും നനയാം ..
സ്വാഗതം...
ReplyDeleteമഴയിൽ നനയാൻ അറിയാൻ, മഴയെക്കുറിച്ച് എത്രപറഞ്ഞാലും തീരില്ല...നല്ല കുഞ്ഞു രചന..ആശംസകൾ
നിന്റെ നനവില്‍
ReplyDeleteഞാനലിയും
അന്നെന്റെ
വ്യഥകള്‍ മറക്കും
kollam ishtamai
പനിക്കിടക്കയിലെ സ്നേഹ സന്നിദ്ധ്യമേതോ അത്രയും സന്തോഷമാണ് ഈ വേനല്‍ മഴ. ഒരുവേള ഞാനും കൊതിപ്പൂ....... ഈ സ്നേഹ സാന്ത്വനം.
ReplyDeleteപ്രിയ സുഹൃത്തിന് സ്വാഗതം.
കുളിര് കോരുന്ന ഈ കുഞ്ഞൂകവിതയാൽ ...
ReplyDeleteഎല്ലാം മഴയുപമയാൽ മനസ്സിലുള്ളത് മുഴുവൻ വരച്ചു കാട്ടി അല്ലേ...
കൊള്ളാം കേട്ടൊ സുരഭി
:((
ReplyDeleteഒരു ചാറ്റല്‍ മഴപോലെ.....
ReplyDeletewelcome back
ReplyDeletewelcome back
welcome back
പേമാരിയാണെങ്കില് .....;)
ReplyDeleteവാനപാത എന്ന് മുന്‍പ് കണ്ടിട്ടില്ലെന്ന് തോന്നുന്നു . വനപാതയാണോ ഉദ്ദേശിച്ചത് ?
മഴ ഇപ്പോഴും സന്തോഷകരം തന്നെ. അത് കടുത്ത വേനലില്‍ ആവുമ്പോള്‍ പറയേണ്ടതില്ലല്ലോ..
ReplyDeleteമഴയെ പോലെ തന്നെ ഈ കവിതയും പെരുത്തിഷ്ട്ടായി....
സുഖമുള്ള ഒരു നനവ്.
ReplyDeleteമഴയ്ക്ക് മുമ്പുള്ള ആ പടത്തില്‍ മനസ്സ് നനയുന്നു..
ReplyDeleteനല്ല മഴ..!
വേനൽ മഴയുടെ സാന്ത്വനം!
ReplyDeleteഈ മഴ ആരെന്ന് ചോദിച്ചാല്‍ എല്ലാമെല്ലാമാണ് എന്നാണെന്റെ മറുപടി. നിനച്ചിരിക്കാതെ പെയ്യുന്ന മഴ പോലെ മനസ്സിലേയ്ക്ക് പെയ്തിറങ്ങുന്ന ആരോ? ഈ വേനല്‍ മഴയില്‍ ഞാനും നനഞ്ഞുട്ടോ നിസു.
ReplyDeleteമഴ പോലെ കുളിരുള്ള കവിത...!!
ReplyDeletekollaam
ReplyDeleteനിശാസുരഭി എന്നാല്‍, "Aroma at night"
ReplyDeleteനന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!
എഴുതാന്‍, എനിക്കു മടി ആയതു കൊണ്ട്, വിമര്ശനങ്ങളുമായിട്ടു ഞാന്‍ പിറകെ ഉണ്ട്; ക്ഷമിക്കുമല്ലോ??
...എനിക്ക് നീയൊരു സാന്ത്വനം.....എന്റെ വ്യഥകൾ മറക്കാൻ നിന്റെ നനവിൽ ഞാനലിയും..............മുഖമൊളിക്കും. തീർത്ഥമായും തഴുകാനും.....വീണ്ടും നിന്നെ കാത്തിരിക്കുന്നു. എല്ലാം നല്ല ഭാവന. ‘അല്ലയോ പ്രകൃതിയിലെ മഴയെന്ന മാസ്മരമനോഹര മാതൃത്വമേ.......’എന്നു പറയേണ്ടതിനുപകരം ‘നീയെനിക്കാര്....?’എന്ന് ചോദിച്ചപ്പോൾ, പ്രപഞ്ചസൌന്ദര്യത്തിന്റെ ഒരു ഘടകമായ ‘മഴ’യെ മറക്കാൻ ശ്രമിക്കുന്ന കവിയെ കാണുന്നു. ഇതുപോലുള്ള നല്ല ഭാവസങ്കല്പങ്ങൾ, ആശയവിഘ്നം വരുത്താതെ ഇനിയും എഴുതുക..ആശംസകൾ.......
ReplyDeleteമഴയെ ഇഷ്ടമാണ്..ഒരുപാട്.
ReplyDeleteമഴയെ പേടിയാണ്..ഒരുപാട്.
മഴക്ക് പഴയ രസമില്ല.
ReplyDeleteമഴ മാറിയതാണോ..ഞാന്‍ മാറിയതാണോ..
മഴ, അതിനു പെയ്തല്ലേ പറ്റൂ. അതില്‍ നിന്ന് എന്തെല്ലാം നല്ല ഫലങ്ങള്‍ അല്ലെ.
ReplyDeleteപ്രണയം കൊണ്ട് വരുന്ന ഇരമ്പല്‍.
പെയ്തോഴിഞ്ഞാലും സുഖമേകും കുളിരും നിനവും.
പിന്നെ വായിക്കാന്‍ രസമുള്ള ഇങ്ങിനെയുള്ള നല്ല കവിതകളും
വേനൽ മഴ, നിനച്ചിരിക്കാതെ ജീവനിൽ പെയ്തിറങ്ങുന്ന മഴ! നന്നായിട്ടുണ്ട് കവിത, ആ ചോദ്യവും.
ReplyDeletevenalile kulir mazha pole............ aashamsakal....
ReplyDeleteThis comment has been removed by the author.
ReplyDeleteഎല്ലാ വ്യഥകളും കഴുകിക്കളയാനൊരു മഴയ്ക്കായ് കാത്തിരിക്കുന്നൂ..
ReplyDeleteമഴ എത്താന്‍ വയ്കി, പൊള്ളുന്ന വൈലിനു ഈ കുഞ്ഞി കവിത ആശ്വാസമായി
ReplyDeleteഇത്രയും കാലം സുരഭി എവിടെ ആയിരുന്നു ?
നീയെനിക്കാര്?
ReplyDeleteഞാന്‍ പറയാം. ഈ പെയ്യണ മഴയില്‍ പ്രണയം തന്നെ. മുകളില്‍ പറഞ്ഞ പോലെ മഴയെ കുറിച്ച് ആരെന്ത് എഴുതിയാലും വായനക്കൊരു സുഖം ഉണ്ട്. പക്ഷേ മിക്കവര്‍ക്കും അത് വരികളായും ഗവിതയായുമൊക്കെ വരുന്നത് പ്രണയം നഷ്ടപെടുമ്പഴും, വിരഹം വരുമ്പഴുമൊക്കെയാണെന്ന് ചെറുതിന്റെ ചെറുമനസ്സില്‍ തോന്നുന്നു. ;പ്
താങ്കളാല്‍ ആകുന്ന പോലെ മഴയെകുറിച്ച് പറഞ്ഞത് നന്നായി.
ജീവി, പാത തന്നെയാണുദ്ദേശം. തെറ്റായ്പ്പോയോ അവീടെ അതിനര്‍ത്ഥം? :)
ReplyDeleteഅരൂര്‍ജി, ഒരു കണ്‍ഫ്യൂഷനുണ്ടാക്കി എന്നിലും :)
എന്തായാലും വിരഹം, കവിയുടേത് തന്നെയാവട്ടെ.
ചെറുത്*
ആ പറഞ്ഞത് ശരിയാണ് പലപ്പോഴും :))
ഈ വരികളെ എല്ലാവരും ശരിയായ്ത്തന്നെ വായിച്ചതില്‍ സന്തോഷം ഉണ്ട് കേട്ടോ..
വായിച്ചവര്‍ക്കും സന്ദര്‍ശിച്ചവര്‍ക്കും-എല്ലാവര്ക്കും നന്ദി
സസ്നേഹം
നിശാസുരഭി..
പ്രിയപ്പെട്ട നിശാസുരഭി,
ReplyDeleteമഴയില്‍ നനഞ്ഞ ഒരു സുപ്രഭാതം!
ഇന്ന് പെട്ടെന്ന് രാവിലെ മഴ പൊട്ടിവിരിഞ്ഞു...സ്വാന്തനമായി...സ്നേഹമായി.....
മനസ്സില്‍ കുളിര്‍മ നല്കിയ വരികള്‍ ,,,നന്നായിട്ടുണ്ട്..
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു
പഴയ കമന്റ്സ് എല്ലാം വന്നെന്ന് തോന്നുന്നു. :)
ReplyDeleteനന്ദി, അനു-സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.
Ethra Nalla Kavithayum,Commentsum...
ReplyDeleteEnikkum Othiri Ishttamaayi....
ഞാൻ സ്നേഹിക്കുന്നവൾ ആണ് മഴ....എന്റെ കാമുകി...ഭാര്യ..അമ്മ...മകൾ...
ReplyDeleteഒരു ചെറുചാറ്റമഴയിൽമഴത്തുള്ളികൾ തെറിച്ചുവീഴുമ്പോലെ ഒരു ചെറു കവിത ....
ReplyDeleteഇഷ്ടായി.....
ReplyDeleteThis comment has been removed by the author.
ReplyDeleteമഴ പോലെ മനോഹരം...!
ReplyDeleteപ്രൊഫൈൽ ഒന്നു ചേഞ്ച് ചെയ്തു, അതാ റീ കമന്റ്..)
മഴ....എനിയ്ക്കും എന്തെല്ലാമോ ആണ്...ഇഷ്ടായി.
ReplyDeleteഒന്ന് മഴ നനഞ്ഞു.
ReplyDeletepeithu teernnittum oru nanavu baaki.
ReplyDeleteനേര്‍ത്ത മഴത്തുള്ളികളുടെ സാന്ത്വന സ്പര്‍ശം കൊടും വേനലിന്റെ നടവഴിനടുവില്! എന്തൊരു ആശ്വാസം.
ReplyDeleteനാട്ടിലെ മഴ ഓർക്കുമ്പോൾ തന്നെ മുഖത്തേക്ക് കുളിരാർന്ന ഒരു കാറ്റടിക്കും.അത് വീണ്ടും അനുഭവിപ്പിച്ചതിന് നന്ദി.
ReplyDeleteഎല്ലാ ആശംസകളും.
satheeshharipad.blogspot.com
ഈ മഴ ഞാനും നനഞ്ഞു... നന്നായെഴുതി, ആശംസകള്‍.
ReplyDeleteകമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/
ReplyDeleteവന്നവര്‍ക്കും വായിച്ചവര്‍ക്കും എല്ലാവര്ക്കും നന്ദി കേട്ടൊ
ReplyDeleteപുതിയ എല്ലാവര്ക്കും ഊഷ്മളമായ സ്വാഗതവും..
മഴത്തുള്ളികള്‍ പോലെ കവിത പെയ്തു കൊണ്ടേയിരിക്കുന്നു....അറിയാതെ ഒരു നിശാസുരഭിയുടെ ചാരെ നിന്നതും അപ്പോഴും ചാറുന്നു എങ്ങു നിന്നോ ചെറു കുളിര് തുള്ളികള്‍...അതു ചാറ്റല്‍ മഴയായലെന്തു..ഞാറ്റുവേല പെയ്തയാലെന്തു...ഹൃദയമുല്ലപ്പോള് നനയുക തന്നെ ഒന്ന് പോലും നഷ്ടമാകാതെ ..ഈ മഴത്തുള്ളികളെ......നന്ദി...
ReplyDelete