
പാളങ്ങള്‍ നീണ്ട്
കണ്ണെത്താ ദൂരം മറയുന്നു,
ഞാന്‍ നടന്നത്
എനിക്ക് മുന്നിലും
നീ നടന്നത്
നിനക്ക് മുന്നിലും.
ദിക്കുകള്‍ ആപേക്ഷികം,
തിരിച്ചറിഞ്ഞത്-
പിറകിലേക്ക്
നോക്കിയപ്പോള്‍ മാത്രം
അറിയില്ല, നിന്റെ കണ്ണിലും
തിരയടിച്ചിരുന്നോയെന്ന്..
വൈകിയെങ്കിലും
ഒരുവേള കൊതിച്ചു പോയ്
ഈ വിരല്‍ത്തുമ്പ്, നിന്
കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍..
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
കണ്ണെത്താ ദൂരം മറയുന്നു,
ഞാന്‍ നടന്നത്
എനിക്ക് മുന്നിലും
നീ നടന്നത്
നിനക്ക് മുന്നിലും.
ദിക്കുകള്‍ ആപേക്ഷികം,
തിരിച്ചറിഞ്ഞത്-
പിറകിലേക്ക്
നോക്കിയപ്പോള്‍ മാത്രം
അറിയില്ല, നിന്റെ കണ്ണിലും
തിരയടിച്ചിരുന്നോയെന്ന്..
വൈകിയെങ്കിലും
ഒരുവേള കൊതിച്ചു പോയ്
ഈ വിരല്‍ത്തുമ്പ്, നിന്
കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍..
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **
കുത്തിക്കുറിച്ച വരികൾ, കവിതയെന്ന് ഞാൻ പറഞ്ഞതിനു നിങ്ങൾ ക്ഷമിക്കുക
ReplyDeleteനല്ല കവിതയാണ്. ആശംസകൾ.
ReplyDeleteകുത്തിക്കുറിച്ചതാണെങ്കിലും അല്ലെങ്കിലും കവിത ഇഷ്ടപ്പെട്ടു.
ReplyDeleteവൈകിയെങ്കിലും
ReplyDeleteഒരുവേള കൊതിച്ചു പോയ്
ഈ വിരല്‍ത്തുമ്പ്, നിന്
കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍..
nice lines......:)
ഞാന്‍ നടന്നത്
ReplyDeleteഎനിക്ക് മുന്നിലും
നീ നടന്നത്
നിനക്ക് മുന്നിലും.
കാലം നടന്നതോ ? നന്നായി എഴുത്ത് :-)
നന്നായി, ഇനിയും എഴുതൂ, കവിതയുടെ വിരൽത്തുമ്പിൽ പിടിച്ചോളൂ!
ReplyDeleteഇഷ്ടമായി.....
ReplyDeleteassalayittundu..... aashamsakal......................
ReplyDeleteഅത്യുഗ്രന്‍ !!! വെറുതെ പറഞ്ഞതല്ല!!! ശരിക്കും...
ReplyDeleteസമാന്തര രേഖകളിലൂടെയാണ് നടന്നത് അല്ലെ?? :D
നല്ല കവിതാ ശ്രമം :)
ReplyDeleteതുടരുക
ആശംസകള്‍
ഞാന്‍ നടന്നത്
ReplyDeleteഎനിക്ക് മുന്നിലും
നീ നടന്നത്
നിനക്ക് മുന്നിലും.
കണക്കു ക്ലാസ്സില്‍ പഠിച്ചത് : സമാന്തരരേഖകള്‍ കൂട്ടി മുട്ടുകയില്ല.
വൈകിയെങ്കിലും
ഒരുവേള കൊതിച്ചു പോയ്
ഈ വിരല്‍ത്തുമ്പ്, നിന്
കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍..
കവിത നന്നായിട്ടുണ്ട് :-)
നല്ല കവിത എഴുതിയിട്ട് ആത്മവിശ്വാസമില്ലാത്ത
ReplyDeleteകുറിപ്പെഴുതരുത്. മൂന്നാം ഭാഗം പോസ്റ്റു ചെയ്തു.
വായിച്ച അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി.
ReplyDeleteജയിംസ് സാറിന്,
എനിക്ക് ആത്മവിശ്വാസം തീരെയില്ല എന്നതാണ് സത്യം.
നിശാസുരഭി :) നന്നായി വരികള്‍ !!!!
ReplyDeleteകൊള്ളാം ഇവിടെ കവിതകള്‍ ഉണ്ടോ?
ReplyDeleteഞാന്‍ മുന്‍പ് വന്നപ്പോള്‍ കണ്ടില്ല.
നന്നായിരിക്കുന്നു ട്ടോ ..
"വൈകിയെങ്കിലും
ReplyDeleteഒരുവേള കൊതിച്ചു പോയ്
ഈ വിരല്‍ത്തുമ്പ്, നിന്
കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍.."
നല്ല വരികള്‍. ഇനിയും എഴുതണം. മനസ്സില്‍ കവിതയുണ്ട്. ഇഷ്ടമായി. ശരിക്കും ഇഷ്ടമായി. :)
എല്ലാവർക്കും നന്ദി :)
ReplyDeleteഇനിയും എഴുതു.
ReplyDeleteഞാന്‍ നടന്നത്
ReplyDeleteഎനിക്ക് മുന്നിലും
നീ നടന്നത്
നിനക്ക് മുന്നിലും
നല്ല കവിതയാണ്...ഇനിയും എഴുതു.
ഇനിയും എഴുതൂ
ReplyDeleteഇഷ്ടമായി..ഈ പ്രണയകാവ്യം..
ReplyDeleteനല്ല കവിതാ, ശരിക്കും ഇഷ്ടമായി..നന്നായിരിക്കുന്നു.
ReplyDeleteവൈകിയെങ്കിലും
ReplyDeleteഒരുവേള കൊതിച്ചു പോയ്
ഈ വിരല്‍ത്തുമ്പ്, നിന്
കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍.....
നന്നായി...............
ee naalu varikalil thanneyundu orupaadu kaaryangal......
sathyasandhamaaya avatharanam.............aashamsakal
ReplyDeleteനല്ല എഴുത്ത്
ReplyDeleteഭാഷ
ആശംസകളോടെ
എല്ലാവരും ആഗ്രഹിക്കും ഒരു വിരല്തുമ്പിനായ്..........വിരല്‍തുമ്പ് നഷ്ടപ്പെടുമ്പോള്‍.....no words to say......
ReplyDelete@ജംഷി, അനീഷ് & പ്രിയദര്‍ശിനി, വരികളിലൂടെ പോയതിനും അഭിപ്രായത്തിനും നന്ദിയോടെ..
ReplyDeleteകവിത നന്നായി..
ReplyDeleteഅളക്കാത്ത ചുവടുവെപ്പുകൾ
താളം തെറ്റാനെളുപ്പം.
ഇതാരാ???
ReplyDeleteനന്ദി വരവിന്ന് കേട്ടൊ!
പള്ളിക്കരയായിരുന്നല്ലേ:)
ReplyDeleteഞാന്‍ നടന്നത്
ReplyDeleteഎനിക്ക് മുന്നിലും
നീ നടന്നത്
നിനക്ക് മുന്നിലും.
സ്വന്തം കാഴ്ചകള്‍ മാത്രം ആണ് ശരിയെന്നു കരുതുന്നവര്‍ നിശാസുരഭിയുടെ ഈ കൊച്ചു കവിത കണ്ടിട്ടെങ്കിലും ഒന്ന് തിരിഞ്ഞു നോക്കട്ടെ , ശരിയായ കാഴ്ചകളില്‍ നമ്മള് തിരിച്ചു എത്തുമ്പോഴേക്കും വളരെ വൈകിയിരിക്കും ,നന്നായിട്ടുണ്ട് കവിത ചെറുതാണെങ്കിലും അതിലെ ആശയം വലുതാണ് ,ഒരു പാട് പേരുടെ ഉള്ളു പൊള്ളിക്കുന്ന സത്യം ,അഭിനന്ദനങ്ങള്‍..............
@ganga
ReplyDeleteയ്യോ..
ഹിഹിഹി
വിശദമായ വിശകലനത്തിന് ഒത്തിരിനന്ദീ ട്ടൊ :)
കവിത അസ്സലായിട്ടുണ്ട്..
ReplyDelete@കണ്ണന്
ReplyDeleteനന്ദി..