11 October 2010

സമദൂരം


പാളങ്ങള്‍ നീണ്ട്
കണ്ണെത്താ ദൂരം മറയുന്നു,

ഞാന്‍ നടന്നത്
എനിക്ക് മുന്നിലും
നീ നടന്നത്
നിനക്ക് മുന്നിലും.

ദിക്കുകള്‍ ആപേക്ഷികം,
തിരിച്ചറിഞ്ഞത്-
പിറകിലേക്ക്
നോക്കിയപ്പോള്‍ മാത്രം

അറിയില്ല, നിന്റെ കണ്ണിലും
തിരയടിച്ചിരുന്നോയെന്ന്..

വൈകിയെങ്കിലും
ഒരുവേള കൊതിച്ചു പോയ്
ഈ വിരല്‍ത്തുമ്പ്, നിന്‍
കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍..
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

34 comments:

  1. കുത്തിക്കുറിച്ച വരികൾ, കവിതയെന്ന് ഞാൻ പറഞ്ഞതിനു നിങ്ങൾ ക്ഷമിക്കുക

    ReplyDelete
  2. നല്ല കവിതയാണ്. ആശംസകൾ.

    ReplyDelete
  3. കുത്തിക്കുറിച്ചതാണെങ്കിലും അല്ലെങ്കിലും കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  4. വൈകിയെങ്കിലും
    ഒരുവേള കൊതിച്ചു പോയ്
    ഈ വിരല്‍ത്തുമ്പ്, നിന്‍
    കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍..


    nice lines......:)

    ReplyDelete
  5. ഞാന്‍ നടന്നത്
    എനിക്ക് മുന്നിലും
    നീ നടന്നത്
    നിനക്ക് മുന്നിലും.


    കാലം നടന്നതോ ? നന്നായി എഴുത്ത് :-)

    ReplyDelete
  6. നന്നായി, ഇനിയും എഴുതൂ, കവിതയുടെ വിരൽത്തുമ്പിൽ പിടിച്ചോളൂ!

    ReplyDelete
  7. അത്യുഗ്രന്‍ !!! വെറുതെ പറഞ്ഞതല്ല!!! ശരിക്കും...
    സമാന്തര രേഖകളിലൂടെയാണ് നടന്നത് അല്ലെ?? :D

    ReplyDelete
  8. നല്ല കവിതാ ശ്രമം :)
    തുടരുക
    ആശംസകള്‍

    ReplyDelete
  9. ഞാന്‍ നടന്നത്
    എനിക്ക് മുന്നിലും
    നീ നടന്നത്
    നിനക്ക് മുന്നിലും.

    കണക്കു ക്ലാസ്സില്‍ പഠിച്ചത് : സമാന്തരരേഖകള്‍ കൂട്ടി മുട്ടുകയില്ല.

    വൈകിയെങ്കിലും
    ഒരുവേള കൊതിച്ചു പോയ്
    ഈ വിരല്‍ത്തുമ്പ്, നിന്‍
    കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍..

    കവിത നന്നായിട്ടുണ്ട് :-)

    ReplyDelete
  10. നല്ല കവിത എഴുതിയിട്ട് ആത്മവിശ്വാസമില്ലാത്ത
    കുറിപ്പെഴുതരുത്. മൂന്നാം ഭാഗം പോസ്റ്റു ചെയ്തു.

    ReplyDelete
  11. വായിച്ച അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി.
    ജയിംസ് സാറിന്,
    എനിക്ക് ആത്മവിശ്വാസം തീരെയില്ല എന്നതാണ് സത്യം.

    ReplyDelete
  12. നിശാസുരഭി :) നന്നായി വരികള്‍ !!!!

    ReplyDelete
  13. കൊള്ളാം ഇവിടെ കവിതകള്‍ ഉണ്ടോ?
    ഞാന്‍ മുന്‍പ് വന്നപ്പോള്‍ കണ്ടില്ല.
    നന്നായിരിക്കുന്നു ട്ടോ ..

    ReplyDelete
  14. "വൈകിയെങ്കിലും
    ഒരുവേള കൊതിച്ചു പോയ്
    ഈ വിരല്‍ത്തുമ്പ്, നിന്‍
    കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍.."

    നല്ല വരികള്‍. ഇനിയും എഴുതണം. മനസ്സില്‍ കവിതയുണ്ട്. ഇഷ്ടമായി. ശരിക്കും ഇഷ്ടമായി. :)

    ReplyDelete
  15. എല്ലാവർക്കും നന്ദി :)

    ReplyDelete
  16. ഇനിയും എഴുതു.

    ReplyDelete
  17. ഞാന്‍ നടന്നത്
    എനിക്ക് മുന്നിലും
    നീ നടന്നത്
    നിനക്ക് മുന്നിലും
    നല്ല കവിതയാണ്...ഇനിയും എഴുതു.

    ReplyDelete
  18. ഇനിയും എഴുതൂ

    ReplyDelete
  19. ഇഷ്ടമായി..ഈ പ്രണയകാവ്യം..

    ReplyDelete
  20. നല്ല കവിതാ, ശരിക്കും ഇഷ്ടമായി..നന്നായിരിക്കുന്നു.

    ReplyDelete
  21. വൈകിയെങ്കിലും
    ഒരുവേള കൊതിച്ചു പോയ്
    ഈ വിരല്‍ത്തുമ്പ്, നിന്‍
    കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍.....

    നന്നായി...............
    ee naalu varikalil thanneyundu orupaadu kaaryangal......

    ReplyDelete
  22. sathyasandhamaaya avatharanam.............aashamsakal

    ReplyDelete
  23. നല്ല എഴുത്ത്
    ഭാഷ
    ആശംസകളോടെ

    ReplyDelete
  24. എല്ലാവരും ആഗ്രഹിക്കും ഒരു വിരല്‍തുമ്പിനായ്..........വിരല്‍തുമ്പ് നഷ്ടപ്പെടുമ്പോള്‍.....no words to say......

    ReplyDelete
  25. @ജംഷി, അനീഷ് & പ്രിയദര്‍ശിനി, വരികളിലൂടെ പോയതിനും അഭിപ്രായത്തിനും നന്ദിയോടെ..

    ReplyDelete
  26. കവിത നന്നായി..

    അളക്കാത്ത ചുവടുവെപ്പുകൾ
    താളം തെറ്റാനെളുപ്പം.

    ReplyDelete
  27. ഇതാരാ???
    നന്ദി വരവിന്ന് കേട്ടൊ!

    ReplyDelete
  28. പള്ളിക്കരയായിരുന്നല്ലേ:)

    ReplyDelete
  29. ഞാന്‍ നടന്നത്
    എനിക്ക് മുന്നിലും
    നീ നടന്നത്
    നിനക്ക് മുന്നിലും.
    സ്വന്തം കാഴ്ചകള്‍ മാത്രം ആണ് ശരിയെന്നു കരുതുന്നവര്‍ നിശാസുരഭിയുടെ ഈ കൊച്ചു കവിത കണ്ടിട്ടെങ്കിലും ഒന്ന് തിരിഞ്ഞു നോക്കട്ടെ , ശരിയായ കാഴ്ചകളില്‍ നമ്മള്‍ തിരിച്ചു എത്തുമ്പോഴേക്കും വളരെ വൈകിയിരിക്കും ,നന്നായിട്ടുണ്ട് കവിത ചെറുതാണെങ്കിലും അതിലെ ആശയം വലുതാണ്‌ ,ഒരു പാട് പേരുടെ ഉള്ളു പൊള്ളിക്കുന്ന സത്യം ,അഭിനന്ദനങ്ങള്‍..............

    ReplyDelete
  30. @ganga
    യ്യോ..
    ഹിഹിഹി

    വിശദമായ വിശകലനത്തിന് ഒത്തിരിനന്ദീ ട്ടൊ :)

    ReplyDelete
  31. കവിത അസ്സലായിട്ടുണ്ട്..

    ReplyDelete
  32. @കണ്ണന്‍
    നന്ദി..

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...