10 June 2012

പിറകിലേക്കൊഴുകുന്ന പുഴകള്‍

തല്ലിപ്പൊളികള്‍ക്കിടയില്‍ കാലം കഴിച്ച ദിനങ്ങളിലെ വാരന്തങ്ങളിലെ മധുചഷകങ്ങള്‍ക്കൊപ്പം ലഹരിയിലെ രക്തവേഗങ്ങള്‍ക്ക് ആവേഗമായ് പുകയും..

കറ പിടിച്ച പല്ലുകള്‍,
ചോരനിറം മങ്ങി, അടര്‍ന്ന ചുണ്ടുകള്‍,
കറുപ്പ് പടര്‍ന്ന നെഞ്ചിന്‍ കൂടിന്റെ ചിത്രണം..

“ചോരതുപ്പി ചാകണ്ടങ്കില്, ഇത് നിര്‍ത്തിക്കോണം..”

ഡോക്ടറുടെ ക്രുദ്ധമുഖത്ത് നോക്കിയില്ല, തലകുലുക്കി, തല കുനിച്ച് ഇറങ്ങുമ്പോള്‍ വെള്ളരിപ്രാവുകളും നന്മയും കാല്‍പ്പാദങ്ങള്‍ക്കടിയിലൂടെ തിരയെ പിന്തുടരുന്ന പൂഴിമണലായത് ഓര്‍ത്തില്ല.



“ഒരു വില്‍സ് നാവി കട്ട്”

“നാസ്രെ, ഒരു പേക്ക് വില്‍സെട്ത്തൊഡ്രാ..”

“മാപ്ലെ, ഒരു പീസ് മദീന്ന്.”

കാദര്‍ക്കയുടെ മുഖത്തെ അനിഷ്ടം, സിഗരറ്റിനു തീ പറ്റിക്കുമ്പോള്‍ കണ്ടതായി നടിച്ചില്ല.



കോളെജ് മൈതാനം കടന്ന് പറമ്പിലേക്ക് കയറി, “ഉവ്വ്, ഇപ്രാവശ്യം മാവ് നിറയെ പൂത്ത് കായ്ച്ചിരിക്കുന്നു.”

“ഹേയ്, ദേവികേ.. നിനക്കിനിയും പച്ച മാങ്ങ വേണോങ്കി പറഞ്ഞാ മദീന്ന്..
ഹെ ഹെ ഹേ.. ആ നാണം എനിക്കറിയാല്ലോ.. എന്തായാലും അന്നത്തെ അശ്ലീലം ഞാന്‍ പറയില്ലാന്ന്..”

ഭര്‍ത്താവും കുഞ്ഞുങ്ങളുമായ് സസുഖം വാഴുന്നുവെന്ന് കരുതതലിലും അന്യന്റെ ഭാര്യയെ എന്നെങ്കിലും ആഗ്രഹിച്ചിരുന്നുവോ?



“അല്ല മച്ചൂ, ദ്ന്താദ്, എപ്പ വന്ന് നാട്ടില്?”
സൂരജിനൊപ്പം പങ്കിട്ട മുറിബീഡികള്‍ക്കൊപ്പം ഈ പുഞ്ചിരിയും ഉണ്ടായിരുന്നു.

“കഴിഞ്ഞ ബുധനാഴ്ച. അല്ല, നമ്മടെ എളന്നീര് ഇറക്കല് പരിപാടി ഒന്ന് നടത്ത്യാലോ അന്നത്തെപ്പോലെ?”

“കയറാനാവൂല്ലെടോ, നി പോയേപ്പിന്നെ അറിയാലോ എന്റെ കാര്യം, അന്നൊര് നാളിലെ പരിപാടിക്കെടേല് ഒരു വെട്ട് ഇടുപ്പെല്ലിനായിരുന്നു. കൊടുവള്ളീലെ സഹകരണത്തില് മൂന്ന് മാസം, പിന്നെ വീട്ടില്..”

“ആഹ്, പോട്ടെ. നിന്റെ സന്ധ്യ എന്തു പറയുന്നു, മ്മ്ടെ അന്വേഷണം പറയിന്‍..”



ചപ്പു ചവറുകളില്‍ അമര്‍ന്ന്, പടികള്‍ കയറി.
അടച്ചിട്ട വാതില്‍പ്പാളികള്‍ താക്കോത്സ്പര്‍ശമേറ്റപ്പോള്‍ ഒച്ച വെച്ചു.

നല്ല നാളിലെ ഓര്‍മ്മകള്‍.
മാഹിപ്പെരുന്നാള്‍, മദ്യവിരുന്നുകള്‍, ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് മത്സരങ്ങള്‍.

ഒരു തഴപ്പായയും കാവി മുണ്ടും മതി, കുറഞ്ഞത് നാല് പേര്‍ക്ക് നേരം വെളുപ്പിക്കാന്‍. ചര്‍ച്ചകള്‍ രാവിനെ പകലാക്കുമ്പോള്‍, വിടയോതാന്‍ രാവ് പോലും മറന്നിരുന്നു.

“സാഖാവെ, നമ്മുടെ രാഷ്ട്രീയം ഈ നാലു ചുവരുകള്‍ക്കറിയാം, നമ്മുടെ ഓര്‍മ്മകള്‍ രക്തസാക്ഷിയായത് എവിടെയാണ്..?”



മുറ്റത്തെ വരമ്പില്‍ ചെടിച്ചട്ടികള്‍ വരണ്ടിരിക്കുന്നു, പുഷ്പിതസൂനങ്ങള്‍ അന്യമായത് നിന്റെ വിരല്‍ സ്പര്‍ശം അകന്നപ്പോഴായിരുന്നുവോ?

അവസാനവര്‍ഷത്തിലെ പരീക്ഷ എഴുതാതെ ഓടിയൊളിച്ച് കടല്‍ത്തീരത്ത് തിരഞ്ഞ കവിത എഴുതാനാവുന്നത് നീണ്ട ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഏകാന്തതയുടെയും അന്യതാബോധത്തിന്റെയും അകലങ്ങളിലെ ദൂരമായിരുന്നു ഈ വര്‍ഷങ്ങള്‍. ഈ ദൂരങ്ങള്‍ കവിതകളാല്‍ നിറയട്ടെ..



വിദൂരസ്വപ്നങ്ങളില്‍ എന്നപോലെ എന്നും അവസാനിപ്പിക്കുന്നത്, ചെങ്കല്‍പ്പൊടി പുരണ്ട രൂപമാണ്.. പറയാതെ കീശയില്‍ നിന്നും പതിവായി അന്നെടുക്കാറുണ്ടായിരുന്ന അമ്പത് പൈസത്തുട്ടുകളിലെ സ്നേഹം..



ഇല്ല, ആ നിശ്വാസത്തിനും മുമ്പേ ചെയ്യുവാന്‍ കുറച്ച് കൂടിയുണ്ട്.

പിറകിലേക്കൊഴുകുന്ന പുഴ തേടുന്ന സൗന്ദര്യവും നിര്‍മ്മലതയും ഒരു തുള്ളിയെങ്കിലും ആസ്വദിക്കാന്‍ യാത്രയാവട്ടെ;

പിന്തുടരുന്ന ബാക്കിയായ കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള അചഞ്ചലത നേടുവാനായ്..

----------------------------------------------------------------------------

*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

45 comments:

  1. ഈ എഴുത്തിന്റെ കടപ്പാടുകള്‍ വഴിയേ.. :)

    ReplyDelete
  2. ഓര്‍മ്മകള്‍ പിറകോട്ട് ഒഴുകുന്നു. കഥ പിറക്കുന്നു. ഞാന്‍ വായിക്കുന്നു, ഉദ്ദേശം മനസ്സിലാകാതെയിരിക്കുന്നു. ഇനിയും വരാം കേട്ടോ. കഥയ്ക്കുള്ളിലെ കഥയെന്തെന്നൊന്നറിയണമല്ലോ.

    ReplyDelete
    Replies
    1. {കഥയില്‍ വിവരണം കുറച്ചത് അറിഞ്ഞ് കൊണ്ട് തന്നെയാണെന്നെ, എല്ലാം വിവരിച്ചാല്‍ നോവലാകും അതിനൊട്ട് ത്രാണിയില്ലാ, അമ്മ്യാണെ! ഹ്ഹ്ഹ്ഹ്!! :)) }

      കൂടുതലൊന്നും ഇല്ലാന്നെ,

      യൗവ്വനാരംഭം തൊട്ട് മുന്നും പിന്നും നോക്കാതെ ജീവിച്ച ഒരു ജീവിതം.
      ജീവിതം പിടിവിട്ടതെവിടെ നിന്ന് എന്നൊരു പിന്തിരിഞ്ഞ് നോക്കല്‍,
      അതിനു മുമ്പ് എന്തായിരുന്നു എന്നും ഇപ്പോള്‍ എന്താണെന്നും ഇനി എന്താവണം എന്നും..

      ഇതാണ് കഥ ;)

      ആദ്യവായനയ്ക്കും അഭിപ്രായത്തിനും നന്ദി ട്ടാ.

      Delete
  3. പിതാവേ ! പുണ്യവാളനും ആദ്യമൊന്നു ചുറ്റി പിന്നെ ആ പുഴയിലൂടെ ഒഴുക്കി അവസാനം ചെന്നെത്തി ആശംസകള്‍

    ReplyDelete
  4. കഥ വായിച്ചു കഴിഞ്ഞ് നിശാസുരഭിയുടെ കമന്റും കൂടി ഒത്ത് നോക്കിയപ്പോള്‍ ഏതാണ്ടൊക്കെ തോന്നി. അല്ലാതെ കഥയെക്കുറിച്ച് പറഞ്ഞ രീതിയിലേക്ക്‌ എത്താന്‍ എനിക്കായില്ല.

    ReplyDelete
  5. മഹതല്ലിപ്പൊളി ആയിരുന്നു അല്ലെ ?

    ReplyDelete
  6. മനസ്സ് തെളിഞ്ഞു വരട്ടെ ,വാക്കുകള്‍ പൂക്കളായ് വിരിയട്ടെ.

    ReplyDelete
  7. പൂഴിമണല്‍ ചൂട് പാദം തൊടുമ്പൊഴും
    വേച്ചു വീണിട്ടില്ല , അന്ന് ഉള്ളില്‍ യുവത്വത്തിന്റെ
    തീക്കണങ്ങള്‍ കനലായി എരിയുന്നുണ്ടായിരുന്നു ..
    കാലമെകുന്ന ചിലത് മനസ്സിനേ പിന്നൊട്ട് നടത്തിക്കുമ്പൊള്‍
    മനസ്സിനൊപ്പൊം ശരീരവും ഇടറി പൊകുന്നു ..
    ഇന്ന് .. നോക്കൂ , ഒരു ചെറു കാര്യം മതി അസ്വസ്ഥമാകാന്‍
    അന്തരീക്ഷം ഒന്നു കറുത്താല്‍ മതി ഉറക്കം നഷ്ടപെടാന്‍ ..
    അന്ന് ഒരു തുണ്ട് കവിതയില്‍ പിടിച്ച് നിലാവിനേ
    പ്രണയിച്ച് രാവിനേ വെളുപ്പാക്കിയിട്ടുണ്ട് ...!
    സത്യം .. എന്തെന്നാല്‍ നാം നടന്നിട്ടില്ല , കാലം നടത്തിച്ചു ..
    മനസ്സിപ്പൊഴും പണ്ടത്തേതില്‍ തടഞ്ഞു കിടക്കുന്നു ..
    ചിതറി പൊകുന്ന ചില ചിന്തകളേ കൂട്ടിയിണക്കാന്‍ ഒരു എളിയ ശ്രമം .. അല്ലേ ...
    സ്നേഹപൂര്‍വം ...........

    ReplyDelete
  8. കര്‍മ്മങ്ങള്‍ അവസാനിയ്ക്കുന്നില്ല....ആശംസകള്‍...!

    സുപ്രഭാതം ട്ടൊ...!

    ReplyDelete
  9. താങ്കളുടെ ആ കമ്മെന്റില്ലെങ്കില്‍ ഞാന്‍ ചുറ്റി പ്പോയേനെ...
    ഇപ്പൊ എന്തായാലും സംഭവം പിടികിട്ടി..

    ReplyDelete
  10. ഇങ്ങിനെ ' പുഴകള്‍ ' പിറകിലേക്ക് ഒഴുകുമ്പോള്‍ പലരുടെയും ജീവിതത്തില്‍ ചെളിയും ചേറും, തെളിമയുടെ തെളിനീരുകളും ചാലിട്ടൊഴുകിയെത്തും. ഓര്‍മ്മകല്‍ക്കെന്തു സുഗന്ധമെന്നു പറയുമ്പോഴും അതിന്റെ ദുര്‍ഗന്ധം വല്ലാത്തൊരു വിമ്മിട്ടം തന്നെ.ആശംസകള്‍ !

    ReplyDelete
  11. തിരിഞ്ഞുനോട്ടം പലപ്പോഴും വല്ലാതെ വൈകിപ്പോകും ,അല്ലെ. കര്‍മ്മങ്ങള്‍ ഏറെയുണ്ടാകും ബാക്കിയായ്‌ ...

    ReplyDelete
  12. നേര്‍ക്കാഴ്ച്ചകള്‍ ........

    ReplyDelete
  13. നന്നായി പിന്തിരിഞ്ഞു നോക്കൽ. ഏതെങ്കിലും കാലത്ത് അങ്ങനെ നോക്കുന്നതും നന്നാണല്ലോ!

    ReplyDelete
  14. ഓര്‍മകളുടെ പിറകോട്ടുള്ള ഒഴുക്ക് ......

    ReplyDelete
  15. അത്ര മികച്ചത് എന്ന് തോന്നിയില്ലെങ്കിലും തെറ്റില്ലാത്ത അവതരണം .

    ലഹരിയും രാഷ്ട്രീയവും കാവിമുണ്ടും ഒക്കെ എപ്പോഴും വായിക്കപ്പെടുന്നത് കൊണ്ടാവാം എനിക്ക്‌ അങ്ങിനെ തോന്നിയത്.

    ആശംസകള്‍

    ReplyDelete
  16. എനിക്ക് കാര്യാമായിട്ടൊന്നും മനസ്സിലായില്ലാട്ടാ..

    ReplyDelete
  17. പിന്നില്‍ തിളങ്ങുന്ന സ്മരണകള്‍ ഉള്ളവരെ പിന്തിരിഞ്ഞു നോക്കാറുള്ളു.

    ReplyDelete
  18. നിശാ സുരഭി, വിശദമായി വായിച്ച്‌ ചിലതൊക്കെ മനസ്സിലാക്കിയെങ്കിലും താങ്കളുടെ കമെന്‌റ്‌ കണ്‌ടപ്പോളാണ്‌ സംഗതികളുടെ കിടപ്പ്‌ മനസ്സിലായത്‌... ആശംസകള്‍ ഇനിയും ഇത്തരത്തിലുള്ളവ പോന്നോട്ടെ....

    ReplyDelete
  19. ജീവിതം ഒഴുകിയ വഴികള്..
    പിറകോട്ടു ഒഴുകിയാല്‍ പലതും ഇങ്ങനെ
    തന്നെ....കഥ കൊള്ളാം..
    ആശംസകള്‍..‍

    ReplyDelete
  20. കൊള്ളാം
    ഒരു പുതുമയുണ്ട് എഴുത്തിൽ
    ആശംസകൾ

    ReplyDelete
  21. മുൻപിട്ടൊരു കമന്റ് സഹായിച്ചു മധു ചഷകങ്ങൾക്കൊപ്പം ഒഴുകാൻ..

    ReplyDelete
  22. ജീവിതം കൈപ്പിടിയില്‍ നിന്നും ഒഴുകിപ്പോകുമ്പോള്‍ , പലര്‍ക്കും തോന്നുന്നതാ ഈ തിരിച്ചൊഴുക്ക്.... !

    (എവിടെയായിരുന്നു, കുറെയായല്ലോ കണ്ടിട്ട്...?)

    ReplyDelete
  23. എഴുത്ത് തുടരട്ടെ,... ആശംസകള്‍ ,...

    ReplyDelete
  24. വായിച്ചുതുടങ്ങുമ്പോഴേക്കും കഴിഞ്ഞ പോലെ... നല്ല അവതരണം.

    ReplyDelete
  25. എന്ത് ഒക്കെയോ അര്‍ഥങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് തോനുന്നു ..അത് കൊണ്ട് തന്നെ അതികം ഒന്നും മനസിലായില്ല

    ReplyDelete
  26. പിറകിലേക്ക് ഒഴുകുന്ന പുഴകള്‍... നല്ല ശീര്‍ഷകം. എഴുത്തും നന്ന്.

    ReplyDelete
  27. സുഹൃത്തേ സുരഭീ,സുന്ദരമായ ചില കവിതാശകലങ്ങളുണ്ട്,മുറിഞ്ഞുവേര്‍പ്പെട്ടെതെങ്കിലും ജീവസ്സുറ്റ സ്മരണകളുടെ ആത്മാവുണ്ട് കഥാലേബലൊട്ടിച്ച ഈ പോസ്റ്റില്‍.
    ആശംസകളുണ്ട്..

    ReplyDelete
  28. വേണ്ടായിരുന്നു ഇങ്ങനെ ഒരു പോസ്റ്റ്‌ :(

    ReplyDelete
  29. ഉം ... എഴുതാന്‍ വേണ്ടി മാത്രം ഒരെഴുത്ത്!!

    ReplyDelete
  30. വൈകി ആണെങ്കിലും തിരിഞ്ഞുനോട്ടം നല്ലത് തന്നെ.Better late than never എന്നാണല്ലോ

    ReplyDelete
  31. എനിക്കും ഒന്നും തിരിഞ്ഞില്ല....

    ReplyDelete
  32. സുരഭീ എനിക്ക് എല്ലാം മനസ്സിലായി ...:))
    ഞാന്‍ എല്ലാരോടും പറഞ്ഞു കൊടുക്കും നോക്കിക്കോ ട്ടോ ...:))
    (പിന്നെ എവിടായിരുന്നു ഇതേവരെ )

    ReplyDelete
  33. പിറകിലേക്കൊഴുകുന്ന പുഴ തേടുന്ന സൗന്ദര്യവും
    നിര്‍മ്മലതയും ഒരു തുള്ളിയെങ്കിലും
    ആസ്വദിക്കാന്‍ യാത്രയാവട്ടെ...

    ആശംസകൾ!

    ReplyDelete
  34. അവതരണത്തിലെ പുതുമയും ആകര്‍ഷകമായി

    ReplyDelete
  35. പിറകിലേയ്ക്ക്‌ ഒഴുകാന്‍ കഴിഞ്ഞെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്‌. പക്ഷേ... നല്ല എഴുത്ത്‌.

    ReplyDelete
  36. കടപ്പാറ്റുകൾളാദ്യമെ ചൊല്ലാമായിരുന്നൂ..കേട്ടൊ സുരഭി

    ReplyDelete
  37. Nisha, I really enjoyed the avant-garde style of your narrative, though the reflections are seemingly fragmental, more like loosely suspended fetters without definitive bondage. More often than not, a writer needs to meet the lofty expectations of readers.

    Felicitations!

    ReplyDelete
  38. Madam,

    It would have been nice to go for simpler narratives. Interpretations differ. Post modern approach is OK but this subject was covered widely.

    Still your style is commendable.

    Regards,

    AJ

    ReplyDelete
  39. നല്ല സുന്ദരമായ,ഒഴുക്കുള്ള , വായനാസുഖം പകരുന്ന ശൈലി. അതെനിക്കിഷ്ടപ്പെട്ടു.
    പക്ഷെ കഥ,സുന്ദരമാക്കാമായിരുന്നു, ഈ മറച്ചു വയ്ക്കലില്ലാതെ,ആശയം കുറച്ചുകൂടി തുറന്നു എഴുതിയിരുന്നെങ്കില്‍.. മോശം എന്നൊരിക്കലും പറയില്ല. പോരാ എന്ന് പറഞ്ഞോട്ടെ...?

    ReplyDelete
  40. നല്ല ശൈലിയാണല്ലോ നിശാസുരഭിയ്ക്കെന്നും, കമന്‍റായാലും കുറിപ്പായാലും കഥയായാലും...എനിക്കിഷ്ടമുള്ള ശൈലി. എന്നാലും ഈ വരികള്‍ ഇത്തിരി അലക്ഷ്യമായോ എന്നാണു..... അല്ലെങ്കില്‍ ഇത്തിരി കൂടി നന്നാക്കാമായിരുന്നോ എന്ന് ഒരു ചെറിയ പരാതി......
    ഈ പിന്തിരിഞ്ഞു നോട്ടം ഇഷ്ടമായി കേട്ടോ.

    ReplyDelete
  41. പുറകിലേയ്ക്ക് ഞാനും പായിച്ചു എന്റെ കണ്ണുകളെ ... നന്നായി എഴുതി. ഈ നല്ല ശൈലിയ്ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  42. manass evideyokeyo neerunnundu...athu thanneyalle... kathayude...vijayavum....aasamsakal....

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...