01 July 2012

പ്രണയത്തിനുമപ്പുറം..


നിന്റെ പേര് ചോദിക്കുവാന്‍
നിന്റെ ജാതി തേടുവാന്‍
നിന്റെ നിറം നോക്കുവാന്‍
നിന്റെ സ്വരം കേള്‍ക്കുവാന്‍
നിന്റെ മനം അറിയുവാന്‍
നിന്റെ പ്രായം അളക്കുവാന്‍..

എനിക്ക് നിന്നോട് തോന്നിയത്
പ്രണയമായിരുന്നില്ല..

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

40 comments:

  1. എന്തായിരുന്നു തോന്നിയത്?
    ഇനി പ്രണയമായിരുന്നെങ്കിലും, ഇതൊന്നും അതിനു തടസ്സമാവരുതാത്തല്ലേ.
    വരികള്‍ നന്നായി.

    ReplyDelete
  2. ഇതൊക്കെ നോക്കി ഒരാളെ തിരഞ്ഞെടുക്കുന്നതിനു പ്രണയം എന്നാണോ പറയുക?കവിത ഇഷ്ടമായി.ആശംസകള്‍

    ReplyDelete
  3. പുതിയ പ്രണയം ഇതാണ് !
    എല്ലാം ഒന്നുവന്നുവെങ്കില്‍ പ്രണയം പതയും ..
    പ്രണയത്തേ ഒരു കല്യാണ ആലൊചനയായ് കാണുന്നുണ്ട് ..
    അപ്പൊള്‍ പിന്നെ ഇതൊക്കെ നോക്കണ്ടേ ..
    പിന്നെയുള്ളത് ആവിശ്യങ്ങളുടെ അടങ്ങാത്ത ചിലതാണ് ..
    അവിടെ ചിലതൊക്കെ ത്യജിക്കും ..
    പക്ഷേ ചിലതൊക്കെ അപ്പൊഴും വേണം ..
    ഇതോ പ്രണയം .. ?

    ReplyDelete
  4. ഇപ്പോള്‍ ഇതൊക്കെയാണ് പ്രണയം എന്ന് തോന്നുന്നു.

    ReplyDelete
  5. ആഹാ നല്ല ചിന്തകള്‍ .................ഭാവുകങ്ങള്‍

    ReplyDelete
  6. നിന്റെ സാലറി ചോദിക്കുവാന്‍...

    ReplyDelete
  7. നിശസുരഭിയുടെ വീട്ടില്‍
    ആരൊക്കെ ഉണ്ട് .?
    എത്ര വയസ്സുണ്ട് .?
    എന്താ ജോലി .?

    നല്ല പോസ്റ്റ്‌ ..

    ReplyDelete
  8. after all what's your status, single or ....(u forgt this line.:))

    ReplyDelete
  9. അതെ. അതു വെറും കണക്കുകൂട്ടല്‍ മാത്രം.

    ReplyDelete
  10. പിന്നെന്തായിരുന്നു തോന്നിയത്?
    ആദ്യം ചോദിച്ചുപോയതിതാണ്..
    പുത്തന്‍ ബന്ധങ്ങളുടെ അകക്കാമ്പ്...
    നന്നായി പോസ്റ്റ്..

    ReplyDelete
  11. അപ്പൊ ഇങ്ങള് കൊറച്ചു പഴയ ആളാന്നു...
    ന്യൂ ജനറേഷന്‍ കിടാങ്ങളും കിടാത്തികളും ഇതൊക്കെ ഗണിച്ചു നോക്കിയിട്ടേ പ്രണയിക്കൂ...

    കവിത എന്നാ നിലയില്‍ നന്നായി..

    ReplyDelete
  12. നല്ലൊരു ചിന്ത ആസംശകള്‍

    ReplyDelete
  13. നല്ല മനസ്സിനു ആശംസകള്‍

    ReplyDelete
  14. ഹത് ശരി, അപ്പോള്‍ അങ്ങനെയൊക്കെയാണല്ലേ കാര്യങ്ങള്‍.
    നാളെ ആരെങ്കിലും വന്ന് ഇത്തരം കാര്യങ്ങള്‍ ചോദിച്ചാല്‍ പ്രണയം ആണെന്ന് ഉറപ്പിക്കാമല്ലേ.
    വെറുതെ പറഞ്ഞതാട്ടോ, ആശയവും അവതരണവും നന്നായിട്ടുണ്ട്.

    ReplyDelete
  15. പണ്ട് ആരോ എഴുതിയ ''ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ ....''എന്ന കവിത ഓര്‍മവരുന്നു !!താങ്ക്യൂ

    ReplyDelete
  16. ആഹാ. പെണ്ണ് കാണാന്‍ പോയ കഥയാണോ........

    ReplyDelete
  17. ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

    ReplyDelete
    Replies
    1. മനസ്സും ഹൃദയവുമൊന്നും ആര്‍ക്കും വേണ്ടാത്ത സാധങ്ങളാണ്..
      കവിത ഭംഗിയായി..

      Delete
  18. നിന്റെ ജാതി,കുലം,നിറം,സ്വരം,മനം... മനോനില ഒന്നുമൊരുപ്രശ്നമല്ല...പ്രായം പോലും.....

    ഉടമ്പടികളില്ലാത്ത പ്രണയത്തിന് ഉടലൊരുക്കാമെങ്കില്‍....

    സുരഭീ...കവിത നന്നായി

    ReplyDelete
  19. പ്രണയത്തിനു ഇങ്ങനെ അലവി കോളുകള്‍ ഉണ്ടോ...
    എനിക്കറിയില്ല
    എങ്കിലും വരികള്‍ നന്നായി ആശംസകള്‍.............

    ReplyDelete
  20. നന്നായി എഴുതി ആശംസകള്‍

    ReplyDelete
  21. പ്രണയം നിബന്ധനകള്‍ക്കതീതം..
    വിവേചനങ്ങള്‍ക്കതീതം...
    എഴുതിത്തീര്‍ക്കാനാവാത്ത വികാരം,,,
    എങ്കിലും ഇന്നലെ അവള്‍ പറയുന്നതുകേട്ടു...
    ജാതി മാറിയതുകൊണ്ട് വീട്ടുകാര്‍ക്കെതിര്‍പ്പാണ്,
    അവര്‍ സമ്മതിക്കാതെങ്ങനെയാ ഇക്കാലത്ത് സുഖമായി കഴിയുക എന്ന്!

    ReplyDelete
  22. കണ്ണില്ലാത്ത കനവാണ്‌ പ്രണയം. സുന്ദരം, സത്യസന്ധം ഈ രചന.

    ReplyDelete
  23. അല്ലെങ്കില്‍ എന്തിനൊരു പേര്‌. ചെറുകാറ്റേല്‍ക്കുമ്പോള്‍ ചില്ലകള്‍ ഇളകാനെന്തേ...ശാന്തമായ കടലിണ്റ്റെ ഉപരിതലത്തില്‍ ചെറിയ അലകള്‍ എന്തേ...

    ReplyDelete
  24. ഞാന്‍ അവളെക്കുറിച്ച് പറയുവാന്‍ ആവശ്യപ്പെട്ടില്ല.ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു.സ്വന്തം ജീവിതത്തെക്കാള്‍ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച്,ജീവിത വീക്ഷണങ്ങളെക്കുറിച്ച് അതിനിടയില്‍ മറ്റെയാളെക്കുറിച്ചുള്ള ധാരണകള്‍ ഉണ്ടായി.ഓരോ ആളും മറ്റൊരാള്‍ തെറ്റായ ധാരണകള്‍ വച്ച് പുലര്‍ത്താതിരിക്കാന്‍ ശ്രദ്ധിച്ചു. അന്വേഷിക്കുന്നതിനേക്കാള്‍ അറിയിക്കാന്‍ ശ്രമിച്ചു.ഒരു മനുഷ്യനും മറ്റൊരാളെ ഉള്‍ക്കൊള്ളാന്‍ വിഷമിക്കുന്ന ഇക്കാലത്ത് ഓരോ നല്ല ബന്ധവും തെറ്റിധാരണകള്‍ ഒഴിവാക്കി സൌഹൃദവും സ്നേഹവും നിലനിര്‍ത്തുന്നതാകണം.മനുഷ്യന്‍ മനുഷ്യനെ ഭയക്കുമ്പോള്‍ ആണ് ബന്ധങ്ങള്‍ക്ക് ആത്മാര്‍ഥത നഷ്ടപ്പെടുന്നത്.

    OT:പ്രണയിക്കുന്നവര്‍ക്ക് ഇതൊന്നും അറിയേണ്ട കാര്യം വരുന്നില്ല.
    കൂട്ടുകാരനോ കൂട്ടുകാരിക്കോ മനോവിഷമം ഉണ്ടാകാതെ നോക്കിയാല്‍ മതി
    അത് കൊണ്ട് തന്നെ ഓര്‍മ്മപ്പെടുത്തല്‍ നന്നായി

    ReplyDelete
  25. പിന്നെന്ത്?

    ReplyDelete
  26. Best wishes
    http://nicesaranya.blogspot.com/
    http://foodandtaste.blogspot.com/

    ReplyDelete
  27. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  28. എനിക്ക് നിന്നോട് തോന്നിയത്
    പ്രണയമായിരുന്നില്ല..
    ഇത്രയൊക്കെ അറിഞ്ഞിട്ട് ഒടുവില്‍ പ്രണയമായിരുന്നില്ലാത്രെ..! കാല്‍ വാരിയതാണോ?

    ReplyDelete
  29. ഇന്നത്തെ പ്രണയം ഇങ്ങനെയൊക്കെ തന്നെ. എല്ലാം ഒത്തുവന്നാല്‍ മാത്രം. ആശംസകള്‍.

    ReplyDelete
  30. പിന്നെന്തായിരുന്നു തോന്നിയത്?ലളിതം. സുന്ദരം. അഭിനന്ദനങ്ങള്‍.

    ReplyDelete
  31. തോന്നിയതെന്തായാലും
    കുവിത നന്നായി.

    ReplyDelete
  32. പ്രണയം .....
    അതിനും അപ്പുറം ....
    ആശംസകള്‍.......

    ReplyDelete
  33. കവിത കൊള്ളാം. എന്നാൽ ഇതെല്ലാം അവഗണിക്കുന്ന വികാരമാണ്‌ പ്രണയം.

    ReplyDelete
  34. വരികള്‍ നന്നായി

    ReplyDelete
  35. കൊള്ളം മനോഹരം.

    ReplyDelete
  36. കൊള്ളം മനോഹരം.

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...