28 November 2012

ഇന്നലെകള്‍


ഓരോ കവിതയില്‍ നിറഞ്ഞ

ഗദ്ഗദങ്ങള്‍ അണയുമ്പോഴാണ്
നിന്റെ ഈണം ഞാനറിഞ്ഞത്

ഒടുവില്‍ അടരുന്ന വാക്കുകളിലെ
നനവ് വറ്റുമ്പോഴാണ്
നിന്റെ കവിത ഞാനറിഞ്ഞത്..

ഊഷരഭൂവില്‍ നൃത്തമാടി
ഇടറിയ ചിലങ്കകളൂര്‍ന്നിറങ്ങുമ്പോഴാണ്
നിന്റെ ലാസ്യം ഞാനറിഞ്ഞത്..

ഇന്നിനിന്നലെകള്‍ സമ്മാനമാകുന്നു
ഈണം നിറച്ച് കവിതകള്‍ പാടുന്നു 
കാവ്യശില്പങ്ങളില്‍ ലാസ്യങ്ങളുണരുന്നു.. 

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

14 comments:

  1. കൊള്ളാം...
    ഇത്രയൊക്കെ അറിയാനാണോ ജൂണ്‍ മുതല്‍ ഈ നവംബര്‍ അവസാനം വരെ വാല്‍മീകത്തിലിരുന്നത്

    സന്തോഷമായി കണ്ടതില്‍

    ReplyDelete
  2. എവിടായിരുന്നു, ഇതന്വേഷിച്ച് പോയതാ?

    കവിത നന്നായീട്ടൊ.

    ReplyDelete
  3. എന്തായാലും അറിഞ്ഞല്ലോ?

    ReplyDelete
  4. എവിടെ ആയിരുന്നു ? സഖാവെ..
    കവിത കൊള്ളാട്ടോ

    ReplyDelete
  5. കദനമില്ലാതൊരു കവിത..സന്തോഷം മാത്രം

    ReplyDelete
  6. സന്തോഷം വീണ്ടും കണ്ടതിൽ...

    ReplyDelete
  7. ഓര്‍മ്മിച്ചതില്‍ എലാര്‍ക്കും നന്ദി കേട്ടോ :)

    ReplyDelete
  8. കുറെയായല്ലോ കണ്ടിട്ട്. കവിതകള്‍ ഇനിയും വരട്ടെ.

    ReplyDelete
  9. :)

    വായിച്ച എല്ലാര്‍ക്കും നന്ദി കേട്ടൊ :)

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. യാതൊരാന്തരീകപ്രേരണയുമില്ലാതിരിക്കുമ്പോള്‍ എഴുതിയ കുറെ വരികളായി മാത്രം തോന്നി ഈ കവിത.സുരഭീ.

    കമന്റിപ്പോയതിനുശേഷം ഇടക്കൊന്നു വന്നു നോക്കുമ്പോഴുണ്ട്‌ അതില്‍ നിറയെ അക്ഷരചാത്തന്‍മാര്‍.അതാ ഡിലിറ്റി വീണ്ടും കമന്റിയത്.

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...