ബ്ലോഗിനേക്കാള്‍ ചില പ്രൊഫൈല്‍ നാമങ്ങളാണ് പ്രശസ്തം, അതേ പേരില്‍ത്തന്നെ ബ്ലോഗ് ലിങ്ക് ഉണ്ടെങ്കില്‍ വായനയ്ക്ക് അത്തരം ബ്ലോഗ് കണ്ടെടുക്കാന്‍ എളുപ്പവും! (എന്റെ അഭിപ്രായത്തില്‍ ഇത് പബ്ലിസിറ്റിക്ക് കുറെയൊക്കെ സഹായകരം എന്ന് തന്നെയാണ്)
ഇത് ഒരു കാരണം മാത്രം, ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ബ്ലോഗ് അഡ്രസ് മാറ്റാന്‍ പറ്റിയെങ്കില്‍ എന്ന് പില്ക്കാലത്ത് ആഗ്രഹിക്കുന്നവര്‍ പലരുമുണ്ട്. പലര്‍ക്കും അറിയാവുന്നത് തന്നെയാണ്, എങ്കിലും അറിയാത്തവര്‍ക്കായ് ബ്ലോഗ് അഡ്രസ് മാറ്റുന്നത് എങ്ങനെയെന്ന് ചെറിയ രീതിയില്‍ വിശദീകരിക്കാന്‍ ശ്രമിക്കുകയാണ്.
ഒന്നോര്‍ക്കുക, ബ്ലോഗിനെന്തെങ്കിലും പറ്റുമെന്ന് കരുതുന്നുവെങ്കില്‍, ഒരു ഡമ്മി ബ്ലോഗ് ഉള്ളവര്‍ക്ക് അതില്‍ ആദ്യം പരീക്ഷിക്കുന്നതാണ് നല്ലത്. പക്ഷെ, ഇതില്‍ പേടിക്കാന്‍ ഒന്നും ഇല്ലെന്ന് 100% ഉറപ്പ് ഞാന്‍ തരും.
ആദ്യപടി, എന്ത് ആത്മവിശ്വാസമുണ്ടെങ്കിലും കരുതല്‍ നല്ലതെന്ന നിലയ്ക്ക് ബ്ലോഗിന്റെ പൂര്‍ണ്ണമായ ഒരു കോപ്പി കരുതി വെക്കുക. ചിത്രങ്ങളില്‍ ചുവന്ന ബ്ലോക്കുകളും അമ്പുകളും കാണിച്ച പോലെ ചെയ്യണം.
ചിത്രം ഒന്ന്

ചിത്രം ഒന്നില്‍ അടയാളപ്പെടുത്തിയത് പോലെ, Dashboard ചെന്ന് Settings-ല്‍ > Export blog ല്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണും പോലെപുതിയ വിന്‍ഡോ വരും.
ചിത്രം രണ്ട്

ചിത്രത്തില്‍ അടയാളപ്പെടുത്തിയത് പോലെ Download blog ല്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ ബ്ലോഗിന്റെ ഒരു കോപി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ച് വെക്കാം.
ചിത്രം മൂന്ന്

ഇതില്‍ കാണിച്ചിരിക്കുന്ന പോലെ ആ കുഞ്ഞ് ബോക്സില്‍ നിലവിലുള്ള ബ്ലോഗ് പേരാണ് കാണാനാവുക. തുടര്‍ച്ച നാലാമത്തെ ചിത്രത്തില്‍ കാണുക
ചിത്രം നാല്

ഈ ചിത്രത്തില്‍ കാണിച്ചത് പോലെ നിലവിലുള്ള പേര് മാറ്റി, മാറ്റുവാന്‍ ഉദ്ദേശിച്ചിട്ടുള്ള പേര് എഴുതുക. നിശ്ചിത പേര് ലഭ്യമാണോ എന്ന് blogger.com സേര്‍ച്ച് ചെയ്യും (ഇ-മെയില്‍ ക്രിയേറ്റ് ചെയ്യുമ്പോള്‍ ഇത്തരം step ഉണ്ടാകുന്നത് ഓര്‍ക്കുക). ലഭ്യമെങ്കില്‍ അതിനു താഴെ കാണുന്ന ചിത്രത്തിലെ ലെറ്റേര്‍സ് ശേഷമുള്ള ബോക്സില്‍ എഴുതി സേവ് സെറ്റിംഗ്സ് ചെയ്യുക.
തീര്‍ന്നു, ഇനി ബ്ലോഗിന്റെ ലിങ്ക് മുകളില്‍ ശ്രദ്ധിച്ച് നോക്കൂ..
===============================================
നോട്ട് :- രണ്ടാമത് ചിത്രത്തില്‍ export blog ന്റെ ഇടത് വശം import blog എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ എക്സ്പോര്‍ട്ട് ചെയ്ത ഫയല്‍ blogger.com ല്‍ അപ് ലോഡ് ചെയ്യാം. അതുവഴി നമ്മുടെ ബ്ലോഗ് മുഴുവനായിത്തന്നെയാണ് അപ് ലോഡാവുന്നത്. എന്നു വെച്ചാല്‍ നമ്മുടെ പോസ്റ്റുകള്‍, കമന്റുകള്‍ എല്ലാം പഴയപടി പുനസ്ഥാപിക്കപ്പെടുമെന്നര്ത്ഥം.
ഭീഷണി :- അഭ്യാസങ്ങള്‍ ഒരു ഡമ്മി ബ്ലോഗിലാവുന്നതാണ് ഈ ഐറ്റങ്ങള്‍ ആദ്യമായ് കൈകാര്യം ചെയ്യുന്നവര്‍ക്ക് നല്ലത്!!
ഓ:ടോ:-“ഈശ്വരാ, ഇങ്ങനെയൊക്കെയേ, ഇത്രയ്ക്കൊക്കെയേ എന്നെക്കൊണ്ടാവൂ.. :( !!”
.
----------------------------------------------------------------------------
*ചിത്രം എന്റെ ബ്ലോഗ് സെറ്റിംഗ് പേജീന്ന്!

** *** **