13 October 2011

നിന്റെ കത്തുകളിലൂടെ..


ഇന്നലെ
ഒരാവര്‍ത്തി കത്തുകളിലൂടെ
നിന്റെ നഷ്ടവാത്സല്യം-
തിരഞ്ഞ് ഞാന്‍

കണ്ടു,
തൊട്ടറിഞ്ഞു-
നെറുകയില്‍, നിന്റെ
സ്നേഹസ്പര്‍ശം.

താളുകള്‍ മറിച്ച്
വേറെയും
പലതും തിരഞ്ഞ്
വേപഥുവോടെ..

അറിയുന്നു ഞാനിന്നും
നിന്റെ ആശ്വാസവാക്കുകളും
സങ്കടങ്ങളും
സന്തോഷവേളകളും, എല്ലാം..

ഇന്നലെയുടെ പൊടിവീണ
നിന്റെ കത്തുകളിലൂടെ.

എന്തിനോ, എപ്പഴോ
നീ
അരുതെന്ന് വിലക്കിയ
നിമിഷം വരെ..

അറിയുന്നു ഞാനിന്നും
ഇന്നലെയുടെ പൊടിവീണ
നിന്റെ കത്തുകളിലൂടെ,
നിന്റെ കത്തുകളിലൂടെ..

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

69 comments:

  1. പഴയ ഒരു കുറിപ്പ്..

    ReplyDelete
  2. കത്തുകള്‍
    ഒരു കാലത്തിന്റെ ഓര്‍മ്മക്കുറിപ്പ്‌
    എന്റെ ലോകം ഇങ്ങനെയായിരുന്നോ എന്ന അത്ഭുതം
    നഷ്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ .....
    ഒരു കത്തെഴുതാന്‍ പ്രേരണ
    നന്ദി. ഒരു ഭൂതകാല സഞ്ചാരത്തിനു വഴിയൊരുക്കിയത്തിന്

    ReplyDelete
  3. katthukal innum und .love letters....
    aasamsakal

    ReplyDelete
  4. കവിത ഇഷ്ടായി ..
    ഭാവുകങ്ങള്‍

    ReplyDelete
  5. കത്തുകളിലൂടെ അറിഞ്ഞത് അന്തക്കാലം..ഇപ്പോ എല്ലാം കുത്തുകളിലൂടെയാണറിയുന്നത്

    ReplyDelete
  6. അരുതെന്നു വിലക്കുന്നതും സ്നേഹം, വാത്സല്യം. അതു തിരിച്ചറിയാതെ പോകും ചിലപ്പോൾ നാം. ഇഷ്ടമായി ഈ വരികൾ

    ReplyDelete
  7. പഴയ ഓര്‍മകളെ പൊടിതട്ടിയെടുക്കുമ്പോള്‍ തെളിഞ്ഞു കിട്ടുന്ന സന്തോഷത്തിന്റെ ,സന്താപത്തിന്റെ അസുലഭ നിമിഷങ്ങള്‍ ....
    കവിത കലക്കി.ഒരു നോവിന്റെ നനവുണ്ട് ,വായിച്ചു കഴിയുമ്പോള്‍ .അതു എവിടെയൊക്കെയോ വല്ലാതെ നീറ്റുന്നു.ആശംസകള്‍ !

    ReplyDelete
  8. ഇന്നലെയുടെ പൊടി വീണ കത്തുകള്‍...
    എനിയ്ക്ക് കിട്ടിയ, ഇപ്പോഴില്ലാത്ത ആ കത്തുകളെ ഓര്‍ത്തു.
    നന്ദി.

    ReplyDelete
  9. Ippo kathezhuthu valare kuranjirikkunnu. Chila karyangal athu ezhuthiloode ariyunnathinte parayunnathinte vaayikkunnathinte sukham... athonnu vere thanneyaanu!!

    Very nice post. Ormakale unarthi. Kathezhuthaan oru prachodanavumaayi...

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  10. “പൊയ്പ്പോയ പ്രണയം
    സ്മൃതി പേടകാത്തില്‍
    തുള വീഴ്ത്താന്‍ അനുവദിയ്യ്ക്കുന്നത്
    സാമര്‍ത്ഥ്യമാണ്‍“

    ReplyDelete
  11. കത്തുകളില്‍ നിറഞ്ഞ സ്നേഹം ഒരു കാലത്തിന്റെ ഓര്‍മയില്‍ നിന്ന് കണ്ട് മറന്ന സ്വപ്നം പോലെ മനസ്സിലുണര്‍ത്തുന്ന വരികള്‍. അതു ഹൃദയത്തോട് ചേര്‍ത്തു പിടിച്ച ഒരാളുടെ വരികളാവുമ്പോള്‍ വിശേഷിച്ചും. വല്ലാതെ ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ചിന്ത.

    ReplyDelete
  12. സ്നേഹം നിറഞ്ഞ കത്തുകള്‍ ഓര്‍മ്മകള്‍ ആയി മാറി. നല്ല വരികള്‍.

    ReplyDelete
  13. അറിയുന്നു ഞാനിന്നും
    ഇന്നലെയുടെ പൊടിവീണ
    നിന്റെ കത്തുകളിലൂടെ,
    നിന്റെ കത്തുകളിലൂടെ..


    പണ്ട് എഴുതിയ കത്തുകള്‍ വായിക്കാന്‍ മാത്രമല്ല സൂക്ഷിച്ചു വെച്ച് വീണ്ടും വായിക്കാന്‍ കൂടിയായിരുന്നു
    ഇന്ന് പക്ഷെ ഡിലീറ്റ് ബട്ടണിന്റെ ആയുസേ ഉള്ളൂ നിന്റെ എഴുത്തുകള്‍ക്ക്
    നല്ല വരികള്‍

    ReplyDelete
  14. അങ്ങനെ കവിത കത്തുമായി അല്ലെ

    നിസു?

    കത്തുകള്‍ ഓര്‍മ്മകള്‍ ആണ്‌..സുന്ദരം ആയതും

    അല്ലാത്തതും... ഓര്‍മ്മകള്‍ കാലത്തിന്റെ

    സാക്ഷിയും...ആശംസകള്‍...

    ReplyDelete
  15. കത്തുകള്‍ ഒരു ഓര്‍മകളായി കിടക്കുന്നു. മനസ്സിന്ടെ ഒരു കോണില്‍ മറന്നു പോയ കത്തുകളിലെ വരികള്‍ അറിയാതെ ഓര്‍ത്തു പോകുന്നു...

    ReplyDelete
  16. കുറെ നാളായി ഇതുവഴി വന്നിട്ട്.. കത്തുകള്‍ കഥ പറയുന്ന കാലത്തിലേക്ക് ക്ഷണിച്ചതിനു നന്ദി. സുഹൃത്തെ.. മുമ്പിതേ വിഷയം കൈകാര്യം ചെയ്തോരിടത്തു ഞാനൊരു അനുഭവം പറഞ്ഞിരുന്നു. അതിവിടെയും...പകര്‍ത്തുന്നു.
    --------------------
    ഇടക്കൊരു തവണ നാട്ടില്‍ പൊയ സമയത്ത് ഉമ്മാടെ മേശയും അലമാരയും ഒക്കെ ഒന്ന് വൃത്തിയാക്കാന്‍ സഹായിച്ചതോര്‍ത്തു പോകുന്നു ഞാന്‍. ഓരോന്നുമെടുത്തു തരംതിരിച്ചു വെക്കുന്ന കൂട്ടത്തില്‍ ബസ് ടിക്കറ്റ്, മരുന്നും ചീട്ടു, പറ്റു ബുക്ക്, അങ്ങനെ എന്തൊക്കെയോ പഴയതിനെ ഉമ്മ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതൊന്നും നശിപ്പിക്കാന്‍ ഉമ്മ കൂട്ടാക്കിയതുമില്ലാ...!

    അതിന്നിടയില്‍, ഉമ്മ സാമാന്യം തടിച്ച ഒരു 'കവര്‍' പിറകോട്ടു മാറ്റുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. എത്ര തന്നെ തിരക്കിയിട്ടും ഉമ്മ കാര്യം പറയുന്നില്ലാ... അതിനുള്ളില്‍ ഉള്ളതിനെ കാണിക്കാന്‍ പറഞ്ഞിട്ട് ഉമ്മ കൂട്ടാക്കുന്നുമില്ലാ. അവസാനം, അല്പം ബലം പ്രയോഗിച്ചു തന്നെ ഞാനത് മേടിച്ചു. ഞാനത് തുറന്നു. അപ്പോഴല്ലേ കാണുന്നത്. കുറഞ്ഞത്‌ ഇരുപതു വര്ഷം വരെ പഴക്കമുള്ള ഒരുപാട് എഴുത്തുകള്‍. ഓരോ വിശേഷങ്ങള്‍ അറിയിച്ചു കൊണ്ട് ഉമ്മ ഉപ്പാക്ക് എഴുതിയ കത്തുകള്‍. അതിന്‍റെ മറുപടി കത്തുകള്‍... എല്ലാം ഒന്ന് മറ്റൊന്നിനെ കെട്ടിപ്പിടിച്ചു അങ്ങനെ കിടക്കുന്നു.

    കുറെ സമയമെടുത്തു അതെല്ലാം വായിച്ചു തീര്‍ക്കാന്‍...
    അപ്പോഴേക്കും, അനിയത്തിമാരും വന്നു അതിനെ കേള്‍ക്കാന്‍
    അങ്ങനെ ഞങ്ങളുടെ ഇരുപതു വര്‍ഷത്തെ ഇന്നലെകളെ ഞങ്ങള്‍ കുറഞ്ഞ മണിക്കൂറില്‍ വായിച്ചു തീര്‍ത്ത്‌..!!... വ്യത്യസ്തമായ ധാരാളം ജീവിത മുഹൂര്‍ത്തങ്ങള്‍ അനുഭവങ്ങള്‍, എല്ലാം അതിലൂടെ ഒരു ഓര്‍മ്മപ്പെടുത്തലായി ഞങ്ങളില്‍ വന്നു കൂടി....

    അവസാനം ഒന്ന് ചിരിക്കാന്‍ പോലുമാവാതെ ഞങ്ങള്‍ മക്കള്‍ എല്ലാ പേരും മുഖത്തോടു മുഖം നോക്കി ഇരുന്നു... മുന്നില്‍ ഇരിക്കുന്നവരെ ശരിക്കും കാണാനാവാത്ത തരത്തില്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എല്ലാപേരും അവിടെ നിന്നും വേഗം എണീറ്റ്‌ പോയി അവരവരുടെ സ്വകാര്യതകളിലേക്ക്.!

    പിന്നീട് ഇടക്കൊക്കെ ഞങ്ങള്‍ അത് പറഞ്ഞു പരസ്പരം പരിഹസിച്ചു സംസാരിച്ചിട്ടുണ്ട്. ആ കാലത്തേക്ക് ഒരിക്കല്‍ കൂടെ എന്നെ തിരിച്ചു കൊണ്ട് പോയതിനു 'നീ:സു'വിന് നന്ദി അറിയിക്കട്ടെ..! നാമൂസ്.

    ReplyDelete
  17. ഗൃഹാതുരത്വമുണര്‍ത്തി.. നന്ദി

    ReplyDelete
  18. പൊടി വീണ കത്തുകളെല്ലാതെ പുതിയ കത്തുകളുണ്ടോ
    പഴയ ഓര്‍മകളുടെ മാധുര്യം ഇന്നുകളുടെ ഓര്‍മക്കുണ്ടാകുമോ...?
    കുഞ്ഞു കവിതയിലെ കുഞ്ഞു ആശയം കൊള്ളാം

    ReplyDelete
  19. കാത്തു വച്ച കത്തുകള്‍ കഥപറയുമ്പോള്‍ ...:)

    ReplyDelete
  20. പൊടിവീണ കത്തുകൾ..!

    ReplyDelete
  21. നീറുന്ന നനവുള്ള ഓര്‍മ്മകള്‍..

    ReplyDelete
  22. ഇന്നലെയുടെ നൊന്പരങ്ങള്‍...
    കത്തുകള്‍ നമ്മെ ഓര്മ്മപ്പെടുത്തുന്നത് പലപ്പോഴും ഒരുപാട് നൊന്പരങ്ങളാണ്.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  23. കൂര്‍ക്കം വലിച്ചു ഉറങ്ങിയാല്‍ എങ്ങെനെ അറിയും ,നേരം വെളുത്തിട്ട് ഞാന്‍ അറിഞ്ഞില്ല എന്നുപറഞ്ഞാല്‍ എന്താകും ,ഈ മഹാ മൌനത്തിന്റെ പുതപ്പിനുള്ളില്‍ ഞാന്‍ അറിഞ്ഞല്ലോ

    ReplyDelete
  24. ഈ വരികൾഇഷ്ടമായി
    ആശംസകള്‍

    ReplyDelete
  25. Something prevents us from making our old letters old or even call them old.

    ReplyDelete
  26. കത്തുകളുടെ ഊര്‍ജ്ജവും ഊഷ്മളതയും നഷ്ടപ്പെട്ടുപോയ ഇന്ന് കത്തുകളെപററിയുള്ള കവിത ഗൃഹാതുരത്വമുണര്‍ത്തുന്നു

    ReplyDelete
  27. അറിയുന്നു ഞാനിന്നും
    ഇന്നലെയുടെ പൊടിവീണ
    നിന്റെ കത്തുകളിലൂടെ

    ReplyDelete
  28. ‘കത്തുകൾ കഥ പറയുമ്പോൾ...’ പിന്നെയും പിന്നെയും ഓർമ്മകളോടിയെത്തുന്നീ വേളയിൽ.....അഭിനന്ദനങ്ങൾ...

    ReplyDelete
  29. ഇന്നലെകളുടെ ഓര്‍മ്മ ചെപ്പുകള്‍, വാത്സല്യം, സ്വാന്തനം, പ്രണയം..ഈ കത്തുകള്‍ നമുക്ക് നഷ്ട്ട്മായല്ലോ. കത്തുകള്‍ എന്താണെന്ന് പുതിയ തലമുറയ്ക്ക് നമ്മള്‍ പറഞ്ഞു കൊടുക്കുന്ന കഥകള്‍ മാത്രമായിരിക്കും.

    ഓര്‍മ്മകളിലേക്ക് വെളിച്ചം വീശിയ കവിത...

    ആശംസകളോടെ......

    ReplyDelete
  30. എന്നാലും എന്തിനാവും അരുതെന്ന് വിലക്കിയത് !!! നാമൂസിന്‍റെ കമന്റും ഉള്ളില്‍ തട്ടി...

    (ഹൊ! ഇത്തവണ എനിക്ക് മനസിലായി !! സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ ... :))

    ReplyDelete
  31. ഇവിടേയും പറയട്ടെ,കവിത ഇഷ്ടായി..കൂട്ടുകാരുടെ കത്തുകള്‍ കാത്ത് പോസ്റ്റ്മാനെ നോക്കി വഴിക്കണ്ണിട്ട് ഇരിക്കുന്ന കുട്ടിക്കാലാവധിദിനങ്ങലെനിക്കുമുണ്ടായിരുന്നു..

    നാമൂസിന്‍റെ കമന്‍റ് വല്ലാതെ സ്പര്‍ശിച്ചു...

    ReplyDelete
  32. കവിത നന്നായിട്ടുണ്ട്.

    ReplyDelete
  33. ഈ നല്ല കവിതക്ക് എന്‍റെ ആശംസകള്‍. കത്തുകള്‍, അതെനിക്കൊരു ഹരമായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ വര്‍ഷങ്ങളില്‍ ആഴ്ചയില്‍ ഒരു കത്തെങ്കിലും ഞങ്ങള്‍ പരസ്പരം അയക്കുമായിരുന്നു. അയച്ച കത്തിന് മറുപടി വരും മുമ്പേ അടുത്ത കത്ത് പോസ്റ്റ് ചെയ്തിരികണം എന്ന നിയമം ഞങ്ങള്‍ പരസ്പരം പാലിച്ചു പോന്നു. ഒരിക്കല്‍ മസ്കറ്റില്‍ നിന്നും ഏകദേശം മുന്നൂറ്റമ്പത് കിലോമീറ്റര്‍ അകലെയുള്ള റഅസുല്‍-ഹദ്ധു എന്ന സ്ഥലത്ത് പോയിട്ടുണ്ട് ഞാന്‍, നാട്ടില്‍നിന്നും ഭാര്യ കൊടുത്തുവിട്ട ഒരു കത്ത് മേടിക്കാന്‍ വേണ്ടി മാത്രമായി.

    ReplyDelete
  34. നീ
    അരുതെന്ന് വിലക്കിയ
    നിമിഷം വരെ..
    അനുഭവിക്കുന്നു ..

    ആശംസകള്‍

    ReplyDelete
  35. നാമൂസിന്‍റ കമെന്‍റു കണ്ടു. ഒപ്പം ഈ കവിതയും. രണ്ടും കൂടി ഒത്തു വായിച്ചു. കൊള്ളാം. കുറെ കത്തുകള്‍ കത്തിച്ചു കളഞ്ഞതിന്‍റ വിഷമം മനസ്സില്‍ ഓലിയിട്ടു. കാമുകന്‍റയല്ലാ. കല്യാണം ഉറപ്പിച്ചു കഴിഞ്ഞ് അകലെയുള്ള ഭര്‍ത്താവ് എഴുതിയ പ്രണയലേഖനങ്ങള്. arranged marriage ആയിരുന്നു. നിശ്ചയം കഴിഞ്ഞ് കല്യാണം വരെയുള്ള കാലത്തെ പ്രേമം. അന്ന് എഴുതിയ കത്തുകള്‍..
    നല്ല കവിത. പലതും ഓര്‍മ്മപ്പെടുത്തി.

    ReplyDelete
  36. ആര്‍ക്കാണ് ഇപ്പൊ ഇത്രയൊക്കെ എഴുതാന്‍ സമയം, ഇപ്പൊ ഒക്കെ SMS അല്ലെങ്കില്‍ ... അല്ലെ

    ReplyDelete
  37. ഇത് വെറും ഒരു ഒരു കുറിപ്പ് മാത്രം ആണോ
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  38. നല്ല വരികള്‍.:)
    കവിത ഇഷ്ടായി...

    ReplyDelete
  39. വന്നിരുന്ന കത്തുകള്‍ പൊട്ടിച്ചു വായിക്കുമ്പോള്‍ ഉണ്ടാകുന്ന ആകാംക്ഷ ആ അനുഭൂതി..ഹ്മ്മ നന്നായി കേട്ടാ

    ReplyDelete
  40. അറിയുന്നു ഞാനിന്നും
    ഇന്നലെയുടെ പൊടിവീണ
    നിന്റെ കത്തുകളിലൂടെ

    ReplyDelete
  41. അറിയുന്നു ഞാനിന്നും
    ഇന്നലെയുടെ പൊടിവീണ
    നിന്റെ കത്തുകളിലൂടെ,

    ReplyDelete
  42. വളരെ നല്ല വിഷയം.
    സംഗീതം നുരയുന്ന വരികള്‍.
    ആശംസകളോടെ...

    ReplyDelete
  43. ഒരുപാട് ഓര്‍മ്മകളിലേക്ക് മനസ്സിനെ കൂട്ടികൊണ്ടുപോയി.

    ReplyDelete
  44. എന്തിനോ, എപ്പഴോ
    നീ
    അരുതെന്ന് വിലക്കിയ
    നിമിഷം വരെ..
    - നല്ല കവിത..!

    ReplyDelete
  45. പണ്ടത്തെ കത്തെഴുത്തിന്റെ ഗുണഗണങ്ങളാണ് എന്നെയൊക്കെ ഇന്ന് ബൂലോകത്തിൽ പിച്ചവെച്ച് നടക്കുവാൻ സാധിപ്പിച്ചത് കേട്ടൊ..സുരഭി

    ReplyDelete
  46. വടിവൊത്ത അക്ഷരങ്ങള്‍ കൊണ്ട് മനസ്സു നിറച്ച,കത്തുകളുടെ വസന്തകാലമോര്‍മവരുന്നു..!
    പൊടിവീണ ആ
    കത്തുകളിലൂടെ ഇപ്പോഴും വഴിനടക്കാറുണ്ട്..!
    അതെ,
    സുഖമുള്ള, മരിക്കാത്ത ചില ഓര്‍മകള്‍...!!
    ആശംസകളോടെ..പുലരി

    ReplyDelete
  47. ഇന്നലെകളുടെ പൊടി പിടിച്ച ഓർമ്മകൾ....

    കഴിഞ്ഞു പോയ കാലം.....കടലിനക്കരെ...:)

    ReplyDelete
  48. കത്തുകള്‍ എപ്പോഴും നോസ്ടല്ജിക് ആണ് പക്ഷെ അതിനു ഇപ്പൊ ആരും തുനിയുന്നില്ല എന്താണ് സത്യം
    എന്നാലും അതിന്റെ ഓര്‍മ്മകള്‍ എപ്പോഴും പ്രിയപെട്ടതാണ്

    ReplyDelete
  49. വിസ് മ്രിതിയിലെക്ക് ആണ്ടുപോയാ കത്തും കത്തിലെ വരികളും വരിയെ ഓര്‍മയെ തൊട്ട കവിതയും അസ്സലായി

    ReplyDelete
  50. കത്ത് കവിത ഇഷ്ട്ടായി.

    ReplyDelete
  51. കവിത വളരെ ഇഷ്ടമായി
    വിശ്വസ്തതയോടെ
    പോക്കുവെയില്‍

    ReplyDelete
  52. കവിതയെന്ന് കരുതി വായിച്ചിട്ട് ഒടുവില്‍ കുറിപ്പെന്ന് കണ്ടപ്പോള്‍ ഒരു കണ്‍ഫ്യൂഷനായല്ലോ നിശാസുരഭീ

    ReplyDelete
  53. പൊടിപിടിച്ച ഓര്‍മ്മകളില്‍ നഷ്ട വാത്സല്ല്യം തിരയുന്ന കവിത വളരെ ഇഷ്ട്മായി.പാതിപറഞ്ഞ് പൂര്‍ണ്ണവിരാമമിട്ടപോലെ തോന്നുന്നു,അവസാനത്തെ വരികള്‍ക്ക് ശേഷവും.

    ReplyDelete
  54. അറിയുന്നു ഞാനിന്നും
    ഇന്നലെയുടെ പൊടിവീണ
    നിന്റെ കത്തുകളിലൂടെ,

    :(

    ReplyDelete
  55. എന്തൊക്കെയോ സാമ്യം തോന്നി, ചിന്തകളോട്, ഇഷ്ടങ്ങളോട്, നഷ്ടങ്ങളോട്... നമ്മുടെ കള്ളപ്പേരിനോടുവരെ...
    നിശാസുരഭിയും രജനീഗന്ധിയും............
    ഒരുവര്‍ഷത്തിനുശേഷം ഞാന്‍ വീണ്ടും എത്തിനോക്കുകയാണ്.... പുതുമകള്‍തേടിയുള്ള ഒരു യാത്ര!!!!!!!!!

    ReplyDelete
  56. തീര്‍ച്ചയായും നന്നായി എന്ന കമന്റ് അര്‍ഹിക്കുന്നുണ്ട്‌ട്ടോ ഈ രചന
    നല്ല ഫീല്‍ ചെയ്യിപ്പിക്കുന്ന ചിന്തകളാണ്.

    ReplyDelete
  57. kathezhuthumpol athilekku pakarunnath hrydayamayirunnallo ennorthu pokunnu.nalla kavitha.asdamsakal

    ReplyDelete
  58. @നാരദന്‍
    ഭൂതകാലപ്രദക്ഷിണം നല്ലത്, ഭൂതമായ് മാറാതിരിക്കട്ടെ..!

    @അഭിഷേക്
    എല്ലാത്തരം കത്തുകളും ഇന്നും ഉണ്ടെന്നെ.. രൂപം മാറിയെങ്കിലും..

    @Pradeep paima
    ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്..

    @ajith
    അജിത്തണ്ണന് കുത്തുകള്‍ കിട്ടിയോ, ഹ്ഹ്ഹ്ഹി

    @ശ്രീനാഥന്‍
    :) :) ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്..

    @Mohammedkutty irimbiliyam
    :) :) ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്..

    @Manoj vengola
    ഓര്‍മ്മകളിലേക്കൊരുവേള നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    @Jenith Kachappilly
    ഓര്‍മ്മകളിലേക്കൊരുവേള നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    @വര്‍ഷിണി* വിനോദിനി
    വര്‍ഷിണീ, ഞാനീ നാട്ടിലിപ്പോള്‍ വന്നേയുള്ളൂ.. ഹിഹിഹി!!

    @Salam
    ഓര്‍മ്മകളിലേക്കൊരുവേള നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    @Vp Ahmed
    ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്..

    @റശീദ് പുന്നശ്ശേരി
    ശരിയാണ്, :)

    @ente lokam
    ഇത്തവണ ഒരു കത്താണ്, കുത്തല്ലാ‍ാ‍ാ‍ാ‍ാ ഹിഹിഹി

    @kochumol(കുങ്കുമം)
    ഓര്‍മ്മകളിലേക്കൊരുവേള നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    @Kalavallabhan
    @Movietoday Film Magazine
    @jayarajmurukkumpuzha
    :)

    @നാമൂസ്
    നല്ല കുറിപ്പ് വായിച്ച് മനസ്സ് നിറഞ്ഞു.. വളരെ മുമ്പേ വായിച്ച് ഒരു കഥ ഓര്‍ത്ത് പോകുന്നു..

    @വെള്ളരി പ്രാവ്
    ഉവ്വുവ്വ്.. ഹ് മം!!

    @എം.അഷ്റഫ്.
    ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്..

    @സാബിബാവ
    :) കുത്തുകള്‍ ഉണ്ടോ, ഉണ്ടാകുമല്ലെ, ഹിഹിഹി!!

    @രമേശ്‌ അരൂര്‍
    കാത്ത് വെച്ചത് മാത്രമല്ല, അതിനും മുമ്പേ കാത്ത് കിട്ടിയ കത്തുകള്‍ :)

    @moideen angadimugar
    :)

    @Satheesan .Op
    @SREEJITH MOOTHEDATH
    ഓര്‍മ്മകള്‍ സുഖദം :)

    @bthottoli
    :)

    @ലീല എം ചന്ദ്രന്‍..
    ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്..

    @ഇഗ്ഗോയ് /iggooy
    ഒന്നും മനസ്സിലായില്ലാ.. :) :) പാവം ഞാന്‍!

    @khader patteppadam
    ഓര്‍മ്മകളിലേക്കൊരുവേള നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    @Akbar
    :)

    @വി.എ || V.A
    ഓര്‍മ്മകളിലേക്കൊരുവേള നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    @elayoden
    ഓര്‍മ്മകളിലേക്കൊരുവേള നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    @Lipi Ranju
    ലിപീ‍ീ‍ീ.. ഹിഹിഹി!!!

    @ഇലഞ്ഞിപൂക്കള്‍
    ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്.. :)

    @AMBUJAKSHAN NAIR
    :)

    @Ashraf Ambalathu
    ഈ കുറിപ്പും നന്നായീ :)

    @the man to walk with
    :)

    @കുസുമം ആര്‍ പുന്നപ്ര
    ഓര്‍മ്മകളിലേക്കൊരുവേള നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    @mottamanoj
    അല്ലെങ്കില്‍ കുത്തുകള്‍ എന്നാണോ, ഹിഹിഹി

    @പഞ്ചാരകുട്ടന്‍ -malarvadiclub
    ഹിഹിഹി, മാത്രമാണ്.. ;)

    @Vipin K Manatt (വേനൽപക്ഷി)
    ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്.. :)

    @ആചാര്യന്‍
    ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്.. :)

    @പ്രദീപ്‌ കുറ്റിയാട്ടൂര്‍
    @പ്രയാണ്‍
    :) :)

    @ഭാനു കളരിക്കല്‍
    ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്.. :)

    @അനില്‍കുമാര്‍ . സി. പി.
    ഓര്‍മ്മകളിലേക്കൊരുവേള നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    @സ്വന്തം സുഹൃത്ത്
    ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്.. :)

    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
    ഉവ്വുവ്വ്.. :) :)

    @പ്രഭന്‍ ക്യഷ്ണന്‍
    ഓര്‍മ്മകളിലേക്കൊരുവേള നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    @സീത*
    ചീതേഏഏഏഏഏഏ.. :) :)

    @MyDreams
    ഓര്‍മ്മകള്‍ സുഖദവും!

    @കൊമ്പന്‍
    ഓര്‍മ്മകളിലേക്കൊരുവേള നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    @~ex-pravasini*
    ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്.. :)

    @ജയിംസ് സണ്ണി പാറ്റൂര്‍
    ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്.. :)

    @Mohiyudheen MP
    :)

    @Manoraj
    ;)

    @വഴിമരങ്ങള്‍
    :) :)

    @കുമാരന്‍ | kumaran
    :( :( :D

    @രജനീഗന്ധി
    രജനീഗന്ധി പറയൂ.. (ഒരു പാട്ട് ഓര്‍മ്മ വന്നതാ.. ഹ്ഹ്ഹ്ഹി..)
    നോക്കാന്‍ വരുന്നുണ്ട് ട്ടാ..

    @ഗുല്‍മോഹര്‍..
    ഇല്ലെന്നെ, :) എന്തായാലും ഫീലിംഗ് ഉണ്ടായല്ലോ, അത് മതി സന്തോഷത്തിന്..

    @സുലേഖ
    :)

    @Areekkodan | അരീക്കോടന്‍
    :)

    ==========
    അഭിപ്രായങ്ങള്‍ക്കും വായിച്ചവര്‍ക്കും സന്ദര്‍ശിച്ചവര്‍ക്കും നന്ദി, സന്തോഷം..

    ReplyDelete
  59. കവിത വളരെ അധികം ഇഷ്ടായി എല്ലാ നന്മകളും നേരുന്നു ...
    നല്ല ഒരു ഉപദേശം തന്നതിന് നന്ദി സ്നേഹത്തോടെ വിനയന്‍

    ReplyDelete
  60. "നല്ലൊരു ക്രിസ്ത്മസ്സിനോപ്പം, പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പൊന്‍ പുലരിയായ പുതുവര്‍ഷത്തെ വരവെല്‍ക്കാനാവട്ടെ..

    HAPPY NEW YEAR!!!!!!!!!!

    ReplyDelete
  61. @Vinayan Idea
    :)) മ്..

    @Arunlal Mathew || ലുട്ടുമോന്‍
    @റിഷ് സിമെന്തി
    :) നന്ദി

    @elayoden
    തിരിച്ചും, പക്ഷെ വൈകി
    എന്നാലും!!

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...