15 July 2011

തലയി(ലൊന്നുമി)ല്ലാത്തവര്‍

 

(വിവരണം)
ഒരുടല്‍
കഴുത്തില്‍ മുഖ-

പ്രതലമടക്കമുള്ളത്..,
മുഖംമൂടി-
പതിയാനായ് മാത്രം.

കൈകളാല്‍ തപ്പി
മുഖമുണ്ടെന്നുറപ്പിനാല്‍
എണ്ണിത്തിട്ടപ്പെടുത്തി-
യതിലെ ഇന്ദ്രിയങ്ങള്‍..

അവയിലെന്തോ കുറവ്,
മുഖത്തിനുമപ്പുറം
ശൂന്യതയ്ക്കുമിപ്പുറം
ഒരു ശൂന്യത കൂടി..

സാരം-
കാണുന്നവര്‍ക്ക്.

(സാരാംശം)
ഇന്നലെ
മുഖം കൈകളാല്‍ മറച്ചു
ഇന്ന് മുഖംമൂടിയിലൊളിച്ചു
നാളെ പ്ലാസ്റ്റിക് സര്‍ജറിയില്‍(?)
അവസാനം ഒരു പിടി ചാരം..

പരിശീലമാക്കുക,
നിങ്ങളെന്നും, കണ്മൊഴി,
മുഖങ്ങളോട് മാത്രം
ചൊല്ലിക്കൊണ്ടേയിരിക്കാന്‍..

(സംക്ഷിപ്തം)
അഭിന്ദനങ്ങള്‍
ആശംസകള്‍..


-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

52 comments:

  1. ചില ‘രാജ്യ’ങ്ങളില്‍ ചിലത് കണ്ടപ്പോള്‍ എഴുതിപ്പോയതാ, ക്ഷമിക്കൂ മാന്യവായനക്കാരെ.. :-/

    ReplyDelete
  2. സീരിയസ് ആണല്ലോ എന്റെ കമന്റും (സംക്ഷിപ്തം)
    അഭിന്ദനങ്ങള്‍
    ആശംസകള്‍. ഇന്നലെ മുഖം കൈകളാല്‍ മറച്ചു
    ഇന്ന് മുഖംമൂടിയിലൊളിച്ചു
    നാളെ പ്ലാസ്റ്റിക് സര്‍ജറിയില്‍(?)
    അവസാനം ഒരു പിടി ചാരം..

    ReplyDelete
  3. അവയിലെന്തോ കുറവ്,
    മുഖത്തിനുമപ്പുറം
    ശൂന്യതയ്ക്കുമിപ്പുറം
    ഒരു ശൂന്യത കൂടി..

    ReplyDelete
  4. പാവം മുഖം.
    എന്ത് പേടിയാണീ മനുഷ്യര്‍ക്ക്:-)

    ReplyDelete
  5. 'മുഖംമൂടികള്‍ 'ഭയക്കണം.മുഖങ്ങള്‍ അറിയണം .ഇന്നലെ കൈകളാല്‍ മുഖം പൊത്തി.ഇന്ന് മുഖംമൂടികളിലൊളിച്ചു....

    ReplyDelete
  6. ഇന്നലെ മുഖം കൈകളാല്‍ മറച്ചു
    ഇന്ന് മുഖംമൂടിയിലൊളിച്ചു
    നാളെ പ്ലാസ്റ്റിക് സര്‍ജറിയില്‍(?)
    അവസാനം ഒരു പിടി ചാരം..
    എല്ലാം ഒരുപിടിച്ചാരം.

    ReplyDelete
  7. ചില ‘രാജ്യ’ങ്ങളില്‍ ചിലത് കണ്ടപ്പോള്‍ എഴുതിപ്പോയതാ, ക്ഷമിക്കൂ മാന്യവായനക്കാരെ.. :-/ ഞാന്‍ ക്ഷമിച്ചിരിക്കുന്നു...:):)

    ReplyDelete
  8. വായിച്ചാദ്യം ഞെട്ടി. പിന്നെ ഇഷ്ടമായി

    ReplyDelete
  9. ഒട്ടും നാണമില്ലാത്ത ഞാനെന്തിനു മുഖം മറക്കണം.?
    എനിക്കൊന്നിലും ജാള്യമേതുമില്ല തന്നെ..!!

    ReplyDelete
  10. നല്ല അര്‍ത്ഥ ഗര്‍ഭമായ വരികള്‍

    ReplyDelete
  11. പരിശീലമാക്കുക,
    നിങ്ങളെന്നും, കണ്മൊഴി,
    പദപ്രയോഗങ്ങളിലൂടെ നല്ല ചില വരകൾ

    ReplyDelete
  12. palatharam mukhaNGaLkku palatharam kuravukal,lle?

    ReplyDelete
  13. അവ്യക്തതയ്ക്കും വ്യക്തതയ്ക്കും ഇടയിലെവിടെയോ ആയി..

    ReplyDelete
  14. ശൂന്യതയ്ക്കുമിപ്പുറം
    ഒരു ശൂന്യത കൂടി..
    ഇഷ്ട്ടപെട്ടു

    ReplyDelete
  15. ചില മനോ“രാജ്യങ്ങളില്‍” ചിലത് കണ്ടപ്പോള്‍ എഴുതിയത് ഒക്കെ ആഴമുള്ളവയാണല്ലോ.

    ReplyDelete
  16. എനിക്ക് ഒന്നും മനസിലായില്ല ..നിശാസുരഭി :( എല്ലാവരും ഏറ്റവും ശ്രദ്ധിക്കുന്ന ശരീര ഭാഗം ആണ് മുഖം എന്ന് മാത്രം മനസിലാക്കുന്നു,,അതുകൊണ്ട് തന്നെയാവണം മുഖത്തെ ഓര്‍ത്ത്‌ മനുഷ്യര്‍ക്ക്‌ ഇത്രയധികം ആശങ്കകളും .(മൃഗങ്ങള്‍ കണ്ണാടി നോക്കാറില്ലല്ലോ ! :)

    ReplyDelete
  17. അവസാനം ഒരുപിടി ചാരം....

    ReplyDelete
  18. തലയില്‍ ഒന്നുമില്ലാതെ
    മുഖം മാത്രം നോക്കുന്നവര്‍ അല്ലെ ?
    മുഖം മനസ്സിന്റെ കണ്ണാടി ആണെന്ന്
    വെറുതെ പരയ്ന്നവര്‍ ...മുഖം മാത്രം
    മിനുക്കുന്നവര്‍ ...അല്ലെ ?


    ബാകി എല്ലാം ഒരു പിടി ചാരം ..മുഖതോടൊപ്പം
    ഒടുക്കം ...ഇത്ര ഒക്കെ തോന്നി ...വായിച്ചപ്പോള്‍ ..

    ശരി ആണോ എന്തോ ?

    ReplyDelete
  19. ആഴമുള്ള ഈ വരികളുടെ ആഴങ്ങളില്‍ ചെന്ന് അര്‍ത്ഥം കണ്ടെത്താന്‍ രണ്ട്മൂന്നാവര്‍ത്തി വായിച്ചു നിശാസുരഭീ.. ഒരുവിധം മനസ്സിലാക്കിയെടുത്തു.. :)

    അഭിന്ദനങ്ങള്‍
    ആശംസകള്‍..

    ReplyDelete
  20. സംഭവം ആകെ ഒരു പരീക്ഷണമാണല്ലോ. മുഖമ്മൂടികളെ കുറിച്ച്- ഒരു പിടി ചാരമായി മാറുമെന്ന ചിന്ത- എനിക്കാ തുള്ളല്പനിപ്പാട്ടുകാരനെ ഓർമ വന്നു. എങ്കിലും സമഗ്രത ഫീൽ ചെയ്യുന്നില്ലല്ലോ, ആ, അങ്ങനെ വേണ്ടായിരിക്കും അല്ലേ? എന്തായാലും പരീക്ഷണങ്ങൾ സ്വാഗതാർഹങ്ങൾ തന്നെ.

    ReplyDelete
  21. (സംവേദം)
    അര്‍ത്ഥങ്ങളില്‍ നാനാര്‍ത്ഥമൊളിപ്പിച്ചൊരു ഉറഞ്ഞു തുള്ളല്‍ ......

    ReplyDelete
  22. കുറച്ചു നാളായിട്ടു ഞാന്‍, ഇത്രയും ഗൗരവമുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയാറില്ല; സദയം ക്ഷമിക്കുമല്ലോ?
    എന്നാലും, സംഭവം രസകരമായിട്ടു തോന്നി.:-))

    ReplyDelete
  23. (സാരാംശം)
    ഇന്നലെ മുഖം കൈകളാല്‍ മറച്ചു
    ഇന്ന് മുഖംമൂടിയിലൊളിച്ചു
    നാളെ പ്ലാസ്റ്റിക് സര്‍ജറിയില്‍(?)
    അവസാനം ഒരു പിടി ചാരം.. ഇത് മാത്രം മനസ്സിലായി..വ്യഗ്യാർത്ഥത്തിലെ പൊരുൾ മനസ്സിലാക്കാനുള്ള ക്ഴിവില്ലായ്മയിൽ ഞാൻ സ്വയം ഖേദിക്കുന്നൂ.... എല്ലാ നന്മകളും

    ReplyDelete
  24. കവിത എനിക്ക് പൂര്‍ണമായി ഗ്രഹിക്കാന്‍ ആയില്ല. എഴുത്തിന്‍റെ ശൈലി ഇഷ്ടപ്പെട്ടു. എഴുത്തുകാരിയുടെ കുറ്റമല്ല. തലയില്‍ ഒന്നുമില്ലാത്തവര്‍ആണല്ലോ.

    ReplyDelete
  25. തലയിലുള്ളവരല്ലേ
    മുഖം മൂടി വയ്ക്കൂ.
    സംഭവം അത്ര എളുപ്പത്തില്‍ കത്തിയില്ല. എന്നാലും രസായി.

    ReplyDelete
  26. ഞാനറിയുന്നൂ,ഞാനറിയാത്തൊരിടത്തോരിടത്തിലെങ്ങാമോ
    നീ വാഴുന്നൂ,സമാനഹ്റ്ദയ നിനക്കായ് പാടുന്നേന്‍.......
    എന്നുടെ മിഴിനനയുവതേതെതില്‍ അതിലാമിഴി നനയുന്നൂ....
    എന്നുടെ മുഖമറിവീലെങ്കിലുമീയുയിരിനെ അറിയന്നൂ...
    അങിനെയെങ്ങോ സമഹ്റ്ദയ വസിക്കന്നുണ്ടാം നീ......
    -സുഗതകുമാരി...

    ReplyDelete
  27. ഇതിനാ..പറയുന്നത്..പുത്തിവേണം..പുത്തിവേണം..ന്ന്..!
    ആര്‍ക്കും ഒന്നും മനസ്സിലായില്ലേ..!
    ഹും..!ഒന്നു പറഞ്ഞു കൊടുത്തേര് നിശാസുരഭീ..!
    ഞാനിപ്പോ വരാം..!

    ReplyDelete
  28. ഇഷ്ട്ടപെട്ടു

    ReplyDelete
  29. ആര്‍ക്കും നമ്മെ തിരിച്ചറിയാനാവാത്ത വിധം ഒളിപ്പിക്കാന്‍ കഴിയുന്ന ഒന്നാണീ മുഖം. കൈ കൊണ്ട് മുഖം മറച്ചു പിടിച്ചാല്‍, അദൃശ്യമായ മുഖം മൂടിയിട്ടാല്‍ ഒരു ജീവിത കാലം മുഴുവന്‍ യഥാര്‍ത്ഥ മുഖം മറ്റുള്ളവരില്‍ നിന്നും ഒളിപ്പിക്കാന്‍ കഴിഞ്ഞെന്നു വരാം..മുഖം പോലും മാറ്റി വെയ്ക്കാന്‍ കഴിഞ്ഞെന്നു വരാം. പക്ഷേ എല്ലാം അവസാനിക്കുമ്പോള്‍ കുറച്ച് ചോദ്യങ്ങള്‍ അവശേഷിച്ചേക്കാം.. എന്തിനു വേണ്ടിയായിരുന്നു? ആര്‍ക്കു വേണ്ടിയായിരുന്നു? എന്നിട്ടെന്തു നേടി?

    വളരെയിഷ്ടമായി കവിത. (മനസ്സിലാക്കിയെടുത്തത് തെറ്റാണെങ്കില്‍ എന്റെ തലയില്‍ ഒന്നുമില്ലെന്ന് മനസ്സിലാക്കണം കെട്ടോ.:)))

    ReplyDelete
  30. വായാടിയുടെ മറുപടി എനിക്കിഷ്ടപ്പെട്ടു...ഏറെ നന്നായി നിശാസുരഭീ.... :)

    ReplyDelete
  31. കഴുത്തിന്‌ മേലെ മുഖം മൂടി അണിയാന്‍ മാത്രമായി ഒരു മുഖം...പിന്നിലെ ശൂന്യതയെ അറിയാതെ..കാലാന്തരങ്ങളില്‍ വ്യത്യസ്തയോടെ ഈ മുഖം മൂടികള്‍ എടുതണിയുന്നവര്‍ മറന്നു പോകുന്നൊരു സത്യമാണ് ഒക്കെയും ഒടുവില്‍ ഒരു പിടി ചാരമായ് മാറണം എന്ന്...ഈ മുഖങ്ങളോട് സംസാരിക്കാന്‍ കണ്ണ് കൊണ്ടുള്ള ഭാഷ ശീലിക്കേണ്ടിയിരിക്കുന്നു....ഇവരോട് പറയാന്‍ പറ്റിയ വാക്കുകളോ...അഭിനന്ദനങ്ങള്‍...ആശംസകള്‍....
    ഹോ എന്റെ നിശാസുരഭീ പത്തു തവണയെങ്കിലും ഈ വരികളിലൂടെ കേറി ഇറങ്ങീട്ടുണ്ടാവും ഞാന്‍..എന്നിട്ട് മനസ്സില്ലായത് ഇതാണ് ട്ടോ...തെറ്റായെങ്കില്‍ വായാടി പറഞ്ഞത് ആവര്‍ത്തിക്കുന്നു തലേല്‍ ഒന്നും ഇല്ലാഞ്ഞിട്ടാ...ഹിഹി...എന്നാലും ആധുനികതയുടെ ഒരു പോക്കെ...ഹിഹി..നന്നായിട്ടോ...

    ReplyDelete
  32. എന്റെ തലയിലൊന്നുമില്ലാന്ന് മനസിലായി...

    ReplyDelete
  33. എന്റെ മുഖത്തിന്‌ എന്താ ഒരു കുറവ് എന്ന് അറിയില്ല
    ഞാന്‍ ഒന്ന് കൂടി മുഖം കഴുക്കി നോക്കട്ടെ ..
    ഇല്ലെങ്കില്‍ പ്ലാസ്റ്റിക്‌ ഒന്ന് പരീക്ഷിക്കാം ..

    കവിതയില്‍ എന്താണ് പറയാന്‍ ശ്രമിച്ചത്‌ എന്ന് നിവചിക്കാന്‍ ആവാതെ കവിയിത്രി തന്നെ വിഷമികുനുണ്ടോ എന്ന് ഒരു സംശയം

    ReplyDelete
  34. പ്രിയരെ-
    ആദ്യം എല്ലാവര്‍ക്കും നന്ദി പറയട്ടെ, വരികളിലൂടെ കടന്ന് പോയവര്‍ക്കും അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും.

    @ഋതുസഞ്ജന
    നിങ്ങളെന്നെ സീരിയസാക്കി (അത്രക്ക് സീരിയസ്സൊന്നും അല്ലാന്നെ!! ഹിഹിഹി)

    @ആചാര്യന്‍
    @sankalpangal
    നന്ദി :)

    @ഒരില വെറുതെ
    @mohammedkutty irimbiliyam
    പേടിയും ഒരു കാര്യമാണ് ;)

    @ദേവന്‍
    ആയ്ക്കോട്ട് ആയ്ക്കോട്ട്! (ഓ.ടോ : ദേവലോകവാസി താങ്കളാണോ, അടുത്തിടെ മെയില്‍ അയച്ച???)

    @ജയിംസ് സണ്ണി പാറ്റൂര്‍
    ജയിംസച്ചായന്‍ ഞെട്ടിയതില്‍ സോറി :) ഞെട്ടല്‍ മാറിയതില്‍ സന്തോഷം

    @നാമൂസ്
    നാണം മാത്രമല്ലാ കാര്യം ;)

    @mini//മിനി
    ഇഷ്ടമായതില്‍ സന്തോഷം ടീച്ചര്‍

    @കൊമ്പന്‍
    @ajith
    ഹേയ്, അത്രക്കൊന്നും ഇല്ലാ!!

    @ആറങ്ങോട്ടുകര മുഹമ്മദ്‌
    കണ്മൊഴി പരിശീലിനക്കളരി തുടങ്ങാം, നല്ല മാര്‍ക്കറ്റാ ഇപ്പോള്‍ ;)

    @മുകിൽ
    കുറവ് മാത്രമോ..?!!

    @junaith
    ഹിഹിഹി, സത്യം ;)

    @Pradeep paima
    സന്തോഷം

    @രമേശ്‌ അരൂര്‍
    ഹ് മം..

    @വീ കെ
    @moideen angadimugar
    ;)

    @ente lokam
    മുഖം മാത്രം നോക്കുന്നവര്‍ തന്നെ!

    @ഇലഞ്ഞിപൂക്കള്‍
    :) :)

    @ശ്രീനാഥന്‍
    സമഗ്രത ഞാനുമോര്‍ക്കാതിരുന്നില്ല. അത്രയേ കഴിവുള്ളൂ മാഷെ :) മാഷിന്റെ അഭിപ്രായത്തിലൈക്യം :)

    @പ്രയാണ്‍
    ഉറഞ്ഞുതുള്ളല്‍ തന്നെയായിരുന്നു!

    @appachanozhakkal
    :) ക്ഷമ ചോദിച്ചതിനാല്‍ ക്ഷമിക്കുന്നില്ല! ഹല്ല പിന്ന!!
    രസിച്ചതില്‍ സന്തോഷം :)

    @ഉമേഷ്‌ പിലിക്കോട്
    ഗുരുവേ നമ: എന്നല്ലേ, ആശിര്‍വദിച്ചാലും.

    @ചന്തു നായര്‍
    ഹേയ്, അത്രക്കൊന്നും ഇല്ലാന്നെ!!

    @ഭാനു കളരിക്കല്‍
    ഹെ ഹെ ഹേ, ഭാനൂന്റെ തലയെ ഞാന്‍ പറഞ്ഞിട്ടില്ലാ!! ശൈലിക്ക് ഗുരുവിനെ നമിച്ചിട്ടുണ്ട് ;)

    @ഇഗ്ഗോയ് /iggooy
    രസിച്ചതില്‍ സന്തോഷം!

    @അനശ്വര
    വേണ്ട വേണ്ട വേണ്ട വേണ്ട!!
    ആ കവിത ആദ്യമായ് വായിക്കുന്നു, അത് രസായിട്ടുണ്ടല്ലോ, ങെ..!!

    @പ്രഭന്‍ ക്യഷ്ണന്‍
    കള്ള അടി(യോടീ).. ഹ്ഹ്ഹ്!!

    @അനുരാഗ്
    സന്തോഷം, ഇഷ്ടമായതില്‍

    @Vayady
    @സീത*
    :) തത്തമ്മേ, സീതേ, ങെ.. ഹ് മം.

    @മഞ്ഞുതുള്ളി (priyadharsini)
    ഉവ്വ്!! ഇഷ്ടമായതില്‍ സന്തോഷം!

    @MyDreams
    അങ്ങനെയൊന്നും ഇല്ലാന്നെ :)

    ReplyDelete
  35. ഒരു കുറിപ്പ്.

    ഈ വരികള്‍ മനസ്സിലാക്കണമെന്നോ മനസ്സിലാക്കേണ്ടാ എന്നോ കരുതി എഴുതിയതല്ല. എഴുതാനുണ്ടായ സാഹചര്യം, പല ഗൗരവമാര്‍ന്ന ചര്‍ച്ചകളും പല സോഷ്യല്‍ സൈറ്റുകളിലും ഉണ്ടാകുന്നു. അവയില്‍ത്തന്നെ പരസ്പര ബന്ധങ്ങളുള്ള സൈറ്റുകള്‍ ഉണ്ട്. ബ്ലോഗ് പോസ്റ്റുകള്‍ ഗുഗിള്‍ ബസ്സ് വഴി ഓട്ടോ അപ്ഡേറ്റെന്ന പോലെയും ഫെയ്സ് ബുക് പോസ്റ്റുകള്‍, ആദി ആയവ.

    ഗൗരവ ചര്‍ച്ചകള്‍ ബ്ലോഗ് വഴി സോഷ്യല്‍ സൈറ്റുകളിലെത്തുന്നു. എന്നാല്‍ അവിടെ ആ ചര്‍ച്ചകള്‍ ഏകോപിപ്പിക്കുന്നവര്‍ അല്ലെങ്കില്‍ ഓണര്‍ പലകാരണങ്ങള്‍ കൊണ്ടും മുഖമൊളിപ്പിച്ചവരില്‍ ചിലരുടെ പ്രാധാന്യമുള്ള അഭിപ്രായങ്ങള്‍ തമസ്കരിക്കുകയും മുഖമൊളിപ്പിച്ചവരില്‍ മറ്റു ചിലരുടെ അപ്രധാനാഭിപ്രായങ്ങള്‍ (വാക്ക് ശരിതന്നെയോ) പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

    ഒരു പ്രാധാന്യവുമില്ലാത്ത അഭിപ്രായങ്ങള്‍ പറഞ്ഞ മുഖങ്ങളെ ഓണര്‍ക്ക് പരിചയമുണ്ടാവാം, അതാവാം ആ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

    ഇങ്ങനെയുള്ള പോസ്റ്റുകള്‍ കൊണ്ട് ആ പോസ്റ്റ് എഴുതുന്നവര്‍ എന്താണുദ്ദേശിക്കുന്നതെന്ന് വ്യക്തം. സംക്ഷിപ്തം മാത്രം മതി അവര്‍ക്ക്.

    ഖേദമെന്താണെന്ന് വെച്ചാല്‍ - പഴയകാല ബ്ലോഗ് പുലികളാണിതിലേറെപ്പേരും എന്നതാണ്.

    പുലികള്‍ കഴുതപ്പുലികളാവുമെന്ന് പരിണാമ സിദ്ധാന്തത്തില്‍ പറഞ്ഞിട്ടില്ല, ബ്ലോഗ് പരിണാമസിദ്ധാന്തം എന്നതില്‍ ഒരു പ്രബന്ധം നിശാസുരഭി പേറ്റന്റിനു സമര്‍പ്പിച്ചത് എല്ലാവരുടേയും അറിവിലേക്കായ് സൂചിപ്പിക്കുന്നു ;)

    വരികളില്‍ ഞാനുദ്ദേശിച്ചത് എത്രത്തോളം വിജയിച്ചിരിക്കുന്നു എന്നത് MyDreams പറഞ്ഞത് പോലെ സ്വയം ചോദിക്കാവുന്ന ചോദ്യമാണ്. എങ്കിലും വായാടിയുടെയും സീതയുടെയും അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ചാല്‍ തീര്‍ത്തും ഞാന്‍ പരാജയമല്ലെന്ന് എനിക്ക് തോന്നാന്‍ അവകാശമുണ്ടെന്ന് തോന്നുന്നു (തോന്നിക്കോട്ടെ? ങെ?)

    ReplyDelete
  36. കണ്ടോ... വായിക്കാന്‍ വൈകി എത്തുമ്പോള്‍ ഉള്ള ഗുണം കണ്ടോ... എനിക്കെല്ലാം മനസ്സിലായി.. :D

    ReplyDelete
  37. ella mukham moodikalkkum pinnil oru mukhamillaymayundu.alle?

    ReplyDelete
  38. നന്നായി. പിന്നേയ് എന്റെ വീട്ടില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു പൂ വിരിഞ്ഞിരുന്നു.

    ReplyDelete
  39. സാരാംശത്തിലെ ആദ്യഭാഗത്ത് എത്തിയപ്പോ “എന്തോ” മനസ്സിലായ പോലെ തോന്നി.
    പിന്നെ കമന്‍‌റുകള്‍ വായിച്ചപ്പോഴും “എന്തോ” മനസ്സിലായി.
    നിശാസുരഭീടെ കുറുപ്പിലൂടെ ബാക്കീം മനസ്സിലായി. പക്ഷേ കവിത.......!!?

    തലകെട്ട് ഷ്ടായി! :)

    ReplyDelete
  40. ഭാവസാന്ദ്രം തന്നെ ,,,,വളരെ ഹൃദയസ്പര്‍ശിയായിട്ടുണ്ട് .....വളരെ ഇഷ്ടമായി ......

    ReplyDelete
  41. ഒരു സര്‍വീസ്‌ സെന്റര്‍ ആവശ്യമാണ്‌ ....
    എവിടെ കിട്ടും?
    മോന്ത ശരിയാകുമ്പോള്‍ ഉടല്‍ ശരിയാവില്ല
    ഉടല്‍ ശരിയാകുമ്പോള്‍ മനസ്സ് ശരിയാവില്ല.
    പിന്നെന്തു ചെയ്യും? ഒരു പോസ്റ്റ്‌ ചെയ്യാം അല്ലേ?
    വിമര്‍ശനവും കളിയാക്കലും ഒന്നുമല്ല
    ഒരു വ്യര്‍ത്ഥ ചിന്ത കുറിച്ചെന്നു മാത്രം

    ReplyDelete
  42. എല്ലാരും എഴുതിയതു കണ്ട് മനസ്സിലായി...

    ReplyDelete
  43. yes ur wrapped the mask.ngan kanunnu a real light of pranen aaa preraka sakthiyde minnalattem.

    ReplyDelete
  44. എത്താൻ വൈകിയതുകൊണ്ട് ഇനി ആലോചിച്ച് ബുദ്ധിമുട്ടേണ്ടതില്ലല്ലോ ;)

    ReplyDelete
  45. സ്വയം പരിചയപ്പെടുത്തിയ രീതി ആകര്‍ഷിച്ചു

    അവസാന കവിതക്ക്‌ ഇത്രയേറെ വാക്കുകള്‍
    ഉപയോഗിക്കാതെ തന്നെ ഇക്കാര്യം പറയാമെന്നു തോന്നുന്നു

    ReplyDelete
  46. ഇനി ഞാന്‍ എന്ത് പറയാന്‍ ..എല്ലാം ദാ ആ മുകളില്‍ പലരും ചവച്ചു തള്ളിയില്ലേ..ഹിഹി

    ReplyDelete
  47. നേരത്തെ വന്നിരുന്നു
    എന്തൊക്കെയോ നിഗൂഡതകള്‍ ഉണ്ടെന്നു തോന്നി
    മിണ്ടാതെ വണ്ടി വിട്ടു
    ഇപ്പൊ ചിലതൊക്കെ മനസ്സിലായി
    ഹ ഹ
    നടക്കട്ടെ

    ReplyDelete
  48. @Lipi Ranju
    അങ്ങനാണേല്‍ ഞാന്‍ പറയൂല്ലാര്‍ന്ന്, ങേ...!! :))

    @അനാമിക പറയുന്നത്
    അതെന്നെ റ്റീച്ചറേ :)

    @ശങ്കരനാരായണന്‍ മലപ്പുറം
    :)
    ആഹാ, പൂവ് വിരിഞ്ഞോ? ഹ് മം, പോട്ടൊക്കെ എടുത്ത് ഒരു പോസ്റ്റാക്കാരുന്നൂല്ലോ, കാണാലോ..

    @ചെറുത്*
    ഉവ്വ, മനസ്സിലായെങ്കില് നന്ന്! കവിത എന്നൊക്കെ ജാഡക്കിട്ടതാ ;) അത് മാറ്റി, മുമ്പേ ഓര്‍ത്തതാ, പിന്നീട് മറന്നു.

    @പ്രദീപ്‌ കുറ്റിയാട്ടൂര്‍
    ഹ് മം! :) വരവില് സന്തോഷം, ഈ കുറ്റ്യാട്ടൂര് കണ്ണൂര് അല്ലെ?

    @ഞാന്‍
    ഹ്ഹ്ഹ്ഹ്, വിമര്‍ശനമാണിഷ്ടം. എന്തായാലും ചാറ്റില്‍ വന്ന് തെറി വിളിക്കില്ലാന്നെ, ധൈര്യായ് പറഞ്ഞോളൂ. ഈയടുത്ത കാലത്ത് കേട്ടറിഞ്ഞ ട്രെന്‍ഡ് ഓര്‍ത്ത് പറഞ്ഞതാണ് ട്ടാ. പിന്നെ, താങ്കളുടെ അഭിപ്രായത്തില്‍ കാര്യമില്ലാതില്ല, എങ്ങനെ മനസ്സിലായോ ആവോ, ങെ!! ;)

    @കുസുമം ആര്‍ പുന്നപ്ര
    @ജീവി കരിവെള്ളൂര്‍
    വൈകിയതിനാല്‍ രക്ഷപ്പെട്ടവരില്‍ രണ്ട് പേരൂടെ. എന്തായാലും വന്നതില്‍ സന്തോഷം :)

    @bthottoli
    മലയാളത്തിലെഴുതോ‍ാ‍ാ!!.. :(

    @സരൂപ്‌ ചെറുകുളം
    ഇത്തരം സംരംഭങ്ങള്‍ക്ക് പരിചയപ്പെടുത്താതെ നിവൃത്തിയില്ല. ചിലര്‍ക്ക് പറയാതെ പിടികിട്ടും. എല്ലാവരും ഒരേ പോലെ അല്ലല്ലൊ. എന്തായാലും താങ്കളുടെ വാക്കുകളില്‍ സന്തോഷം.

    @Odiyan
    ഉവ്വ്, ഉവ്വ്.. എന്നാ ഓഡിക്കോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ :)

    @റശീദ് പുന്നശ്ശേരി
    ചുമ്മാ, ഹെ ഹെ ഹേ.. ;)

    =======
    വരികളിലൂടെ കടന്ന് പോയവര്‍ക്കെല്ലാം നന്ദി നന്ദി.

    ReplyDelete
  49. കവിത വായിച്ച് ഇരുട്ടിൽ തപ്പി അന്ധാളിച്ചിരിക്കയായിരുന്നു. കമന്റ് കോളത്തിലൂടെ ഓടിപ്പാഞ്ഞാൽ എന്തെങ്കിലും ക്ലൂ കിട്ടുമോ എന്ന് നോക്കിയപ്പോൽ നിശാസുരഭി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നല്ലോ... നന്നായി.

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...