04 February 2011

സമതലങ്ങളിലൂടെ

“നാട്ടിലേക്ക് പോക്വാണ്,
അടുത്ത മാസം ഏഴിന് വൈകീട്ടാണ് ഫ്ലൈറ്റ് ബുക്ക് ചെയ്തത്,
കൂടെ പോരില്ലേ?”

ഇ-മെയിലിലെ മൂന്നുവരികളിലേക്ക് നോക്കി അവള്‍ക്കൊരു മറുപടി എഴുതാന്‍ വാക്കുകള്‍ക്കായ് അവന്‍ കാത്തിരുന്നു.

“അവസാ‍നം പോകാന്‍ സാധിച്ചു, അല്ലെ? എന്തായാലും നാട്ടിലേക്ക് ഞാനില്ല”

‘സെന്റ് മെയില്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവന്റെ വിരലുകള്‍ പതറിയിരുന്നു.


*****

“ഇനി മിണ്ടാന്‍ ഞാന്‍ വരില്ല”

അവന്റെ ആ വാക്കുകള്‍ക്ക് എന്നത്തെയും പോലെ ആയ്ക്കോട്ടെ എന്ന് പറയാനേ അന്നത്തെ പിണക്കത്തിനവസാനം പിരിയാന്‍ നേരം അവള്‍ക്ക് മറുപടി ഉണ്ടായിരുന്നുള്ളു. ദിവസങ്ങള്‍ കൊഴിഞ്ഞ് വീഴുമ്പോഴും ഒരു നഷ്ടപ്പെടലിന്റെ തുടക്കമായിരുന്നു ആ പിണക്കമെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല.

ജോലിഭാരത്താല്‍ ശരീരം തളര്‍ന്നിട്ടും ഉറങ്ങാത്ത പല രാത്രികളിലും തോന്നി, ഇനിയും പിടിച്ച് നില്‍ക്കാനാവില്ലെന്ന്. ഉറ്റവരെ കാണുവാനല്ല, മറിച്ച് ലോകത്തിന്റെ രണ്ടറ്റത്താണെങ്കിലും മനസ്സുകൊണ്ട് എന്നും ഒന്നായ് ഉറങ്ങി എഴുന്നേറ്റവര്‍ ഇന്ന് ഒരുപാട് ദൂരെയാണ്. ഏതെങ്കിലുമൊരകലത്തില്‍ വെച്ച് നഷ്ടമാകാതിരിക്കാന്‍, നാട് എന്ന കണ്ണിയാല്‍ വിളക്കിച്ചേര്‍ക്കാന്‍ ഒരു ശ്രമം. അതായിരുന്നു ആ വരികളിലൂടെ താന്‍ ആഗ്രഹിച്ചിരുന്നതെന്ന് അവള്‍ ഓര്‍ത്തു.

“അവസാ‍നം പോകാന്‍ സാധിച്ചു, അല്ലെ? എന്തായാലും നാട്ടിലേക്ക് ഞാനില്ല”

ഓഫീസില്‍ വെച്ച് രാവിലെ കണ്ട മറുപടി മെയിലിലെ ആ അക്ഷരങ്ങളെ കാണെക്കാണെ വെള്ളമൂടുന്നത് പോലെ തോന്നിയത് ഓര്‍മ്മയുണ്ട്. എഴുന്നേറ്റ് ബാത്ത് റൂമിലേക്കുള്ള, ധൃതിപിടിച്ച നടത്തത്തിനിടയില്‍ ബെറ്റിയുടെ മേശപ്പുറത്തെ കാപ്പി ഒഴിഞ്ഞ മഗ്ഗ് കൈതട്ടി താഴെ വീണ് ഉടഞ്ഞതും, പിരിയഡ് ദിവസമടുത്തെന്ന് രണ്ട് ദിവസം മുമ്പേ പറഞ്ഞത് ഓര്‍ത്തിട്ടെന്ന പോലുള്ള അവളുടെ മുഖത്ത് വിരിഞ്ഞ മന്ദഹാസവും ടവ്വലാല്‍ മൂക്ക് പിഴിയുന്നതിനിടയില്‍ കണ്ടില്ലെന്ന് നടിച്ചു. ബാത്ത് റൂമില്‍ വെച്ച് ദീര്‍ഘനിശ്വാസത്തിനിടയില്‍ ഒന്നുരണ്ടാവര്‍ത്തി തികട്ടിയ ഏങ്ങലിനെ ഫ്ലഷിന്റെ ശബ്ദത്തില്‍ മുക്കിക്കൊല്ലാന്‍ അവള്‍ പണിപ്പെട്ടു. വാഷ് ബേസിനു മുകളിലെ കണ്ണാടിയില്‍ നോക്കാന്‍ ധൈര്യമില്ലാതെ, മുഖം കഴുകി തുടച്ച് തിരികെ സീറ്റിലേക്ക്..

ലീവ് ഫോം പൂരിപ്പിക്കുമ്പോഴേക്കും ബെറ്റിയിലൂടെ “ന്യൂസ്” പരന്നതിനാല്‍ ഓഫീസ് വിട്ടിറങ്ങുമ്പോള്‍ ആരെയും കാരണം ബോധിപ്പിക്കേണ്ടി വന്നില്ല. ആ അന്തരീക്ഷത്തില്‍ നിന്നും രക്ഷപ്പെട്ട് ലിഫ്റ്റിറങ്ങുന്നതിനിടയില്‍ ഫ്ലൈറ്റ് ടിക്കറ്റ് ബൂക്ക് ചെയ്ത ട്രാവല്‍ ഏജന്‍സിയുടെ നമ്പര്‍ അവള്‍ തന്റെ മൊബൈലില്‍ പരതുകയായിരുന്നു.
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

93 comments:

  1. കൊഴിഞ്ഞു പോയ ചില ദിനങ്ങളെ ഓര്‍മ്മിപ്പിച്ചു തുടക്കം...ദാ, ഇപ്പോഴും വിങ്ങലായി മനസ്സില്‍ കിടക്കുന്നൂ..

    ചിത്രം എന്താന്നു മനസ്സിലായില്ലാ...ഇപ്പോഴത്തെ മാനസ്സിക അവസ്ഥയില്‍ മനസ്സിലാകാത്തതോ...അറിഞ്ഞൂടാ..

    അഭിനന്ദനങ്ങള്‍ ട്ടൊ..ഇഷ്ടായി.

    ReplyDelete
  2. നഷ്ട്ടപെടുന്നത് കൂട്ടി ചേര്‍ക്കാന്‍ വളരെ പ്രയാസം, ഒരു നേരത്തെ ചെറിയ പിണക്കങ്ങള്‍ വലിയ നഷ്ട്ടങ്ങള്‍ സമ്മാനിചെക്കാം , സ്നേഹിക്കുന്നവരെ മുറുകെ പിടിക്കുക

    "ബാത്ത് റൂമില്‍ വെച്ച് ദീര്‍ഘനിശ്വാസത്തിനിടയില്‍ ഒന്നുരണ്ടാവര്‍ത്തി തികട്ടിയ ഏങ്ങലിനെ ഫ്ലഷിന്റെ ശബ്ദത്തില്‍ മുക്കിക്കൊല്ലാന്‍ അവള്‍ പണിപ്പെട്ടു", ഈ വാക്യം ഇഷ്ട്ടായി

    എന്തെ നിശസുരഭി മടി പിടിച്ചോ, കഥ ‌ ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കി കളഞ്ഞത് , മിനിക്കഥ എന്നും പറയാനാവില്ല

    ReplyDelete
  3. സ്വന്തം നാട്ടിൽനിന്ന് എത്രതന്നെ ദൂരത്തിലാണെങ്കിലും ഒരു വ്യക്തിയുടെ മനസ്സിൽ ഗൃഹാതുരത്വം നിറഞ്ഞുനിൽക്കും. അതിനാലായിരിയ്ക്കണം, തിരിച്ചുപോക്കുകൾ ഉണ്ടാകുന്നത്...

    മനോഹരം...

    ReplyDelete
  4. ആര് ആരോടാ പോകാന്ന് പറഞ്ഞെ??
    (മനസ്സിലായില്ലാ)

    ReplyDelete
  5. എനിക്കെന്തോ ഒന്നും അങ്ങോട്ട്‌ കത്തിയില്ല. നല്ല ഉറക്കം വരുന്നു. അതാവുമോ എന്തോ.. എന്തായാലും നാളെ ഒന്ന് കൂടി നോക്കട്ടെ.

    ReplyDelete
  6. ഇഷ്ടമായി.ഏങ്ങലിനെ മറച്ചു
    പിടിക്കുന്ന രീതി ഹൃദ്യം.സമതലങ്ങ
    ളിലൂടെ സമാന്തരമൊഴുകുന്ന നദികളാണു്
    പ്രണയിക്കുന്നവര്‍

    ReplyDelete
  7. എന്തിനാ ടിക്കറ്റ് നാട്ടിലേക്കെടുത്തത്....? അവന്റടുത്തേക്ക് ആക്കായിരുന്നില്ലെ...?!!

    ReplyDelete
  8. എഴുതിയ രീതി വളരെ നന്നായി..കുറച്ചു കൂടി ആകാമായിരുന്നു....

    ReplyDelete
  9. പുതിയ രീതികളിലെ നൊമ്പരം ചെറുതായിപ്പോയി.
    കുറച്ച് കൂടി ആകാമായിരുന്നു.

    ReplyDelete
  10. സത്യം പറയാം നിസു..എനിക്ക് ആകെ ഒരു കണ്ഫ്യുഷന്‍ ...ശരിക്ക് കാര്യ കാരണ ബന്ധം ഇല്ലാത്തത് പോലെ ...കമന്റു കളിലും കണ്ഫ്യുഷന്‍ ...ചിലര്‍ക്ക് പിടികിട്ടിയില്ല എന്നാല്‍ ഇഷ്ട പ്പെടുകയും ചെയ്തു !!!
    അവനും അവളും ചിന്തിച്ചത് പരസ്പരം മാറി പോയോ ...
    കപ്പു തട്ടി മറിഞ്ഞതും പിരിയഡ് ദിവസം അടുത്തതും തമ്മില്‍ എന്താണ് ബന്ധം ...?? :)

    ReplyDelete
  11. കുഞ്ഞുകാര്യങ്ങള്‍ക്കൊക്കെ പിണങ്ങി പിന്നെ ഈഗോയില്‍ തട്ടിമുട്ടി അകന്നുപോകുന്ന രണ്ട് പേരെ കുഞ്ഞുവരികളിലൊതുക്കിയത് നന്നായീട്ടോ. ഈ പിള്ളേര്‍ക്കൊക്കെ ഇങ്ങിനെ ഒട്ടും സഹിഷ്ണുതയില്ലാതായാല്‍ എന്തു ചെയ്യും???

    ReplyDelete
  12. അവൾ നാട്ടിൽ പോയി...

    ReplyDelete
  13. ചെറുതാണെങ്കിലും നന്നായിട്ടുണ്ട് ഒരു സൈബര്‍ പ്രണയത്തിന്റെ പരിസമാപ്തി.......:)

    ReplyDelete
  14. ഒരപൂര്‍ണത അനുഭവപ്പെട്ടു ..

    ReplyDelete
  15. ടികെറ്റും ക്യാന്‍സല് ‍ചെയ്ത് വീണ്ടും kaathirikkaan തന്നെ തീരുമാനിച്ചു അല്ലെ ?കാത്തിരിപ്പിന്റെ വേദന വളരെ ഹൃദ്യമായി തന്നെ അവതരപ്പിച്ചു..നിശാ സുരഭി മൊത്തം
    തിരക്കാണ് അല്ലെ ബുലോകതും ഗൂഗിളും ഒക്കെയായി.അത് കൊണ്ടാവും മുഖം തുടച്ചു കഥ അവസാനിപ്പിച്ചു വേഗം പോകുന്നത് ...all the best..

    ReplyDelete
  16. വേർപ്പാട് എപ്പോഴും നൊമ്പരപ്പെടുത്തും
    മനസ്സുകളുടെ വേർപ്പടുപോലും

    ReplyDelete
  17. എനിക്കും ഒരു അവ്യക്തത തോന്നി.രണ്ടു തവണ വായിച്ചു.
    ആരിലൂടെ ആണു കഥ പറയുന്നത്?അവളോ അവനോ..ആദ്യം
    അവന്‍ ആണെന്ന് തോന്നിപ്പിച്ചു..പിന്നീട് അതവള്‍ ആണെന്നും..
    പറയാന്‍ ഉദേശിച്ചത്‌ പൂര്ന്നമായില്ല്യ.എന്തായാലും
    തീം നന്നായി..സൈബര്‍ പ്രണയം..

    ReplyDelete
  18. രണ്ടാവര്‍ത്തി വായിച്ചു ഒന്നും കത്തിയില്ല...
    എന്റെ വിവരക്കേടും ഒരു കാരണമാകാം..

    ReplyDelete
  19. “അവസാ‍നം പോകാന്‍ സാധിച്ചു, അല്ലെ? എന്തായാലും നാട്ടിലേക്ക് ഞാനില്ല”
    കഥ ഇഷ്ടമായി

    ReplyDelete
  20. ഇന്ന് ഞാന്‍ എഴുതിയതും നിശാസുരഭി എഴുതിയതും കുറെ ആളുകള്‍ക്ക് മനസ്സിലായിട്ടില്ല. സാരമില്ല, നമ്മള്‍ ഇനി എഴുതുമ്പോള്‍ പരിഹരിക്കാം.
    ഈ കഥയിലെ പെണ്‍ഹൃദയം അവളെ മനസ്സിലാക്കാത്ത അവനെയോര്‍ത്തു വിങ്ങുന്നത് ഹൃദ്യമായി തന്നെ വരച്ചിട്ടു.
    ആശംസകള്‍

    ReplyDelete
  21. കഥ ഒന്നുകൂടി വിശദീകരിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു
    അടുത്ത കഥ നല്ലതാക്കാന്‍ ശ്രമിക്കുക

    ReplyDelete
  22. പ്രിയപ്പെട്ട നിശാസുരഭി,

    സുപ്രഭാതം!കഥ വളരെ ഇഷ്ടമായി.പറഞ്ഞതിനേക്കാള്‍,പറയാതിരുന്നത് പെട്ടെന്ന് മനസ്സിലായി!ഒന്ന് പറയാം.നമ്മുടെ സന്തോഷം മറ്റുള്ളവരെ ആശ്രയിച്ചാകരുത്‌.ഇഷ്ടമാണെന്നും അല്ല അത് മാറ്റി ഇഷ്ടമല്ലെന്നും പറയാന്‍ സെന്റ്‌ ബട്ടണ്‍ സൗകര്യം ചെയ്തു തരുന്നു;മുഖം കാണേണ്ട.:)

    ഒരു പോസ്റ്റിന്റെ ജീവന്‍ ചിത്രമാണ്..സമതലം ചിത്രം തീരെ വ്യക്തമല്ല.ഈ കഥക്ക് സമാന്തരങ്ങള്‍ എന്ന പേരായിരുന്നു ചേരുക.

    ഒരു മനോഹര ദിനം ആശംസിച്ചു കൊണ്ടു,

    സസ്നേഹം,

    അനു

    ReplyDelete
  23. സുഖത്തിന്റെയും ദുഖത്തിന്റെയും താക്കോല്‍
    എന്തിനായി
    അവന്റെ കയ്യില്‍ കൊടുത്തു
    എന്ന് തോന്നുന്നുവോ..
    അവന്‍ അത് അശ്രദ്ധയോടെ വലിചെറിഞ്ഞുവോ
    മനോഹരമായി എഴുതി
    ഇഷ്ട്ടമായി

    ReplyDelete
  24. മലയാളത്തില്‍ ഇതിനെ ഞാന്‍ "നൊഷ്ടാല്ജിയാ" എന്നു വിളിച്ചോട്ടെ?
    ---------------------------------------------
    നാന്നയിട്ടു എഴുതി, അഭിനന്ദനങ്ങള്‍!

    ReplyDelete
  25. ചെറുതാക്കി എഴുതിയത് കൊണ്ടാണോ അതോ എന്റെ കുഴാപ്പമാണോ എന്നറിയില്ല, എനിക്ക് മുഴുവന്‍ ശരിക്ക് മനസ്സിലായില്ല..മനസ്സിലായ ഭാഗങ്ങള്‍ നന്നായി...

    ReplyDelete
  26. പോകെ, പോകെ ഇത്തരം വലിയ നഷ്ടങ്ങള്‍ ചെറുതായി കാണാന്‍ ശീലിച്ചുതുടങ്ങും. അങ്ങനെ ജീവിതം മുന്നോട്ടുപോകും. നല്ല എഴുത്ത്.

    ReplyDelete
  27. തുടക്കം മുതല്‍ നല്ല ഭംഗിയായി വന്നതാ. പക്ഷെ അവസാനം എത്തിയപ്പോഴേക്കും എന്തോ ഒരു അപൂര്‍ണത തോന്നിക്കുന്നപോലെ.

    ReplyDelete
  28. ഒറ്റ ഫ്രൈമില്‍ രണ്ടു ചിത്രങ്ങള്‍..നായികയുടെ നിസ്സഹായതയെല്ലാം കാലില്‍ കൈയില്‍ നാക്കില്‍ ഒക്കെയുള്ള ചങ്ങലകളില്‍ കാണാം.. ഒപ്പം കഥാകാരിയുടെ നിസ്സംഗതയും

    ReplyDelete
  29. മനസ്സിലുദ്ദേശിച്ച കാര്യങ്ങള്‍..എഴുത്തില്‍ പ്രതിഫലിച്ചോ എന്നൊരു സംശയം.. എന്തായാലും കൊള്ളാം

    ReplyDelete
  30. Onnum manasilayilla. Aaru.. Aarod.. Enth.. Epol.. Onnu koode vyakthamakkayirunnu

    ReplyDelete
  31. ലോകത്തിന്റെ രണ്ടറ്റത്താണെങ്കിലും മനസ്സുകൊണ്ട് എന്നും ഒന്നായ് ഉറങ്ങി എഴുന്നേറ്റവര്‍ ഇന്ന് ഒരുപാട് ദൂരെയാണ്



    ഈ വരികള്‍ വല്ലാതെ കൊണ്ടു, ഹൃദയത്തിന്‍റെ ഏതോ ഒഴിഞ്ഞ കോണില്‍...

    ഇത്രേം ഒതുക്കേണ്ട കാര്യമുണ്ടായിരുന്നോ?

    ReplyDelete
  32. ഒന്നും മനസ്സിലായില്ല............. ഇത് ഉത്തരാധുനിക സാഹിത്യത്തില്‍ വരുന്ന വല്ലോം ആണോ?
    അതോ വയറ്റിലാക്കി മുങ്ങിയ കാമുകനെ തേടിയുള്ള ഓട്ടത്തിന്റെ ആരംഭമോ?

    ReplyDelete
  33. ഉള്ളിലൊരു തീച്ചൂളയുണ്ട്. അതിന്റെ പുകച്ചില്‍ വരികളില്‍ പൂര്‍ണമായി അനുഭവിപ്പിക്കുക അത്ര എളുപ്പമല്ല. എന്നിട്ടും അനുഭവിപ്പിക്കുന്നു, കൊടുങ്കാറ്റടിക്കുന്ന ചില നേരങ്ങള്‍

    ReplyDelete
  34. കഥ ഇഷ്ടമായി.പരസ്പരം തിരിച്ചറിയാൻ കഴിയാത്ത രണ്ടു പേർ.

    ReplyDelete
  35. വളരെ ചുരുങ്ങിയ വരികളില്‍ ഒരു പ്രണയ നഷ്ടം വരച്ചിട്ടു,പറഞ്ഞതിനേക്കാള്‍ പറയാതെ പോയവ ഏറെ ഹൃദ്യം! വരികളിലൂടെ വായിച്ചെടുക്കേണ്ടി വന്ന അവളുടെ വേദന, മനസ്സില്‍ തട്ടി.

    ReplyDelete
  36. @വര്‍ഷിണി
    നന്ദി, ആദ്യകമന്റിന്ന്, കഥ മനസ്സിലാക്കിയതിലും.
    ചിത്രം നുരയിട്ട് ഭ്രാന്തമായൊഴുകുന്ന നദിയാണ്.

    @അനീസ
    ഏയ്, മടിയായതൊന്ന്വല്ലാന്നെ, ഏറെ മുമ്പേ ബ്ലോഗ് തുടങ്ങുന്നതിന്നും മുമ്പേ എഴുതിയ കഥയാണ്, വെറുതേ. അതങ്ങനെന്നെ പോസ്റ്റ് ചെയ്തു. പൈങ്കിളിയാകുമെന്ന് കരുതിയാ പോസ്റ്റാതിരുന്നെ, അങ്ങനാവില്ലെന്നും മറ്റും സുഹൃത്ത് പറഞ്ഞ വഴിക്ക് പോസ്റ്റ് ചെയ്തു :)

    @Prins//കൊച്ചനിയൻ
    നൊസ്റ്റാള്‍ജിയയിലാണെന്ന് തോന്നണു!

    @കൂതറHashimܓ
    അത് നന്നായി, ഹിഹിഹി-മനസ്സിലക്കാനൊന്നുമില്ലാ, ഒരു പൈങ്കിളിക്കഥ, നഷ്ടത്തിന്റെയും വേര്‍പാടിന്റെയും!

    @ആളവന്‍താന്‍, ഹാഷിമിന് കൊടുത്ത മറുപടി തന്നെ!

    @ishaqh
    mmmmmmm

    @ജയിംസ് സണ്ണി പാറ്റൂര്‍
    ദാ, ജെയിംസച്ചായന്‍ പറഞ്ഞിരിക്കുന്നു, ത്രേ ള്ളു! കഥ മനസ്സിലായതില്‍ സന്തോഷം.

    @വീ കെ
    അത് നല്ലൊരു ഐഡിയയായിരുന്നു! പക്ഷെ കഥാപാത്രത്തിനെ കൈവിട്ടുപോയില്ലേ :((

    @മഞ്ഞുതുള്ളി (priyadharsini) : എന്തായാലും ഇഷ്ടപ്പെട്ടതില്‍ സന്തോഷം,
    @പട്ടേപ്പാടം റാംജി
    കുറച്ചൂടേ ആകാരുന്നല്ലെ :)

    ReplyDelete
  37. @രമേശ്‌അരൂര്‍ :അവള്‍ ബത്ത്രൂമിലേക്ക് ഓടിയത് കരച്ചില്‍ വന്നിട്ട് , പക്ഷെ അത്രയും ധ്രിതിയില്‍ മഗ് തട്ടിയിട്ടു പോവുന്നത് കണ്ടിട്ട് അത് പിരിയഡ് കാരണമാണെന്ന് ബെറ്റി തെറ്റി ധരിച്ചു , അത്രെ ഉള്ളൂ . അല്ലേ നിസൂ , എനിക്ക് തെറ്റിയില്ലലോ ?

    ReplyDelete
  38. @രമേശ്‌അരൂര്‍
    അരൂരിന്റെ കമന്റ് എന്നിലും കണ്‍ഫ്യൂഷനാക്കുന്നു. ;)
    മനസ്സിലാകാത്തവരോടെല്ലാം ക്ഷമ ചോദിക്കട്ടെ, എന്തോ ഈ കഥ ഈ തരത്തിലായി :( :))

    @nikukechery
    ഒന്നും മനസ്സിലായില്ലെന്നര്‍ത്ഥം :))

    @ajith
    സത്യം!! എന്താ ചെയ്ക ഭായീ, ലോകം വളരുംതോറും മനസ്സ് ചെറുതാവുന്നു.

    @ഹൈന
    അവള്‍ എവിടെപ്പോയി എന്നത് വായനക്കാര്‍ക്ക് വിട്ടു തന്നിരിക്കണു ഹൈനാ :)

    @പ്രയാണ്‍
    ഇഷ്ടപ്പെട്ടെങ്കില്‍ സന്തോഷം കേട്ടൊ.

    @junaith
    ക്ഷമിക്ക കേട്ടോ, പലര്‍ക്കും അനുഭവപ്പെട്ടു അത് :(

    @ente lokam
    ഹെ ഹെ ഹേ, എന്തായാലും അവള്‍ നാട്ടില്‍ പോയോ ഇല്ലയോ എന്നത് വായനക്കാര്‍ക്ക് തന്നിരിക്കുന്നു, തിരക്ക് എന്താണെന്ന് വെച്ചാല്‍, എന്റെ തലയില്‍ ഇപ്പോള്‍ ഒന്നും ഇല്ല, വല്ലതും എവിടെ വെച്ചെങ്കിലും കിട്ടിയാലോ, അതാ ഗൂഗിളില്‍ കറങ്ങുന്നേ!

    @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
    മനസ്സുകളുടെ വേര്‍പാടിന്ന് പല കാരണങ്ങളുണ്ടാകാം, അതായിരിക്കാം ദേഹവിയോഗത്തിനെക്കാള്‍ വേദനിപ്പിക്കുക, :)

    @റിയാസ് (മിഴിനീര്‍ത്തുള്ളി)
    ;) ക്ഷമിക്ക എന്ന് മാത്രം, എഴുതിയ ആളിന്റെ പോരായ്മ :)

    @lekshmi. lachu
    അവനില്‍ തുടങ്ങിയത് അവളില്‍ അവസാനിക്കുന്നു, അവള്‍ക്കാണ് പ്രാധാന്യം. അവ്യക്തതയ്ക്ക് ക്ഷമിക്കുക.

    ReplyDelete
  39. ‌@അനീസ
    ഇതെപ്പോ ഇതിനിടേല്‍പ്പെട്ടു???
    അനീസയ്ക്ക് തെറ്റീട്ടില്ലാ ട്ടോ :) നന്ദി കൂട്ടുകാരീ, അരൂറിനിട്ട മറുപടിയില്‍ ഞാന്‍ അത് പറഞ്ഞിട്ടില്ല, കഥയില്‍ അത് വ്യക്തമാണ് എന്ന് തോന്നിയതിനാല്‍.

    ReplyDelete
  40. @മഹേഷ്‌ വിജയന്‍
    ശ്ശി വിവരക്കേട് കൂടുതലെനിക്കും ഉണ്ട് :) അതായിരിക്കാം കഥ ഇത്തരത്തില്‍!

    @moideen angadimugar
    ഇഷ്ടപ്പെട്ടതില്‍ സന്തോഷം

    @Salam
    ;) ഹ ഹ ഹ.. യാദൃശ്ചികം തന്നെയിത്.
    കഥയെപ്പറ്റി പറഞ്ഞ കമന്റില്‍ കഥ താങ്കള്‍ക്ക് മനസ്സിലായി എന്ന് ഉറപ്പിച്ചു!

    @സാബിബാവ
    ശ്രമിക്കാം കേട്ടൊ, നിര്‍ദ്ദേശം വിമര്‍ശനാത്മകമായ്ത്തന്നെ എടുക്കുന്നു.

    @anupama
    ആ കമന്റ് അങ്ങട്ട് ഇഷ്ടമായി, എന്തെന്നാല്‍ കഥ തിരിച്ചറിഞ്ഞത് അതില്‍ കാണാം. ചിത്രവും പേരും പാളിച്ച വന്നുവോ :) നിര്‍ദ്ദേശങ്ങള്‍ കാര്യമായ്ത്തന്നെ എടുക്കുന്നു കേട്ടൊ, സ്നേഹം തിരിച്ചും.

    @indu
    അതൊരു നല്ല ചിന്തയാണ്, എന്തിനായ് അവന്ന് കൊടുത്തു എന്ന്.
    ഇഷ്റ്റപ്പെട്ടതില്‍ സന്തോഷം കേട്ടോ.

    @ഗന്ധർവൻ
    മനസ്സിലായി, ഗന്ധര്‍വ്വന്ന് ഒന്നും മനസ്സിലായില്ലെന്ന് :))

    @appachanozhakkal
    വിളിച്ചോ വിളിച്ചോ, ആരും കേള്‍ക്കേണ്ട :)

    @hafeez
    എഴുതിയപ്പഴേ ചെറുതായിരുന്നു എന്നതായിരുന്നു സത്യം. വ്യക്തമായ് എഴുതാന്‍ ശ്രമിക്കാം കേട്ടൊ.

    @ബിഗു
    mmmmmm :)

    ReplyDelete
  41. @ദിവാരേട്ടn
    അങ്ങനെ ശീലിച്ചില്ലേല്‍ ജീവിതം പോക്കാ :) അത് തന്നെ നല്ലത്, ഇഷ്ടപ്പെട്ടതിലും ആദ്യ വരവിലും സന്തോഷം.

    @ചെറുവാടി
    നന്നാക്കാന്‍ ശ്രമിക്കാം കേട്ടോ ഇനിയുള്ളവയില്‍.

    @ആറങ്ങോട്ടുകര മുഹമ്മദ്‌
    കഥാപാത്രത്തിന്റെ നിസ്സഹായത മനസ്സിലാക്കിയതില്‍ സന്തോഷം, എഴുതിയ ആളിന്റെ നിസംഗത... mmmm .. ;)

    @കുസുമം ആര്‍ പുന്നപ്ര
    @Anju Aneesh
    നന്ദി, ഇനിയും എഴുത്ത് നന്നാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തിരിച്ചറിയുന്നു കേട്ടൊ.

    @ഫെമിന
    മന:പ്പൂര്‍വ്വം ചെറുതാക്കിയതല്ല കേട്ടൊ. പിന്നെ, ആ വരികള്‍ കൊള്ളിച്ചതില്‍ ക്ഷമിക്ക കേട്ടൊ :)

    @Thommy
    സന്തോഷം കേട്ടൊ

    @പഞ്ചാരക്കുട്ടന്‍
    തല്ല് കൊള്ളി രണ്ട് തല്ല് കിട്ടിയാല്‍ താനെ മനസ്സിലാക്കിക്കോളും :)) ചുമ്മാ തമാശിച്ചതാട്ടോ!

    @ഒരില വെറുതെ
    കൊടുങ്കാറ്റ് വല്ലപ്പഴും അടിക്കട്ടെ, അതില്‍പ്പെട്ടെങ്കിലും അതങ്ങട്ട് പോയ്ക്കിട്ടിയാലോ. കഥയുടെ തിരിച്ചറിവില്‍ സന്തോഷം :)

    @sreee
    ശരിയും ചിലപ്പോള്‍ തെറ്റും, തിരിച്ചറിഞ്ഞിട്ടും ഏതോ അകലങ്ങളില്‍ നഷ്ടമായവര്‍..

    @Kunjuss
    :) നന്ദി കുഞ്ഞൂസേ, കുഞ്ഞൂസിന്റെ ഈ കമന്റിലുള്ളതാണ് ഞാനുദ്ദേശിച്ചതും.അത് മനസ്സിലാക്കിയതില്‍ ഒത്തിരി സന്തോഷവും.
    ============================================
    വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ക്കും ഹൃദയപൂര്‍വ്വം,
    എല്ലാരുടേയും നിര്‍ദ്ദേശങ്ങള്‍ വിമര്‍ശനാത്മകമായ് എടുക്കേം ചെയ്യുന്നു..

    നിശാസുരഭി..

    ReplyDelete
  42. ധ്വന്യാത്മകമായ എഴുത്ത്. നന്നായി. പ്രണയത്തിന്റെ ദീർഘദൂരത്തിനിടയിലെ ഒരു ചെറിയ പ്രതിസന്ധി ചിത്രീകരിക്കാൻ ഇത്രയം വാക്കുകൾ മതി എന്നു തന്നെയാണ് തോന്നിയത്. അലസമായ വായനക്ക് വഴങ്ങാത്ത രചനയാണെന്നതും സത്യം. അതു പക്ഷെ രചയിതാവിന്റെ കുറ്റവുമല്ല.

    ReplyDelete
  43. സത്യത്തില്‍ രണ്ട് മൂന്ന് വട്ടം വായിച്ചിട്ടും കണ്‍ഫ്യൂഷന്‍ മാറുന്നില്ല. കമന്റുകള്‍ കണ്ടപ്പോള്‍ അത് കൂടിയതേ ഉള്ളൂ.

    ReplyDelete
  44. അവിടിവിടെ തൊട്ട് തലോടി പ്രണയത്തിന്റെ നൊമ്പരം ചിത്രീകരിക്കാൻ ശ്രമിച്ചെങ്കിലും ഈ മിനിക്കഥ അനുവാചകന്റെ മനസ്സിൽ പതിഞ്ഞില്ലാ കേട്ടൊ നിശാസുരഭി

    ReplyDelete
  45. ലോകത്തിന്റെ രണ്ടറ്റത്തു നിന്ന് സൈബർ ആകാശത്തിലൂടെ ഒരേ നാട്ടുകാരായ (?) രണ്ടു പേർ പ്രണയിച്ച് പിണങ്ങിയകന്ന കഥയാണോ ഇത്? അത്ര ഉറപ്പില്ല, ഏതായാലും വ്യത്യസ്തമായിട്ടുണ്ട്! നന്നായിട്ടുണ്ട്!

    ReplyDelete
  46. എനിക്കും മുഴുവനങ്ങോട്ട് മനസ്സിലായില്ല.

    ReplyDelete
  47. ഒരപൂര്‍ണത .........?

    ReplyDelete
  48. ഈ മിനി കഥ വളരെ മിനിആയി പോയി ..അത് കൊണ്ട് തന്നെ പറയാന്‍ ഉള്ളതിന്റെ പത്തു ശതമാനം മാത്രം പറയുകയും ബാകി ഉള്ളത് വായനകര്‍ വായിച്ചുഎടുക്കാന്‍ വിട്ടു കൊടുക്കുന രീതി അത് കൊണ്ട് തന്നെ ഇതിലെ വായനകര്‍ എന്ത് പറയുന്നു എന്ന് അറിയാന്‍ വേണ്ടി ആദ്യമായി വായനകാരുടെ അഭിപ്രായം കൂടി നോക്കി ....പിന്നെ എനിക്ക് തോനിയത് പോലെ ഒക്കെ കഥ ഒന്ന് കൂടി വായിച്ചു ........:)

    ReplyDelete
  49. enik atra ishtayilla.aa surabhi touch illaennu thonni.veruthe vayikam atra thanee.onnum thonnillallo alle:)

    ReplyDelete
  50. @പള്ളിക്കരയില്‍
    വായനയില്‍ എന്തെങ്കിലുമൊക്കെ കണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ സന്തോഷം തോന്നുന്നു, അഭിപ്രായമത്തരത്തിലാണെന്ന് തോന്നുന്നു.

    @Manoraj
    @മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
    @Typist | എഴുത്തുകാരി
    @Manickethaar
    വിമര്‍ശനം ഉല്‍ക്കൊള്ളുന്നു.. :)

    @ശ്രീനാഥന്‍
    മാഷെ, അത് തന്നെയാണ് കേട്ടൊ.

    @MyDreams
    താങ്കള്‍ പറഞ്ഞതില്‍ കാര്യമുണ്ട്, ശേഷം വായന വായനക്കാര്‍ക്ക് വിട്ടുകൊടുത്തത് തന്നെ, പക്ഷെ കുറച്ച് കൂടെ എഴുതിയിരുന്നെങ്കിലെന്ന് തോന്നുന്നു, അതെങ്ങനെയെന്ന് അറിയാത്തതിനാലാണ് ഈ രീതിയില്‍ പോസ്റ്റ് ചെയ്തത്, എന്റെ മനസ്സില്‍ അതിനുള്ള സ്കോപ് ഇല്ല തന്നെ. മനസ്സിലാക്കിയിടത്തോളം തോന്നിയ രീതിയില്‍ വായിക്കാന്‍ സ്വാതന്ത്ര്യം ഈ കഥയ്ക്ക് ഉണ്ട് എന്ന് ഞാന്‍ പറയട്ടെ.

    @സുലേഖ
    വിമര്‍ശനത്തെ വിമുഖതയോടെ എതിരേല്‍ക്കുന്നവര്‍ക്കെങ്ങനെ സ്വയം നന്നാവാനാവും :), എന്ന് വെച്ചാല്‍ എനിക്ക് നന്നാവാന്‍ മനസ്സുണ്ട്, ഒന്നും തോന്നീട്ടില്ലെന്ന് പറഞ്ഞാല്‍ നുണയാകും-കുറച്ചൂടെ നന്നാക്കാമായിരുന്നെന്ന് തോന്നുന്നുണ്ട്, വിമര്‍ശനങ്ങള്‍ എന്നും സ്വാഗതം സുഹൃത്തെ..

    ReplyDelete
  51. പ്രണയ വേര്‍പിരിയലിന്റെ നൊമ്പരത്തെ ഓര്‍മ്മപെടുത്തുന്നു. ആദ്യം എഴുതിയ കഥ, ബ്ലോഗില്‍ പോസ്റ്റാക്കിയപ്പോള്‍ ഒന്നൂടെ മിനിക്കിയിരുന്നെങ്കില്‍ കണ്‍ഫ്യൂഷന്‍ മാറി നന്നാവുമായിരുന്നു എന്ന തോന്നല്‍. എഴുതാതെ പറഞ്ഞ കാര്യങ്ങള്‍ വളരെ നന്നായി.
    ആശംസകള്‍, ഇനിയും നല്ല കഥകളും പോസ്റ്റുകളും ആയി വരാന്‍ സുരഭിക്കാവട്ടെ.................

    ReplyDelete
  52. Athorutharam rasamalleyy...?...mothamayee pidithannal athintey oru rasam angu pokilleyy...?...hahaha...anyway thanks for the comments....Keep in touch...wishes........

    ReplyDelete
  53. “അവസാ‍നം പോകാന്‍ സാധിച്ചു, അല്ലെ? "
    ഹാവൂ ,സമാധാനമായി .......
    ഇതെങ്കിലും തുറന്നു പറയാന്‍ സാധിച്ചല്ലോ ..!

    ReplyDelete
  54. എനിക്കിത് മനസ്സിലായിലല്ലോ നിശാസുരഭീ...

    ReplyDelete
  55. എനിക്ക് കാര്യമായി ഒന്നും മനസിലായില്ല

    ReplyDelete
  56. സംഭവങ്ങള്‍ കൃത്യവും വ്യക്തവുമാണ് .
    ഇഷ്ടായി

    ReplyDelete
  57. പ്രണയത്തിന്റെ സങ്കട സ്വഭാവങ്ങൾ.

    ReplyDelete
  58. ........................
    ..........................
    .................................
    ....................................................................................................

    ReplyDelete
  59. ചെറിയൊരു കന്ഫ്യൂഷന്‍ ഇല്ലാതില്ല
    എന്നിരുന്നാലും കഥ പറഞ്ഞ രീതി ഇഷ്ടമായി

    ReplyDelete
  60. Having read the story, I may be able to deduce various scenarios, referring to the context. However, I suppose, it is worthwhile here to mention a few thoughtful words of someone, though I can't recollect the source of it:

    'Don't make promise when you are in JOY. Don't reply when you are SAD. Don't take decisions when you are ANGRY. Think twice, act wise!'

    Given that, I have to add something here for the attention of the author.
    You have two distinct options, wide open to you being a writer: Present a creative literary artwork that is tangible to many, and that enables them to derive immense joy out of it. Alternatively, you may present some cryptic anecdote to a few so-called highbrows, and let them find their way to the ecstasy.

    Nishasurabhi, the choice is yours....

    ReplyDelete
  61. ഞാനിവിടെ വന്നിട്ടേയില്ല!!!

    ReplyDelete
  62. ഒന്നുരണ്ടാവർത്തി കൂടി വായിക്കണമല്ലോ...
    കൊള്ളാം , സൈബർ പ്രണയം

    ReplyDelete
  63. ഇഷ്ടപ്പെട്ടു..പെട്ടെന്ന് തീര്‍ന്ന പോലെ.

    ReplyDelete
  64. ശരിക്കും വായിച്ചു ആകെ കണ്‍ഫ്യൂഷനില്‍ ഇരിക്കുകയാണ് ഞാന്‍.
    എവിടെയോ എന്തൊക്കെയോ മനസിലാക്കാന്‍ ബാക്കി ഉള്ളത് പോലെ.
    ഒരു പക്ഷേ ഉറക്കത്തില്‍ വായിച്ചത് കൊണ്ടാണോ?
    അതോ എന്‍റെ അറിവില്ലായ്മയോ?
    ആ എന്തായാലും പോട്ടെ.

    ReplyDelete
  65. "ബാത്ത് റൂമില്‍ വെച്ച് ദീര്‍ഘനിശ്വാസത്തിനിടയില്‍ ഒന്നുരണ്ടാവര്‍ത്തി തികട്ടിയ ഏങ്ങലിനെ ഫ്ലഷിന്റെ ശബ്ദത്തില്‍ മുക്കിക്കൊല്ലാന്‍ അവള്‍ പണിപ്പെട്ടു


    വേദനയുടെ വേർപാടിന്റെ ഈ വരികൾ വളരെ റ്റച്ചിങ്ങ് ആണു കേട്ടോ..പിന്നെ കൺഫ്യുഷൻ ഉണ്ട് അത് സത്യമാണു..എല്ലാ വിജയവും നന്മയും ഉണ്ടാകട്ടെയെന്നാശംസിക്കുന്നു

    ReplyDelete
  66. 'പുലരി പിറക്കും പുതുമഴ പെയ്യും
    പിന്നെ നിനക്കായ് പൂക്കള്‍ വിടരും!''

    ReplyDelete
  67. വളരെ ചെറുതായി പോയത് പോലെ.അതോ എന്റെ വായനയുടെ കുഴപ്പമോ.

    ReplyDelete
  68. കണ്‍ഫ്യൂഷന്‍..
    എങ്കിലും ഇടയ്ക്കു ചില വരികള്‍ മനസ്സില്‍ തട്ടി
    ഇഷ്ടമായി ട്ടോ സുരഭീ

    ReplyDelete
  69. സങ്കടം വരുന്നുണ്ട്......

    ReplyDelete
  70. @elayoden
    നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി, പറയാതെ പറഞ്ഞത് മനസ്സിലാക്കിയതിനും.

    @vipindhanurdharan
    അതാണ് അറ്റിന്റൊരു രസം :)

    @pushpamgad
    തുറന്നുപറയാത്തതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ;)

    @Areekkodan | അരീക്കോടന്‍
    @അഭി
    :) സാരോല്ല എന്നേ പറയാനുള്ളു മനസ്സിലാവാത്തതില്‍!

    @the man to walk with
    സന്തോഷമുണ്ട് മനസ്സിലാക്കിയതില്‍

    @യൂസുഫ്പ
    അത് തന്നെ, സങ്കടങ്ങള്‍!

    @SAJAN S
    എന്തായിത്??? കുത്ത് കുത്ത് കുത്ത്, പിന്നേം കുറേ കുത്ത്സ്!

    @റോസാപ്പൂക്കള്‍
    കണ്‍ഫ്യൂഷന്ന്‍ സോറി, :)

    @V P Gangadharan, Sydney
    കൃത്യമായ് പിടികിട്ടീല്ല, എന്റെ തല!! :))

    ReplyDelete
  71. @മുല്ല
    :))

    @കമ്പർ
    അതെന്നെ, സൈബര്‍ പ്രണയം!

    @തൃശൂര്‍കാരന്‍.....
    പെട്ടെന്ന് തീര്‍ത്തതാ, എങ്കിലും ഇഷ്ടമായതില്‍ സന്തോഷം.

    @Sulfi Manalvayal
    :)

    @ManzoorAluvila
    ആശംസകള്‍ക്ക് നന്ദി..

    @jayarajmurukkumpuzha
    :)

    @Ramesh.c.p
    ആര്‍ക്കായാലും പൂക്കള്‍ വിടരട്ടെ :)

    @Sreedevi
    മനപ്പൂര്‍വ്വം ചെറുതാക്കിയതെന്ന്യാണെന്നെ, വായനയുടെ കുഴപ്പമല്ലാ :)

    @Shades
    ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

    @ലിഡിയ
    ;)

    ReplyDelete
  72. നന്നായിട്ടുണ്ട്‌. പീരിയേഡ്സിണ്റ്റെ കാര്യം ഒരു ട്യൂബ്‌ ലൈറ്റു പോലെയാണ്‌ കത്തിയത്‌. പിന്നെ അതിലെ തമാശയോറ്‍ത്തപ്പോള്‍ ആ ഭാഗമാണ്‌ കൂടുതല്‍ രസിപ്പിച്ചത്‌. ഫ്ത്ഷില്‍ മുക്കിക്കൊന്ന ആ തേങ്ങലുണ്ടല്ലോ. അസ്സലായിരിക്കുന്നു. ശുഭാശംസകള്‍!

    ReplyDelete
  73. നല്ല കഥയാണ്‌. ഇഷ്ടപ്പെട്ടു. കൂടുതല്‍ നല്ല കഥകള്‍ എഴുതുക.

    ആശംസകള്‍.

    ReplyDelete
  74. ഉം ഓ കെ, എന്നാലും (“ ദിവസങ്ങള്‍ കൊഴിഞ്ഞ് വീഴുമ്പോഴും ഒരു നഷ്ടപ്പെടലിന്റെ തുടക്കമായിരുന്നു ആ പിണക്കമെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല.“) ദേ ഈ വരികൾ വായിച്ചപ്പോ എന്തൊ ഒരു ലത്...

    ReplyDelete
  75. വായിച്ചു തീര്‍ത്തപ്പോള്‍ മനസ്സു ശൂന്യമായ പോലെ. വിരഹം, അതൊരു വല്ലാത്ത വീര്‍പ്പുമുട്ടലാണ്.

    ReplyDelete
  76. നഷ്ടത്തിന്റെയും വേര്‍പാടിന്റെയും കഥ ഇഷ്ടപ്പെട്ടു.... എത്തിച്ചേരാൻ വൈകി.....ക്ഷമയോടെ...... ചന്തുനായർ

    ReplyDelete
  77. ഒരു കൊച്ചു കഥ മോശമില്ലാതെ പറയാൻ ശ്രമിച്ചു. ആശംസകൾ.

    ReplyDelete
  78. വന്നു വായിച്ചു,വളരേ ഇഷ്ടമായി..
    മനോഹരമായ കഥ.

    ReplyDelete
  79. ഇത്തിരി തിരക്കിലും മറ്റുമൊക്കെയായിരുന്നു കുറേ ദിവസങ്ങള്‍. വൈകിയതില്‍ ക്ഷമിക്ക.

    @ആസാദ്‌
    ആശംസയ്ക്ക് നന്ദി.

    @Shukoor
    ഇഷ്ടപ്പെട്ടതില്‍ സന്തോഷം

    @അന്ന്യൻ
    ;) എന്തായിരുന്നു ആ ലത്..?

    @അഞ്ജു / 5u
    കഥ മനസ്സിലാക്കിയത് ആ അഭിപ്രായത്തില്‍ കാണുന്നു, സന്തോഷമുണ്ട്.

    @ചന്തു നായർ,ആരഭി
    വൈകിയൊന്നും ഇല്ലാ കേട്ടൊ.

    @അനില്‍കുമാര്‍ . സി.പി
    നന്ദി കേട്ടൊ

    @jayarajmurukkumpuzha
    സന്തോഷം

    @ishaqh ഇസ് ഹാക്
    ഇഷ്ടമായതില്‍ സന്തോഷം, രണ്ടാം വരവാണിത് അല്ലെ?

    ===============
    കഥ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി അറിയിക്കുന്നു.

    ReplyDelete
  80. സത്യം പറയാമല്ലോ..രണ്ടു തവണ വായിച്ചപ്പോഴ എന്തെങ്കിലും മനസ്സിലായത്! എല്ലാവരും പറഞ്ഞതുപോലെ അല്പം കൂടി ആകാമായിരുന്നു! ആശംസകള്‍!

    ReplyDelete
  81. ഒരു വ്യത്യസ്തത ഉണ്ട്.നീളം കുറച്ചും കൂടി ആകാമായിരുന്നു എന്ന് തോന്നി.നന്നായിട്ടുണ്ട്.

    ReplyDelete
  82. @Thaanthonni
    മനസ്സിലായല്ലോ, അതില്‍ വളരെ സന്തോഷം.

    @തൂവലാൻ
    വ്യത്യസ്തത കണ്ടതില്‍ വളരെ സന്തോഷം. നീളം മനപ്പൂര്‍വ്വം കുറച്ചതെന്താന്ന് വെച്ചാല്‍ അങ്ങട്ട് വരണ്ടേ എഴുത്ത് :(

    നന്ദി എല്ലാവര്‍ക്കും, വരവിലും അഭിപ്രായത്തിനും.

    ReplyDelete
  83. ഭാഗ്യം..കമന്റുകൾ കണ്ടപ്പോഴാണ്‌ സമാധാനമായത്..എനിക്കു മാത്രമല്ലല്ലൊ മനസ്സിലാവാത്തത്...!!!!!!!!!!!!!!

    ReplyDelete
  84. ഒരു പുതിയ അവതരണ രീതി പരിചയപ്പെടുത്തി തന്നതിന് നന്ദി .... നന്നായിട്ടുണ്ട്

    ReplyDelete
  85. @അനശ്വര
    ഹിഹിഹി, എന്റൊരു കാര്യേയ്. പണ്ട് വി കെ എന്‍ ന്റെ ചാത്തന്‍സ് വായിച്ച് പണ്ടാരടങ്ങിയിട്ട്ണ്ട്. എന്തായാലും ഇത് അതേ പോലെയല്ലാന്നെ. സാരോല്ല, ചിലര്‍ക്ക് മനസ്സിലാവും, അത് ചിലപ്പോള്‍ നേരിയ ഒരനുഭവം അവരിലൂടെ കടന്ന് പോയിട്ടുണ്ടായത് കൊണ്ടാവാം.

    എന്തായാലും തുറന്ന് പറഞ്ഞ അഭിപ്രായത്തിന് ഏറെ നന്ദി. വീണ്ടും വരിക-തുറന്ന മനസ്സോടെയുള്ള അഭിപ്രായങ്ങള്‍ക്ക് എന്നും സ്വാഗതം

    @ഡി.പി.കെ
    ഒരു വ്യത്യസ്തത ആഗ്രഹിച്ചിരുന്നു, ഈ എഴുത്തില്‍ അത് കണ്ടെത്തിയതില്‍ നന്ദി. ഇനിയും വരുമല്ലോ.. എന്നും സ്വാഗതം

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...