15 January 2011

മടക്കയാത്ര - നഗരത്തില്‍ നിന്ന് നാട്ടിലേക്ക്


ഒന്നര വര്‍ഷത്തിലേറെയായിരുന്നു നഗരജീവിതത്തിന്റെ തിരക്കുകളിലും വൃത്തിയിലും അതിനേക്കാള്‍ വൃത്തിഹീനതയിലും ഒരാളായിട്ട്. ഓണം ഒരു ഗൃഹാതുരസ്മരണയായ് നിറയാത്ത മലയാളികളില്ല. ഞാനും മടങ്ങി, എന്റെ നാട്ടിലേക്ക്, വീട്ടിലേക്ക് - പ്രകൃതിയുടെ പച്ചപ്പിനെ എന്നിലേക്ക് ആവാഹിക്കാന്‍, ഓണത്തിന്റെ നന്മ നുകരാന്‍‍‍.

കോയമ്പത്തൂര്‍ സ്റ്റേഷനില്‍, തലേന്ന് തയ്യാറാക്കിയ ചെറുബാഗുമായ് എത്തുമ്പോഴേക്കും ട്രയിന്‍ പുറപ്പെടാനൊരുങ്ങിയിരുന്നു. രാവിലെയായതിനാല്‍ തിരക്ക് കുറവായിരുന്നു. നേരിയ തണുപ്പുള്ള ദിവസം, യാത്രയില്‍ അത് ആസ്വാദ്യകരം തന്നെ.

പൊഴിയുന്നു മഞ്ഞുകണങ്ങള്‍
സൈകത നെറുകയില്‍,
ഈ കുഞ്ഞിളം തണുപ്പില്‍
ചെറുകാറ്റിനു പോലും മടി-
എന്നളകങ്ങളെ തഴുകും
വിരലുകളായ് മാറാന്‍..


ഈ ഇളം തണുപ്പില്‍ ഒന്ന് മൂടിപ്പുതച്ച് ഉച്ചവരെ ഉറങ്ങാനുള്ള കൊതിക്കിടയില്‍ കണ്ണുകള്‍ പുറത്തേക്ക് നട്ട് പിറകിലേക്കൊടി മറയുന്ന കാഴ്ചകളില്‍ മുഴുകി. പാലക്കാട് പ്രദേശങ്ങളിലെത്തിയപ്പോള്‍ പച്ച വിരിച്ച വയലേലകള്‍ നല്ല കാഴ്ചയായിരുന്നു. എവിടെയായിരുന്നുവെന്നറിയില്ല, മയിലുകള്‍ (മൂന്നാലെണ്ണം), എന്റെ നാട്ടില്‍ കോഴികള്‍ക്കുള്ള പോലെ സ്വാതന്ത്യമനുഭവിച്ച്, കൊയ്ത്ത് കഴിഞ്ഞ പാടത്ത് കൊത്തിപ്പെറുക്കുന്നത് ഒരു മാത്ര കണ്ടിരുന്നു..


കോഴിക്കോട് നിന്നുള്ള കാഴ്ച്ച. മൂന്നാമത്തെ ചിത്രം കണ്ണൂരിലെ പയ്യാമ്പലം ബീച്ചില്‍ നിന്ന്. (മൂന്ന് ചിത്രങ്ങളും കോയമ്പത്തൂര്‍ ടു കണ്ണൂര്‍ യാത്രയ്ക്കിടയില്‍ നിന്നല്ല, ഈ അവധിദിനങ്ങളില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവിടെ കാണിക്കുകയാണ്.)


വീട്ടിലെത്തി കുളിജപമൊക്കെ കഴിഞ്ഞ് ഒന്നരവര്‍ഷമായ് അന്യമായ തൊടി തെണ്ടാനിറങ്ങി ഞാന്‍. അപ്പോഴാണിവളെ കാണുന്നത്. നാല് വര്‍ഷം മുമ്പേ അഛന്‍ പശുവളത്തല്‍ പരിപാടി നിര്‍ത്തിയതാണ് . ഇവളേതെന്ന് അന്വേഷിച്ചപ്പോള്‍ നമ്മടെ വീട്ടിലേത് തന്നെ. (നോക്കണേ അഛന്‍ ഇതേപ്പറ്റി ഒരക്ഷരം എന്നോട് അതേവരെ മിണ്ടണല്ലൊ, ഏഹെ, ഇല്ലാന്നെ. ചോദിച്ചപ്പോള്‍ പറയുകാ, ഓ.. ഞാനത് മറന്ന് പോയീ എന്ന്!) അവളെ തൊട്ടും പിടിച്ചും തലോടിയുമൊക്കെ ഒന്നിണക്കാനും ഇണങ്ങാനും ഇത്തിരി സമയമെടുത്തു. രണ്ടാമത്തെ ചിത്രത്തില്‍ ഓട്ടക്കണ്ണിട്ട് നോക്കുന്ന അവളുടെ ഒരു ഭാവം നോക്കിക്കേ!


ഓണപ്പൂക്കളം തീര്‍ക്കാനാളില്ലാത്തതിന്റെ കുറവ്-മുറ്റത്തെ ശുഷ്കിച്ച പൂക്കളത്തില്‍ കാണാം, ചെമ്പരത്തി ആകാശം മുട്ടെ വളര്‍ന്നെന്ന് അഹങ്കരിക്കുകയാണോ?, ഓണത്തിന് ഞാന്‍ പൂവ് തരില്ലെന്ന വാശിയില്‍ ഓണച്ചെടി, അവള്‍ ഓണം കഴിഞ്ഞ് പൂത്തപ്പോള്‍ (നാലാമത്തെ ചിത്രം)


തെങ്ങിന്‍ തടത്തിലെ കൂവകൃഷി, പാറപ്പുറത്ത് മണ്ണിറക്കി അതില്‍ ചേമ്പ് പിന്നെ പയറും വെണ്ടയ്ക്കയും മറ്റും പച്ചപിടിച്ച് കാണാം. എല്ലാം അച്ഛന്റെ സംരംഭമാണ് കേട്ടൊ. നല്ല പച്ചക്കറി കൂട്ടി നന്നായി തിന്നുറങ്ങി കൂറച്ചീസം. അല്ലാണ്ട് എനിക്കെന്താ പണി വീട്ടില്‍ വന്നാല്‍!


തെങ്ങുകളൊക്കെ വളര്‍ന്ന് വലുതായിപ്പോയ്. വാഴ കുലച്ചത് കണ്ടപ്പോള്‍ ചെറുപ്പകാലത്തെ ചില വികൃതികള്‍, ഏട്ടനുമൊത്ത്, ഓര്‍മ്മവന്നു. സന്ധ്യയ്ക്ക് തേന്‍ കുടിക്കാന്‍ വരുന്ന കടവാവലിനെ1 മുള്ളിക്കയുടെ2 മുള്‍ക്കമ്പിനാല്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കും. അനക്കം കണ്ടാല്‍, അല്ലേലും ഇവറ്റകള്‍ക്ക് രാത്രില്‍ നല്ല കാഴ്ചയല്ലെ, നമ്മളെ കബളിപ്പിച്ച് പറന്ന് കളയും. ഇളിഭ്യരായ് ഞാനും ഏട്ടനും മുഖത്തോട് മുഖം നോക്കി പരിപാടി നിര്‍ത്തും! ഈ മൂന്നാമത്തെ ചിത്രം, ഏതാ ഈ വിരുന്നുകാരി? മുമ്പ് നമ്മുടെ വീട്ടുപറമ്പില്‍ ഞാനിയാളെ കണ്ടിട്ടേയില്ല. മറ്റുവീടുകളില്‍ മുമ്പേ കണ്ടിട്ടുണ്ട്. എന്നാലും ഇരിക്കട്ടെ ഒരു സ്നാപ്. തുളസി, വീട്ടുമുറ്റത്തിനരികില്‍. അവളെയും ഞാനെന്റെ മൊബൈല്‍ ക്യാമറയ്ക്കകത്താക്കി.


ആ കരിമ്പടന്‍ മന്ദാരച്ചെടിയെ കരണ്ട് തിന്നുന്നു, ദുഷ്ടന്‍! എന്താ ചെയ്ക, ‘ബേപ്പൂര്‍ സുല്‍ത്താന്റെ’ ഭാഷയില്‍ പുഴുവും ഉറുമ്പും മൂര്‍ഖനുമെല്ലാം ഭൂമിയുടെ അവകാശികളായിപ്പോയില്ലേ.



ഇത് തറവാട്ടിലേക്കുള്ള വയല്‍ വരമ്പാണ്.
മനസ്സില്‍ കുളിരേകുന്ന ഓര്‍മ്മകളുടെ ഇടത്താവളം
നീരൊഴുകുന്ന കൈവഴിക്ക് കുറുകെയുള്ള ചെറുമരപ്പാലവും
കരിങ്കല്‍പ്പടികളുമാണ് വയല്‍ക്കരയിലെ വീട്ടിലേക്കുള്ള വഴി-
ഇവിടെയാണ് എന്റെ കാലടികള്‍ ആദ്യം പതിഞ്ഞിടം,
ഇവിടെയാണ് ഞാനാദ്യമായ് വീണതും,
മുട്ടില്‍ ചോരപൊടിഞ്ഞതും,
വലിയവായില്‍ നിലവിളിച്ച് കരഞ്ഞതും..

ഇത്തിരി വലുതായപ്പോഴുള്ള ഓര്‍മ്മയില്‍, കരഞ്ഞാല്‍-കുഞ്ഞമ്മാവനോടിയെത്തും. സാന്ത്വനിപ്പിക്കാനാണെന്ന് കരുതിയാല്‍ തെറ്റി, വന്നിട്ടൊരു പിടുത്തമുണ്ട്, മൂക്കില്‍. ശ്വാസം മുട്ടി ചത്തുപോകണ പിടുത്തം! എന്റെ കൈയ്യെന്താ പണയത്തിലോ? പിച്ചും മാന്തും ഒരു പിശുക്കുമില്ലാതെ ഞാനും കൊടുക്കും! അമ്മേം അമ്മമ്മേം അമ്മായീം മറ്റും കണ്ട് ചിരി, ആകെ ബഹളം. ഞാനോ പിണങ്ങിയൊരു മൂലയ്ക്കിരിക്കും.. അങ്ങനെ എന്തെല്ലാം ഓര്‍മ്മകള്‍..

ഉമ്മറത്ത് നിന്നും കാണാം ഒഴുകുന്ന ആ കുഞ്ഞരുവി, വേനലില്‍ അവളുടെ കൊഞ്ചലുണ്ടാവാറില്ല. എങ്കിലും ഇപ്രാവശ്യം എനിക്കായവള്‍ കാത്തുവെച്ചത് ഞാനിവിടെ പകര്‍ത്തിയിരിക്കുന്നു. അമ്മമ്മയെ കണ്ടില്ലേ? ചെറുപ്പത്തില്‍ ‘വെല്ല്യ’ സുന്ദരിയായിരുന്നിരിക്കണം.
** *** **

എല്ലാം പാതിവഴിയില്‍ താത്കാലികമായ് നിര്‍ത്തി എല്ലാവരോടും യാത്രയോതി വീണ്ടും നഗരത്തിന്റെ തിരക്കിലേക്കലിയാന്‍ മടങ്ങുകയാണ്. ഈ വര്‍ഷാവസാനം ഓര്‍മ്മകളില്‍ സൂക്ഷിക്കാനൊരുപാട്. ബ്ലോഗെഴുത്തും, മറക്കാനാവാത്ത ഓണനാളുകളും, കുഞ്ഞുകുഞ്ഞു വേദനകളും സന്തോഷങ്ങളുമൊക്കെയായ് നിറയുമെന്നും 2010.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.
ഏകട്ടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും നല്ല ആശയങ്ങളും
എഴുത്തില്‍ പുതുഭാഗ്യങ്ങളും.

എല്ലാ നന്മയും നേര്‍ന്നുകൊണ്ട്
നിശാസുരഭി.
------------------------------------------------------------------
*ഇത്തവണ ചിത്രങ്ങളെല്ലാം എന്റെ സ്വന്തം ;)
1.കടവാവല്‍ എന്ന് വെച്ചാല്‍ വവ്വാലിന്റെ ചെറിയ ഇനം.
2.മുള്ളിക്ക ഒരു കുറ്റിച്ചെടിയാണ്. ഇതിന്റെ ശിഖരമാകെ ഉറപ്പുളള മുള്ളുകളായിരിക്കും. വവ്വാലിനെ പിടിക്കാന്‍ നാട്ടിലെ കുസൃതിപ്പിള്ളേര്‍ക്കുള്ള എളുപ്പവഴി ആയതിന് കാരണം ഇത് തന്നെ. എട്ട് അടിയോളം നീളത്തില്‍ വളരണ ഇതില്‍ വേനല്‍ക്കാലത്ത് കായുണ്ടായ് പഴുത്താല്‍ കറുത്ത നിറമാണ്. തിന്നാന്‍ നല്ല രുചിയും. പുറം തോല്‍ മാത്രമേ കഴിക്കുകയുള്ളു. മഞ്ചാടിക്കുരുവിന്റെ വലുപ്പമുണ്ടാകും കായയ്ക്ക്.
** *** **

112 comments:

  1. ജീവിതവീഥിയിലെ നിര്‍ണ്ണായക വര്‍ഷം കൊഴിഞ്ഞിരിക്കുകയാണെന്നതിരിച്ചറിവില്‍ 2010 വര്‍ഷാവസാനം എഴുതിയതാണ് ഈ കുറിപ്പ്. 2010 ലെ ആദ്യപോസ്റ്റ് ഇതാക്കാമെന്നായിരുന്നു ചിന്ത. പക്ഷെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിനിടയില്‍ വീണുകിട്ടിയതായിരുന്നു ഇരകള്‍ എന്ന കൊച്ചുകഥ.

    ReplyDelete
  2. ചിത്രങ്ങളും വര്‍ണ്ണനയും മനസ്സ് കുളിര്പ്പിച്ചു ....
    നന്ദി നിശാസുരഭി....

    ReplyDelete
  3. സേവ് ചെയ്തു, നാളെ ഓഫീസ്സിൽ ചെന്നിട്ട് വായിക്കാം...

    ReplyDelete
  4. ഇതൊക്കെ കണ്ടിട്ട് അവിടേക്ക് വരാന്‍ കൊതി ആവുന്നു, എപ്പോഴെങ്ങിലും ക്ഷണിക്കുമല്ലോ ഈ നാട്ടുകാരിയെ, '

    ഫോട്ടോസ് നന്നായിട്ടുണ്ട്,ഒരു ഫോട്ടോ ആല്‍ബം കണ്ട പ്രതീതി :)

    അവസാനം പറഞ്ഞ ആ യാത്ര മൊഴി , എന്തെ , ഇപ്പോള്‍ ???

    ReplyDelete
  5. സുഹൃത്തെ, ഇതൊരു അപൂര്‍വ്വ കാഴ്ചയാണ്.
    ഇതിന്നകത്തെ ചിത്രങ്ങള്‍ എല്ലാം എന്നില്‍ കൌതുകമാണ് ഉണര്‍ത്തുന്നത്.
    ഇടക്കൊരിക്കല്‍ കുറിച്ച നാലക്ഷരം മാറ്റിയെഴുതേണ്ടി വരുമോ..?

    {കടല്‍ കരയായി
    കരയൊരു മരുഭൂമി.

    ഒരു തുള്ളി നീരില്ലാതെ
    വലഞ്ഞു നടക്കും ജീവികള്‍
    ചോദിക്കുന്നു: ആരിതു ചെയ്തു
    ഈ ക്രൂരത; ചൊല്ലുക.

    വേദസൂക്തങ്ങള്‍ തന്‍ മറവില്‍
    രാഷ്ട്രീയത്തിന്‍ കൈതവ-
    സോമരസവും മോന്തി
    നശിപ്പിക്കുന്നീ ധരണിയെ
    ചൊല്ലുക വീണ്ടും
    ചരമ ഗീതികളിന്നും.}

    ReplyDelete
  6. ഒരു വെടിക്ക് കുറേ പക്ഷികള്‍ ;), ഫോട്ടോ , കവിത, വിവരണം, മിക്സ്‌ മസാല ആണല്ലോ പോസ്റ്റ്‌ :):)

    ReplyDelete
  7. വീണ്ടും നഗരത്തിലേക്ക്..
    മനസ്സില്‍ മായാത്ത കുറെ ചിത്രങ്ങള്‍ സൂക്ഷിച്ച് ഇനിയും കുറെ നാള്‍...
    വെറുതെ ഇരുന്നു തിന്നാല്‍ ഇപ്പോള്‍ പ്രശ്നമാണ്. എന്തെങ്കിലും ഒക്കെ ചെയ്യണം.
    കാഴ്ചകളും പറച്ചിലും നന്നായിരിക്കുന്നു.

    ReplyDelete
  8. PICTUREs AND WRITING ellam kalakki :) NICE POST !!!

    ReplyDelete
  9. നല്ല പോസ്റ്റ്‌... നല്ല ഫോട്ടോകള്‍... നന്നായിരുന്നു....

    ReplyDelete
  10. ആഹഹാ....കണ്ണൂരിലെവിടെയാ ഈ സ്ഥലം...?
    ശരിക്കും കൊതിപ്പിച്ചു കളഞ്ഞു...
    ഇതൊക്കെ കണ്ടപ്പൊ എനിക്കും തോന്നുന്നു എന്റെ ഗ്രാമത്തെ കുറിച്ചെഴുതാന്‍...

    ReplyDelete
  11. ഫോട്ടോസൊക്കെ ഒന്നു എന്‍ലാര്‍ജ് ചെയ്ത് ഘടികളെ അടുത്തുനിന്നും കണാന്‍ നോക്ക്യപ്പം പറ്റുന്നില്ല. എന്റെ കുഴപ്പമാണോ.....(എനിക്കങ്ങിനെ കേട്ടാ ശീലം)......? എന്തായാലും കൊതിപ്പിച്ചു.

    ReplyDelete
  12. i fall in nostalgic mood....very nice...

    ReplyDelete
  13. മൊത്തത്തില്‍ നാടിന്റെ ആ പച്ചപ്പൊക്കെ കണ്ട് മനം നിറഞ്ഞു

    ReplyDelete
  14. ഇന്ന് കാണാത്ത ഒരു പാട് കാഴ്ചകള്‍ കണ്‍ കുളിര്‍ക്കെ കാണിച്ചു തന്നു. പച്ച വിരിച്ച വയലേലകള്‍, കുന്നുകള്‍, ഗ്രമാങ്ങളിലെങ്കിലും അന്യം നിന്ന് പോവാത്ത പച്ചകറികള്‍, എല്ലാം നല്ല ചിത്രങ്ങളോടെ കൊടുത്തിരിക്കുന്നു, ഒപ്പം വൈകിയെത്തിയ പുതുവത്സരവും... ആശംസകള്‍..

    പിന്നെ അച്ഛനു എന്റെ പ്രത്യേക അന്വഷണവും അഭിനന്ദനവും..നാട് ഓടുമ്പോഴും നടുവേ ഓടാതെ, നല്ലൊരു പച്ചക്കറി തോട്ടം കാത്തു സൂക്ഷിക്കുന്നതിന്.

    ReplyDelete
  15. ഗൃഹാതുരതയുണര്‍ത്തുന്ന പോസ്റ്റ്...കൊതിപ്പിക്കുന്ന ചിത്രങ്ങളും മനോഹരമായ എഴുത്തും മനസ്സിന്റെ ലോലതന്ത്രികളില്‍, ഓര്‍മകളുടെ വീണ മീട്ടുന്നു.

    ReplyDelete
  16. വാഷകൃഷി, തെങ്ങിന്‍ തടത്തിലെ കൂവകൃഷി, പാറപ്പുറത്ത് മണ്ണിറക്കി അതില്‍ ചേമ്പ് പിന്നെ പയറും വെണ്ടയ്ക്ക. കൊച്ചരുവി, പാടവരമ്പിലൂടെ കാലിൽ ചെളി പറ്റിച്ച് ഒരു നടത്തം. വീട്ടുവളപ്പിൽ ഉണ്ടാക്കിയ നല്ല പച്ചക്കറി കൂട്ടി ഭക്ഷണം. ചില ബാല്യകാല സ്മരണകൾ. പെട്ടെന്നൊന്ന് നാട്ടിലെത്തണമെന്ന തോന്നലുണ്ടാക്കിച്ചു. ഇതിവിടാ സ്ഥലം ന്ന് മാത്രം പറഞ്ഞില്ല. എന്തായാലും ഹരം പിടിപ്പിച്ചു ഈ പോസ്റ്റ്. നന്ദി :)

    ReplyDelete
  17. കേരളം "ദൈവത്തിന്റെ സ്വന്തം നാടാണ് " എന്ന് മനസ്സിലാവുന്നത് കുറച്ച് കാലം വിട്ടുനിന്നു പിന്നെ തിരിച്ച് വരുമ്പോഴാണ്. ട്രെയിന്‍ പാലക്കാട് എത്തുമ്പോള്‍ ഉണ്ടാവുന്ന ഒരു സന്തോഷം ഒന്ന് വേറെതന്നെ ...ഗൃഹാതുരതയുണര്‍ത്തുന്ന പോസ്റ്റ്. എനിക്കും വീട്ടില്‍ പോവാന്‍ കൊതിയാവുന്നു :(

    ReplyDelete
  18. ഹായ് ഹായ്, എനിക്കെന്റെ നാട്ടിലേയ്ക്ക് പറന്നെത്താന്‍ തോന്നുന്നു. മുള്ളിക്ക ആദ്യമായി കേള്‍ക്കുന്നു. ഫോട്ടോസ് സൂപ്പെര്‍ബ്.

    ReplyDelete
  19. പൂവ്വും,പച്ചപ്പും,പശുക്കുട്ടിയുമൊക്കെയായി പുതുവർഷത്തിലെ ഈ പുത്തൻ പോസ്റ്റിന് ഏഴഴകാണ് കൈവന്നൈട്ടുള്ളത്...

    മാറ്റുകൂട്ടുവാൻ മയിലുകളും,മലകളും,മലരണിക്കവിതകളുമായി ഗൃഹാതുരതയുണർത്തിയ മനോഹരമായ ഈ എഴുത്തിന് അഭിനന്ദനങ്ങൾ കേട്ടൊ

    ReplyDelete
  20. ഗ്രാമക്കാഴ്ചകൾ നന്നായിട്ടുണ്ട്... എന്റെ നാട്ടിലെ പാടവരമ്പുകളൂം,കൈതക്കാടുകളും,തോടുകളും ഇടവഴികളും ഒരു നിമിഷം മനസ്സിലൂടെ ഓടി മറഞ്ഞു... ആശംസകൾ...

    ReplyDelete
  21. നന്നായിരിക്കുന്നു...ഞാനുമൊന്നു യാത്ര ചെയ്തു കൂടെ..മുള്ളിക്കയെന്നു ആദ്യം കേള്‍ക്കുകയാണ്..

    ReplyDelete
  22. ഓരോ യാത്രയും ഓരോ ഓര്‍മകളാണ്..പണ്ട് ട്രെയിന്‍ പാലക്കാട് വരുമ്പോള്‍ മനസ്സ് കുളുര്‍ക്കും.ഇന്ന് വിമാനം നെടുംബശേരിക്ക്
    മുകളില്‍ എത്തുമ്പോള്‍ താഴെ കാണുന്ന തെങ്ങിന്‍ തലപ്പും വീടുകളുടെ മേല്‍കൂരയും..ഗ്രഹാതുരത്വം തരുന്നു.സ്വന്തം മണ്ണിന്റെ മണം..പക്ഷെ
    നിലത്തു ഇറങ്ങിയാല്‍ പിന്നെ..അത് പ്രവാസിക്ക് മാത്രം ഉള്ള വിങ്ങല്‍..
    ഇത് പോലൊരു ഫോട്ടോ ഇപ്പൊ കണ്ടത് എക്സ് പ്രവാസിനിയുടെ കുളം പറഞ്ഞ കഥയില് ആണ്...നന്ദി നിശാ സുരഭി....

    ReplyDelete
  23. അത്തമൊരുക്കാന്‍ ആളില്ലെന്ന് സങ്കടപ്പെടേണ്ട , ഇക്കാലത്ത് ഈ അത്തം തന്നെ അത്ഭുതം. ക്ടാവിന് കണ്ണു കിട്ടീടുണ്ടാകും, അമ്മയോട് പറയണം മുളകും ഉപ്പും കടുകും ചേര്‍ത് അതിനു ഉഴിഞ്ഞിടാന്‍.. അമ്മ ഇപ്പോഴും സുന്ദരി തന്നെ... നന്നായിട്ടുണ്ട്, വേറിട്ട ഒരു കാഴ്ച..

    ReplyDelete
  24. എത്ര മനോഹരമാണ് നമ്മുടെ നാട് ..ഒരു 10 മില്യൺ ഡോളറോക്കെ ഉണ്ടാരുന്നേ സുഖമായിട്ടിവിടെ ജീവിക്കാരുന്നു..

    ReplyDelete
  25. ചിത്രങ്ങള്‍ മനോഹരം. എഴുത്ത് അത്ര ഹൃദ്യമായി തോന്നിയില്ല.
    ചിലപ്പോഴൊക്കെ ഗദ്യത്തിന്‌ യോജിക്കാത്ത തരം ചില വാക്കുകള്‍.
    "ഇവിടെയാണ് എന്റെ കാലടികള്‍ ആദ്യം പതിഞ്ഞിടം,"
    ഇത്തരം വാക്യങ്ങളെ ശ്രദ്ധിക്കുമല്ലോ

    പക്ഷേ വവ്വാലും വാഴത്തേനുമൊകെ എന്നെയും പിന്നോട്ട് നടത്തി.
    ഞങ്ങള്‍ കൂമുള്ള് എന്ന് വിളിക്കുന്ന ഒരുതരം ചെടിയാണ്‌ വവ്വാലിനെ കുടുക്കാന്‍
    ഉപയോഗിക്കാറ്.

    ReplyDelete
  26. നന്നായി എഴുതി ...ആശംസകള്‍ ..:)

    ReplyDelete
  27. മനം കുളിര്‍പ്പിക്കുന്ന കാഴ്ച.

    ReplyDelete
  28. കുളവും ഇടവഴികളും പാടവും പറമ്പും കിളികളും അങ്ങിനെ ഒരുപാടു കാഴ്ചകള്‍ നിറഞ്ഞ പ്രകൃതീരമണീയമായ നാട്ടിന്‍പുറം... ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങള്‍!

    നാട്ടിലെ മഞ്ഞും, മഴയും, ഓണവും, വൃശ്ചികവും, വിഷുവും ഒക്കെ ഒരു തെല്ലൊരു നഷ്ടബോധത്തോടെ ഞാന്‍ ഓര്‍‌ത്തു പോയി.

    ReplyDelete
  29. വാഴയെ, മന്ദാരത്തെ. കടവാതിലിനെ, മുള്ളിക്കയെ, നാടിനെ സ്നേഹിക്കുന്ന ഒരു മനസ്സുണ്ട് ഈ പോസ്റ്റിൽ! നല്ല ചിത്രങ്ങളും!

    ReplyDelete
  30. ഇഷ്ടമായി, ചിത്രങ്ങളും വിവരണവും വളരെ നന്നായിട്ടുണ്ട്
    നന്ദി ഈ പോസ്ടിന് .....:)

    ReplyDelete
  31. സുഹ്യത്തേ, ജന്മനാട്ടിലേക്കുള്ള മടക്കയാത്ര,അതിന്റെആത്മഹര്‍ഷം...വര്‍ണനകള്‍ക്കതീതമാണ്..ആ ആനന്ദം അതുപോലെ പകര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും..വായനക്കാരെ കുറച്ചുനേരത്തേക്കെങ്കിലും സ്വന്തംവീട്ടുമുറ്റത്തെത്തിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞു...ആശംസകള്‍....!

    ReplyDelete
  32. nalla post.
    photosum nannayi.
    puthu valsarasamsakal...

    ReplyDelete
  33. നിശാസുരഭി,
    ഇതുപോലെ സുന്ദരമായ ഗ്രാമങ്ങള്‍ നമ്മുടെ അഭിമാനമാണ്. ഗ്രാമക്കാഴ്ച്കളും വിവരണവും നന്നായിട്ടുണ്ട്. ആശംസകള്‍!

    ReplyDelete
  34. ഗ്രാമക്കാഴ്ചകൾ നന്നായി

    ReplyDelete
  35. ഗ്ര്‌ഹാതുരം; ഈ കാഴ്ചകളും വിവരണവും. നന്നായി

    ReplyDelete
  36. പോസ്റ്റ്‌ വായിച്ചപ്പോള്‍ നാട്ടിലെത്താന്‍ തോന്നുന്നു.

    ചിത്രങ്ങള്‍ വലുതായിരുന്നെങ്കില്‍ എന്ന് തോന്നി..

    പിന്നെ ഒരു ഓ ടോ : ഞാനും കണ്ണൂര്ന്നു തന്നെയാണ്‌ട്ടോ..

    ReplyDelete
  37. മനസ്സിന് പച്ചപിടിക്കാന്‍ ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട..തികച്ചും നന്മയുള്ള ഒരു നാടിന്‍ കാഴ്ച്ചകള്‍..

    ReplyDelete
  38. ആഹാ! നല്ല നല്ല കാഴ്ചകൾ!
    മനസ്സ് കുളിർപ്പിയ്ക്കുന്നവ.

    അമ്മമ്മ പണ്ട് മാത്രമല്ല ഇപ്പോഴും സുന്ദരി തന്നെ!

    ReplyDelete
  39. മനം കുളിര്‍പ്പിക്കുന്ന കാഴ്ച
    ഗ്ര്‌ഹാതുരം; ഈ കാഴ്ചകളും വിവരണവും. നന്നായി

    ReplyDelete
  40. ഞാനും കൂടെയുണ്ടായിരുന്നു .വയല്‍ വക്കിലൂടെ നടന്നു പുഴയും കണ്ട് kadakkannerinja കിടാവിനെയും നോകി അങ്ങനെ ...................ഇഷ്ടമായി ഈ യാത്ര.ഓര്‍മ്മകള്‍ ഒഴുകി ഇറങ്ങുന്ന പോലെ.ഈ വര്ഷം കൂടുതല്‍ നല്ല പോസ്റ്റുകള്‍ പിറക്കട്ടെ .sulekha

    ReplyDelete
  41. ഹും ..ഞാനും പോവും ഇത് പോലെ എന്റെ വീട്ടിലേക്ക് ,തൊടിയിലേക്ക്‌ ,വയല്‍ വരമ്പിലേക്ക് ,

    ഈ അമ്മമ്മ ആരാ?

    ഞാനും പോയിട്ടുണ്ട് കോവൈ മുതല്‍ കണ്ണൂര്‍ വരെ എത്രയോ വട്ടം .....പക്ഷെ പലപ്പോഴും രാത്രി ആയിരുന്നു എന്ന് മാത്രം .....

    ReplyDelete
  42. നല്ല കാഴ്ചകള് ,നല്ല വിവരണം .....
    കൊതിപ്പിച്ചു !

    ReplyDelete
  43. നന്ദി...അഭിനന്ദനങ്ങള്‍, പിന്നെ ഒരു വലിയ ചാക്കില്‍ പരിഭവ പിണക്കങ്ങളും..
    എന്തിനാണെന്നല്ലേ...
    നാലു ചുവരുകള്‍ക്കുള്ളില്‍ ഈ പെട്ടീടെ മുന്നില്‍ ഇരിയ്ക്കണ ഞ്ങ്ങളെയെല്ലാം നാടു കാണിച്ച് കൊതിപ്പിച്ചതിന്‍.

    ഇഷ്ടായി ട്ടൊ...കാഴ്ചകളും,

    പൊഴിയുന്നു മഞ്ഞുകണങ്ങള്‍
    സൈകത നെറുകയില്‍,
    ഈ കുഞ്ഞിളം തണുപ്പില്‍
    ചെറുകാറ്റിനു പോലും മടി-
    എന്നളകങ്ങളെ തഴുകും
    വിരലുകളായ് മാറാന്‍..

    ........വരികളും, നാടും,നാട്ടാരേം.

    ReplyDelete
  44. വീട്ടിലെത്തി കുളിജപമൊക്കെ കഴിഞ്ഞ് ഒന്നരവര്‍ഷമായ് അന്യമായ തൊടി തെണ്ടാനിറങ്ങി ഞാന്‍.

    ReplyDelete
  45. ഗ്രാമവും അവിടത്തെ നന്മയും തൊട്ടറിഞ്ഞ പോസ്റ്റ്‌.
    ചിത്രങ്ങള്‍ ഇത്തിരി വലുതാക്കാമായിരുന്നു. ഒത്തിരി കൊതിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ട് അതില്‍.
    വളരെ ഇഷ്ടപ്പെട്ടു .

    ReplyDelete
  46. ഞാനും പോയി കണ്ണൂരിലേക്ക് .സാഹിത്യ അക്കാദമി പഠന ക്യാമ്പിനു ... അങ്ങെനെ ഒറ്റക് നടക്കുമ്പോള്‍ ഒരു അപ്രിചിതത്യം തോന്നില്ല ....നല്ല പോസ്റ്റ്‌

    ReplyDelete
  47. കോയമ്പത്തൂർ നിന്നു കാഴ്ചകൾ കണ്ട് ഞങ്ങളും ഉണ്ടായിരുന്നു കൂടെ എന്നു തോന്നി..നന്നായ് എഴുതി..അമ്മൂമക്ക് ഒരു സലാം പറഞ്ഞേക്കൂട്ടോ..എല്ല ആശംസകളും

    ReplyDelete
  48. മനസ്സില്‍ കുളിരുപരത്തുന്ന ഒരു പച്ചയായ ഗ്രാമക്കാഴ്ച്ചയിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു അദ്യമായി നന്ദി രേഖപ്പെടുത്തുന്നു.

    ഈ സുന്ദര നാടും നാട്ടുപച്ചയും കുളിരും തണുപ്പും കാറ്റിന്റെ സുഗന്ധവുമെല്ലാം വിട്ട് നഗരങ്ങളിലേക്ക് ചേക്കേറാന്‍ വിധിക്കപ്പെട്ടവര്‍.......

    എലാ നന്മകളും നേരുന്നു.
    ആശംസകളോടെ.............

    ReplyDelete
  49. നന്നായി എഴുതി.
    ചിത്രങ്ങളും ഇഷ്ടമായി.ആശംസകള്‍

    ReplyDelete
  50. ചിത്രങ്ങള്‍ ഗംഭീരമായി.

    ReplyDelete
  51. ഫോട്ടോസ് നന്നായിട്ടുണ്ട്...

    ReplyDelete
  52. വളരെ മനോഹരം. ചിത്രങ്ങള്‍ ശരിക്കും മനം കുളിര്‍പ്പിക്കുന്നു. എങ്ങനെയും നാട്ടില്‍ പോയാല്‍ മതിയെന്നായി.

    ReplyDelete
  53. എന്നാലും.. വെറുതെയിരിക്കണ മനുഷ്യരെയൊക്കെ കൊതിപ്പിക്കാൻ...

    ഈ സൌഭാഗ്യങ്ങളൊക്കെ എന്നും നിലനിൽക്കട്ടെ.

    ReplyDelete
  54. വളരെ ഇഷ്ടപ്പെട്ടു . എന്നും കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍
    HAPPY 2011 !

    ReplyDelete
  55. ചിത്രങ്ങളും, എഴുത്തും നന്നായി

    ReplyDelete
  56. നല്ല നാട്..കഥയെഴുതാനുള്ള എല്ലാ മേമ്പൊടിയും ഉണ്ടല്ലൊനാട്ടില്‍.

    ReplyDelete
  57. പട്ടണമെന്ന തുറുങ്കിലെ ജീവപര്യന്ത-
    ക്കാരനിതെല്ലാം മനസ്സില്‍ സൂക്ഷിച്ചു
    വെയ്ക്കാവുന്ന അമൂല്യ നിധികള്‍.
    ആ , തൊടികളും തടങ്ങളും കൊതി
    പിടിപ്പിക്കുന്ന പലഹാരം പോലെയാണു്.

    ReplyDelete
  58. ഇതാണ് all in one post എന്ന് പറയുന്നത്. എല്ലാം ഒറ്റ takil. കഥയുണ്ട്, കവിതയുണ്ട്, പ്രകൃതിയുണ്ട്. യാത്രയുണ്ട്. ഫിലോസഫിയുണ്ട്.
    ഹൃദ്യമായ വായാന
    യാത്രയില്‍ പങ്കെടുത്ത പോലെ തന്നെ.
    pics എല്ലാം very cool.
    വര്‍ണന അതിനേക്കാള്‍ മനോഹരം

    ReplyDelete
  59. യാത്രാവിവരണം മനോഹരം!

    ReplyDelete
  60. നല്ല പോസ്റ്റ്‌.. ആശംസകള്‍ ...

    ReplyDelete
  61. ചിത്രങ്ങളും വിവരണങ്ങളും കൊതിപ്പിക്കുന്നു

    ReplyDelete
  62. enikkente veettile parambil ethiyapole thonni..
    nannayirikkunnu kaazhchakal ellaam..ethu ethu Onathinte visheshamaa??

    ReplyDelete
  63. നല്ല വിവരണം. ഇനിയെന്നാ നാട്ടിലേക്ക്?
    നല്ല പോസ്റ്റുകള്‍ ഇനിയും വരട്ടെ.
    :)

    ReplyDelete
  64. Gruhaathura smaranakal unarthi ee postu..chithrangal manoharam..ashamsakal..

    ReplyDelete
  65. വായിച്ച് മനസ്സ് കുളിര്‍ത്തു.ഞാനും തറവാട്ട് മുറ്റത്ത് എത്തിച്ചേര്‍ന്നു.

    ReplyDelete
  66. വളരെ ഹൃദ്യമായ പോസ്റ്റ്‌ !!!,

    സ്വന്തം മണ്ണിന്റെ സുഖം ഈ പോസ്റ്റില്‍ കണ്ടു ,.ആ വയല്‍ വരമ്പില്‍ കൂടി ....ഒന്ന്‌ നടക്കാന്‍ കൊതിയാവുന്നു .കൂടുതല്‍ എഴുതുനില്ല ...എഴുതിയാലും വിഷമം ആവും ....നാട് വരെ യുള്ള ദൂരം ഓര്‍ത്ത്‌ ,കണ്ണ് നിറയും .ഇനിയും ഇതുപോലെ നല്ല പോസ്റ്റുകള്‍ എഴുതണം

    ReplyDelete
  67. നിശാസുരഭിയുടെ പോസ്റ്റുകള്‍ എന്റെ ഡാഷ് ബോര്‍ഡില്‍ വരുന്നില്ല.ഇപ്പൊ വന്ന് നോക്കിയപ്പോള്‍ കണ്ടു.
    നാട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ചകള്‍ അപ്പടി രസകരമായി പകര്‍ത്തിയിരിക്കുന്നല്ലോ..
    ജനുവരി തീരുന്നതിനു മുമ്പേ ഞാനും ആശംസിക്കട്ടെ,വര്‍ഷം മുഴുവന്‍ നീളുന്ന സന്തോഷവും,സൌഭാഗ്യങ്ങളും..

    ReplyDelete
  68. മനതാരിൽ മയൂഖങ്ങൾ പീലിവിടർത്തിയാടി ഇതു വായിച്ചപ്പോൾ.

    ReplyDelete
  69. നല്ല ഫോട്ടോസ്.. ഗൃഹാതുരത്വം മാടിവിളിക്കുന്നു

    ReplyDelete
  70. Nattil ninnu, nagarathilekkum...!

    Manoharam, Ashamsakal...!!!

    ReplyDelete
  71. കൊതിപ്പിച്ചു കളഞ്ഞു.ചിത്രങ്ങള്‍ അതി മനോഹരം. എന്തായാലും ഇനി 2 മാസം കഴിഞ്ഞാല്‍ ദൈവത്തിന്റെ സ്വന്തം നാട് ഒന്ന് കൂടെ വിസിറ്റ് ചെയ്യാം

    ReplyDelete
  72. എല്ലാര്‍ക്കും ഒരു വലിയ നന്ദി പറയട്ടെ ആദ്യം, കാരണം ഇതൊരു യാത്രാ വിവരണമൊന്നുമല്ലെന്നാണെന്റെ പക്ഷം, മറിച്ച് വ്യക്തിപരമായ ഒരു പോസ്റ്റും. അതിഷ്ടപ്പെട്ടെന്നറിഞ്ഞതിനാലാണ് നന്ദി ആദ്യമേ പറഞ്ഞത് :)
    ഒരിക്കല്‍ക്കൂടി നന്ദി..

    ReplyDelete
  73. @ലീല എം ചന്ദ്രന്‍..
    റ്റീച്ചറേ, നന്ദി നമുക്ക് പ്രകൃതിയോട് ചൊല്ലാം അല്ലെ? :)

    @അന്ന്യൻ
    കണ്ണോടിച്ചിട്ടുണ്ടാകുമെന്ന് കരുതട്ടെ?

    @അനീസ
    ആ കമന്റങ്ങ് പിടിച്ചു, മിക്സ് മസാല തന്നെ ;) ഹിഹിഹി :)
    പിന്നെ ദാ, നാട്ടുകാരിയായ കൂട്ടുകാരിയെ എന്റെ നാട്ടിലോട്ട് ക്ഷണിച്ചിരിക്കുന്നു, വരാന്‍ തയ്യാറെപ്പഴാണെന്ന് പറഞ്ഞാ മാത്രം മതി :)

    @നാമൂസ്
    നമുക്ക് ചുറ്റും ഇനിയും നഷ്ടമാകാത്തത് ഉണ്ട്, കവിത മാറ്റിയെഴുതേണ്ട, പുതിയത് എഴുതാം :)

    @പട്ടേപ്പാടം റാംജി
    ഹെ ഹെ ഹേ, ;) അതങ്ങനെയല്ല റാംജിജീ, തിരക്കിട്ട ജോലിക്കിടയില്‍ നാട്ടില്‍ വന്നാലാണ് ഒരു സുഖം, തലയ്ക്കുള്ളില്‍ ഒന്നും ഇല്ലാതെ ഒരു സ്വതന്ത്രപറവയായ് പറക്കാന്‍.. :)

    @Mr.DEEN
    ഇഷ്ടമായതില്‍ സന്തോഷം ഉണ്ട് കേട്ടൊ

    @വേണുഗോപാല്‍ ജീ
    ഇഷ്ടമായതില്‍ സന്തോഷമായീ :)

    @റിയാസ് (മിഴിനീര്‍ത്തുള്ളി)
    മിഴിനീര്‍ത്തുള്ളി കണ്ണൂരാണോ???
    ഗ്രാമപോസ്റ്റ് ഞാന്‍ വായിച്ചു, കുറച്ചൂടേ വലുതാക്കാമായിരുന്നെന്ന് തോന്നി.

    @പ്രയാണ്‍
    ആ ‍‍അഭിപ്രായം ഞാന്‍ കണക്കിലെടുക്കുന്നു :)
    ഫോട്ടോസ് എടുക്കാനൊന്നും അറീല്ല, അതാ അവ ചെറുതാക്കി പോസ്റ്റിയത്. വലുതാക്കി പോസ്റ്റുന്നുണ്ട്-അഭിപ്രായം കണക്കിലെടുത്തു കൊണ്ട് :) അറീക്കാം കേട്ടൊ.

    @മഞ്ഞുതുള്ളി (priyadharsini)
    സോറി പ്രിയ, നൊസ്റ്റാള്‍ജിക്ക് ആക്കിയതില്‍ :(, ഹിഹിഹി :)

    ReplyDelete
  74. കവിത, ചിത്രങ്ങള്‍, കഥ പറച്ചില്‍ കൊള്ളാം ഒരു പുതിയ രചനാ അനുഭവം.

    ReplyDelete
  75. @ശ്രീ
    പച്ചപ്പിഷ്ടോല്ലാത്തവരാരുണ്ട് അല്ലെ? സന്തോഷം.

    @elayoden
    ഈ പച്ചപ്പ് നാട്ടില്‍ നിറയെ ഉണ്ട്, വേനല്‍ക്കാലത്ത് കാണാന്‍ ദുഷ്കരമാണ്, അച്ഛനോട് പറയാം കേട്ടൊ! ചെലപ്പൊ അന്തം വിടാനും വേറെവ്ടേം പോണ്ട!ഹി ഹിഹി..)

    @കുഞ്ഞൂസ് (Kunjuss)
    മനം കുളിര്‍പ്പിച്ചൂന്ന് അറിഞ്ഞേല്‍ സന്തോഷം കുഞ്ഞൂസേ..

    @നിരക്ഷരൻ
    പോസ്റ്റ് ഹരമുണ്ടാക്കിയെന്നറിഞ്ഞേല്‍ സന്തോഷം, നാട് കണ്ണൂരാണ് കേട്ടൊ :)

    @hafeez
    സത്യം, പാലക്കാട് കൊതിപ്പിക്കുന്ന സ്ഥലം തന്നെ, ഗൃഹാതുര ഉണര്‍ത്താന്‍ സാധിച്ചേല് സന്തോഷം :)

    @ajith
    ഓടൊക്കോ വേഗം നാട്ടിലേക്ക്, ഹെ ഹെ ഹേ.. :)

    @മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    സന്തോഷായി കേട്ടൊ :)

    @വീ കെ
    നാടിനെ ഓര്‍മ്മപ്പെടുത്താന്‍ പറ്റിയെന്നറിഞ്ഞേല്‍ സന്തോഷം :)

    @ente lokam
    ആ പറഞ്ഞത് 100% സത്യം.
    എക്സ്പ്രാവാസിനീടെ കുളം പറഞ്ഞ കഥ കണ്ടില്ലാട്ടൊ, നോക്കാം

    ReplyDelete
  76. @ഫെമിന ഫറൂഖ്
    ഹെ ഹെ ഹേ.. കമന്റ് ചിരിപ്പിക്കേം ചിന്തിപ്പിക്കേം ചെയ്തൂട്ടാ, അമ്മയല്ല, അമ്മമ്മയാ, അമ്മയുടെ അമ്മ, അമ്മൂമ്മ :) ക്ടാവിന്റെ കാര്യം സത്യാവാന്‍ സാധ്യത്യുണ്ട് ;)

    @Pony Boy
    പറ്റൂന്ന് തോന്നണില്ല, ദിനേശ് ബീഡിക്കൊക്കെ എന്താ വെല, അച്ഛന്‍ പറേണ കേക്കാം, വെല കൂട്യോണ്ട് അച്ഛനിപ്പൊ സിഗരറ്റിലേക്ക് മാറി പോലും!!

    @shinod
    വിശദകമന്റിന്ന് നന്ദി കേട്ടൊ, സത്യത്തില്‍ സാഹിത്യഭാഷേല്‍ എഴുതാനൊന്നും തുനിഞ്ഞതല്ല, അതൊനൊട്ടാവേം ഇല്ലാ, ചിലപ്പോഴൊക്കെ ചില ചിത്രങ്ങള്‍, കവിതകള്‍ - എന്നെക്കൊണ്ട് വരികള്‍ കുത്തിക്കുറിപ്പിക്കും.

    നിര്‍ദ്ദേശം വിമര്‍ശനപരമായ് സ്വീകരിച്ചിരിക്കുന്നു, നന്ദി..
    പിന്നെ, ഓര്‍മ്മകള്‍ പിന്നോട്ട് പോയെന്നറിഞ്ഞതില്‍ സന്തോഷം :)

    @രമേശ്‌അരൂര്‍
    വരവില്‍ സന്തോഷം :)

    @സ്വപ്നസഖി
    വരവില്‍ സന്തോഷം :), മനം കുളിര്‍പ്പിച്ചെന്നറിഞ്ഞതിലും.

    @Vayady
    ഈ പോസ്റ്റ് നാടിനെപ്പറ്റിയുള്ള ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടോയതില്‍ സന്തോഷം, നാട്ടിലേക്ക് അവധിദിനത്തിനായ് പോകുന്നെന്നറിഞ്ഞതിലും. നാടിനെപുണര്‍ന്ന് അവയൊരാഘോഷമാക്കൂ ട്ടൊ.

    @ശ്രീനാഥന്‍
    ആ പറഞ്ഞത് എത്രയോ ശരിയാണ് മാഷെ.

    @SAJAN S
    ഇഷ്ടായെന്നറിഞ്ഞേല്‍ സന്തോഷം:)

    @പ്രഭന്‍ ക്യഷ്ണന്‍
    വിമര്‍ശനം സ്വീകരിച്ചുകൊണ്ട് തന്നെ, ഇത്ര്യൊക്കെ എഴുതിപിടിപ്പിച്ചേന്റെ പാട്, എന്നാലും ശ്രദ്ധിക്കാം കേട്ടൊ. നന്ദി..

    @pushpamgad
    വരവില്‍ സന്തോഷം കേട്ടൊ.

    ReplyDelete
  77. @appachanozhakkal
    നിസ്സംശം സത്യം :)

    @krishnakumar513
    വരവില്‍ സന്തോഷം :)

    @nirrav
    വരവില്‍ സന്തോഷം :)

    @ബോറന്‍
    ഹെ ഹെ ഹേ, ഓടിക്കോ എന്നാപ്പിന്നെ നാട്ടിലേക്ക്! ചിത്രം വലുതാക്കുന്നുണ്ട്, അറീക്കാം, (ഓ : ടോ :- കണ്ണൂരാണെന്നറ്യാം ട്ടാ, ഹിഹിഹി)

    @ആറങ്ങോട്ടുകര മുഹമ്മദ്‌
    ശരിയാണ്, പലരുടേയും ഫോട്ടോ ബ്ലോഗിലൂടെ പോകുമ്പോള്‍ തോന്നാറുണ്ട്.

    @Echmukutty
    :) അമ്മമ്മോട് പറേണ്ണ്ട്.

    @ismail chemmad
    എക്സ്പ്രസ്സ്, സന്തോഷം

    @സുലേഖ
    കൂടെ നടന്നതിലും ഇഷ്ടായതിലും സന്തോഷം..

    @MyDreams
    പോകണം, നല്ല വിരുന്ന് നമുക്കും നല്‍കണം പോയ് വന്നാല്‍. അമ്മമ്മ, അമ്മൂമ്മ, എന്റെ അമ്മയുടെ അമ്മയാണത്.

    @chithrangada
    :)) കൊതിപ്പിച്ചതില്‍ സന്തോഷായീട്ടാ..

    ReplyDelete
  78. @വര്‍ഷിണി
    പരിഭവങ്ങള്‍ തീരുമൊരിക്കല്‍, ഞാന്‍ പോയപോലെ പോയ് എല്ലാം ആസ്വദിക്കുമ്പോള്‍. നാലുചുവരുകള്‍ തനെ എന്നെയും ഇവിടെത്തിച്ചത്, അതില്‍ പലരോടും നന്ദി, പിന്നെ ഇവിടെ നല്ല വാക്കുകളാല്‍ സ്വികരിച്ച നിങ്ങളെയൊന്നും മറക്കില്ലാ..

    ഇഷ്ടപ്പെട്ടതില്‍ സന്തോഷമായി..

    @പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല )
    വീട്ടിലായിരുന്നപ്പോളും ഈ സൂക്കേട് ഉണ്ടാരുന്നു, ദിവസവും, ഓരോ മാറ്റങ്ങളും ശ്രദ്ധിക്കും, പിന്നെ ഓര്‍ക്കും.

    @ചെറുവാടി
    കൊതിപ്പിച്ചെന്നറിഞ്ഞേല്‍ സന്തോഷം, ഫോട്ടോ വലുതാക്കിയാല്‍ പോസ്റ്റ് നീളം കൂടുമെന്ന് തോന്നി, അതാ :(

    @Vishnupriya.A.R
    കണ്ണൂര് വന്നിരുന്നോ? അതെപ്പോ??

    @ManzoorAluvila
    കൂടെ വന്നതില്‍ സന്തോഷം, സലാം പറയാം ട്ടൊ :)

    @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
    നന്ദി പ്രകൃതിക്ക്, ഈ കാഴ്ചകള്‍ ഒരുക്കിയ അവള്‍ക്ക് മാത്രം, വന്നതില്‍ സന്തോഷം :)

    @റോസാപ്പൂക്കള്‍
    ഇഷ്ടായതില് സന്തോഷം :)

    @khader patteppadam & Jishad Cronic
    അതിലിത്തിരി സന്തോഷം, ഫോണ്‍കേമറയിലാ എടുത്തേ.

    @Shukoor
    നാട്ടിലേക്ക് ഓടാന്‍ തയ്യാറായിക്കോ :)

    ReplyDelete
  79. @മുകിൽ
    ഹിഹിഹിഹി..ഷോറീ‍ീ..
    പലരുടേം ഫോട്ടോ ബ്ലോഗ് കാണുമ്പോ എനിക്കും ഇതെന്നെ തോന്നും, അസൂയേം ;))

    @ramanika
    ഇഷ്ടായതില്‍ സന്തോഷം :)

    @ജുവൈരിയ സലാം
    വരവില്‍ സന്തോഷം :)

    @കുസുമം ആര്‍ പുന്നപ്ര
    :) കഥ വഴങ്ങാന്‍ പാടാണ്, നന്ദി കേട്ടൊ അതിലെ നിര്‍ദ്ദേശത്തിന്ന്‍

    @ജയിംസ് സണ്ണി പാറ്റൂര്‍
    സത്യം :) വരികള്‍ക്ക് നന്ദി

    @salam pottengal
    ഇഷ്ടപ്പെട്ടതില്‍ സന്തോഷം, വിശദാഭിപ്രായത്തിന്ന് നന്ദിയും. ബ്ലോഗുലകത്തിലെ പല ചിത്രങ്ങളും വരികള്‍ കുത്തിക്കുറിപ്പിക്കാന്‍ തോന്നിപ്പിക്കാറുണ്ട്!

    @zephyr zia & ഉമേഷ്‌ പിലിക്കൊട്
    വരവില്‍ സന്തോഷം :)

    @തെച്ചിക്കോടന്‍
    കൊതിപ്പിച്ചേന്നറിഞ്ഞേല്‍ സന്തോഷം :)

    @lekshmi. lachu
    ;) നല്ല തൊടികള്‍ കാത്ത് വെക്കണു അല്ലെ?
    ഇത് ഈ കഴിഞ്ഞ ഓണം തന്നെ, 2010 ലേത്.

    ReplyDelete
  80. @നന്ദു | naNdu | നന്ദു
    വരവില്‍ നന്ദി ട്ടൊ, ഇനി അടുത്ത വര്‍ഷത്തെ വിഷു കൂടിയാലോന്ന് തോന്നുന്നുണ്ട്.

    @Bijli
    സന്തോഷം കേട്ടൊ. :)

    @ഇസ്മായില്‍ കുറുമ്പടി (തണല്‍) & കൂതറHashimܓ
    വരവില്‍ സന്തോഷം

    @jyo
    തറവാട് മിക്കവാറും എല്ലാര്‍ക്കും സുന്ദരസ്മരണ തന്നെ അല്ലെ?

    @ശാന്ത കാവുമ്പായി
    ഇഷ്ടമായതില്‍ സന്തോഷം റ്റീച്ചറേ..

    @siya
    ഹൃദ്യമായതില്‍ സന്തോഷം കേട്ടൊ, യാത്രകള്‍ നാട്ടിലെക്ക് മാത്രെ ഉള്ളു, അപ്പൊ പോസ്റ്റുകള്‍ പ്രതീക്ഷിക്കാനില്ല. സിയേടെ ബ്ലോഗിലെ യാത്രാവിവരണങ്ങള്‍ കൊതിപ്പിക്കാറുണ്ട് ഒരുപാട്!

    @mayflowers
    ആശംസകള്‍ക്ക് നന്ദി :) തിരിച്ചും നേരുന്നു കേട്ടൊ

    @യൂസുഫ്പ
    സന്തോഷം :)

    ReplyDelete
  81. @Anju Aneesh & Sureshkumar Punjhayil
    വരവില്‍ സന്തോഷം :)

    @താന്തോന്നി/Thanthonni
    ഹിഹിഹി :) നാട്ടിലേക്ക് പോയ് ആസ്വദിക്കൂ.. നല്ല ഒരു പോസ്റ്റ് പ്രതീക്ഷിക്കാം അല്ലെ?

    @ഭാനു കളരിക്കല്‍
    ആ അഭിപ്രായത്തില്‍ വളരെ സന്തോഷം :)

    @jayarajmurukkumpuzha & ഹാക്കര്‍
    വരവിലും ഇഷ്റ്റമായതിലും സന്തോഷം :)

    ReplyDelete
  82. വായിച്ചു, കുറേ ഓർമ്മകൾ മനസ്സിൽ ഓടിയെത്തി...

    ReplyDelete
  83. നിശാസുരഭി ....എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്, നല്ല വായന

    ReplyDelete
  84. മനോഹരമാണ് പോസ്റ്റ്,ഇവിടെ എത്തിപ്പെടാൻ അല്പം വൈകിപ്പോയി.
    ചിത്രങ്ങൾ മനോഹരം.

    ReplyDelete
  85. ചിത്രങ്ങൾ സുന്ദരം. പശുക്കുട്ടിയെ നന്നായി ഇഷ്ട്ടമായി. വിവരണം നന്നായി.

    ReplyDelete
  86. നല്ല ചിത്രങ്ങള്‍..........!!
    നല്ല അനുഭവങ്ങള്‍....!!
    നല്ല ചിന്തകള്‍..!!
    വരികള്‍ വായിക്കുമ്പോള്‍ കിട്ടുന്നൊരു സുഖം.......!!
    അനുഭവിച്ചു..ആസ്വദിച്ചു.......!!!

    ReplyDelete
  87. ഇവിടെയെത്താന്‍ ഒരുപാട് വയ്കി.
    നിശാസുരഭി അവിടെയെത്താനും,അങ്ങിനെ ഞാന്‍ ഇവിടെയെത്താനും കാരണക്കാരനായ "എന്‍റെലോകത്തിന്" ഒരു വല്ല്യ നന്ദി പറയട്ടെ..

    പിന്നെ ഈ അവസാനൊടൂന് എന്താപ്പോ പറയ?!
    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു,ചിത്രങ്ങളും എഴുത്തും ഒക്കെ.
    ഇനി ഇടയ്ക്കിടെ വന്നുനോക്കിക്കൊള്ളാം.

    ReplyDelete
  88. ഒക്കെ ഛിത്രങ്ങളും ഓർമ്മക്കുറിപ്പുമൊക്കെ ആക്കിവയ്ക്കുന്നത് നന്ന്. കാലം ഒരുപാട് ചെല്ലുന്നതിനു മുന്നെ ഒക്കെയും വംശനാശം വന്നിട്ടുണ്ടാവും. എന്തിണ്ടാവും നമ്മുടെ നാട്ടിൽ നമ്മുടേതെന്ന് പറയാൻ? നാം നമ്മുടേതാക്കാൻ ചിലതിനു പിന്നാലെ തകർത്തോടുമ്പോൾ എല്ലാം ചവുട്ടി മെതിക്കപ്പെടും.

    ചിത്രങ്ങൾ അതിന്റെ ഭംഗിയേക്കാൾ നമ്മുടെ ഉള്ളിൽ ഉണ്ടാക്കുന്ന ഒരു സംസ്കൃതി ഉണ്ട്. അതാണ് വലുത്. നാളെ കേരളം ഒരു നഗരം മാത്രമായി തീരുംപ്പോൾ ഓർക്കാൻ ഇതൊക്കെയേ ഉണ്ടാവൂ. ബ്ലോഗിന്റെ ഒരു നന്മയും അതാണ്.

    ReplyDelete
  89. എന്തു പറയാനാ സുരഭീ; നെഞ്ചിലൊരു മഞ്ഞു തുളി വീഴ്ത്തിത്തന്നു ഇീ പോസ്റ്റ്‌. നന്ദിയുണ്ട്‌ കേട്ടോ അതിന്‌. ആ മഞ്ഞു തുള്ളിയുടെ തണുപ്പില്‍ ഇന്നെനിക്ക്‌ സുഖമായിട്ടുറങ്ങാം. ഒറിജിനല്‍ പൂക്കള്‍ കൊണ്ട്‌ ഇപ്പോള്‍ ഇത്രേം വലിയ അത്തക്കളമൊക്കെ ഇടാനാവുമോ? അപ്പോള്‍ നമ്മുടെ കേരളം കേട്ട അത്രയും മരുഭൂമിയായിട്ടില്ല അല്ലെ? ആ ക്ടാവിന്‌ ഞാനൊരു കണ്ണു വച്ചിട്ടുണ്ട്‌ കേട്ടോ. പേടിക്കേണ്ട.. എണ്റ്റേത്‌ കരിങ്കണ്ണല്ല. സത്യം.

    ReplyDelete
  90. വായിച്ചു .ഗംഭീരം .. ഞാന്‍ തുടങ്ങിയിട്ടേ ഉള്ളു.. കണ്ടത്തില്‍ വച്ച് മനസ്സ് കുളിര്പിക്കുന്ന ഒന്ന് ...നന്നായിട്ടുണ്ട് .. ആശംസകള്‍ ..

    ReplyDelete
  91. വിവരണം അതിമനോഹരം. ജീവിതവീഥിയിലെ ഒരു വർഷം കൂടി കൊഴിഞ്ഞ് പോകുമ്പോൾ ഇങ്ങനെയുള്ള ഗൃഹാതുരത്വം ഫീൽ ചെയ്യിക്കുന്ന എഴുത്തുകൾ വായിക്കുന്നത് ഒരു അഭൌമമായ അനുഭൂതി ഉണ്ടാക്കുന്നു(സത്യം പറഞ്ഞാൽ പേടിയാണ്).. എഴുത്ത് ഗംഭീരമായിരുന്നു. ഈ വർഷവും വരും വർഷങ്ങളിലും ഇതു പോലെയുള്ള ക്ലാസിക് രചനകൾ ഇനിയുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു!! ജയ് ഹിന്ദ്

    ReplyDelete
  92. ചിത്രങ്ങളും വിവരണങ്ങളും മനസ്സില്‍ ഗൃഹാതുരത്വമുണര്‍ത്തി. വിദേശത്തു കഴിയുന്ന എനിക്ക് നാട്ടിലെ ഓരോ കാഴ്ചകളും വലിയ നഷ്ട ബോധമാണ് ഉണ്ടാക്കുന്നത്‌. ഓരോ ദൃശ്യങ്ങളും മനസ്സില്‍ ഒരു കുളിര്‍ കാറ്റിന്റെ സുഖം തരുന്നു.

    ReplyDelete
  93. ഹൃദ്യമായ അവതരണം. യാത്രയുടെ ഇരമ്പത്തിലേക്കു വായനക്കാരെ പിടിച്ചു വലിക്കുന്നതുപോലെ. ഇനിയും വാര്‍ന്നു വീഴട്ടെ ആ തൂലികയില്‍ ഇനിയുമേറെ കാഴ്ചകള്‍.

    ReplyDelete
  94. ഗൃഹാതുരത്വം...
    മനോഹരമായ ഓര്‍മ്മകളും....

    നല്ല ആഖ്യാനരീതി..
    ഹൃദയം നിറഞ്ഞ ആശംസകളോടെ....

    ReplyDelete
  95. ലളിതമായി അവതരിപ്പിച്ചു, നിഷ്കളങ്കമായ സൗന്ദര്യബോധത്താലും..ആശംസകൾ

    പിന്നെ 'കടവാവൽ' എന്ന പ്രയോഗം തെറ്റാണെന്നാണ്‌ എനിക്ക് തോന്നുന്നത്, കടവാതിൽ എന്നാണ്‌ പ്രയോഗിക്കേണ്ടത്, ചെറിയ വവ്വാലിനെ സൂചിപ്പിക്കാൻ നരിച്ചീറുകൾ
    എന്നും പറയാറുണ്ട്...
    ഒരു സംശയം മാത്രമാണ്‌ അറിവുള്ളവർ തിരുത്തട്ടെ,

    ReplyDelete
  96. നാട്ടിന്‍ പുറത്തീന്റെ ലാളിത്യം
    നിറഞ്ഞ കാഴ്ചകള്‍ ഒരു മടക്കയാത്രയിലൂടെ
    നേരിട്ട് അനുഭവേദ്യമാക്കുന്ന തരത്തില്‍ അവതരിപ്പിച്ചു

    ReplyDelete
  97. @അന്ന്യൻ
    സന്തോഷം :)

    @Sapna Anu B.George
    :)

    @moideen angadimugar
    വൈകീട്ടൊന്നൂല്ലാന്നെ :)

    @sreee
    ഇഷ്ടായതില്‍ സന്തോഷം കേട്ടൊ

    @ചങ്കരന്‍
    :)

    @മനു കുന്നത്ത്
    സന്തോഷായി!

    @~ex-pravasini*
    വൈകീട്ടൊന്നും ഇല്ലാന്നെ :)

    @എന്‍.ബി.സുരേഷ്
    സത്യമാണ്, എന്തൊക്കെയോ കാലത്തിന്റെ പിറകിലേക്കോടി മറഞ്ഞു, ഇനി വരാത്തവണ്ണം..

    @ആസാദ്
    മഞ്ഞു തുളി വീഴ്ത്തി എന്നതില്‍ സന്തോഷം :)
    കരിങ്കണ്ണല്ലെന്ന് ഞാനങ്ങ് വിശ്വസിച്ചു കേട്ടൊ!

    @ചിതല്‍ മനുഷ്യന്‍
    സന്തോഷം :)

    ReplyDelete
  98. @ഹാപ്പി ബാച്ചിലേഴ്സ്
    ഉവ്വ് ...വ്വ് :) സാഹിത്യമൊക്കെ വരുന്നുണ്ട്, വിടാതെ പിടിച്ചോ ;)

    @Akbar
    @വെറുതെ ഒരില
    @Joy Palakkal ജോയ്‌ പാലക്കല്‍
    @V P Gangadharan, Sydney
    @the man to walk with
    ഇഷ്ടായതില്‍ സന്തോഷം കേട്ടൊ

    @Ranjith chemmad
    ശരിയാണ്, എഴുതുമ്പോള്‍ എനിക്ക് തോന്നിയിരുന്നു. നന്ദി, ചൂണ്ടിക്കാണിച്ചതില്‍.

    @സുജിത് കയ്യൂര്‍
    @jayarajmurukkumpuzha
    @@Muneer N.P
    :)




    @

    ReplyDelete
  99. ആദ്യമായ് വന്നവര്‍ക്ക് സ്വാഗതമോതുന്നു, വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കട്ടെ..

    ReplyDelete
  100. @Vp Ahmed
    നന്ദി, ഒപ്പം ഇവിടേക്ക് സ്വാഗതവും,

    ReplyDelete
  101. പുറപ്പെട്ടു പോവുന്നവന്റെ നോവാകുന്നു നാടിനോടുള്ള സ്നേഹമായി മാറുന്നത്.
    ചിത്രങ്ങള്‍ നന്നായി.
    ആശംസകള്‍

    ReplyDelete
  102. @പാണന്‍
    വരവിലും ആസ്വാദനത്തിലും സന്തോഷം :)

    ReplyDelete
  103. നാഗരിഗതയുടെ ആരവങ്ങളിലലിഞ്ഞു....
    പ്രവാസത്തിന്‍റെ...ഏകാന്തതയില്‍...ഇത് വായിച്ചപ്പോള്‍...മനസ്സും,ഓര്‍മ്മകളും...അറിയാതെ...ഗ്രിഹാതുരത്വത്തില്‍..അലിഞ്ഞു..പോയ്‌...
    നന്ദി...നിശാ...സുരഭീ,,
    ബ്ലോഗ്ഗെഴുത്തിലും...വായനയിലും...തുടക്കക്കാരന്‍ ആയ എനിക്ക്...മനസ്സ്...നിറഞ്ഞു...ട്ടോ...

    ReplyDelete
  104. i am a visitor of u r profile ..... but when i read this story, i feel it.its really touching one.....i feel the nostalgia of my child hood....good one ..keep it up...

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...