01 January 2011

ഇരകള്‍“നിനക്കിതിന്റെ ആഴം അളന്ന് നോക്കാമോ?”

സൂയിസൈഡ് പോയിന്റില്‍ അവനോടൊപ്പം നില്‍ക്കുമ്പോള്‍ ഞാനെന്റെ കണ്ണുകളോടാണ്
ആ ചോദ്യം എറിഞ്ഞത്.

“ശരി, നോക്കാം”

പക്ഷെ -

ഒരിമവെട്ടലിന്റെ വേഗത്തിനേക്കാള്‍, കണ്ണുകള്‍ പറഞ്ഞത് ഞാനറിഞ്ഞതിനും മുമ്പേ,
എന്നെ ആഴത്തിലേക്കെറിഞ്ഞത് ആരായിരുന്നു..

കണ്ണുകള്‍ക്ക് മുമ്പേ ചോദ്യത്തിനുത്തരം തേടാനാഗ്രഹിച്ചത് ആരായിരുന്നു..?

--------------------------------------------------------------------------------------------------
സമര്‍പ്പണം : സമൂഹത്തിലെ, കുതികാല്‍ വെട്ടിമാറ്റപ്പെട്ട-ബലിയാടാക്കപ്പെട്ട ഇരകള്‍ക്ക്.
--------------------------------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.
** *** **

94 comments:

 1. കുതികാൽ വെട്ടിമാറ്റപ്പെട്ട ഇരകൾ നവസമൂഹത്തിൽ മാത്രമല്ല ഉണ്ടായിരുന്നതെന്ന അഭിപ്രായത്തോടെ.................

  ReplyDelete
 2. എനിക്ക് പേടിയായി :)
  കുഞ്ഞു കഥയില്‍ നല്ല കാമ്പ് ഉണ്ട്.
  ആശംസകള്‍

  ReplyDelete
 3. ഒരു വല്ലാത്ത ഫീല്‍ തന്നു ഈ കുഞ്ഞു കഥ

  പുതുവത്സരാശംസകള്‍

  ReplyDelete
 4. കുഞ്ഞി കഥയില്‍ വലിയ കാര്യം

  ReplyDelete
 5. കുഞ്ഞുകഥയിലൂടെ പറഞ്ഞത് കുഞ്ഞുകാര്യമൊന്നും അല്ല.
  പുതുവതസരാശംസകൾ..

  ReplyDelete
 6. ഹൌ..!! കഥ ഒരുപാട് ആഴത്തില്‍ പറഞ്ഞു.നന്നായിരിക്കുന്നു.

  ReplyDelete
 7. അതെ കഥയില്‍ കാര്യമുണ്ട് വലിയ കാര്യം ....

  ReplyDelete
 8. ഇതു കുഞ്ഞു കഥയല്ല.. വല്യ കഥയാ..ആഴത്തില്‍ ചിന്തിക്കാന്‍...
  പുതുവത്സരാശംസകള്‍..

  ReplyDelete
 9. ഹെയ്.. സത്യമായും ഞാനല്ല.. അല്പമേ ഉള്ളൂ എങ്കിലും ഒട്ടേറെ പറഞ്ഞു.
  പുതുവത്സരാശംസകള്‍

  ReplyDelete
 10. ആ വീഴ്ചയുടെ ഞെട്ടലും കിടുക്കവും വായനക്കരനെയും കുലുക്കി. ഒരു edge ഇല്‍ നിന്നാണ് വായന തുടങ്ങിയത്. ആലോചിക്കാന്‍ സമയം കിട്ടിയില്ല. പിന്നെ ഞാന്‍ അതി താഴചയിലെ പ്രതലത്തില്‍ ജീവനറ്റു കിടന്നു. പറന്നു പൊങ്ങിയ എന്റെ ആത്മാവ് ഈ കമന്റ് എഴുതുന്നു.

  ReplyDelete
 11. വായിച്ചു കഴിയുമ്പോള്‍ മനസ്സിലേക്കൊരു ഭീകരത കടന്നു വരുന്നു... കുഞ്ഞുകഥ ആണെങ്കിലും ചിന്തിപ്പിക്കുന്നതു

  ReplyDelete
 12. ആഴങ്ങളിലെങ്ങോ ഒരു
  നൊമ്പര പാടു വീഴ്ത്തി
  ഹൃദയത്തിലെ തിരിനാളത്തി൯
  തിരി നീട്ടി അക്ഷരങ്ങളുടെ
  മായിക നടനം.......
  ഞാ൯ കാണുകയായിരുന്നു,
  നാദങ്ങളായ് നീ പെയ്യുന്നത്.

  ReplyDelete
 13. കഥ എന്ന അടികുറിപ്പ് വേണ്ട കവിതയിലെകധികം ദൂരമില്ല നനായി നല്ലിഷ്ടായി

  ReplyDelete
 14. മോഹിപ്പിച്ചു കൊല്ലല്‍ !!! ഇരകള്‍ എന്നും വേട്ടയാടപ്പെടുന്നത് അങ്ങനെ ആണല്ലോ. നന്നായി സുരഭി.

  ReplyDelete
 15. ചിന്തിക്കാന്‍ പോലും അവസരം കൊടുക്കാതെ ഇരകളെ വെട്ടിവീഴ്ത്ത്തലാണല്ലോ നല്ല ഇര പിടുത്തക്കാര്‍ ചെയ്യുന്നത്,ഇന്നലെയും ഇന്നും നാളെയും എപ്പോഴും..
  പുതുവല്‍സരാശംസകള്‍.

  ReplyDelete
 16. ഞാന്‍ അല്ല ..എനിക്കുറപ്പാ..
  കൊച്ചു കഥ നന്നായിരിക്കുന്നു

  ReplyDelete
 17. ഇര പിടിക്കുന്നവരെ നമുക്ക് തിരുത്താനാകില്ല. അപ്പോള്‍ സ്വയം ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അതേ ഇതിനൊരു മാര്‍ഗമുള്ളു. അസ്സലായി.

  ReplyDelete
 18. നഞ്ഞെന്തിനു നാനാഴി?
  കഥ കുഞ്ഞാണെങ്കിലും, നല്ല കഴമ്പുണ്ട്.
  അഭിനന്ദനങ്ങള്‍!

  ReplyDelete
 19. ചിന്തിക്കാന്‍ അവസരം പോലും തരാതെ രക്ഷപെടാന്‍ പഴുതുകള്‍
  അടച്ചു കാത്തിരുന്നു അവര്‍.ഇന്നലെയും ഇന്നും..നാളെയും അത്
  തന്നെ..കഥയുടെയും കവിതയുടെയും സാമീപ്യം തന്നു..അഭിനന്ദനങ്ങള്‍.

  ReplyDelete
 20. നന്നായിരിക്കുന്നു, നിശാസുരഭി.

  സ്നേഹത്തോടെ, പുതുവത്സരാശംസകളോടെ...

  ReplyDelete
 21. ഉത്തരം എഴുതിയ ആൾ തന്നെ തന്നുവല്ലോ.
  നന്നായിരിക്കുന്നു.

  ReplyDelete
 22. കൊല്ലം തുടങ്ങിയപ്പോഴേക്കും പേടിപ്പിച്ചു കളഞ്ഞല്ലോ!, കഥാപാത്രങ്ങളോട് പറയുക, കണ്ട അവന്മാരുടെ കൂടെ ഇതു പോലുല്ലിടങ്ങളിൽ പോയി നിൽക്കരുതെന്ന്! അവരെടുത്തെറിഞ്ഞി ല്ലെങ്കിൽ തന്നെ, പെരുമ്പടവം ശൈലിയിൽ അവൾ അവളെ എറിഞ്ഞു എന്നെഴുതേണ്ടി വരും. ചെറുകഥ നന്നായി, ഷാർപ്പ്!

  ReplyDelete
 23. ഞാനായിരിക്കാന്‍ സാധ്യതയില്ല....എനിക്കങ്ങോട്ട് പോവാന്‍ തന്നെ പേടിയാ....

  ReplyDelete
 24. അതാണ് .മിടുക്കന്മാര്‍ കടന്നു ചിന്തിക്കുന്നു.ഇരകള്‍ എല്ലാ കാലത്തും ഇരകള്‍ തന്നെയാണ് .വേട്ടകാരന്റെ മുഖമേ മാറുന്നുള്ളൂ

  ReplyDelete
 25. ഹോ വല്ലാത്തൊരു കഥ
  കുഞ്ഞനാണെങ്കിലും വീറും വാശിയുമുണ്ട്
  അകത്തു നല്ല കാമ്പും

  ReplyDelete
 26. സുരഭി കണ്ണൂര്‍ ആണെന്ന് ഇപ്പോഴാ അറിഞ്ഞേ, കണ്ണൂരില്‍ എവിടയാ ??????????

  ReplyDelete
 27. നീ.സു .ഇതെന്തും ഭാവിച്ചാ ?
  ഒരു തമാശ കഥ ഓര്മ വന്നു ..
  കപ്പലില്‍ നിന്ന് കടലില്‍ വീണ ഒരാളെ രക്ഷിച്ചതിന് അവാര്‍ഡു കിട്ടിയ സഹയാത്രികന്‍ അനുമോദന യോഗത്തില്‍ മറുപടി പ്രസംഗം നടത്തുമ്പോള്‍ ചോദിച്ചത് : : "എന്നാലും ഈ കപ്പലില്‍ ഇത്രയധികം പെരുണ്ടായിരുന്നുട്ടും എന്നെ മാത്രം കടലിലേക്ക്‌ തള്ളിയിട്ടത്‌ ആരാണെന്ന് മനസിലായില്ലല്ലോ " എന്നാണു ..!!

  ReplyDelete
 28. ശ്വാസം നിലച്ചതുപോലെ, ഒരു നിമിഷം.
  ഇനി ഇങ്ങനെയൊന്നും എഴുതണ്ടാ ട്ടോ സുരഭീ
  :(

  ReplyDelete
 29. ഡിങ്കാ!!!!!!!
  ഡിങ്കൻ പറന്നുവരുന്നു രക്ഷിക്കുന്നു
  ശുഭം.......

  ReplyDelete
 30. പുതു വര്‍ഷാദ്യം തന്നെ അഗാധമായൊരു ഞെട്ടല്‍

  ReplyDelete
 31. ഹോ... എന്തായാലും ഞാനല്ല, ഞാന്‍ ആ ടൈപ്പ് അല്ല.....ഹഹ ... :)

  ReplyDelete
 32. നല്ല കഥ.

  നന്മകൾ!

  2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

  പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

  വിവരങ്ങൾക്ക്
  http://jayanevoor1.blogspot.com/

  ReplyDelete
 33. സൂയിസൈഡ് പോയിന്റി ന്റെ ആഴം അളന്നു, ഞാനും ..

  ആ താഴ്ചയിലേക്ക് ഞങ്ങളെ കൂടെ കൊണ്ട് പോയി...

  പുതു വത്സരാശംസകള്‍... :)

  ReplyDelete
 34. ജോലിസംബന്ധമായി വളരെ ഉയരത്തില്‍ പലപ്പോഴും കയറും. താഴേയ്ക്ക് നോക്കുമ്പോള്‍ അവ്യക്തമായ ഒരു മാടിവിളി കേള്‍ക്കും. ആഴങ്ങള്‍ക്ക് ഒരു ആകര്‍ഷണീയത ഉണ്ടെന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.... പിന്നെ ഭയപ്പാടോടെ പുറകോട്ട്...

  ഇനിയിപ്പോ അങ്ങനെ നില്‍ക്കുമ്പോള്‍ സൂക്ഷിക്കണം അല്ലെ? ആരെങ്കിലും പിടിച്ച് തള്ളിയാലോ?

  ReplyDelete
 35. സ്നേഹത്തിന്റെ തൂവലുകൾ വിരലിൽ പതിച്ച്
  നമ്മൊടൊപ്പം നറ്റക്കുന്നത്
  ശത്രുവല്ല
  ഹൃദയം നാം സൂക്ഷിക്കുവാൻ കൊടുത്തവൻ തന്നെയാവും.

  അവനല്ലേ അറിയൂ നമ്മുടെ ദുർബ്ബലതകൾ...

  ReplyDelete
 36. ഒരുപക്ഷെ അതു അവനായിരിക്കാം.......
  very nice...

  ReplyDelete
 37. ആഴങ്ങള്‍ അളന്ന് വാക്കുകള്‍...

  ReplyDelete
 38. പേടിപ്പിക്കാണല്ലേ ?

  ReplyDelete
 39. നിശാസുരഭി .... കുഞ്ഞുകഥ , പക്ഷെ വലിയ കഥ ....
  നന്നായീന് കേട്ടോ ...
  ഓള് തന്നെ തുള്ളീറ്റ് ഞമ്മള പറേല്ലേ.....
  ആശംസകള്‍ !!!!

  ReplyDelete
 40. വായനക്കാര്‍ക്കെല്ലാം ആദ്യം ഊഷ്മളവും ഐശ്വര്യപൂര്‍ണ്ണവുമായ പുതുവത്സരം നേരുന്നു..

  @ജയിംസ് സണ്ണി പാറ്റൂര്‍
  ചിരീലൊതുക്കി അല്ലെ?

  @ismail chemmad
  ആരാന്നറിയാന്‍ സീ ബീ ഐ ക്ക് കൊടുത്തിട്ടുണ്ട്!! ഹിഹിഹി

  @Echmukutty
  ക്ഷമിക്ക, ഞാനത് തിരുത്തുകയാണ്, അല്ല തിരുത്തി!
  തിരിച്ചറിവുണ്ടാക്കിയേന് സ്പെഷ്യല്‍ നന്ദി ട്ടാ

  @ചെറുവാടി
  പേടി വേണ്ട, കാമ്പ് കണ്ടെങ്കില്‍ സന്തോഷം :)

  @ഉമേഷ്‌ പിലിക്കൊട്
  ഫീലുണ്ടാക്കിയെന്നറിഞ്ഞതില്‍ സന്തോഷംണ്ടേ.
  പുതുവത്സരം തിരിച്ചുമേകുന്നു

  @jazmikkutty
  :) [jazmikkuttyടെ ബ്ലോഗ് എനിക്ക് ഓപ്പണാവണില്ലല്ലോ, എന്താണാവോ??]

  @അനീസ
  വലിയ കാര്യമുണ്ടെന്ന് കണ്ടതില്‍ സന്തോഷം :)

  @നിരക്ഷരൻ
  കാര്യം കുഞ്ഞിയല്ലെന്ന് കണ്ടതില്‍ സന്തോഷം :)
  [കാഡ്ബറീസ് ലിങ്ക് ഓപണാവണില്ലല്ലോ, എന്റെ നെറ്റ് പ്രോബളമാവാം]

  @mini//മിനി
  റ്റീച്ചറേ, സന്തോഷം :)

  @വരയും വരിയും : സിബു നൂറനാട്
  സിബു വീണ പോലെ തോന്നുന്നല്ലോ ;)

  @ഹംസ
  വലിയ കാര്യമുണ്ടെന്ന് കണ്ടതില്‍ സന്തോഷം :)

  @elayoden
  വലിയ കാര്യമുണ്ടെന്ന് കണ്ടതില്‍ സന്തോഷം :) [കോപി പേസ്റ്റ് ക്ഷമിക്കുമല്ലോ ;)..]

  @Manoraj
  സീ ബീ ഐ കൊടുത്തിട്ടുണ്ട്. രണ്ടാം പ്രതി, ചെറുവാടി കഴിഞ്ഞാല്‍, മനുവാണേ!
  “അല്പമേ ഉള്ളൂ എങ്കിലും ഒട്ടേറെ പറഞ്ഞു” സന്തോഷം :)]

  @salam pottengal
  താങ്കളുടെ അഭിപ്രായത്തില്‍ തന്നെ ഒരു കഥയ്ക്കുള്ള വകയുണ്ട് കേട്ടോ.
  അഭിപ്രയം കലക്കി, ഇഷ്ടപ്പെട്ടു.

  @A Point Of Thoughts
  പേടിക്കേണ്ട ഫീകരതയൊന്നുമില്ലാന്നെ. ചിന്തിപ്പിക്കാന്‍ സാധിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം.

  @Ramesh.c.p
  :-o [പ്രണയം വഴിയുന്ന വരികള്‍, ബ്ലോഗിലും കണ്ടു, ആശംസകള്‍]

  @ഉമാരാജീവ്
  സന്തോഷം ഉമാ, ഇവിടെ ആദ്യമായ് വന്നതിലും ആ നല്ല വാക്കിന്നും.

  @ഭാനു കളരിക്കല്‍
  സത്യമത് തന്നെ ഭാനു. :)

  @പട്ടേപ്പാടം റാംജി
  ശരിയാണ് റാംജിജി.. :)

  @lekshmi. lachu
  ദേ സി ബീ ഐക്ക് മൂന്നാം പ്രതി ;)

  @Vayady
  സ്വയം സൂക്ഷിക്കുക അല്ലെ വായാടി :)

  @appachanozhakkal
  ഹ ഹ ഹ ഈ നഞ്ഞിന്റെ കാര്യമേ! കഴമ്പ് കണ്ടതില്‍ സന്തോഷമുണ്ട് :)

  @ente lokam
  ഉമയുടെ അഭിപ്രായമോ?! സന്തോഷം :)

  @മുകിൽ
  സന്തോഷം, തിരിച്ചും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരമാശംസിക്കുന്നു.

  @Sabu M H
  ഉത്തരങ്ങളാ*ണെന്ന് തോന്നുന്നു!

  @ശ്രീനാഥന്‍
  അയ്യോ, മാഷും പേടിച്ചോ??! കഥാപാത്രങ്ങളെ ഒന്ന് കയറൂരി വിട്ടപ്പഴേക്കും ഇതാ സ്ഥിതി. പുതുവര്‍ഷമല്ലേ എന്ന് കരുതി. ഇനിയില്ല മാഷെ :) [ഷാര്‍പ്പ് എന്നതിന്ന് സന്തോഷം!]

  @ചാണ്ടിക്കുഞ്ഞ്
  ഹെലോ മിസ്റ്റര്‍ പെരേര (സീ ബീ ഐ എന്ന് വായിക്കുക. ആ സ്ലാങ്ങില്‍ പെരേര എന്നായ്പ്പോയതാ!) നാലാം പ്രതി ഇവിടെയുണ്ട്!!

  @സുലേഖ
  ശരിയാണ്, വേട്ടക്കാര്‍ക്കുള്ളതാണീ ലോകം. പക്ഷെ ഇരയില്ലാതെ വേട്ടയില്ലല്ലോ :(

  @സാബിബാവ
  സന്തോഷം, കഥയുടെ ഉള്ളിലേക്ക് കടന്നതില്‍.

  @രമേശ്‌അരൂര്‍
  ഹിഹിഹി ഭാവം സ്ഥായിയാണ്! ഓര്‍മ്മയിലെ കഥ കൊള്ളാല്ലോ :)

  @Shades
  ഇല്ല :(

  @nikukechery
  ബാലമംഗളം!! ഐ മിസ്ഡ് ഡിങ്കന്‍ :((

  @SONY.M.M.
  പുലരി പൊട്ടിവിടര്‍ന്നൂന്നൊക്കെ പറയണപോലെ പുതുവര്‍ഷം ഞെട്ടിവിടര്‍ന്നു അല്ലെ? ;)

  @SAJAN S
  ദാണ്ടെ സീ ബീ ഐക്ക് അഞ്ചാം പ്രതി!!

  @jayanEvoor
  :) പരിപാടിക്ക് സര്‍വ്വവിധ ആശംസകളും.
  [വരാന്‍ സാധിക്കില്ലാന്ന് വ്യസനസമേതമറിയിക്കണു]

  @പദസ്വനം
  സന്തോഷം, ആഴമളന്നിട്ടും ജീവനോടെ തിരിച്ചെത്തീല്ലോ ;)[ചുമ്മാ..]
  ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരം തിരിച്ചും..

  @ajith
  yes, താങ്കള്‍ ഈ കഥയെ പൂര്‍ണ്ണരൂപത്തില്‍ ഉള്‍ക്കൊണ്ടുവെന്ന് അറിയുന്നു! :)

  @എന്‍.ബി.സുരേഷ്
  ശരിതന്നെ, ദുര്‍ബ്ബലത മറ്റുള്ളോര്‍ തിരിച്ചറിയുമ്പോഴാണ് മുതലെടുപ്പ് നടക്കുന്നത്.

  @priyadharshini
  ആയിരിക്കാം ;)

  @faisu madeena
  സന്തോഷം ട്ടൊ :)

  @സ്മിത മീനാക്ഷി
  സന്തോഷം, വീണ്ടും വന്നതിലും അഭിപ്രായത്തിലും.

  @Jishad Cronic
  ഹേയ്, നെവര്‍ര്‍ര്‍..

  @റാണിപ്രിയ
  കുഞ്ഞുകഥയില്‍ വലുപ്പം കണ്ടതില്‍ സന്തോഷം.

  [ഹ ഹ ഹ, ഓള തുള്ളിപ്പിച്ചിറ്റ് ഓന്‍ പാഞ്ഞ് പോയേന് ഞാളെന്ത് പെയച്ച്!!]
  (ബ്ലോഗര്‍മാര് കണ്ണൂര്‍ക്കാരെ ഓട്ടിക്കുംന്നാ തോന്നുന്നത്!!)

  ReplyDelete
 41. കുതികാല്‍ വെട്ടി

  ReplyDelete
 42. ഓരോ ഇരയും ഇരയായി മാറുന്നത് ഇപ്പോള്‍ പ്രകാശവേഗതെയെകാള്‍ വേഗത്തിലാണ്
  കുഞ്ഞു കഥ കാമ്പുള്ള കഥ

  ReplyDelete
 43. മോഷണം മോഷണം ഓടിവായൊ!! നിസൂ, ഇത് തിളക്കത്തിലെ ജഗതിയുടെ തമാശയിൽ നിന്നും അടിച്ചുമാറ്റിയതല്ലേ സത്യം പറയൂ!! ദേഷ്യം തോന്നില്ലെങ്കിൽ ഒരു കാര്യം പറയാം, ആ പൊക്കിയിട്ടത് ഞങ്ങളായിരുന്നു, നിസൂനെ പൊക്കിയിടാൻ ഒരവസരം കാത്ത് നിക്കുവായിരുന്നു. നിസൂ “കുഞ്ഞു” കഥ കൊള്ളാം

  ReplyDelete
 44. ചെറുത്‌ സുന്ദരം. പുതുവത്സരാശംസകള്‍

  ReplyDelete
 45. നന്നായിട്ടുണ്ട്...

  ReplyDelete
 46. ചെറിയ കഥയില്‍ വലിയ വിഷയം..
  ആശംസകള്‍ .

  ReplyDelete
 47. ഇപ്പോഴാണ് ഈ പോസ്റ്റ്‌ കണ്ടത്.എന്റെ ഡാഷ് ബോര്‍ഡില്‍ വന്നില്ല.
  ഇത്തിരിവാക്കുകളില്‍ ഒത്തിരിക്കാര്യം..
  നന്നായിട്ടുണ്ട്.

  ReplyDelete
 48. ആട്ടിന്‍ തോലണിഞ്ഞ ചെന്നായകളെ തിരിച്ചറിഞ്ഞ് വഴിമാറി നടക്കുക.

  നന്മനിറഞ്ഞൊരു പുതുവത്സരം ആശംസിക്കുന്നു.

  ReplyDelete
 49. വേട്ടക്കാരന്‍

  ReplyDelete
 50. വഞ്ചിക്കപ്പെടുന്നവർ!!! നന്നായിട്ടുണ്ട്.

  ReplyDelete
 51. ആരാണെന്നറിയില്ല.
  എറിയുന്നവന്‍ ഒരിക്കലും ഞാന്‍ ആവില്ല.
  എറിയപ്പെടുന്നവന്‍ ആണ് താനും.

  ReplyDelete
 52. എത്ര വേഗമാണ് "ആഴം" കണ്ടെത്തുന്നത്..!

  ReplyDelete
 53. വളരെ നന്നായിയെന്നു കൊച്ചു
  വാക്കില്‍ പറഞ്ഞതാണേ.ചിരി
  യാണെങ്കില്‍ഹാഹാഹാ എന്നല്ലെ
  എഴുതേണ്ടത്. ഇത് ആസ്വദിച്ചു
  എന്ന അര്‍ത്ഥത്തിലാണു് ഹാ! ഹാ
  എന്നെഴുതിയത്.

  ReplyDelete
 54. സത്യമായിട്ടും ഞാനല്ല....

  ( കുഞ്ഞുകഥ കൊള്ളാം...)

  ReplyDelete
 55. പുതുവര്‍ഷപോസ്റ്റല്ല; പുതുവര്‍ഷബ്ളോഗു തന്നെ തുടങ്ങി. തട്ടുകടപോലെ മുക്കിലും മൂലയിലുമൊക്കെ ഓരോന്നു തുടങ്ങാമെന്നുവെച്ചു. :) ബിസിനസ്സ് പച്ചപിടിക്കാന്‍ , ഇടക്കൊക്കെ ചായേം പരിപ്പുവടേം കഴിക്കാനങ്ങോട്ടൊന്നു വരണേ...വരേണ്ട വഴി ഞാന്‍ പറഞ്ഞുതരാം
  http://kalikkoottukaari.blogspot.com/

  ReplyDelete
 56. @Kalavallabhan
  അത് തന്നെ.

  @MyDreams
  കാമ്പുണ്ടെന്ന് കണ്ടതില്‍ സന്തോഷമുണ്ടേ.

  @ഹാപ്പി ബാച്ചിലേഴ്സ്
  ഉവ്വുവ്വേ..

  @sreee
  പുതുവത്സരം തിരിച്ചും നേരുന്നു ട്ടൊ.

  @Manickethaar
  നന്ദി, വന്നതില്‍.

  @ഇസ്മായില്‍ കുറുമ്പടി (തണല്‍)
  @Thommy
  വലിയ കാര്യം കണ്ടതില്‍ സന്തോഷംണ്ട് :)

  @ചെമ്മരന്‍
  ബ്ലോഗിലേക്ക് സ്വാഗതം!

  @mayflowers
  ഫോളോ ചെയ്താലേ ഡാഷ് ബോര്‍ഡില്‍ വരൂന്ന് തോന്നണു :)
  കഥയില്‍ ഒത്തിരി കാര്യം കണ്ടതില്‍ സന്തോഷംണ്ടേ.

  @സ്വപ്നസഖി
  ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളില്ല ഇപ്പോള്‍, എല്ലാം ക്ലോണ്‍സ് അല്ലേ?
  തിരിച്ചറിയാന്‍ ബുദ്ധിമുട്ട് തന്നെ.
  നന്മനിറഞ്ഞൊരു പുതുവത്സരം തിരിച്ചും ആശംസിക്കുന്നു.. :)

  @khader patteppadam
  @ചങ്കരന്‍
  ഇരകള്‍ ഉള്ളിടത്തോളം വേട്ടക്കാരും ഉണ്ടാവും..

  @Aadruthan
  ഇരയാണല്ലെ ;) ഹെ ഹെ ഹേ..
  എങ്കിലും നമുക്കും നോക്കാം ആരെയെങ്കിലും വേട്ടയാടാന്‍ :)

  @ആറങ്ങോട്ടുകര മുഹമ്മദ്‌
  ശരിയാണ്..

  @ജയിംസ് സണ്ണി പാറ്റൂര്‍
  ക്ഷമിക്കണം കേട്ടോ അങ്ങനെ തോന്നിയതില്‍. :(
  ചെറിയ കഥയ്ക്ക് ചെറിയ കമന്റ് തന്നെയത്. നന്ദി തെറ്റിദ്ധാരണ മാറ്റിയതിന്.

  @Naushu
  പ്രതി ലിസ്റ്റില്‍ ഒരാളൂടെ ;)

  ReplyDelete
 57. @സ്വപ്നസഖി
  ആദ്യപോസ്റ്റില്‍ വന്നിരുന്നു. ബ്ലോഗ് മുക്കിനും മൂലയ്ക്കും ചന്ദ്രനിലും വിളങ്ങട്ടെ.. :))

  വരാം വരാം, തീര്‍ച്ചയായും.

  ആശംസകള്‍..

  ReplyDelete
 58. ഇങ്ങനത്തെ ഭീകര കഥ എനിക്കിഷ്ടോല്ല...

  ReplyDelete
 59. കഥ ചെറുതെങ്കിലും കാര്യം വലുത് തന്നെ..
  പുതുവത്സരാശംസകള്‍...

  ReplyDelete
 60. 'കണ്ണുകള്‍ പറഞ്ഞത് ഞാനറിഞ്ഞതിനും മുമ്പേ' ..........പലതും പറയാതെ പറഞ്ഞു ഈക്കഥ.

  ReplyDelete
 61. ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്.

  വിധേയത്വമോ വഴക്കാമോ ആകാം... അടിമത്വം അരുത്.
  എങ്കിലും, സ്നേഹിക്കപ്പെടാനുള്ള ആഗ്രഹം നമ്മില്‍ അടിമത്വ മനോഭാവം വളര്‍ത്തുന്നുണ്ട്. അവിടെ, നാം സ്നേഹിക്കുന്നവര്‍ യജമാനന്മാരുമാകുന്നു. ഇത് നാം തന്നെ വക വെച്ച് നല്‍കുന്ന ഒന്ന്. എന്നാല്‍, ഈ വിശ്വാസതയ്ക്ക് പകരം നല്‍കുന്ന നീതി കേടിന് ഉത്തരം എന്ത്...?????

  ആദ്യമായിട്ടാണു ഇവിടം... ഇനിയും ഇടക്കൊക്കെയും ഈ വഴി നടക്കാം എന്ന തീരുമാനത്തില്‍ ഇപ്പോള്‍ ഇറങ്ങുന്നു.

  ReplyDelete
 62. ബലിയാടാക്കപ്പെട്ട ഇരകള്‍ക്ക്

  ReplyDelete
 63. കഥ ഇഷ്ട്ടപ്പെട്ടു...

  പിന്നെ ശ്രീകണ്ഠാപുരം എന്ന് പറഞ്ഞ പോലെ ചേര്‍ത്തു കേട്ടോ.. കണ്ണൂരില്‍ എവിടാ നാട്.. ശ്രീകണ്ഠാപുരം ആണോ ??

  ReplyDelete
 64. നിശാ സുരഭി ,വരാന് വൈകി ..........
  സൂപ്പര് ആയി ........
  കുറിക്കു കൊണ്ടു ......
  ഇനിയും എഴുതണം ഒരുപാട് .......

  ReplyDelete
 65. കുഞ്ഞുകഥയില്‍ ഹ്രദയമുണ്ട്
  ആശംസകള്‍!

  ReplyDelete
 66. ഇരയാവാതിരിക്കുക. കുഞ്ഞു കഥയ്ക്ക് മറ്റൊന്നും പറയാനില്ല.

  ReplyDelete
 67. വരാന് വൈകി. good story

  ReplyDelete
 68. ഇരകൾക്കുവേണ്ടി എഴുതിയ കഥ നന്നായി..

  ReplyDelete
 69. വരാന്‍ വൈകിയതില്‍ ക്ഷമ.
  പിന്നെ തൊട്ട് തൊട്ട് നടന്നാലും
  ഉള്ളിന്റെയുള്ളിലാണു നീയെന്ന് പറഞ്ഞാലും
  രണ്ടും രണ്ട് തന്നെയാണു
  ഒന്നല്ല.
  എവിടെയോ വായിച്ചതാണു.ശരിയാണെന്നു തോന്നി.

  ReplyDelete
 70. Vettakkarkku...!

  Manoharam, Ashamsakal...!!!

  ReplyDelete
 71. ദെന്താത് വില്ലന്‍ എന്നു അവന്‍ തന്നെ.
  ഇവിടെ സംശയത്തിന്റെ ആനുകൂല്യം ഉണ്ടല്ലോ. ഭാഗ്യം.
  ഇഷ്ടായി ഇത്തിരികൊണ്ട് ഒത്തിരി പരയുന്ന ഈ വിദ്യ.

  ReplyDelete
 72. ഫോളോ ചെയ്യഞ്ഞകൊണ്ട് അറിഞ്ഞില്ല ഈ ഇത്തിരി കുഞ്ഞന്‍ ഇവിടെ ഒളിഞ്ഞു കിടപ്പുണ്ട് എന്ന്.... ഫോളോ ചെയ്തു... നല്ല കഥ.. CBI കൊണ്ട് വരേണ്ടി വരുമോ എന്നൊരു സംശയം...

  ReplyDelete
 73. @വീ കെ
  ഹെ ഹെ ഹേ..! പേടി... ;)

  @പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല )
  കോടാലി അല്ല കൂടാളി, നാട്ടുകാരനാണല്ലെ :)
  വെല്ല്യ കാര്യം കണ്ടേല്‍ സന്തോഷം ട്ടൊ

  @Villagemaan
  വലിയ കാര്യം കണ്ടതില്‍ സന്തോഷം ട്ടൊ

  @പ്രയാണ്‍
  ;)

  @നാമൂസ്
  വിശദ കമന്റിന്ന് സന്തോഷം

  @പി എ അനിഷ്
  ബലിയാടാക്കിയ വേട്ടക്കാര്‍ക്കും ;)

  @Ronald James
  ശ്രീകണ്ഠാ നന്നായി

  @chithrangada
  വൈകീട്ടൊന്നൂല്ലാ, സന്തോഷമായി ട്ടൊ

  @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
  വണ്ടൂരാന്‍ സന്തോഷമായി (ര്‍ എന്നിടത്ത് ഇപ്പൊ ബ്ലോഗില്‍ രാന്‍ എന്നാ കാണണത്,വിളി കൊള്ളാം ഹെ ഹെ ഹേ)

  @Akbar
  ഇരയാവുകയില്ല, ആക്കപ്പെടുമ്പഴോ? നിസ്സഹായാവസ്ഥ?

  @hafeez
  വൈകീട്ടില്ലാന്നെ

  @നനവ്
  :)

  @സുജിത് കയ്യൂര്‍
  :)

  @മുല്ല
  വൈകിട്ടില്ലാന്നെ
  എവിടെ വായിച്ചതാണേലും, ചിലപ്പോഴൊക്കെ ചിലകാര്യങ്ങളിലും പലപ്പോഴും പല കാര്യങ്ങളിലും ശരിയാണ് എന്ന് തോന്നുന്നു!

  @Sureshkumar Punjhayil
  ആദ്യ സന്ദര്‍ശനത്തില്‍ സന്തോഷം

  @shinod
  ആദ്യസന്ദര്‍ശനത്തിലും ഇഷ്ടപ്പെട്ടതിലും സന്തോഷം

  @വേണുഗോപാല്‍ ജീ
  നന്ദി, സി ബി ഐ വേണ്ടി വരും ;)

  ReplyDelete
 74. ആഴം നന്നായി മനസ്സിലായി ...
  കൊള്ളാം

  ReplyDelete
 75. കുട്ടിക്കഥ നന്നായി.,ആശംസകള്‍...!!

  ReplyDelete
 76. ജീവിതനിരീക്ഷണ കുതുകികളായ അനുവാചകര്‍ക്ക്‌ ജിജ്ഞാസയുണ്ട്‌. അപസര്‍പ്പകന്റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ ഉത്തരവാദി ആരാവും? കഥാകാരിയോ?
  ഏത്‌ ആഴം അളക്കാന്‍, സൂയിസൈഡ്‌ പോയിന്റില്‍ അവനോടൊപ്പം അവള്‍ (അതോ മറ്റൊരുവനോ) എത്തി? ആഴം അളന്നു നോക്കാമോ എന്ന്‌ ഏതു കണ്ണുകളോടു ചോദിച്ചു? കണ്ടെത്തുന്ന കാഴ്ച മിഥ്യയാവാം, സത്യമാവാം. എന്തായാലെന്ത്‌, കാഴ്ചക്കപ്പുറമുള്ള ഉള്‍ക്കാഴ്ചയിലൂടെ അപസര്‍പ്പകന്‌ വല്ല തുമ്പും കിട്ടുന്നുണ്ടോ? സാഹചര്യത്തെളിവുകള്‍ തേടുന്ന അപസര്‍പ്പകന്‍ അന്ധമായ കുറ്റാരോപണം നടത്താന്‍ തയ്യാറാവുന്നില്ല. കൈയില്‍ തടഞ്ഞ തുണ്ട്‌ കടലാസില്‍ ആരോ കുറിച്ചിട്ടത്‌ അയാള്‍ വായിക്കുന്നു: "We are born seeing, but we are required to look"- Goethe
  അവബോധമാണിവിടെ ആവശ്യം എന്ന്‌ തീര്‍പ്പുകല്‍പ്പിച്ച്‌, കുറ്റം ചുമത്താനുള്ള സാഹചര്യത്തെളിവുകള്‍ കണ്ടുകിട്ടാതെ അപസര്‍പ്പകന്‍ തിരിച്ചു പോകുന്നു....
  കണ്ണുകള്‍ക്കു മുമ്പേ ചോദ്യത്തിനുത്തരം തേടാനാഗ്രഹിക്കാതെ, അല്ലെങ്കില്‍ അതിനു സാധിക്കാതെ, ബലിക്കുഴിയില്‍ പതിച്ച ഒരു ആടിന്റെ കഥയായും, അതിനാല്‍, ഇതു സമൂഹത്തിലെ ബലിയാടുകളാവാന്‍ കൊടുത്തവര്‍ക്കു സമര്‍പ്പണം ചെയ്യാം.

  ReplyDelete
 77. @pournami
  ആഴം മനസ്സിലാക്കിയതില്‍ നന്ദിയും സന്തോഷവും :)

  @പ്രഭന്‍ ക്യഷ്ണന്‍
  നന്ദി

  @V P Gangadharan, Sydney
  എനിക്കെന്തൊക്കെയോ മനസ്സിലായി :))
  കഥയേക്കാള്‍ വലിയ കമന്റിന്ന് നന്ദി.

  ഇതു സമൂഹത്തിലെ ബലിയാടുകളാവാന്‍ കൊടുത്തവര്‍ക്കു സമര്‍പ്പണം ചെയ്യാം. ഇങ്ങനൊന്ന് കൂടിയുണ്ടായിരുന്നുവല്ലേ :)

  ReplyDelete
 78. Kunju kadha nannayi..iniyum..orupadezhuthandaivam anugrahikkatte..

  ReplyDelete
 79. നന്ദി ബിജലി, ഈ പ്രോത്സാഹനത്തിന്ന് :)

  ReplyDelete
 80. കഥയുടെ ആഴങ്ങളിലേക്ക് മനസ്സ് പോയി.
  ആശംസകള്‍...

  ReplyDelete
 81. കുഞ്ഞുണ്ണിക്കവിതപോലെ ഹൃദ്യം....എല്ലാം പെട്ടെന്നായിരുന്നൂ..അല്ലേ..സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കരുതെന്നസൂചന.....ചിത്രവും കഥ പറയുന്നുണ്ട്....എല്ലാ ഭാവുകങ്ങളും, തിരക്കിനിടയിൽ ഇവിടെ എത്താൻ വൈകിയതിൽ ക്ഷമ, താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും...ചന്തുനായർ

  ReplyDelete
 82. "സമര്‍പ്പണം : സമൂഹത്തിലെ, കുതികാല്‍ വെട്ടിമാറ്റപ്പെട്ട-ബലിയാടാക്കപ്പെട്ട ഇരകള്‍ക്ക്"
  കഥയേക്കാള്‍ വ്യക്തമായി നല്ല ഒരു ആശയം പറഞ്ഞ ഈ വരികള്‍ക്ക് എന്റെ ആയിരം അഭിനന്ദനങ്ങള്‍.

  ReplyDelete
 83. ഒരു ആശയം പറയാൻ ഒരു പാട് വാചക കസർത്തൊന്നും വേണ്ടെന്ന് പറയുന്നത് ഇതാണല്ലെ? very nice.കുറച്ച് വരികൾ കൊണ്ട് ഒരു വലിയ കാര്യം പറഞ്ഞു..

  ReplyDelete
 84. @അഞ്ജു / 5u
  @Sulfi Manalvayal
  നന്ദി

  @ചന്തു നായർ,ആരഭി
  ക്ഷമയോ, യ്യോ..
  നന്ദി നല്ല വാക്കുകള്‍ക്ക്

  @അനശ്വര
  :) നന്ദി..

  ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...