
ഓരോ കവിതയില്‍ നിറഞ്ഞ
ഗദ്ഗദങ്ങള്‍ അണയുമ്പോഴാണ്
നിന്റെ ഈണം ഞാനറിഞ്ഞത്
ഒടുവില്‍ അടരുന്ന വാക്കുകളിലെ
നനവ് വറ്റുമ്പോഴാണ്
നിന്റെ കവിത ഞാനറിഞ്ഞത്..
ഊഷരഭൂവില്‍ നൃത്തമാടി
ഇടറിയ ചിലങ്കകളൂര്‍ന്നിറങ്ങുമ്പോഴാണ്
നിന്റെ ലാസ്യം ഞാനറിഞ്ഞത്..
ഇന്നിനിന്നലെകള്‍ സമ്മാനമാകുന്നു
ഈണം നിറച്ച് കവിതകള്‍ പാടുന്നു
കാവ്യശില്പങ്ങളില്‍ ലാസ്യങ്ങളുണരുന്നു..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **