26 July 2011

ഒന്നും പറയാതെ..

  
യാത്ര
നിന്നില്‍ നിന്ന്
എന്നിലേക്ക്

ദൂരം
ഒരു ഞൊടി
അതോ ഒരു കാതം(?)

നാവ്,
ഉണര്‍ന്നില്ല
വിടയോതുവാന്‍

ഹൃദയം
നൊന്തുവോ(?)
അടര്‍ന്നപ്പോള്‍

കണ്ണുകള്‍
നിറച്ചുവോ(?)
ബാഷ്പകണങ്ങള്‍

ഒരു വഴിയും കുറേനിഴലുകളും*
പിന്തുടര്‍ന്നത് കാലടികളെ,

അകന്നകലെ സൂര്യനൊപ്പം-
മായുന്നു നീള്‍ഛായകള്‍

അടരുന്നു ചിതല്‍പ്പുറ്റുകള്‍
കൊഴിയുന്നു ചില്ലുചിറകുകള്‍..


-------------------------------------------------
*രാജലക്ഷ്മിയുടെ നോവലിന്റെ പേര്.
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

46 comments:

  1. ഓര്‍മ്മകളുണ്ടായിരിക്കണം, ഞാന്‍ മാത്രമാണ് ഉത്തരവാദി ;)

    ReplyDelete
  2. ഇതിന്‍റെ രസതന്ത്രം ?

    ReplyDelete
  3. @ ~ex-pravasini*
    ഏയ്, ചുമ്മാ.. വെറും ചുമ്മാ!

    @Vp Ahmed
    എന്ന് വെച്ചാ? മനസ്സിലായില്ലാട്ടാ :(

    ReplyDelete
  4. യുദ്ധഭൂമിയില്‍ നിരായുധനായതു ആര്?
    ആക്കിയത് ആര്?

    ReplyDelete
  5. ഇപ്പോള്‍ വക്ക് പൊട്ടിയ കിണ്ണം ........???

    ReplyDelete
  6. രാജലക്ഷ്മിയെ ഓര്‍ത്തപ്പോള്‍ ഹൃദയം
    നൊന്തു..നന്നായി ..എങ്കിലും ...
    ആശംസകള്‍

    ReplyDelete
  7. എനിക്ക് മനസ്സിലായില്ല നിശാസുരഭീ. കടംകഥ പോലെ തോന്നുന്നു

    ReplyDelete
  8. കുറെ കാലത്തിനു ശേഷം മനസ്സിനിഷ്ടപ്പെട്ട ഒരു കവിത കണ്ടു... ലളിതം , സുന്ദരം....... :)

    ReplyDelete
  9. രാജലക്ഷ്മിയെ ഓർക്കുന്ന രണ്ടാമത്തെ കവിതയാണ് ബ്ലോഗിൽ കാണുന്നത്. സംശയങ്ങളാണല്ലോ നിറയെ (?). ഇഷ്ടപ്പെട്ടു കവിത. അവസാനവരികൾ നല്ലൊരു ഫീൽ തരുന്നു. മായുന്നപോലെ, മറയുന്ന പോലെ,എന്തോ കഴിയുന്ന പോലെ.

    ReplyDelete
  10. അടരുന്നു ചിതല്‍പ്പുറ്റുകള്‍
    കൊഴിയുന്നു ചില്ലുചിറകുകള്‍..
    ഇപ്പോ എന്താ വിശേഷം? വരികളില്‍ പൊട്ടലിന്റെ നീറിപ്പിടുത്തമാണല്ലോ.

    ReplyDelete
  11. ഓര്‍മ്മകള്‍ നമ്മെ നമ്മളാക്കുന്നു.
    നന്ദി നിശസുരഭി ഈ ഓര്‍മ്മയ്ക്ക്‌.

    ReplyDelete
  12. അടരുന്നു ചിതല്‍പ്പുറ്റുകള്‍
    കൊഴിയുന്നു ചില്ലുചിറകുകള്‍..


    ആശംസകള്‍

    ReplyDelete
  13. ഇന്നലെ രാജ്ലക്ഷ്മിയെ കുറിച്ചുള്ള മനോഹരമായ ഓര്‍മ്മപ്പെടുത്തല്‍ മറ്റൊരു ബ്ലോഗില്‍ വായിച്ചിരുന്നു. രാജലക്ഷ്മിയുടെ കഥകളുടെ കൂട്ടത്തില്‍ നല്ലൊരു കവിതയും അടുത്തകാലത്ത് വായിച്ചിരുന്നു.

    ആശംസകള്‍ ...

    ReplyDelete
  14. എരിയുന്നെന്‍ മണ്‍ചിരാതില്‍
    നീറിനീറി നിന്നോര്‍മ്മകള്‍...........

    ReplyDelete
  15. ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതം കൊണ്ട്
    സ്വന്തമാക്കാനുള്ള ഭാവങ്ങള്‍ ഈ കവിതയില്‍.

    ReplyDelete
  16. നിശാസുരഭീ........യൂ റ്റൂ....ത്രീ...!!!!

    ReplyDelete
  17. അറിയുന്നു, അറിഞ്ഞു കൊണ്ടിരിക്കുന്നു.

    ReplyDelete
  18. വായിക്കാന്‍ ഒരു സുഖമുണ്ട് , നല്ല കവിത ..

    ReplyDelete
  19. നിന്നില്‍ നിന്ന് എന്നിലേക്ക് ഉള്ള യാത്ര യുടെ ദൂരം
    ഒരു ഞൊടിയോ ഒരു കാതമോ ??? ഹോ എന്നെ സമ്മതിക്കണം! :)

    ReplyDelete
  20. യാത്ര
    നിന്നില്‍ നിന്ന്
    എന്നിലേക്ക്

    ദൂരം
    ഒരു ഞൊടി
    അതോ ഒരു കാതം(?)

    പഴമക്കാരുടെ കണക്കു വെച്ച് നോക്കിയാല്‍ പെണ്ണാണെങ്കില്‍ ദൂരം അളക്കാന്‍ കഴിയില്ല
    ആണാനെകില്‍ ഒരു ശ്രമം നടത്തി നോക്കാം

    ReplyDelete
  21. രാജ ലക്ഷ്മിയെ പറ്റിയോര്‍ക്കുമ്പോള്‍ വിരിഞ്ഞ വരികള്‍ ആണിതെന്ന് കാണുന്നു. അവരെ വായിച്ചു പരിചയമില്ലെങ്കിലും ഈ വരികളിലൂടെ അറിയുന്നു ഇനിയെങ്കിലും വായിക്കണമെന്ന്

    ReplyDelete
  22. യാത്ര
    എന്നില്‍ നിന്ന് അവനിലേക്ക്‌
    ഒരു ശ്വാസ ദൂരം മാത്രം ...

    പിന്നെ നിശ്ചലം ..നിഷ്പ്രഭം ..:)

    ReplyDelete
  23. വായിച്ചു. ഇഷ്ടപ്പെട്ടു

    ReplyDelete
  24. @moideen angadimugar
    :) :)

    @വെള്ളരി പ്രാവ്
    ഒക്കെം കഥകളല്ലെ :) വരികള്‍ മനസ്സിലാക്കിയതില്‍ സന്തോഷം ട്ടാ

    @ഞാന്‍
    വക്ക് പോയോരോട്ടക്കിണ്ണം എന്നാ ശരി

    @Pradeep paima
    ഉവ്വ്, :(

    @ajith
    ഏയ്, ചുമ്മാ.. വെറും ചുമ്മാ!

    @വേദാത്മിക [ പ്രിയദര്‍ശിനി ]
    ആസ്വദിച്ചോ? എങ്കില്‍ സന്തോഷം ട്ടൊ.

    @ശ്രീനാഥന്‍
    @മുകിൽ
    അവസാനഭാഗം എങ്ങനെ വന്നൂ ആ വരികളെന്നോര്‍ക്കുമ്പോള്‍ ഒരന്ധാളിപ്പില്ലാതില്ല. അതെടുത്ത് സൂചിപ്പിച്ചപ്പോള്‍ നല്ല സന്തോഷം.

    @മുകിൽ
    ഇത് ഇത്തിരി പഴയതാ ട്ടാ, പൊടിതട്ടിയെടുത്തു :) വിശേഷം ഇപ്പോള്‍ ഒന്നൂല്ലാന്നെ :)

    @ഭാനു കളരിക്കല്‍
    ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയോ? എങ്കില്‍ സന്തോഷമുണ്ട് ട്ടാ.

    @INTIMATE STRANGER
    സന്തോഷം വരവില്. :) ആ വരിയെപ്പറ്റി മുകളീ പറഞ്ഞു ഞാന്‍ :)

    @അനില്‍കുമാര്‍ . സി.പി
    ആ ലിങ്ക് കിട്ടാന്‍ വകുപ്പുണ്ടോ? രാജലക്ഷ്മിയുടെ എഴുത്ത് അത്രയ്ക്കും ഇഷ്ടമാണെ..

    @പ്രയാണ്‍
    ഉവ്വുവ്വ്.. ഹ് മം!!!!!!!

    @ഒരില വെറുതെ
    ഈയ്യോ, അത്രേം വേണോ? ഹ്ഹ്ഹ്. നന്ദി മാഷെ :)

    @ചെറുത്*
    ന ന ന ന...

    @നാമൂസ്
    എന്നാലും രക്ഷയൊന്നും ഇല്ലാ ;)

    @പരിണീത മേനോന്‍
    കവിത, ഹ്ഹ്ഹ്ഹ്ഹ് :) :)

    @Lipi Ranju
    സമ്മതിച്ചൂട്ടാ, അവാര്‍ഡ് വേണോ, ഹ്ഹ്ഹ്ഹി ;)

    @കൊമ്പന്‍
    പെണ്ണ് അത്രേം ദൂരം പോകുമെന്നോ? ങെ :) ഹിഹി..

    @Salam
    എഴുതി വന്നപ്പോള്‍ ആ വരി ചേര്‍ത്തപ്പോള്‍ രാജലക്ഷ്മിയെ ഓര്‍ക്കാതിരിക്കാനായില്ല. ആ നോവല്‍ അത്രയ്ക്കും ഹൃദ്യം :)

    @രമേശ്‌ അരൂര്‍
    :)

    @ചെറുവാടി
    ഇഷ്ടമായതില്‍ സന്തോഷം :)

    ReplyDelete
  25. അകാലത്തില്‍ മരണം ഏറ്റു വാങ്ങിയ കഥാകാരിയെ കുറിച്ചുള്ള ഈ അനുസ്മരണം നന്നായി.

    ReplyDelete
  26. വരികളെനിക്ക് ഇഷ്ടായി. പക്ഷേ എന്തോ ഈ ചെറിയ തലയില്‍ അതിന്‍റെ ആശയങ്ങള്‍ മുഴുവനങ് കയറുന്നില്ലാന്നെ..ഞാന്‍ മനസ്സിലാക്കിയതൊന്നുമല്ല ഇതിന്‍റെ അര്‍ത്ഥതലങ്ങളെന്ന് വ്യക്തമായത് കമന്‍റുകള് കൂടി വായിച്ചപ്പോഴാ... എന്തായാലും ആശംസള്‍ ...

    ReplyDelete
  27. ചെറിയ വരികളിലൂടെ വലിയ ആശയങ്ങൾ..ചിന്തിപ്പിച്ചു....
    നല്ല കവിത ഇഷ്ട്ടമായി.

    ReplyDelete
  28. അതോ നമ്മളിൽ നിന്ന് എന്നിലേക്കൊ ?

    ReplyDelete
  29. നമ്മിൽ നിന്നും അടർന്നു പോകുന്നവ...തിരികെ യോജിപ്പിക്കാൻ കഴിയാതെ......ഉത്തരവാദികൾ നമ്മൾ തന്നെയോ?

    ReplyDelete
  30. ഹൃദയം
    നൊന്തുവോ(?)
    അടര്‍ന്നപ്പോള്‍

    :)

    ReplyDelete
  31. അപ്പോള്‍ കവിതയുടെ 'രസതന്ത്ര'വും നന്നായറിയാമല്ലേ ?അഭിനന്ദനങ്ങള്‍....!!

    ReplyDelete
  32. അഭിനന്ദനങ്ങള്‍ ...

    ReplyDelete
  33. ജീവിതത്തില്‍ നിന്നു സ്വപ്നങ്ങളിലേക്കുള്ള ദൂരം..
    അറിയാതെ pokunnu

    ReplyDelete
  34. മുപ്പത്തിയേഴാം വയസ്സില്‍ ഉജ്ജ്വല രചനകള്‍ വളരെ
    ഉള്ളിലൊതുക്കി സമൂഹത്തിന്റെ കൊഞ്ഞനം കട്ടലിനെതിരെ
    പരിഭവിച്ചു് സ്വയം ‍ജീവിതം അവസാനിച്ച രാജലക്ഷ്മിയുടെ
    എണ്‍പതാം പിറന്നാള്‍ ഈ മാസം കടന്നു പോയപ്പോള്‍
    കാലത്തെ അതിജീവിക്കുന്നു ആ ധന്യ എഴുത്തുകാരി.ബഹു:
    അനില്‍ സൂചിപ്പിച്ചതു് എന്റെ ബ്ലോഗാണെന്നു തോന്നുന്നു.
    മനോഹരമായ ഈ കവിത രാജലക്ഷ്മിക്കുള്ള ബൂലോക
    ത്തിന്റെ പ്രണാമമാണു്. ബ്ലോഗിന്റെ പുത്തന്‍ മോടി
    ഹൃദ്യം.

    ReplyDelete
  35. ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി.

    ReplyDelete
  36. >>അടരുന്നു ചിതല്‍പ്പുറ്റുകള്‍
    കൊഴിയുന്നു ചില്ലുചിറകുകള്‍..<<

    ഉവ്വോ..???!

    ReplyDelete
  37. ഈ അനുസ്മരണം ഉചിതം, ഹ്ര്‌ദ്യം.

    ReplyDelete
  38. രാജലക്ഷ്മിയെ വായിച്ചിട്ടില്ല . പിന്നെ ഓർമ്മകൾ , കാലത്തിനൊപ്പം മാഞ്ഞുപോകാൻ മാത്രമുള്ളത് !

    ReplyDelete
  39. കൊള്ളാം...., ഇഷ്ടപ്പെട്ടു.....

    ReplyDelete
  40. hrydyam.kunju varikal nalla avatharanam.njanum vayichittilla rajalekshmiye:(

    ReplyDelete
  41. സംഗതി ഇഷ്ടമായി.. വരികള്കിടയില്‍ ഒരു ചന്തമൊക്കെ ഉണ്ട്..

    ReplyDelete
  42. ഒന്നും പറയാതെ പോകാനാവില്ല സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...