
ഒരു തുള്ളിയില്‍
മഴ,
നീയൊരു
സാന്ത്വനമായ്,
നിന്റെ നനവില്‍
ഞാനലിയും
അന്നെന്റെ
വ്യഥകള്‍ മറക്കും,
നീ
പെയ്തൊഴിയുന്നു
അന്നാ
വിരഹത്തില്‍
ഞാന്‍ മുഖമൊളിക്കും
വീണ്ടും
നീണ്ടവാനപാതയില്‍
നീള്‍മിഴിയോടെ
നിന്നെയും കാത്ത്..
ശമനശ്വാസത്തില്‍
തീര്‍ത്ഥമായ്-
മഴ,
നീയെനിക്കാര്
വാത്സല്യവിരലാല്‍
തഴുകിടാന്‍
മഴ,
നീയെനിക്കാര്..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **