ഇല്ല, ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല.
തിക്തമായ അനുഭവങ്ങള്‍ സ്വയംവരം ചെയ്തതാണെന്ന നല്ല ബോധമുണ്ട്. അരുതാത്തത് ചെയ്യരുതെന്ന അവന്റെ നിര്‍ദ്ദേശം ചെവിക്കൊണ്ടില്ല, നിര്‍ബന്ധം തനിക്കായിരുന്നു. ആണല്ലെന്ന തരത്തിലുള്ള കളിയാക്കല്‍ വാശികയറ്റാന്‍ താന്‍ ബോധപൂര്‍വ്വം പറഞ്ഞതിന് പ്രവൃത്തിയിലൂടെയാണ് അവനില്‍ നിന്നും മറുപടി കിട്ടിയത്. തനിക്ക് വേണ്ടതും അതുതന്നെയായിരുന്നു, ബോധ-ഉപബോധങ്ങള്‍ വ്യത്യാസമില്ലാത്ത കാലം.
കോളെജിന്റെ പടിയിറങ്ങുമ്പോള്‍ ഒരു യാത്ര പറയലിന്റെ ഔപചാരികത ഒഴിവാക്കാനാണ് അതിന്റെ തലേന്നാള്‍തന്നെ ഹോസ്റ്റല്‍ വിട്ടിറങ്ങിയത്. അന്ന് അവസാനമായ് കാണുകയാണെന്ന ഉറപ്പോടെ തന്നെയാണ് അവനെ സമീപിച്ചതും നാളെ കാണാമെന്ന് കള്ളം പറഞ്ഞതും. ബാഗുകള്‍ ഓട്ടോയില്‍ കയറ്റുമ്പോള്‍ ദേവികേ, നാളെ ഒരീസം കൂടിയല്ലെ, നീ പോകരുത് എന്ന ജയയുടെ പിന്‍വിളി തനിക്ക് കേട്ടില്ലെന്ന് നടിക്കാന്‍ വിഷമം ഉണ്ടായിരുന്നില്ല. ഹോസ്റ്റലും കടന്ന് കോളെജിന് മുന്നിലൂടെ ഓട്ടൊ കടന്നുപോകവെ അവസാനമായ് ഒന്നുകൂടി ആ ക്യാമ്പസും മുറ്റവും കരിങ്കല്‍ ചുവരുകളും പിറകിലേക്ക് ഒഴുകി മറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഏകാന്തതയുടെ ദിവസങ്ങള്‍ കൊഴിഞ്ഞ് വീണത് കണക്കെടുത്തില്ല. പിന്നീടെപ്പൊഴോ രൂപഭേദങ്ങളോടെ ഒരു മുഖം മനസ്സിലേക്ക് കയറിയത് എങ്ങനെയായിരുന്നു എന്നറിയില്ല. ഏകാന്തതയുടെ ഒപ്പമുള്ള കവിതസ്വാദനം ചെറുവരികളായ് ഇമെയിലിലൂടെ നിശബ്ദശബ്ദമായ് മനസ്സുകളെ തമ്മിലടുപ്പിച്ചതാവാം. എല്ലാം തുറന്നെഴുതിയിട്ടും തന്നെ സ്വീകാര്യമായത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല.
ഇല്ല,
ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല..
നിന്നെ വെറുക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്-
ഇന്നെന്നാൽ വെറുക്കപ്പെട്ടവനേ,
നിനക്കായ് ഞാനെന്റെ കൈകള്‍ നീട്ടിയത്-
പഴകിയ, ചിതലരിച്ച
എന്‍ ഹൃദയം കരിച്ച ചാമ്പലില്‍
കുളിച്ചതിന് ശേഷമല്ല,
നോമ്പെടുത്തല്ല,
അഗ്നിനാളങ്ങള്‍ക്കുമുയരെ
മന്ത്രങ്ങള്‍ ചൊല്ലി
ആ അഗ്നിശുദ്ധിക്ക് ശേഷമല്ല..
ഇന്ന് എന്റെ വിടപറയലില്
സ്വയം കൊളുത്തിയ ചിതയില്‍
അവസാനം നിറയാന്‍
ഒരു നുള്ള് വെണ്ണീറിനു പോലും
എന്നില്‍ ബാക്കിയായ് ഒന്നുമില്ല,
ഇരുനിറങ്ങളില്‍
നീ രചിച്ച വരികളിലെ
മരണത്തിന് നറുമണവും
മാറ്റത്തിന് പുതുമണവും
എന്റെ സിരകളില്‍ നിറക്കുവാനാവരുത്.
ഇവിടെ നിന്നും യാത്ര പറയുകയാണ്,
ഇനിയൊരിക്കലും കാണരുതെന്നാശംസകളോടെ..
------------------------------------------------------------------തിക്തമായ അനുഭവങ്ങള്‍ സ്വയംവരം ചെയ്തതാണെന്ന നല്ല ബോധമുണ്ട്. അരുതാത്തത് ചെയ്യരുതെന്ന അവന്റെ നിര്‍ദ്ദേശം ചെവിക്കൊണ്ടില്ല, നിര്‍ബന്ധം തനിക്കായിരുന്നു. ആണല്ലെന്ന തരത്തിലുള്ള കളിയാക്കല്‍ വാശികയറ്റാന്‍ താന്‍ ബോധപൂര്‍വ്വം പറഞ്ഞതിന് പ്രവൃത്തിയിലൂടെയാണ് അവനില്‍ നിന്നും മറുപടി കിട്ടിയത്. തനിക്ക് വേണ്ടതും അതുതന്നെയായിരുന്നു, ബോധ-ഉപബോധങ്ങള്‍ വ്യത്യാസമില്ലാത്ത കാലം.
കോളെജിന്റെ പടിയിറങ്ങുമ്പോള്‍ ഒരു യാത്ര പറയലിന്റെ ഔപചാരികത ഒഴിവാക്കാനാണ് അതിന്റെ തലേന്നാള്‍തന്നെ ഹോസ്റ്റല്‍ വിട്ടിറങ്ങിയത്. അന്ന് അവസാനമായ് കാണുകയാണെന്ന ഉറപ്പോടെ തന്നെയാണ് അവനെ സമീപിച്ചതും നാളെ കാണാമെന്ന് കള്ളം പറഞ്ഞതും. ബാഗുകള്‍ ഓട്ടോയില്‍ കയറ്റുമ്പോള്‍ ദേവികേ, നാളെ ഒരീസം കൂടിയല്ലെ, നീ പോകരുത് എന്ന ജയയുടെ പിന്‍വിളി തനിക്ക് കേട്ടില്ലെന്ന് നടിക്കാന്‍ വിഷമം ഉണ്ടായിരുന്നില്ല. ഹോസ്റ്റലും കടന്ന് കോളെജിന് മുന്നിലൂടെ ഓട്ടൊ കടന്നുപോകവെ അവസാനമായ് ഒന്നുകൂടി ആ ക്യാമ്പസും മുറ്റവും കരിങ്കല്‍ ചുവരുകളും പിറകിലേക്ക് ഒഴുകി മറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഏകാന്തതയുടെ ദിവസങ്ങള്‍ കൊഴിഞ്ഞ് വീണത് കണക്കെടുത്തില്ല. പിന്നീടെപ്പൊഴോ രൂപഭേദങ്ങളോടെ ഒരു മുഖം മനസ്സിലേക്ക് കയറിയത് എങ്ങനെയായിരുന്നു എന്നറിയില്ല. ഏകാന്തതയുടെ ഒപ്പമുള്ള കവിതസ്വാദനം ചെറുവരികളായ് ഇമെയിലിലൂടെ നിശബ്ദശബ്ദമായ് മനസ്സുകളെ തമ്മിലടുപ്പിച്ചതാവാം. എല്ലാം തുറന്നെഴുതിയിട്ടും തന്നെ സ്വീകാര്യമായത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല.
ഇല്ല,
ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല..
നിന്നെ വെറുക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്-
ഇന്നെന്നാൽ വെറുക്കപ്പെട്ടവനേ,
നിനക്കായ് ഞാനെന്റെ കൈകള്‍ നീട്ടിയത്-
പഴകിയ, ചിതലരിച്ച
എന്‍ ഹൃദയം കരിച്ച ചാമ്പലില്‍
കുളിച്ചതിന് ശേഷമല്ല,
നോമ്പെടുത്തല്ല,
അഗ്നിനാളങ്ങള്‍ക്കുമുയരെ
മന്ത്രങ്ങള്‍ ചൊല്ലി
ആ അഗ്നിശുദ്ധിക്ക് ശേഷമല്ല..
ഇന്ന് എന്റെ വിടപറയലില്
സ്വയം കൊളുത്തിയ ചിതയില്‍
അവസാനം നിറയാന്‍
ഒരു നുള്ള് വെണ്ണീറിനു പോലും
എന്നില്‍ ബാക്കിയായ് ഒന്നുമില്ല,
ഇരുനിറങ്ങളില്‍
നീ രചിച്ച വരികളിലെ
മരണത്തിന് നറുമണവും
മാറ്റത്തിന് പുതുമണവും
എന്റെ സിരകളില്‍ നിറക്കുവാനാവരുത്.
ഇവിടെ നിന്നും യാത്ര പറയുകയാണ്,
ഇനിയൊരിക്കലും കാണരുതെന്നാശംസകളോടെ..
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **