
നിഴല്‍ നീണ്ട്
മങ്ങിയൊടുങ്ങുമിടത്താണ്
ഒരു വിത്ത് പാകുന്നത്..
മുളപൊട്ടി,
ഇലതളിര്‍ത്ത്, ഒരു ശിഖരമായ്
വളര്‍ന്ന്, അതില്‍ അവശേഷിക്കുന്നുണ്ട്
ഒരു പൊക്കിള്‍ക്കൊടിത്തുമ്പ്;
കാഴ്ച മങ്ങിയവരുടെ
അഗാധഗര്‍ത്ത നിപതനത്തിലെ
കൈവീശലിന്‍ അലയൊലികള്‍
സ്പഷ്ടമായ് കരയേറ്റുവാനായ്,
കൈയ്യാമങ്ങള്‍ക്കുള്ളില്‍
ഞെരിഞ്ഞമര്‍ന്ന് വ്രണം പുരണ്ട
അക്ഷരക്കൂട്ടിലെ അഗ്നിച്ചിറകുകളെ
തൂലികയ്ക്കുള്ളില്‍ ആവാഹിക്കുവാനായ്-
അവശേഷിക്കുന്നുണ്ട്
ആ പൊക്കിള്‍ക്കൊടിത്തുമ്പ്.
ഒടുവില്‍ ഒറ്റയായ് വീണ്ടും
നിഴല്‍ന്നീളത്തില്‍ നിറം പടരുമ്പോള്‍
കൈമാറി, പടര്‍ന്ന് വളരുവാനായ്
അവശേഷിപ്പിക്കുന്നു, എന്നും-
അതേ പൊക്കിള്‍ക്കൊടിത്തുമ്പിനെ..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **