വജ്രശലാകകള്‍
തുളച്ചിറക്കിയൊരു മുറിവ്-
വ്രണച്ചൂടില്‍
കൊക്കുരുമ്മിയൊരു പക്ഷി-
അസ്തമനക്കാറ്റില്‍
ഒഴുകിയൊരു വീണാനാദം
വിടരുന്ന മുറിവിനെയും
പടരുന്ന ഇരുളിനെയും
കൊതിയോടെ
വാരിപ്പുണര്‍ന്നു ഞാന്‍-
പ്രണയവും സംഗീതവും മറക്കാന്‍..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **
ആത്മഹത്യ തന്നെ, അല്ലേ..?
ReplyDeleteഇതൊരു ഒളിച്ചോട്ടമാണ്.ഞാനതംഗീകരിക്കില്ല.
ഞാനും സമ്മതിക്കില്ല
ReplyDeleteനല്ലോരു പയ്യനാരുന്നു..!പറഞ്ഞിട്ടെന്താ...
ReplyDeleteഇത്രേയുള്ളു.. മനുഷേന്റെ കാര്യം...!!!
എല്ലാവരും ചേർന്ന് ഓനെ തൂക്കിക്കൊല്ലല്ലെ...
ReplyDeleteജീവിച്ചു പോട്ടെന്ന്...
:-o :-o :-o :-o
ReplyDeleteഹ ഹ ഹ.. ഹ് മം!!!!!!!
Halla ithenthu pattee.. Idapedendi varumo???
ReplyDeleteവാരിപ്പുണരാന്‍ കൊതിക്കുമ്പോള്‍
ReplyDeleteവീണുടഞ്ഞു പോകും സ്വപ്നങ്ങള്‍
വീണ്ടും വീണുടഞ്ഞ സ്വപ്നങ്ങളുമായ്
യാത്ര തുടരുന്നു ഞാന്‍ :)
വാരിപ്പുണരാന്‍ . .... .....
ReplyDelete...........
വളരെ, വളരെ ഇഷ്ടമായി ഈ കവിത
ഇതുരണ്ടും മറന്നാല്‍പിന്നെ ജീവിക്കുന്നതിനെന്തര്‍ത്ഥം........
ReplyDeleteരണ്ടും മറക്കെണ്ടതല്ല.
ReplyDeleteവജ്രശലാകകള്‍
ReplyDeleteതുളച്ചിറക്കിയൊരു മുറിവ്-
പ്രണയ നൈരാശ്യത്തെ ഇതിലും മനോഹരമായി വർണ്ണിക്കുക അസാധ്യം
......വളരെയധികം ഇഷ്ടമായി
:-) നന്നായിട്ടുണ്ട് ട്ടോ..
ReplyDeleteനഷ്ടപെട്ടവര്‍ക്ക് മാത്രം . എന്ന തലവാചകമാണ് ചേര്‍ന്നത് എന്ന് തോനുന്നു ,അവെര്‍ക്കെ ഇ വരിയിലെ വേദന തിരിച്ചറിയു
ReplyDeleteഎന്നിട്ടും പ്രണയവും സംഗീതവും മറക്കാനാവുന്നില്ല.
ReplyDeleteആ ഓര്‍മയുടെ തീഷ്ണതയില്‍ അല്ലെ ഈ വാരിപ്പുണരല്‍
സാധ്യമാവുന്നത്.
പ്രണയവും സംഗീതവും
ReplyDeleteരണ്ടും വിടാന്‍ പറ്റില്ല .
കവിത നന്നായി
പ്രണയവും സംഗീതവും വേണ്ടാതെ ഇരുളിന്റെ മുറിവിലേയ്ക്ക് ലയിച്ചുപോകാൻ, എന്താ ഇത്ര ധൃതി? എന്നിട്ടും അസ്തമനക്കാറ്റിൽ ഒഴുകിയെത്തുന്ന വീണാനാദം മനസ്സിനെ കുളിർപ്പിക്കുന്നുവോ? എങ്കിൽ മനസ്സേ നിന്നിൽനിന്നും സംഗീതത്തിന്റെ സാന്ദ്രഭാവവും പ്രണയത്തിന്റെ മാസ്മരികതയും ഒരിക്കലും വിട്ടുമാറുകയില്ല, കല്പാന്തകാലത്തിലും...........
ReplyDeleteമനോഹരമായി. വജ്രശലാകകള്‍
ReplyDeleteതുളച്ചിറക്കി കീറിവലിച്ച മുറിവാണോ ആ മാനത്തെ അമ്പിളി? പ്രണയവും സംഗീതവുമില്ലാതെ എന്തു ജീവിതമെന്നും.ഇരുൾ ഇരുളിൽ മറയട്ടെ!
സുരഭിലം ,സുമോഹനം ഈ വരികള്‍ .തലോടുന്നുണ്ട് പൂനിലാകുളിരുകള്‍ ഈ 'നിശാഗന്ധി'പ്പൂക്കളില്‍...അഭിനന്ദനങ്ങള്‍-പൂവിനും പൂനിലാവിനും!
ReplyDeleteനല്ല കവിതക്കെന്റെ ഭാവുകങ്ങൾ
ReplyDeleteപ്രണയത്തിന്,പ്രാണന്റെ ബലി.മുറിവുകളിലൊടുങ്ങാതിരിക്കട്ടെ പ്രണയവും,ജീവിതവും...ആശയത്തെക്കാള്‍ മനോഹരമായി എഴുത്ത്,അതിന്റെ ഭാഷയും...
ReplyDeleteപ്രണയവും സംഗീതവും മറക്കാനല്ലല്ലോ...
ReplyDeleteകിട്ടാനല്ലേ..സുരഭി
പ്രണയം ജനിക്കുമ്പോഴും മരിക്കുമ്പോഴും കവിത വളര്ന്നുകൊണ്ടിരിക്കട്ടെ...
ReplyDeleteആശംസകള്‍..!
കണ്ണുകള്‍ക്ക് മുമ്പേ ചോദ്യത്തിനുത്തരം
ReplyDeleteതേടാനാഗ്രഹിച്ചത് ആരായിരുന്നു?(ഇരകള്‍)
എന്തോ കത്തി എരിയുന്നുണ്ടല്ലോ സുരഭി, എന്ത് പറ്റി
ReplyDeleteവിടരുന്ന മുറിവിനെയും
ReplyDeleteപടരുന്ന ഇരുളിനെയും
കൊതിയോടെ
വാരിപ്പുണര്‍ന്നു ഞാന്‍-
ഓരോ അസ്തമയവും പുതിയ പ്രഭാതത്തിന്റെ മുന്നൊരുക്കമാണ്......
വേദനയിലേക്ക് കവിത മഴ പൊഴിക്കട്ടെ...
പ്രണയതീക്ഷ്ണം....
ReplyDeleteകവിത നന്നായി
ReplyDeleteപ്രണയസംഗീതം ഇഷ്ടായി..
ReplyDeleteപ്രണയം ഒരു ഞാണിമേല്‍ കളി ആണ് കൈ വിട്ടാല്‍ പിന്നെ കുദാ കവ
ReplyDeleteനല്ല വരികള്‍
മറക്കാനാകുമോ....ആയാൽ ഭാഗ്യം...
ReplyDeleteആദ്യം വന്ന് വായിച്ചപ്പൊ സംഭവം മനസ്സിലായില്ലാട്ടാ. ഇപ്പൊ കുറച്ച് അഭിപ്രായങ്ങളൊക്കെ കണ്ടപ്പൊ കത്തി :)
ReplyDeleteഹ്മം..... പ്രണയം മറക്കേ, ചവിട്ടികൂട്ടി കാട്ടിലെറിയേ എന്താന്ന്വച്ചാ ചെയ്തോ, സംഗീതം മറക്കണ്ട. ആവശ്യം വെരും. കടാപൊറത്ത് പാടിനടക്കാനെങ്കിലും ;)
ആശംസോള്!
വരികള്‍ ഇഷ്ടായി ട്ടൊ..
ReplyDeleteപ്രണയം വലിച്ചു വാരി എഴുതി ഹൃദയം കുത്തിക്കീറി കാണിയ്ക്കാതിരുന്ന ശൈലി കേമം..
പിന്നെ, സംഗീതം..പ്രണയത്തിനോടുള്ള പിണക്കങ്ങളും പരിഭവങ്ങളും എന്തിനാ കുട്ടീ സംഗീതത്തിനോട് കാണിയ്ക്കുന്നേ..
കാണമുള്ളാള്‍ ഉള്‍നീരും നോവാണനുരാഗം
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ നിന്നില്‍ ഞാനും പതിയെ പതിയെ
അതിരുകളുരുകിയലിയെ
ഏറെ ദൂരെയെങ്കില്‍ നീയെന്നുമെന്നെയോര്‍ക്കും
നിന്നരികില്‍ ഞാനണയും കിനാവിനായ് കാതോര്‍ക്കും
വിരഹമേ.. ആ...... വിരഹമേ നീയുണ്ടെങ്കില്‍
പ്രണയം പടരും സിരയിലൊരു തേന്മഴയായ്
നീരണിഞ്ഞുമാത്രം വളരുന്ന വള്ളി പോലെ
മിഴിനനവില്‍ പൂവണിയും
വസന്തമാണനുരാഗം
കദനമേ.... കദനമേ..
നീയില്ലെങ്കില്‍ പ്രണയം തളരും വെറുതെയൊരു
പാഴ്വുരിയായി..
ഒരു പ്രണയത്തിനു സംഭവിക്കുന്ന കേവലമായ അന്ത്യം ആര്‍ദ്രമായ ഹ്രദയത്തില്‍ പ്രതിബലിക്കുബോള്‍ ഈ കവിത ജനിച്ചു എന്ന് ഞാന്‍ പറയും ,,,കാരണം ഇത് എന്നെ വല്ലാതെ സ്പര്‍ശിച്ചു ,,,,,,,,,,,,,
ReplyDeleteഅസ്തമയത്തിന്റെ അവസാനതുള്ളിയിലും ഉദയത്തിനുവേണ്ടിയൊരു പിടച്ചില്‍ ബാക്കിയാകുന്നില്ലെ? ഉണ്ടാകും.
ReplyDeleteപ്രണയത്തിന്‍റെ മുറിവിന് ഇതിലും നല്ലൊരു വിശേഷണം ഉണ്ടാവില്ല ..
ReplyDeleteനല്ല കവിത ..പക്ഷെ രണ്ടും മറന്നാല്‍ പിന്നെ ജീവനില്ലാത്ത ജീവിതം മാത്രം ... ..അല്ലെ?
വജ്രശലാകകള്‍
ReplyDeleteതുളച്ചിറക്കിയൊരു മുറിവ്-
-----------
എന്റെ മനസ്സില്‍ കൊണ്ടുവന്നത് കാന്‍സറിനും മറ്റും നടത്തുന്ന റേ ഡിയെഷന്‍ ആണ് .(ശരിയാണോ എന്നറിയില്ല )
മാരക രോഗ ബാധിതനായ ആള്‍ തന്റെ പ്രണയവും സംഗീതവും ഉപേക്ഷിക്കുന്നതായി ...
അവസാന അഞ്ചു വരികള്‍ക്ക് മുന്പ് കവിതയെ അതിന്റെ അര്‍ത്ഥ തലങ്ങള്‍ എന്റെ പരിമിതിയില്‍ പെട്ട് ഉഴറുന്നു.......
ReplyDelete@ചിലരുടെ കാര്കശ്യ നിലപാടുകള്‍ മാറി വെച്ച് ശരിയാണോ എന്നറിയില്ല എന്ന് ചിലരുടെ അഭിപ്രായം മാറ്റം വന്ന നിലപാടുകളെ സൂചിപ്പിക്കുന്നു )
വിടരുന്ന മുറിവിനെയും
ReplyDeleteee vari maathram pudichilla.
baakkiyokke vajram!
എല്ലാവര്ക്കും എല്ലാം മനസിലായി ! എനിക്ക് മാത്രം.... വെറുതെ എന്തൊക്കെയോ ഊഹിച്ചു അഭിപ്രായം പറയാന്‍ ഞാനില്ല... ഇവിടെ വന്നു ഒരു കവിത വായിച്ചു, ശരിക്കും എന്താണ് കവി എഴുതിയതെന്നു മനസിലാക്കി ഒരു അഭിപ്രായം പറയാന്‍ എന്നെങ്കിലും എനിക്കു കഴിയുമായിരിക്കും എന്ന പ്രതീക്ഷയില്‍ പോകുന്നു...
ReplyDelete"വേദന വേദന !ലഹരിപിടിക്കും വേദന ഞാനതില്‍ മുഴുകട്ടെ...."
ReplyDeleteഅന്ന് വായിച്ചിരുന്നു.അറിയാലൊ എന്റെ കവിതാസ്വാദന ശക്തി?! അത് കൊണ്ട് നിശബ്ദത പാലിച്ചു. ഇപ്പൊ കമന്റുകള്‍ കണ്ടപ്പൊ കുറച്ചൊരു ധാരണ വന്നു.
ReplyDeleteഎന്നിട്ടെന്തായി? പ്രണയവും സംഗീതോം മറന്നോ?
[ചെറുത് അങ്ങിനൊക്കെ പറയും ..സംഗീതം മറന്നാലും പ്രണയത്തെ കാട്ടിലെറിയണ്ടാട്ടൊ..]
അത്ര കഠിനമായിരുന്നോ മനസ്സ്.. മനസ്സിനെ മുറിവേല്‍പ്പിക്കാന്‍ തക്ക കാരണം എന്തുണ്ടായി ...പ്രണയം..??
ReplyDeleteപ്രണയത്തിന്റെ മുറിവില്‍ സംഗീതം കോരിയൊഴിച്ചു ജീവിതത്തിന്റെ അടുപ്പില്‍ വച്ച് കത്തിക്കുക.
ReplyDeleteനല്ലത് പോലെ തിളയ്ക്കട്ടെ.....
കുറഞ്ഞവരികളില്‍ ഭാവം തീക്ഷണമായി. അഭിനന്ദനങ്ങള്‍ .
ReplyDelete:) :) :) :)
ReplyDeleteഎല്ലാര്‍ക്കും നന്ദി..!
പ്രണയത്തിന്‍റെ മുറിവിന് ഇതിലും നല്ലൊരു വിശേഷണം ഉണ്ടാവില്ല ..... അതിരുകളില്ലാത്ത സ്നേഹം പകരം തേടുന്നത് സ്നേഹമാണ് ,സ്നേഹം മാത്രം ........രണ്ടും മറന്നു ജീവിക്കാന്‍ ആര്‍ക്കാണ് സാധിക്ക .......ആ ജീവിതം അതൊരിക്കലും പൂര്‍ണമാവില്ല....(ഇത് എനിക്ക് തോന്നുന്നതാണ് )...........
ReplyDeleteവിടരുന്ന മുറിവ് വേണ്ടായിരുന്നുവെന്നൊരു തോന്നൽ. ബാക്കി വരികളെല്ലാം ഇഷ്ടമായി.
ReplyDeleteകവിതയുടെ രസതന്ത്രം അറിയാമെന്ന് ഈ ഒരു കവിതയില്‍ നിന്ന് മനസിലാക്കാം..
ReplyDeleteഞാന്‍ കവിത വായിച്ച് പിന്നെ അതിന്റെ കമന്റുകള്‍ കൂടി വായിച്ച് കവിത എന്തായിരുന്നു എന്ന് വേര്‍തിരിക്കാറാണ്.. കാരണം എനിക്കറിയില്ല കവിതയെന്തെന്ന്.. :(
ആശംസകള്‍
@yousufpa
ReplyDelete@mad|മാഡ്-അക്ഷരക്കോളനി.കോം
ശ്ശ്, ഒളിച്ചോടണവര് ഓടി രക്ഷപ്പെടട്ടേന്ന് ;)
@പ്രഭന്‍ ക്യഷ്ണന്‍
ങേ.. ങാ, ഹ ഹ ഹ
@വീ കെ
ഇരട്ടക്കയറിട്ട് കൊന്നോ?? ഹ്ഹ്
@Jenith Kachappilly
ഇ ട പെ ടേ ണ്ടി വരുമെന്ന് തോന്നുന്നു!!
@Manoraj
യാത്രകള്‍ നല്ലതാണ് ;)
@ജയിംസ് സണ്ണി പാറ്റൂര്‍
@കണ്ണന്‍ | Kannan
:) :)
@പ്രയാണ്‍
@Vp Ahmed
മോളില് ആരൊക്കെയോ പറയണ് തൂക്കിക്കൊന്നെന്ന്!!
@വേനൽപക്ഷി
:) :)
@bthottoli
തലക്കെട്ട് പോര അല്ലേ?
@Salam
:) ആവോ, ആയിരിക്കാം, അതിനും സാധ്യത കാണുന്നുവോ..? ആ..!
@ചെറുവാടി
അത് മറക്കാനാവുംന്ന് തോന്നുന്നില്ല മനുഷ്യര്‍ക്ക്
@വി.എ || V.A
:) ഉവ്വുവ്വ്.. ശരിയാണ് :)
@ശ്രീനാഥന്‍
ഇരുള്‍ ഇരുളില്‍ മറയട്ടെ :) [ചിത്രം കണ്ടപ്പോള്‍ അതങ്ങ് പോസ്റ്റ് ചെയ്തെന്നെ..]
@mohammedkutty irimbiliyam
@ചന്തു നായർ
@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
@സ്വന്തം സുഹൃത്ത്
:)
@വഴിമരങ്ങള്‍
ആസ്വദ്യമെങ്കില്‍ സന്തോഷം
@വെള്ളരി പ്രാവ്
പ്രാവേ......യ് :) ഹെ ഹെ ഹേ..
@അനീസ
;)
അനീസ ഈ ലോകം മറന്നോ, കണ്ടിട്ട് ഇത്തിരി ആയല്ലോ, ങെ?
@കലി (veejyots)
:)
@jayanEvoor
ഡോക്ടര്‍സാറേ, സന്തോഷം ഇവിടം സന്ദര്‍ശിച്ചതില്‍
@അനുരാഗ്
@ഇലഞ്ഞിപ്പൂക്കള്‍
സന്തോഷം :)
@കൊമ്പന്‍
ഈശ്വരോ രക്ഷതു!!
@സീത*
മറക്കേണ്ട, മറയ്ക്കാം ;) ഹിഹി
@the man to walk with
ആര്‍ക്കാ? ;)
@ചെറുത്*
അധികം കത്തിക്കേണ്ടാട്ടാ, ഇനീം ഇത്തരം വരികള്‍ വായിച്ച് കത്തിക്കാനുള്ളതാ.. :P
@വര്‍ഷിണി* വിനോദിനി
ഹെ ഹേ... വര്‍ഷിണീീീ..!! ഹ് മം :)
ഈ വരികള്‍? ഗാനമാണോ..?
@പ്രദീപ് കുറ്റിയാട്ടൂര്‍
സന്തോഷം
@ചന്ദ്രകാന്തം
ഉണ്ടാകുമായിരിക്കണം ;)
@ധനലക്ഷ്മി പി. വി.
:) മറക്കരുത് രണ്ടും, മറന്നാല്‍.. ആ പറഞ്ഞത് തന്നെ!!
@രമേശ് അരൂര്‍
ഇത്തരം കേസില് ഏതു തരം റേഡിയേഷന്‍ എന്നതാ പ്രശ്നം ;)
@MyDreams
ആദ്യം പറഞ്ഞത്, അത്രയ്ക്കൊക്കെ..?
രണ്ടാമത്തേത്, മനസ്സിലായില്ലാ ;)
@മുകിൽ
മ് :-/ :) :)
@Lipi Ranju
ഈ ലിപീനെക്കൊണ്ട് തോറ്റ്, ഹ് മം! :)
അയ്യോ ലിപീന്റെ ഫോട്ടോ ആരാണ്ടെങ്ങാനം അടിച്ചോണ്ട് പോയോ? കാണ്മാനില്ലാാാാ!!
@sreee
:( :( :(
@അനശ്വര
ഉവ്വ് ഉവ്വ്... രണ്ടാള്‍ക്കും ഉവ്വ്..!!!
@Odiyan/ഒടിയന്‍
യ്യോ, എപ്പ, എന്താ? ആരോടാ.. ങെ.. ഹിഹിഹി!!!
@ഞാന്‍
തിളക്കുമ്പോള്‍ തൂവാതിരിക്കാന്‍ എന്ത് ചെയ്യണം എന്നൂടെ പറയൂൂ...!
(തിരിച്ച് വന്നതില്‍ സന്തോഷം ഉണ്ട്ട്ടാ!)
@ഭാനു കളരിക്കല്‍
പ്രണയകവിതകളുടെ ആശാന്‍ :) സന്തോഷമായീ
@kochumol(കുങ്കുമം)
മ് .. സന്തോഷം ആദ്യവരവില്‍..
@Echmukutty
ഉവ്വ്, മുകിലും അതേ അഭിപ്രായം :)
എച്ച്മൂനെ കണ്ടിട്ട് കുറച്ചായല്ലോ..
@ബഷീര്‍ പി.ബി.വെള്ളറക്കാട്
ടെക്നിക്, പുതു ടെക്നിക്.. :)) പല കവിതകള്‍ക്കും ഞാനുള്‍പ്പെടെ പലരും ഇതെന്ന്യാ അപ്പ്ലൈ ചെയ്യണേ..
ആദ്യവരവില്‍ സന്തോഷം..
==============
ഇവിടം സന്ദര്‍ശിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.. :)
വൈകിയ ഓണാശംസകള്‍ നേരുന്നു, എല്ലാവര്‍ക്കും..
=
@ ഇലഞ്ഞിപ്പൂക്കള്‍
ReplyDelete?? :)
@മനോജ് വെങ്ങോല
:) നോക്കാം.
കമന്റും ... തുടരട്ടെ .....
ReplyDeleteനിശാസുരഭി യുടെ എഴുത്തും ........
എപ്പോഴാണ് Fake blogger ആയത്....?
ReplyDeleteനല്ല കവിത.
ReplyDeleteവിദ്വേഷം വ്യക്തികളോട് മതി.അക്ഷരങ്ങളോട് അരുത്.
ReplyDeleteവിടരുന്ന മുറിവിനെയും
ReplyDeleteപടരുന്ന ഇരുളിനെയും
കൊതിയോടെ
വാരിപ്പുണര്‍ന്നു ഞാന്‍- ithiri aksharangal kondu othiri mozhinjirikkunnu... ee shaily valare ishttamayi...thikkilum thirakkilum pettu ithrayidam vare ethi.... pakshe varavu ottume pazhayilla...kandu pidicha vazhi njan marakkilla tto... iniyum varam...abinadhanangal
ഞമ്മളുംഫോട്ടം ഇട്ടിട്ടുണ്ടല്ലോ കുറെ ഗൂഗിളിന്റെ ഫോട്ടും കണ്ടാലെ ടീച്ചറെ കവിതവരും ,എന്‍റെ ഏതെന്കിലും ഫോട്ടോ കണ്ടു ഒരു കവിത വരുമെന്ന പ്രതീക്ഷയോടെ സ്വന്തം തോട്ടോളി
ReplyDelete@Mr.DEEN
ReplyDelete:)
@ajith
ഹ്ഹ്ഹി
@വെള്ളരി പ്രാവ്
യ്യോ..!!
@അമ്പിളി.
നല്ല വാക്കുകള്‍ക്ക് നന്ദി, സന്തോഷം :)
@b thottoli
:))