11 February 2012

ഔട്ട് ലൈന്‍

"..ഒരു സ്കൂപ് ഒത്ത് വരുവോളം കാക്കാന്‍ എനിക്കാവില്ല, ഇന്നലെയും ഞാന്‍ പറഞ്ഞിരുന്നു ഈ ശമ്പളത്തിന് മൂന്ന് വര്‍ഷമായ് ജോലി തുടരുന്നത്.”

ഷര്‍ട്ടിന്റെ തടിച്ച അറ്റത്താല്‍, ഫ്രിഡ്ജില്‍ നിന്നെടുത്ത ടിന്‍ ബിയറിന്റെ തുറന്ന ഭാഗം തുടച്ച് തീന്‍ മേശയ്ക്കരികിലേക്ക് നീങ്ങുമ്പോള്‍ ബാലുവിന്റെ മുഖം കനത്തിരുന്നു.

മേശയില്‍ താടിക്ക് മുട്ടുകൈയ്യൂന്നിയിരിക്കുന്ന ദീപയില്‍ ഒരു മന്ദഹാസം വിടര്‍ന്നൊളി ചിന്നിയത് ബാലു കണ്ടു.

“ഹ് മം..?”

ബാലുവിന്റെ ചോദ്യഭാവത്തിന് ചിരി മാത്രമായിരുന്നു ദീപയുടെ മറുപടി.

വിലക്കയറ്റത്തിന്റെ അനുപാതത്തിലല്ലെങ്കിലും ഇത്തിരിയെങ്കിലും ശമ്പളവര്‍ദ്ധന നല്‍കാത്തതിന്റെ അമര്‍ഷവും പ്രണയിച്ച പെണ്ണിനെ “തട്ടിക്കൊണ്ട്” പോയ് കല്യാണം കഴിച്ച് മാന്യമായ് ജീവിച്ച് അഞ്ചെട്ട് മാസമായിട്ടും അമ്മായിഅപ്പനും കുടുംബവും തിരിഞ്ഞ് നോക്കാത്തതിന്റെ ഈര്‍ഷ്യയും ദീപയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

“ഊണ് വിളമ്പട്ടെ?”ചുളുക്കിയ ബിയര്‍ ടിന്‍ എടുക്കുന്നതിനിടയില്‍ അവളുടെ കൈ ബാലുവിന്റെ ഇടത് കൈയ്യിലമര്‍ന്നു.

“മ്..,” തുടര്‍ന്നെന്തോ പറയാന്‍ ബാലുവിന്റെ മുഖം വിടരുന്നതിനിടയില്‍ ദീപയുടെ കൈസ്പര്‍ശം ഒരു നുള്ളായ് രൂപാന്തരപ്പെട്ടിരുന്നു.

“നിന്നെ ഞാന്‍..”

“ഹാ, അവിടിരി.., ഞാനിതാ എത്തി.”

“ഹ് മം!”

കസേരയില്‍ നിന്നെഴുന്നേല്‍ക്കാനോങ്ങിയ ബാലുവിനെ, ദീപയുടെ ശബ്ദം അവിടെത്തന്നെ പിടിച്ചിരുത്തിയതിലും കൈവിട്ടതിന്റെ ഇളിഭ്യതയും ശബ്ദമായുയര്‍ന്നു.

** *** **

പ്രിയപ്പെട്ട പത്രാധിപര്‍ക്ക്

കഴിഞ്ഞ മാസം പതിനേഴാം തീയ്യതിയിലെ അപേക്ഷ പ്രകാരം അടുത്ത മാസം ആദ്യവാരം “മിന്നാരം” വാരികയില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന നോവല്‍ മേല്‍പ്രകാരമാണ് തുടങ്ങുന്നത്. കഥാകൃത്തിന്റെ അമിതസ്വാതന്ത്ര്യത്തില്‍ വിശ്വാസമില്ലാത്ത നിലയ്ക്ക് എന്നത്തേയും പോലെ ഇതും താങ്കള്‍ക്ക് അയച്ച് തരുന്നു, ഇന്നത്തെ വായനയുടെ “ട്രെന്റ്” അറിയിക്കാന്‍ അപേക്ഷിക്കുന്നു. പ്രവാസിയായതിനാല്‍ നമ്മുടെ നാട്ടിലെ വായനയുടെ വഴി ഇപ്പോള്‍ അറിയാന്‍ കഴിയുന്നില്ല. എന്നിരുന്നാലും താഴെ പ്രകാരം ചില “ത്രെഡ്” വികസിപ്പിക്കാനുദ്ദേശിക്കുന്നത് താങ്കളുടെ സമ്മതത്തിനു ശേഷം മാത്രമായിരിക്കും.

1. “സ്കൂപ്” കിട്ടാതെ അലയുന്ന ഭര്‍ത്താവിന്, രാജ്യത്തെ നിയമസഭാസമ്മേളനം റിപ്പോര്‍ട്ട് ചെയ്യിപ്പിച്ച് പ്രസിദ്ധനാക്കിക്കാം.
2. സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന ഈ അണുകുടുംബത്തിനെ രക്ഷിക്കാന്‍ “വെറുതെയല്ല പൊണ്ടാട്ടി” എന്ന തമിഴ് ചാനല്‍ പരിപാടിക്കയച്ച് ലക്ഷാധിപതിയാക്കി സ്വച്ഛജീവിതം നയിപ്പിക്കാം.
3. ഇത്തിരി എരിവും പുളിയും വേണമെങ്കില്‍ “വെറുതെയല്ല പൊണ്ടാട്ടി”യെന്ന പരിപാടിയില്‍ വിജയിയായ ഭാര്യയെക്കൊണ്ട് കണവനെ ഉപേക്ഷിച്ച് പ്രൊഡ്യൂസര്‍ക്കൊപ്പം ഒളിച്ചോടിപ്പിക്കാം.

താങ്കളുടെ വിലയേറിയ അഭിപ്രായവും പുതുനിര്‍ദ്ദേശവും കാത്ത് കൊണ്ട്,
വിശ്വസ്തതയോടെ
__________
(ഒപ്പ്)

----------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

93 comments:

  1. സരോജ് കുമാറുകള്‍ വാഴുന്നിടങ്ങള്‍..

    കടപ്പാട് എന്റെ സുഹൃത്തിനെ അറിയിക്കുന്നു.

    ReplyDelete
  2. പുതുമയുള്ള അവതരണം. നല്ല ഒഴുക്ക്. അഭിനന്ദനങ്ങള്‍ !

    ReplyDelete
  3. ആക്ഷേപം കൊള്ളാം... എഴുത്തും കൊള്ളാം...

    ReplyDelete
  4. കൊള്ളാം.
    സംഗതി
    കലക്കനായിട്ടുണ്ടല്ലോ
    കാലത്തിന്റെ ഒഴുക്കിനൊപ്പം
    നീന്താം അല്ലേ?
    ഏതായാലും പത്രാധിപരുടെ
    മറുപടി വന്നിട്ട് നോക്കാം അല്ലേ?
    എഴുതുക. അറിയിക്കുക.
    ആശംസകള്‍

    ReplyDelete
  5. പ്രിയപ്പെട്ട നിശാസുരഭി,
    ബാലു എന്റെ പ്രിയ സഹോദരന്റെ പേര് !
    നര്‍മഭാവന മനോഹരമാക്കിയ പോസ്റ്റ്‌ !
    അഭിനന്ദനങ്ങള്‍..!
    വെറുതെയല്ല ഈ ഭാര്യ...! :)
    സസ്നേഹം,
    അനു

    ReplyDelete
  6. കൊള്ളാമല്ലോ സുരഭി

    ReplyDelete
  7. NANNAYI........ SCOOP ENTHELLAM THARATHIL ... BHAVANA GAMBHEERAM... CONGRATS

    ReplyDelete
  8. വെറുതെയല്ല ത്രഡ്, മുറുകെപിടിച്ചൊ,,,

    ReplyDelete
  9. ട്രന്‍ഡ് അറിഞ്ഞ് എഴുതണം. എങ്കിലേ വിജയിക്കൂ. നല്ല നിരീക്ഷണം. എഴുത്ത് നന്നായി.

    ReplyDelete
  10. കൊള്ളാം… തുടരട്ടേ…!

    ReplyDelete
  11. എല്ലാം അങ്ങ് പറയുന്ന പോലെ... :)
    കൊള്ളാല്മ്..കൊള്ളാം....4 മിനിറ്റ് ആണെങ്കിലും സഹിച്ചു...!

    ReplyDelete
  12. കൊള്ളാല്മ്...ഇത് കൊള്ളാം എന്ന് തിരുത്തി വായിയ്ക്കുമല്ലോ...
    എന്തോ ഇവിടെ വന്നപ്പൊ കൈകള്‍ക്ക് ഒരു വിറ..!

    ReplyDelete
  13. ആക്ഷേപം കലക്കീട്ടോ ..

    മഴവില്‍ മനോരമ ഹഹഹഹ ...

    ReplyDelete
  14. ഈ കുഞ്ഞു കഥ കലക്കി, വെറുതെ അല്ല പണ്ടാട്ടിയിലൂടെ ഗതി പിടിക്കുന്ന പണ്ടാട്ടികളും, കുളം തോണ്ടുന്ന കണവന്മാരും.. ഓരോരോ മറിമായങ്ങള്‍..

    ആശംസകളോടെ..

    ReplyDelete
  15. അഭിനന്ദനങ്ങള്‍

    ReplyDelete
  16. ചെറുത് സുന്ദരം!
    അവതരണരീതിയിലെ പുതുമയും നന്നായി !!

    ReplyDelete
  17. നന്നായിത്തന്നെ പറഞ്ഞു സുരഭീ..സന്തോഷം.

    ReplyDelete
  18. ലൈന്‍ ഔട്ടായാല്‍ പിന്നെ ഇതൊക്കേയുള്ളൂ ബാക്കി.....

    ReplyDelete
  19. കൊച്ചിക്കാരുടെ സംഭാഷണം പോലെ ആയിപ്പോയല്ലോ ടീച്ചര്‍, വേഗതയില്‍ കൊണ്ടുപോയി പെട്ടെന്ന് നിര്‍ത്തി. നിര്‍ത്തിയവിടം എരുവുവന്നപോലെ ... ഈ ഗാനം ഓര്‍മ്മ വരുന്നു

    കുങ്കുമ പൂവുകളില്‍ നിന്‍വിരല്‍ തഴുകുമ്പോള്‍
    എന്മാനമാകെ ......

    നന്നായിരുന്നു.... മൂന്നുനാല് പ്രാവശ്യം ഞാന്‍ വായിച്ചുപോയി ...

    ReplyDelete
  20. Novel way of presentation. Absolutely fine.

    ReplyDelete
  21. അവതരണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.പക്ഷേ ഇന്നത്തെ പത്രാധിപന്മാർക്കും, സീരിയലുകാർക്കും ഇത്തരം ത്രെഡ് ഒന്നും പോർ കേട്ടോ.ഒന്നുകിൽ ഭാര്യയുടെ കാമുകനെ ,ഭർത്താവ് കണ്ടു മുട്ടുന്നിടത്തോ,അല്ലെങ്കിൽ ഭാര്യയുടെ ആതാപിതാക്കൾ അവളെ ദത്തെടുത്തെന്നറിയുന്ന നായകനോ, അതുമല്ലെങ്കിൽ ഭർത്താവിന്റെ പ്രണയിനിയുടെ രംഗപ്രെവേശമോ ഒക്കെ വച്ചുള്ള ഒരു തുടക്കമേ അവർ അംഗീകരിക്കൂ... ഒരു രഹസ്യ്ം കൂടിപറയട്ടെ മലയാള മങ്കമാർ മനസ്സിലേറ്റി നടന്ന പല പൈങ്കിളി സീരിയലും പേരു വയ്ക്കാതെയും, പേരുമാറ്റിയും ഒക്കെ എഴുതിയ വ്യക്തിയാണു ഞാൻ... ചാനലുകാരുടെ ഇഷ്ടത്തിനു പേന ചലിപ്പിക്കാൻ മനസ്സ് ഇപ്പോൾ സമ്മതിക്കാത്തത് കൊണ്ട് അതങ്ങ് നിർത്തി... മുൻപേ എന്തിനു എഴുതി എന്ന ചോദ്യം ചോദിക്കുകയാണെങ്കിൽ ഒരു മറുപടി മാത്രം ....’കഞ്ഞികുടിച്ച് കിടക്കണ്ടേ.......’ ...താങ്കൾക്ക് എല്ലാ ഭാവുകങ്ങളും......

    ReplyDelete
  22. മൂന്നാമത്തേത് മതി നിശാ..... അപ്പോ പിന്നെ ത്രെഡിലേക്ക് മുത്തുകള്‍ക്കു പിന്നാലേ മുത്തുകള്‍ ഇങ്ങോട്ട് വന്നു കയറിക്കോളും.....;)

    ReplyDelete
  23. ശരിക്കും ഒരു സ്കൂപ്പ് ആയിട്ടുണ്ട്‌.

    ReplyDelete
  24. ഇതാണ് എഴുത്തിന്റെ വഴി...ആഹാ! ഇഷ്ടപ്പെട്ടു കേട്ടൊ.

    ReplyDelete
  25. simple and different,,, nice one....

    ReplyDelete
  26. ചന്തു നായരുടെ വെളിപ്പെടുത്തലാണ് ഈ പോസ്റ്റിനുള്ള ഏറ്റവും നല്ല കമന്‍റ്.
    പോസ്റ്റും ഈ കമന്റും മനോഹരം.

    ReplyDelete
  27. സ്കൂപ്പ് കൊള്ളാം ട്ടോ...:)

    ReplyDelete
  28. സംഭവം അടിപൊളിയായിട്ടുണ്ട്, കഥാകാരി തന്നെ പരിഹാരവും കാണണം കെട്ടോ! ഈ പത്രാധിപന്മാർ വളരെ ബിസിയല്ലേ? ചന്തുനായരെ ഏൽപ്പിച്ചാലും മതി.

    ReplyDelete
  29. മുകളില്‍ പറഞ്ഞതിനു ഒന്നും ഞാന്‍ ആ നാട്ടുകാരനെ അല്ല

    പാവം എഡിറ്റര്‍.ഇത് ഒക്കെ വായിച്ചു വായിച്ചു ആ പാവം എന്താവും എന്തോ

    ReplyDelete
    Replies
    1. എഡിറ്റര്‍ ഇതെവിടെ പോയി കിടക്കുവാ? ബാക്കി വെച്ചതിങ്ങോട്ട് വിളമ്പ്.
      നല്ല ആക്ഷേപ ഹാസ്യം. ചില ബ്ലോഗര്‍മാര്‍ക്കും കിട്ടി.

      Delete
  30. നല്ല ഒരു വായനക്കുള്ള സ്കൊപ്പ് ഇതിൽ ഇല്ല..തുടക്കത്തീൽ എഴുതിയ കധാതന്തു അല്പം കൂടി വികസിപ്പിച്ച് എഴുതിയാൽ നന്നായിരുന്നു.ചാനൽ റിയാലിട്ടിക്ക് എതിരെ ഉള്ള വിമർശനം നല്ല തീം തന്നെ..അമ്മമാരുടെ തൊലിനിറത്തിന്റെ പൊലിമ കാണിക്കാതെ മാത്രുത്ത്തിന്റെ മഹിമയാണു..നമ്മൾ അറിയേണ്ടത്..എന്നാലും ഇതിൽ നല്ല ക്ധയുണ്ട്..ഭാവുകങ്ങൾ

    ReplyDelete
  31. ഇത്തിരി വാക്കുകളിലൂടെ ഒത്തിരി പറഞ്ഞൂ.

    ReplyDelete
  32. നന്നായിട്ടുണ്ട് !

    ReplyDelete
    Replies
    1. ഒറ്റക്കാലില്‍ നില്‍ക്കാറുള്ള കൊറ്റി ഒരിക്കലും ഉയരത്തില്‍ പറക്കാറില്ല. പറക്കാനാവുകയുമില്ല. സ്വന്തം കാലില്‍ നില്‍ക്കാനറിയാത്ത, അതുമല്ലെങ്കില്‍ നില്‍ക്കണമെന്ന കാംക്ഷ ഇല്ലാതെ പത്രക്കാരന്റെ ചുമരെഴുത്ത്‌ ഏറ്റെടുത്ത്‌ കൂലിവാങ്ങാന്‍ തയ്യാറാവുന്ന ഒരു കഥാകാരനെ ആധാരം എഴുത്തുകാരനന്റെ വകുപ്പില്‍ പോലും പെടുത്താനാവില്ല. അത്തരം ഒരു ആധാരം എഴുത്തുകാരനെക്കൊണ്ട്‌ ആധാരം എങ്ങിനെ മാറ്റിയെഴുതിപ്പിക്കാം എന്ന്‌ പറയാന്‍ ഉപയോഗിച്ച ഈ നൂതന സങ്കേതം കൊള്ളാം. നിന്ദാത്മകമായ അക്ഷരവാണിജ്യം സാഹിതീയ സംസ്കൃതിയെ കഴുത്തു ഞെരുക്കി കൊല്ലുന്നു എന്ന സത്യം അറിയാത്തവരെ സാഹിത്യകാരന്മാരായി അംഗീകരിക്കാറുമില്ല. കയറാനുള്ള കോണിപ്പടികള്‍ ഇറങ്ങാനും ഉപയോഗിക്കാമെന്നത്‌ ഒരു ദുഃഖസത്യം തന്നെ.

      Delete
  33. നിശാ സുരഭീ .. ഉള്ളില്‍ ചിലത് തികട്ടി വരും
    ഇന്നിന്റെ നെറികേടുകളും കാഴ്ചകളും
    അതിനേ ഹാസ്യത്തിന്റെ മേമ്പൊടിയോടെ
    പകര്‍ത്തുവാന്‍ കഴിഞ്ഞാല്‍ അതില്‍ വിജയിച്ചൂ ..
    " ചുമ്മാതല്ലേ പൊണ്ടാട്ടി " :) ഇതൊക്കെ
    നമ്മുടെ സമൂഹത്തില്‍ നല്‍കുന്ന ചില
    അസ്യാരസ്യങ്ങള്‍ ഉണ്ട് .. അതു ഈ വരികളിലൂടെ
    പ്രതിഫലിച്ചൂ .. കുഞ്ഞുതെന്ന് പറഞ്ഞുവെങ്കിലും
    വലിയൊരു ചിന്ത ഉള്ളിലുണ്ട് .. സ്കൂപ്പിനായീ
    മനസ്സ് എവിടെയൊക്കെ അലഞ്ഞാലാണ് ..
    എന്തെഴുതിയാലും സാമ്യതയുടെ തലൊടല്‍ വന്നു കേറുന്ന
    ഈ കാലത്ത് ..

    ReplyDelete
  34. നന്നായിരിക്കുന്നു

    ആക്ഷേപ ഹാസ്യത്തിന്റെ ത്രെഡുകളും സ്കൂപുകളും !

    അഭിനന്ദനങ്ങള്‍ !

    ReplyDelete
  35. നന്നായിട്ടുണ്ട്. വ്യത്യസ്ഥമായ അവതരണം. അഭിനന്ദനങ്ങള്‍...

    ReplyDelete
  36. ആക്ഷേപ ഹാസ്യം കൊള്ളാം. പക്ഷെ ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വായനക്കാരുടെ പംക്തി നോക്കുക. ...അതു വായിച്ചാല്‍ നമ്മളാരും ഇനി ബ്ലോഗെഴുതുകയില്ല

    ReplyDelete
  37. വായിച്ചു. അഭിനന്ദനങ്ങൾ...

    ReplyDelete
  38. ഛെ, പെട്ടെന്ന് തീർന്ന് പോയല്ലോ? നന്നായിട്ടെഴുതി ഭായ്... ഇപ്പോഴത്തെ ട്രെന്റ് നോക്കി നടക്കുന്ന ഒരുപാട് പേരുണ്ട്. :)വ്യത്യസ്ഥമായ അവതരണം. അഭിനന്ദനങ്ങള്‍...

    ReplyDelete
  39. പുതുമയുള്ള അവതരണം നന്നായി ആസ്വാദിച്ചു. അഭിനന്ദനങ്ങള്‍

    ReplyDelete
  40. വെറുതെ എന്‍റെ മൂന്നു മിനിട്ട് കളഞ്ഞു .
    ഖേദിക്കുന്നു .

    ReplyDelete
  41. ദീപസ്തംപം മഹാച്ഛര്യം . കോന്തന്‍ ഭര്‍ത്താവിനേക്കാള്‍ നല്ലത് പ്രൊഡ്യൂസര്‍ തന്നെയാ .. നിശാ സുരഭിയില്‍ സൂര്യോദയം . ഭാവുകങ്ങള്‍ .

    ReplyDelete
  42. അവതരണ ഭംഗിയാൽ മികച്ചുനിന്ന ഈ കഥക്ക്
    സ്കൂപ്പ് മാത്രമല്ല നല്ല സ്കോപ്പുമുണ്ട് കേട്ടൊ നിശാസ്

    ReplyDelete
  43. നാലമത്തേത്‌:
    സ്കൂപ്പ്‌ തേടി നടന്ന് മറ്റൊരു പെണ്ണുമായി പരിചയത്തിലാവുന്നു. ഭാര്യ പിണക്കം. റിയാലിറ്റി ഷോ യിൽ (പേര്‌: 'ഇങ്ങനേയും ചിലർ') അവതാരിക എല്ലാം പറഞ്ഞ്‌ 'കോമ്പ്ലിമന്റ്സ്‌' ആക്കുന്നു. അവസാനം ഒരു ട്വിസ്റ്റ്‌ ഉണ്ട്‌ (ഒടുക്കത്തെ ട്വിസ്റ്റ്‌ എന്നു പറയും). ചാനലുകാരും, സ്കൂപ്പനും, ഭാര്യയും റേറ്റിംഗ്‌ കൂട്ടാൻ ഒത്തു കളിച്ചതാണ്‌!.

    ഇതു ഏതു പത്രാധിപരും സമ്മതിക്കും. നൂറു തരം!

    ReplyDelete
  44. അപ്പൊ പതിവു പോലെ ഈ എഴുത്തും പത്രാധിപരുടെ ചവിറ്റുകുട്ടയില്‍ ഭദ്രമാവും... സംശയമില്ല... :)

    ഈ അവതരണം ഉഷാറായി...
    എവിടെയോ കഥ അയച്ചിട്ട് വരാത്തതിലുള്ള പത്രാധിപരോടുള്ള പ്രതിഷേധം ഇങ്ങനെ തീര്‍ത്തതാണോ...?? ഹ ഹ ഹ

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  45. എനിക്കൊത്തിരി ഇഷ്ടമായി .

    സ്നേഹാശംസകള്‍

    ReplyDelete
  46. നന്നായി ആസ്വദിച്ചു .
    ആശംസകള്‍

    ReplyDelete
  47. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി, എല്ലാവരോടുമേ.. :)
    വിശദമായ് വൈകാതെ തന്നെ വരാം..

    ReplyDelete
  48. നര്‍മ്മം നന്നായിട്ടുണ്ട്....
    കഥയല്ലിത് ജീവിതം...
    ആശംസകള്‍...

    ReplyDelete
    Replies
    1. ഹ..ഹ..ഹ..
      നിശാ സുരഭീ കലക്കിയല്ലോ മോളേ,ഏല്ലാവര്‍ക്കും ഓരോ ചെറിയ ഡോസ്..
      നന്നായി.

      Delete
  49. assalayi...... abhinandanangal...... Pinne blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY ...... vayikkane............

    ReplyDelete
  50. ഇത്തരം പേനയുന്തലുകാരെ ഇങ്ങനെത്തന്നെ പറയണം.
    ങ്ങ്ഹാ പിന്നെ... എന്തിനാ ഈ 'ഒളിച്ചോട്ടം ഒളിച്ചോട്ടം' ന്നിങ്ങനെ പറയുന്നത് ..?

    ReplyDelete
  51. കൊള്ളാലോ.....വാരിക എഴുത്തുകാരേക്കാള്‍ കഷ്ടാണ് ചാനലുകളിലെ സീരിയലിനു കഥ എഴുതുന്നവരുടെ കാര്യം..സഹിക്കുന്ന നമ്മളോ എഴുതുന്ന അവരോ ഗതികെട്ടവര്‍ എന്ന് അറിയില്ല....(വല്ല സീരിയല്‍ എഴുത്തുകാരും ഇവടെ ഉണ്ടെങ്കില്‍ -ഞാന്‍ ഈ നാട്ടുകാരി അല്ലെ..)

    ReplyDelete
  52. .....പ്രിയ കഥാകൃത്ത് സുഹൃത്തേ, ആ മൂന്നാമതായി കൊടുത്തിട്ടുള്ള ‘ത്രെഡ്’ ഒരു ചെറിയ വ്യത്യാസം വരുത്തി എഴുതുക. ‘വിജയിയായ ആ ഭാര്യ നാടുവിടുന്നത്, പത്രാധിപരായ എന്റെകൂടെയായിരിക്കണം. അങ്ങനെയെങ്കിൽ എത്രയും പെട്ടെന്ന് ബാക്കിയെഴുതി നേരിട്ടു തന്നേയ്ക്കുക, പോസ്റ്റ് ചെയ്താൽ താമസിച്ചുപോകും... പത്രാധിപർ (ഒപ്പ്)

    ReplyDelete
  53. എഴുത്ത് തുടരട്ടെ ആശംസകള്‍

    ReplyDelete
  54. ഹല്ല.. ത്രെഡ് മാത്രേ ള്ളൂ..? മിന്നാരം വാരിക എവിടാ വാങ്ങാന്‍ കിട്ട്വാ? ഹല്ല ത്രഡു വായിച്ചപ്പോള്‍ വായിക്കാനൊരു പൂതി.. അതോണ്ടുചോദിച്ചതാ.. ഹി.ഹി.ഹി...

    ReplyDelete
  55. @MINI.M.B
    പുതുമയുണ്ടെന്ന് പറഞ്ഞതില്‍ സന്തോഷംണ്ടേ.. :)

    @khaadu..
    ആക്ഷേപം ശ്രദ്ധിച്ചതില്‍ സന്തോഷം :)

    @P V Ariel
    പത്രാധിപരുടെ മറുപടിക്ക് കാക്കാണ്..!

    @anupama
    അങ്ങനെ ബാലുഭായ് ബ്ലോഗില്‍ :) :)

    @ജീ . ആര്‍ . കവിയൂര്‍
    ;) :)

    @കലി (veejyots)
    ആ അഭിപ്രായത്തില്‍ സന്തോഷംണ്ട് :)

    @mini//മിനി
    റ്റീച്ചറേ, ഹിഹി!!

    @keraladasanunni
    നിരീക്ഷണം എന്ന് പറയാനാവില്ല, ഈ കഥ(?)യ്ക്ക് ഇത്തരമൊരന്ത്യമേയുണ്ടാവൂ!

    @അന്ന്യൻ
    ഉവ്വുവ്വ് :))

    @രഘുനാഥന്‍
    :))

    @വര്‍ഷിണി* വിനോദിനി
    ഉവ്വ്, മനസ്സിലായി, ഹ്ഹ്ഹി!! കൈവിറക്ക് മരുന്ന്ണ്ട്.. (ഞാന്‍ ഓടീ!)

    @kochumol(കുങ്കുമം)
    ഞാനിതേവരെ കാണാത്ത പരിപാടിയാ അത്, എങ്കിലും ഉദ്ദേശങ്ങളില്‍ ചിലത് അതും ആയിരിക്കാം :)) സന്തോഷം :)

    @kARNOr(കാര്‍ന്നോര്)
    ;)

    @elayoden
    :))

    @അനുരാഗ്
    :)

    @ഗോപകുമാര്‍.പി.ബി !
    പുതുമ തേടിയുള്ള പരക്കം പാച്ചിലില്‍ ചിലത് :))

    @viddiman
    :) ആദ്യവരവില്‍ സന്തോഷംണ്ടേ..

    @sidheek Thozhiyoor
    സിദ്ദീക്കാ, മ്.. സന്തോഷം

    @നാരദന്‍
    ജീവിതത്തീന്ന് ഔട്ടാവാതിരിക്കാന്‍ ഇതും ഒരു വഴി!

    @സങ്കൽ‌പ്പങ്ങൾ
    :)

    @പ്രേം I prem
    ആ പാട്ട് ഞാനൊന്ന് തപ്പിയെട്ത്ത് കേള്‍ക്കട്ടെ :)
    വിശദാഭിപ്രായത്തില്‍ സന്തോഷംണ്ട്, മൂന്നാല് പ്രാവശ്യം വായിക്കാന്‍ മാത്രമുണ്ടെന്ന് എനിക്ക് തോന്നുന്നുല്ലാ, എങ്കിലും എല്ലാര്‍ക്കും ഒരു പോലെ ആവില്ലല്ലോ അല്ലേ :) സന്തോഷം :)

    @Vinodkumar Thallasseri
    way only, അത്രയേ ആകൂ, കഥ തന്നെ വലുതാക്കാന്‍ പാടാ :)

    @ചന്തു നായർ
    അനുഭവസ്ഥന്‍ പറയുമ്പോള്‍ എന്താ ചെയ്കാ, പത്രാധിപരുടെ മറുപടിക്ക് കാക്കേണ്ട അല്ലേ? അങ്ങട്ട് എഴുതിത്തുടങ്ങിയേക്കാം, ഹ്ഹ്ഹി. ആത്മാംശം കലര്‍ന്ന വിശദാഭിപ്രായത്തില്‍ സന്തോഷം :)

    @പട്ടേപ്പാടം റാംജി
    :)

    @പ്രയാണ്‍
    ഉവ്വുവ്വ്, ഹ്ഹ്ഹിഹി

    @Vp Ahmed
    :))

    @Manoraj
    :)

    ReplyDelete
  56. @Echmukutty
    ;) ചിലപ്പോഴൊക്കെ, ആകസ്മികമായെങ്കിലും എന്ന് എന്റെ തോന്നല്‍.. നല്ല വാക്കുകളില്‍ സന്തോഷം :)

    @DEJA VU
    നല്ല വാക്കുകളില്‍ സന്തോഷം :)

    @Salam
    :)

    @കുഞ്ഞൂസ് (Kunjuss)
    :)

    @സേതുലക്ഷ്മി
    :)

    @ശ്രീനാഥന്‍
    പത്രാധിപര്‍ ഇതേവരെ മറുപടി ഇട്ടില്ല മാഷെ :(

    @MyDreams
    എന്താവും എന്തോ എന്തരോ, ഹിഹി

    @എ ജെ
    :)) ഹ ഹ ഹ!!

    @Pradeep paima
    പത്രാധിപരുടെ മറുപടിക്ക് ശേഷം വികാസം എന്നതാണ് കഥാ ലക്ഷ്യം :) ചില റിയലിസ്റ്റിക് വ്യൂ ഒന്നെഴുതി നോക്കീതാണ്. സ്വീകാര്യതയും അസ്വീകാര്യതയും ഉള്‍ക്കൊള്ളുന്നു :)

    @അനില്‍കുമാര്‍ . സി. പി.
    മൗനം വാചാലമാകുന്നത് പോലെ എഴുതണമെന്നാണ് ആഗ്രഹം, നടക്കാറില്ല, എങ്കിലും താങ്കളുടെ അഭിപ്രായത്തില്‍ സന്തോഷമുണ്ട് :)

    @Naushu
    :) (പോട്ടം പിടുത്തമൊക്കെ ഇപ്പോ ഇല്ലേ?)

    @V P Gangadharan, Sydney
    :)) വിശദമായ അഭിപ്രായത്തില്‍ വളരെ സന്തോഷം. പണം എന്നതാണ് ബഹുഭൂരിപക്ഷത്തിന്റെയും എന്നത്തെയും ആദ്യലക്ഷ്യം എന്നത് തന്നെ മൂല്യശോഷണത്തിന്റെ ആദ്യകാരണവുമാകുന്നു.

    @റിനി ശബരി
    ശരിയാണ്, അഭിപ്രായത്തിനോട് ഐക്യം :)

    @ente lokam
    :)

    @നിതിന്‍‌
    :)

    @മുല്ല
    :)

    @കുസുമം ആര്‍ പുന്നപ്ര
    :) ആഴ്ചപ്പതിപ്പ് വായിച്ചില്ലാ! ശ്രീ കേരളദാസന്റെ പോസ്റ്റില്‍ പറഞ്ഞ കാര്യം ആണോ?

    @Harinath R
    :)

    @Mohiyudheen MP
    തീര്‍ത്തതാ, അല്ലെങ്കില്‍ എന്നെ തീര്‍ക്കും :))

    @എന്‍.ബി.സുരേഷ്
    :))

    @എം.അഷ്റഫ്.
    :)

    @umesh pilicode
    :)

    @മാനത്ത് കണ്ണി //maanathukanni
    :)) എനിക്ക് സന്തോഷായി ഹ്ഹിഹി (ഞാനോടീ‍ീ‍ീ‍ീ!)

    @Abdulkader kodungallur
    :)

    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
    :)

    @Sabu M H
    ഇനീം കുറച്ചേറെയുണ്ട് :))

    @Sandeep.A.K
    എന്താ ചെയ്ക, അനുഭവത്തീന്നല്ലേ പല കഥകളും വളരുന്നത്, ഹിഹി!

    @ധനലക്ഷ്മി പി. വി.
    :)

    ReplyDelete
  57. @amantowalkwith@gmail.com
    :) സന്തോഷംണ്ടേ..

    @Absar Mohamed
    :) ചെറിയേത്!

    @jayarajmurukkumpuzha
    :)

    @Jasy kasiM
    :))

    @ഒറ്റയാന്‍
    :))

    @(പേര് പിന്നെ പറയാം)
    പാവം പാവങ്ങള്‍ :)) (ചിത്രം ഉണ്ടെന്നേ, പേജില്‍ ലോഡാവാഞ്ഞതാവാം)

    @നാമൂസ്
    :)))))

    @ഗീതാകുമാരി.
    :)

    @chillujalakangal
    ചന്തു നായര്‍ ദോ, മോളീല് കമന്റീട്ട്ണ്ട്, ഓടിക്കോ‍ാ‍ാ‍ാ, കാണേണ്ട!!

    @Bhanu Kalarickal
    :)

    @വി.എ || V.A
    ഹ്ഹ്ഹ്ഹിഹി!!!

    @ജീ . ആര്‍ . കവിയൂര്‍
    :)

    @ശ്രീജിത്ത് മൂത്തേടത്ത്
    അവ്ടേം കഥയും കവിതേം എഴുതാനാ പ്ലാന്‍ അല്ല്യോ? ഹിഹി

    ReplyDelete
  58. വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ക്കും പ്രത്യേക നന്ദി പറയുന്നൂ :)

    ReplyDelete
  59. സഹപ്രവര്‍ത്തകന്റെ കൂടെ നായിക വീണ്ടും ഒളിചോടുമ്പോള്‍ നായകന്‍ രക്ഷപ്പെടുന്നു... അങ്ങനെയും വികസിപ്പിക്കാം.. ഹി ഹി ..

    ReplyDelete
  60. സുരഭീ.. ഒരു കൊച്ചു കഥയില്‍ ഒത്തിരി പറഞ്ഞിരിക്കുന്നു.
    ആക്ഷേപ ഹാസ്യം ഇഷ്ടായി. ഇനിയും കൂടെയുണ്ട് വായനക്ക്...

    ReplyDelete
  61. ഈ സൃഷ്ടിയുടെ ലേബല്‍ കഥ എന്നത് ശേരിയാനോന്നു അല്പം സംശയം.
    ഒരു സൃഷ്ടി എന്നാ രീതിയില്‍ കലക്കി കേട്ടോ.
    നന്നായി ആസ്വദിച്ചു.

    ReplyDelete
  62. ആളോളെ കളിയാക്കാനിറങ്ങീക്കാല്ലേ..!! നന്നായിട്ടുണ്ട് സുരഭീ.. വരാനിത്തിരി വൈകി.. അറിയേണ്ടെ പുതിയ പോസ്റ്റിട്ട വിവരം..

    ReplyDelete
  63. അപ്പൊ ട്രെന്റ് അറിഞ്ഞിട്ടു ബാക്കി എഴുതിയാല്‍ മതി. അതു വരെ നായകന്‍ അവിടെ ഇരുന്നു ബിയര്‍ അടിക്കട്ടെ അല്ലേ. :)

    കൊള്ളാം. ഷോര്‍ട്ട് & സ്വീറ്റ്.

    ReplyDelete
  64. കഥയെഴുത്ത് ഇത് വരെ ഞാന്‍ പയറ്റി നോക്കാത്ത ഒരു സംഗതിയാണ്; വായിക്കാന്‍ വളരെ ഇഷ്ടമാണെങ്കിലും... അതിനാല്‍ അതേപ്പറ്റി ഒരഭിപ്രായം പറയാന്‍ മുതിരുന്നില്ല... എങ്കിലും 'ഇനിയെന്തുണ്ടായിട്ടുണ്ടാവും? ' എന്നൊരു ചോദ്യം ഉള്ളില്‍ ഉയര്‍ന്നുവന്നു...

    എല്ലാ ഭാവുകങ്ങളും നേരുന്നു! എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ചതിനും ഒരായിരം നന്ദി!!!

    ReplyDelete
  65. @Nisha
    'ഇനിയെന്തുണ്ടായിട്ടുണ്ടാവും? ' എന്നത് കഥയിലാണോ? ആണെങ്കില്‍ ഒരു കഥയില്‍ കൈ വെച്ച് നോക്കൂ.. :)

    @Akbar
    ഹ്ഹ്ഹ്ഹ്ഹ്, ബിയര്‍ അടിച്ച് കിറുങ്ങാതിരുന്നാല്‍ നായകന് നല്ലത്!!

    @ഇലഞ്ഞിപൂക്കള്‍
    കളിയായ് പറഞ്ഞത് കാര്യായോ, ഇല്ലല്ലോ, ഹിഹി!! മെയിലിട്ടിരുന്നല്ലോ‍ാ, കിട്ടിയില്ലെ?

    @പൊട്ടന്‍
    കഥയായ് എഴുതി വന്നതാ‍ാരുന്നു! കഴിഞ്ഞപ്പോഴേക്കും എന്തോ ആയി, ഹിഹിഹി

    @കാടോടിക്കാറ്റ്‌
    @Joy Verghese
    :)

    @haneef kalampara
    ഹ്ഹ്ഹി, പോരട്ടേ ഇനീം ഐറ്റം :))

    -------------
    വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ക്കും പ്രത്യേക നന്ദി പറയുന്നൂ ട്ടാ :)

    ReplyDelete
  66. ഒരു ബിയര്‍ അടിക്കുംബോഴേക്കും കിക്ക് ആവുമോ ആവോ...???
    എനിക്ക് ഒരു പിടിയും കിട്ടിയില്ല....ഹിഹിഹിഹി

    ReplyDelete
  67. ട്രെന്‍ഡ്‌ അനുസരിച്ച് എഴുതുന്ന ഏവര്‍ക്കും ഉള്ള പണി ഇഷ്ടമായി .ആശംസകള്‍

    ReplyDelete
  68. Iniyoru Sccccccop Varum vareykkum...!

    Manoharam, Ashamsakal...!!!!

    ReplyDelete
  69. ആക്ഷേപഹാസ്യം ശരിക്കും ഇഷ്ടപ്പെട്ടു...

    ReplyDelete
  70. @ഷൈജു.എ.എച്ച്
    ആവോ.. ഹ്ഹി

    @ഗീതാകുമാരി.
    ഹ്ഹി :))

    @kitchu
    @Sureshkumar Punjhayil
    @Pradeep Kumar
    :)


    വരവിലും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദീ ട്ടോ..

    ReplyDelete
  71. ആക്ഷേപഹാസ്യം കൊള്ളാം.എന്നാലും വേണ്ടത്ര നന്നായോ എന്നൊരു സംശയം.

    ReplyDelete
  72. നന്മയില് വിടരുന്ന ദര്ശന സൌരഭം
    ഇന്ദുലേഖേ നിന്റെ നര്മ്മ ബോധം... Nisha, vallathe rasippichu. :-))))

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...