08 October 2010

എന്റെ ചെമ്പരത്തി


ചിത്രം മഴ ചാറിയൊഴിഞ്ഞ് നേര്‍ത്ത വെയിലില്‍ ഈര്‍പ്പമുണങ്ങാന്‍ തുടങ്ങുമ്പോള്‍ എടുത്തതാണ്. ഇവള്‍ എനിക്ക് പിടി തരാതെ ചെറുകാറ്റില്‍ ഇളകി എന്നോട് കുറുമ്പ് കാണിച്ചുകൊണ്ടെയിരുന്നു. എന്നാലൊന്നു കാണാലോ എന്നോര്‍ത്ത് ഞാനും ക്ഷമയോടെ കാത്തിരുന്നു. എന്നോട് സ്നേഹമുള്ളവളായിരുന്നു ഇവള്‍, കാരണം കുറുമ്പൊക്കെ അടക്കി ക്യാമറയിലേക്ക് പകര്‍ത്താന്‍, അടങ്ങി, സുന്ദരിയായ് നിന്നു തന്നു അവസാനം.
** *** **

19 comments:

  1. സുന്ദരി പൂ, ചെവിയില്‍ വെക്കല്ലേ.....

    ReplyDelete
  2. പൂവേ ആരുടെയാണീ കൈവിരൽ

    ReplyDelete
  3. കുറച്ചു കൂടെ നേരത്തേ എടുത്തിരുന്നെങ്കില്‍ കുറേക്കൂടെ നന്നായേനെ.
    :)

    ReplyDelete
  4. നല്ല ചിത്രമാണ്.

    ReplyDelete
  5. നല്ല പടം, ചെൻപരത്തി പൂവേ ചൊല്ല് ...

    ReplyDelete
  6. ഋതുഭേദങ്ങളില്ലാതെ പൂക്കുന്ന ചെടി. സ്നേഹത്തിന്റെ പ്രതീകമാണ്‌ ചെമ്പരത്തി. ചിത്രം കണ്ടപ്പോള്‍ എന്റെ മനസ്സിലേയ്ക്കോടി വന്ന പാട്ട് ദേ, ശ്രീമാഷ് പറഞ്ഞിട്ടു പോയി.

    "ചെമ്പരത്തീപ്പൂവേ ചൊല്ല്..."

    ReplyDelete
  7. ശ്രീ എന്നെ മഴ നനയിച്ച് പനി പിടിപ്പിക്കും അല്ലെ?, കലാ വല്ലഭാ, അത് വിരൽ തന്നെയോ എന്നെനിക്കും ഒരു സംശയമുണ്ട്.!

    മാഷെ & വായാടി, നല്ല പാട്ട് തന്നെ :) പഴയ പാട്ടുകൾ എത്ര മനോഹരമാ അല്ലെ?

    ഹൈന.. ഹെ ഹെ ഹേ...


    അഭിപ്രായം പറഞ്ഞ എല്ലാർക്കും നന്ദീട്ടൊ

    ReplyDelete
  8. കൊള്ളാം
    നന്നായിരിക്കുന്നു

    ReplyDelete
  9. പൂവിന്റെ കേസരം , ദളങ്ങള്‍ , അതിനു മുകളിലെ രണ്ടിലകള്‍
    ഫോട്ടോയ്ക്കു പുറത്തേക്കു വന്നു നില്ക്കുന്ന പ്രതീതി. തെളിച്ചു
    പറഞ്ഞാല്‍ ത്രീഡി ഇഫക്ട്. അഭിനന്ദിക്കുന്നു.

    ReplyDelete
  10. ചെമ്പരത്തി പൂവിനെ പറ്റി ഞാന്‍ ഒരു കവിത എഴുതിയിട്ടുണ്ട് പണ്ട്. വായിച്ചു നോക്കുമല്ലോ

    http://jeevithagaanam.blogspot.com/2010/02/blog-post_04.html

    ReplyDelete
  11. നല്ലൊരു കിടിലന്‍ ചെമ്പരത്തി, പറിചെടുത്താല്‍ അതിനു നോവുമല്ലോ, ഇല്ലെങ്കില്‍ ഒന്ന് പറിക്കാമായിരുന്നു.

    ReplyDelete
  12. എല്ലാര്‍ക്കും നന്ദി ട്ടൊ, ഫോട്ടോയിലൂടെ കണ്ണോടിച്ചതിലും അഭിപ്രായത്തിനും :)

    ReplyDelete
  13. "ചുവപ്പിനഴക്.....”

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...