04 February 2012

പറയാന്‍ ബാക്കിയുള്ളത്


 
കാഴ്ച്യ്ക്കുമപ്പുറം
എന്നില്‍ നിന്നും മറഞ്ഞ്..

എങ്കിലും
നിന്റെ കണ്ണാടിച്ചിത്രം
തെളിഞ്ഞതില്‍ പടര്‍ന്നത്
നീലവര്‍ണ്ണരാജികള്‍..

എപ്പഴായിരുന്നു
ഞാനിതെല്ലാം ശ്രദ്ധിച്ചിരുന്നത്?

നിനക്കോര്‍ത്തെടുത്ത്
ഇങ്ങനെ പറയാം-എന്നോട് മാത്രം;

ഒന്ന്-
എന്റെ മോഹങ്ങളിലെ
സ്വര്‍ണ്ണവര്‍ണ്ണം അടര്‍ന്ന നാള്‍
ഞാന്‍ വേദനിച്ചത്
അറിയാത്തതായ് നീ നടിച്ചപ്പോള്‍,

രണ്ട്-
അന്ന്, നിന്റെ കണ്ണിലെ തിളക്കം
കുറഞ്ഞനാള്‍
ഞാന്‍
നിന്നില്‍ നിന്നൊളിച്ചപ്പോള്‍,

മൂന്ന്-
ശലഭച്ചിറകുകളിലെ
അരിക്
പൊടിയാന്‍ തുടങ്ങിയ
വേനലിന്റെ പകുതിയില്‍..

ഇനിയുമേറെ;
നിനക്ക് എന്നോട് മാത്രം പറയാന്‍ ബാക്കിയുള്ളത്,
ഞാന്‍ നിന്നില്‍ നിന്ന് വായിച്ച് മുഴുമിക്കാത്തതും.

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

70 comments:

  1. 2010-ലെ പൈങ്കിളി വരികളാണെ, പൊടിതട്ടി പോസ്റ്റുന്നു. വിഷയദാരിദ്ര്യത്തേക്കാളെറെ മറ്റെന്തൊക്കെയോ കാരണം പുതിയ പോസ്റ്റുകളൊന്നും ശരിയായ് വരുന്നില്ല. എന്താ ചെയ്ക!!!

    ReplyDelete
    Replies
    1. മനസിനെ ഓര്‍മ്മപെടുത്തന്‍ ഇഷ്ട്ടപെടാത്തത് മറക്കുക, നല്ല ഓര്‍മ്മകളെ മാത്രം അയവിരക്കിയാല്‍ മതിയല്ലോ....വിഷമങ്ങളില്‍ ഒളിച്ചോടാതെ ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോവുക, 2010 , 2011 ഇഷ്ട്ടപെടാത്തത് പൊടിതട്ടിയെടുക്കാതെ, നല്ല ഓര്‍മ്മകളെ താലോലിച്ചു, 2012 നിശാസുരഭിയുടെതാവട്ടെ....

      ആശംസകളോടെ..

      Delete
    2. നന്നായി കോര്‍ത്തിണക്കിയ വരികള്‍. അഭിനന്ദനങ്ങള്‍...

      Delete
    3. @നിശാസുരഭി....,

      സുഹൃത്തേ....മറയുന്ന ഓരോ വഴികാഴ്ചയും മറ്റൊരു കാഴ്ച്ചയുടെ തുടക്കമാകണം... ആടി തീര്‍ക്കേണ്ട വേഷങ്ങള്‍ക്കുള്ള പ്രതീക്ഷകല്‍ക്കെങ്കിലും.......

      വൈകി നാം.. തമ്മിലെ ചിന്തകള്‍ അറിയാന്‍ ..നന്ദി........ സ്നേഹാശംസകള്‍...

      Delete
    4. വിഷയ ദാരിദ്ര്യം അത് ഇപ്പോഴും ഉണ്ടോ ? :P

      ഏതായാലും കവിത നന്നായി :)

      Delete
    5. @elayoden
      ഹ്ഹി, കുറിപ്പ് മാത്രമാണെന്ന്, ഹ് മം!!

      @Mohiyudheen MP
      @Manu Nellaya / മനു നെല്ലായ
      നന്ദി, വരവില്‍ സന്തോഷവുമൂണ്ടേ :)

      @umesh pilicode
      വിഷയത്തിനല്ല, പക്ഷേ സംഗതി ശരിയാവണ്ടേ :))

      Delete
  2. ഈ വരികളെ പൈങ്കിളി വരികള്‍ എന്ന് പറഞ്ഞു അപമാനിക്കല്ലേ, നല്ല വരികളല്ലേ...

    നമ്മളെയൊക്കെ ഓര്‍മ്മയുണ്ടോ ആവോ?

    ReplyDelete
  3. മരിക്കാത്ത ഓര്‍മകള്‍, നന്നായി കോര്‍ത്തിണക്കിയ വരികള്‍. അഭിനന്ദനങ്ങള്‍...

    ReplyDelete
  4. പ്രണയ പരിഭവമാര്‍ന്ന വരികള്‍
    ജീവിത കവിതയുടെ ഒപ്പി എടുത്ത ഏടുകള്‍
    വായനാ സുഖം പകരുന്നു

    ReplyDelete
  5. കാല്‍‌പനിക സൌരഭ്യമുള്ള വരികള്‍ ..

    ReplyDelete
  6. കൊള്ളാം. നന്നായിട്ടുണ്ട്. നല്ല വരികള്‍.. ആശംസകള്‍..

    ReplyDelete
  7. പ്രണയവരികളിൽ പൈങ്കിളി പാടുന്നതിൽ തെറ്റില്ലല്ലോ, സുഖദം.

    ReplyDelete
  8. പൈങ്കിളിയൊന്നുമല്ല. നന്നായിട്ടുണ്ട്.വീണ്ടും പോസ്റ്റുക

    ReplyDelete
  9. മറ്റുള്ളവരുടെ മനസ്സ് കട്ടു വായിക്കരുത്.... ഇതുപോലെ ദുഖിക്കേണ്ടിവരും.... ;)

    ReplyDelete
  10. ഇനിയുമേറെ.."എനിക്കു നിന്നോട് മാത്രം"പറയാന്‍ ബാക്കി ഉള്ളത് :)

    ഈ ചിത്രം?
    :(

    ReplyDelete
  11. നിശാസുരഭിയുടെ ആദ്യത്തെ കമന്‍റിനെ പറ്റി :-

    ഏകാഗ്രത നഷ്ടപ്പെടുത്തുന്ന എന്തെങ്കിലും കാരണമുണ്ടോ എന്ന് നോക്കുക. അത് പരിഹരിച്ചാല്‍ സുഗമമായി എഴുതാനാവും.

    എഴുത്തിനെ പറ്റി :- സങ്കോചമൊന്നും വേണ്ടാ. നന്നായിട്ടുണ്ട് ഈ വരികള്‍.

    ReplyDelete
  12. മനസ്സ് വായിക്കുന്നത് നേരെ ആയിരിക്കണം.
    നമ്മുടെ ചിന്ത വെച്ച് മറ്റു മനസ്സ്‌ വായിച്ചാല്‍ ആ വായന ശരിയാകണം എന്നില്ല.
    വരികള്‍ ഇഷ്ടായി.

    ReplyDelete
  13. പ്രണയ പരിഭവം തുളുമ്പുന്ന ഈ കവിതയില്‍ നഗ്നമായ സത്യത്തിന്റെ നിഴലുകള്‍ പ്രകാശിക്കുന്നു.
    രണ്ട്-
    അന്ന്, നിന്റെ കണ്ണിലെ തിളക്കം
    കുറഞ്ഞനാള്‍
    ഞാന്‍
    നിന്നില്‍ നിന്നൊളിച്ചപ്പോള്‍,

    തിളങ്ങി നില്‍ക്കുമ്പോള്‍ കൂടെ എല്ലാവരുമുണ്ടാകും. തിളക്കം കുറയുമ്പോള്‍ അകന്നു മാറും . ഇതാണ് പ്രണയവും ,ജീവിതവും.
    നന്നായിരിക്കുന്നു . ഭാവുകങ്ങള്‍

    ReplyDelete
  14. ഞാനും നീയുമാവുമ്പോള്‍ കാല്‍പനികത ഇല്ലാതാവുന്നതെങ്ങനെ....

    ReplyDelete
  15. വളരെക്കാലത്തിനു ശേഷം
    കണ്ണാടിചിത്രം പോലെ തെളിഞ്ഞ ചില വരികള്‍ .ആശംസകള്‍

    ReplyDelete
  16. നല്ല വരികള്‍ ആശംസകള്‍

    ReplyDelete
  17. മരണം ദുര്‍ബ്ബലം ?

    ReplyDelete
  18. പറഞ്ഞതും,പറയാന്‍ ബാക്കി ഉള്ളതും ,പറഞ്ഞു മുഴുമിപ്പിക്കാത്തതും...നല്ല വരികള്‍ ...ഇഷ്ടായി...:)

    ReplyDelete
  19. പറയാന്‍ ഏറെ ബാക്കിയുള്ളതു കൊണ്ടാണ് ഓരോ പ്രണയവും മുന്നോട്ടു പോവുന്നത്.പറയാതെ എന്തോ ബാക്കി വയ്ക്കുമ്പോഴാണ് ഓരോ പ്രണയവും കൊഴിയുന്നത്.കവിത നന്നായി.

    ReplyDelete
  20. നന്നായി....ആശംസകള്‍

    ReplyDelete
  21. നന്നായിട്ടുണ്ട്....വളരെ നല്ല വരികള്‍..... ,,, ആശംസകള്‍

    ReplyDelete
  22. നല്ലതുതന്നെ ഈ ‘ഗദ്യകവിത’യും. പൊടിതട്ടി പോസ്റ്റ് ചെയ്യുന്നതെന്തിന്? അകത്തളത്തിലൊളിക്കാതെ ഈ നീലവിഹായസ്സിൽ പറന്നുവന്ന് പറയൂ...’ഇതാ ഇനിയും നല്ല എഴുത്തുകൾ എന്റെ കയ്യിലുണ്ടെ’ന്ന്. ഭാവുകങ്ങൾ......

    ReplyDelete
  23. നല്ല...വരികള്‍ തന്നെ...
    പക്ഷെ.....
    ഇനിയും,...
    എവിടെയൊക്കെയോ..,
    എന്തൊക്കെയോ.......,
    പറയാന്‍ ബാക്കി കിടക്കുന്നുണ്ടല്ലോ...
    അത്..കൂടി..പറയുമല്ലോ...?

    ReplyDelete
  24. നല്ല വരികളാണല്ലോ...!
    വിഷയദാരിദ്ര്യം, എഴുത്ത്പരാജയമെന്നൊക്കെ പറഞ്ഞ് പഴയ പോസ്റ്റുകള്‍ റീപോസ്റ്റാനാണ്‍ ഇനിയും പ്ലാനെങ്കില്‍ കമന്‍റിന്‍റെ ഭാഷ മാറുമേ..ങ്ഹാ..!!

    ReplyDelete
  25. പരയാനുള്ളത് ആ ഒന്നാമത്തേത് തന്നെ...
    ‘എന്റെ മോഹങ്ങളിലെ
    സ്വര്‍ണ്ണവര്‍ണ്ണം അടര്‍ന്ന നാള്‍
    ഞാന്‍ വേദനിച്ചത്
    അറിയാത്തതായ് നീ നടിച്ചപ്പോള്‍..”

    ReplyDelete
  26. ശലഭച്ചിറകുകളിലെ
    അരിക്
    പൊടിയാന്‍ തുടങ്ങിയ
    വേനലിന്റെ പകുതിയില്‍ .....

    പറയാതെ പോകുന്ന, കേള്‍ക്കാതെ പോകുന്ന ഓരോ വാക്കും
    കണ്ണീര്‍ കടല്‍ വറ്റിച്ചെടുത്തൊരു മണല്‍ത്തിട്ടയുടെ ഊഷരതയാണ് നമ്മില്‍ നിറയ്ക്കുന്നത്...

    ഈശ്വരാ.... പിന്നെയും പരീക്ഷണങ്ങള്‍ ...

    ReplyDelete
  27. പൊടിതട്ടി പോസ്ടിയതാണെന്നു പറഞ്ഞാലും അല്ലേലും നല്ല വരികള്‍ ...ഇനിയും എഴുതുക ...
    ചിത്രം കണ്ടിട്ട് ഒരു സങ്കടം പോലെ ..?

    ഇനിയുമേറെ;
    നിനക്ക് എന്നോട് മാത്രം പറയാന്‍ ബാക്കിയുള്ളത്,അത് പിന്നെ പറഞ്ഞാല്‍ മതീ ട്ടോ...ഹ ഹ ഹ

    ReplyDelete
  28. 2010 ലെ പൈങ്കിളി 2012 ലും പൈങ്കിളി തന്നെ. മാറ്റം അനിവാര്യമല്ലേ?. പൊഴിഞ്ഞ വസന്തങ്ങളുടെ നൈരാശ്യവും ഉപരിപ്ലവ പ്രണയ നാട്യത്തിന്റെ പുറന്തോടില്‍ കോറിയിട്ട ഇക്കിളി ചിത്രങ്ങളും വര്‍ണിച്ചു കാലം കഴിക്കാതെ വരാനിരിക്കുന്ന വസന്തങ്ങളെക്കുറിച്ച് പാടാന്‍ എന്നാണു നമ്മുടെ കവി മനസ്സുകള്‍ പാകമാവുക. വായിക്കുന്ന മിക്ക കവിതകളുടെയും ചേരുവകള്‍ ഒന്ന് തന്നെ. അരക്കിലോ നഷ്ടപ്രണയത്തില്‍ മധുരം കൈപ്പു നിരാശ കണ്ണീര്‍ ഇവ അവശ്യം ചേര്‍ത്തുണ്ടാക്കുന്ന അവിയല് കഴിച്ചു നിഷ്ക്രിയത്വത്തില്‍ മയങ്ങുകയാണോ കവി മനസ്സുകള്‍.

    നിശാസുരഭിയുടെ നല്ല കവിതകള്‍ വായിക്കാന്‍ വീണ്ടും വരാം.
    ആശംസകളോടെ. സസ്നേഹം

    ReplyDelete
    Replies
    1. സത്യമാണ്, ബ്ലോഗുലകം ഈ വിഷയത്തില്‍ ഭൂരിപക്ഷവും അക്ബര്‍ പറഞ്ഞ കണക്കിനുള്ള കവിതകള്‍ കാണാനാകും. പുസ്തകവായനയിലെ ബൗദ്ധികനിലവാരം ആപേക്ഷികമായ് താഴെയാണ്, എഴുത്തിലും. എന്നാലും പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ മികച്ചത് ഇവിടെയും ഉണ്ടാകുന്നുണ്ട്. പറഞ്ഞ് വന്നത്, വിഷയം ഏതായാലും എന്തായാലും മികച്ചതിനെ (എന്റെതല്ല, ഹെ ഹെ ഹേ..) നല്ല വായനക്കാര്‍ക്ക് കാണാതിരിക്കാനാവില്ല. പ്രണയവും പ്രണയനഷ്ടവും മികച്ച രീതിയില്‍ കവിതയായും കഥകളായും അവതരിപ്പിക്കുന്നു, കാലാതീതം തന്നെ ഈ വിഷയം.

      പലപ്പോഴും, ഈ വിഷയത്തില്‍ നന്നായ് എഴുതുന്നവര്‍ക്ക് മറ്റുവിഷയങ്ങള്‍ കയ്യിലൊതുങ്ങാതെ വരാറുണ്ട്. എനിക്കേറെ ഇഷ്ടപ്പെട്ട എഴുത്തുകാരിയാണ് രാജലക്ഷ്മി, ഇന്നുമുണ്ടായിരുന്നെങ്കില്‍ എം.ടി വാസുദേവന്‍ നായരേക്കാള്‍ ഉയരം കീഴടക്കുമായിരുന്നു എന്ന പ്രശംസയ്ക്കര്‍ഹരായിരുന്നു. അധികമൊന്നും ഇല്ലെങ്കിലും അവരുടെ എഴുത്തില്‍ നഷ്ടപ്പെട്ടതിന്റെ തിളക്കം എന്നുമുണ്ടായിരുന്നു.

      കവിതയേക്കാള്‍ കഥയെഴുതണമെന്നാണ് എന്റെ ആഗ്രഹം, കുറിപ്പെന്ന ലേബലില്‍ ഒരു പക്ഷേ എനിക്ക് എളുപ്പമാണ് (തോന്നുന്നു) വരികള്‍ കുറിച്ചിടാന്‍, പക്ഷേ കഥയിലേക്കുള്ള വഴി കടുപ്പമാകുന്നു, എന്താ ചെയ്ക!!

      നന്ദി
      സന്തോഷം
      നല്ല വാക്കുകള്‍ക്ക;
      എന്റെ ആഗ്രഹത്തിനോട് സമരസപ്പെടുന്ന വാക്കുകള്‍ക്ക്.

      Delete
  29. നല്ല വായനക്ക് മാറ്റി വെക്കാറുണ്ട് എന്നും താങ്കളുടെ ബ്ലോഗ്‌ ....നന്ദി .പഴയതെങ്കിലും നല്ല വരികള്‍ ....ആശംസകള്‍ [എന്റെ മുറ്റത്തേക്കു സ്വാഗതം ........]

    ReplyDelete
  30. പറഞ്ഞതിനെകാള്‍ കൂടുതല്‍ പറയാനിരിക്കുന്നത് മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവരാണ് ....
    പറയാനുള്ളത് പറയാതെ പറയുക....

    ചില വരികള്‍ ക്രമ പ്പെടുതിയത്തില്‍ അഭംഗി ...അത്രയേ ഉള്ളു ഒരു കുറവ് കണ്ടത്

    ReplyDelete
  31. ''ശലഭച്ചിറകുകളിലെ
    അരിക്
    പൊടിയാന്‍ തുടങ്ങിയ
    വേനലിന്റെ പകുതിയില്‍..''.

    കവിതയിലീവരികളിലുടക്കാതെപോകില്ല സുരഭീ ആരും..

    ആദ്യകമന്റില് അക്ഷര ചാത്തന്‍. അതാ ഡിലിറ്റിയത്

    ReplyDelete
  32. നിയ്ക്കും ഇഷ്ടായി ട്ടൊ...ഈ നൊമ്പരങ്ങളില്‍ പങ്കു ചേരാന്‍...ഒരു വല്ലാത്ത സുഖം.

    ReplyDelete
  33. ഈ നല്ല വരികള്‍ ഇഷ്ടായി

    ReplyDelete
  34. സുന്ദരം ബാക്കി കൂടി പറയൂ! ഞങ്ങള്‍ കേള്‍ക്കട്ടെ !!

    ReplyDelete
  35. പ്രിയപ്പെട്ട നിശാസുരഭി,
    സത്യം അറിഞ്ഞാല്‍, പ്രതീക്ഷകള്‍ തകര്‍ന്നാല്‍,
    ഓര്‍മിക്കണം....ജീവിതം ഇനിയും ബാക്കിയാണ്...!മനോഹരവും!
    വേദന അറിഞ്ഞു...വരികളിലൂടെ...
    സസ്നേഹം,
    അനു

    ReplyDelete
  36. അഭിനന്ദനങ്ങള്‍...

    ReplyDelete
  37. വായിച്ചു മുഴുമിക്കാത്തത് ഓര്‍ത്തെടുക്കുമ്പോള്‍ ആത്മാവില്‍ ചിതയ്ക്ക് തീ പിടിക്കുന്നുണ്ട്.

    ReplyDelete
  38. നിനക്ക് എന്നോട് മാത്രം പറയാന്‍ ബാക്കിയുള്ളത്,
    ഞാന്‍ നിന്നില്‍ നിന്ന് വായിച്ച് മുഴുമിക്കാത്തതും.

    ReplyDelete
  39. ISHTAPPETTU PLZ VIEW,COMMENT & FOLLOW MY BLOG
    MY BLOG IS http://etipsweb.blogspot.in/

    ReplyDelete
  40. പറയാതെ പലതും പറയുന്ന വരികള്‍! നന്ദി..

    ReplyDelete
  41. ഇനിയുമേറെ;
    നിനക്ക് എന്നോട് മാത്രം പറയാന്‍ ബാക്കിയുള്ളത്,
    ഞാന്‍ നിന്നില്‍ നിന്ന് വായിച്ച് മുഴുമിക്കാത്തതും.

    ഇഷ്ടപ്പെട്ടു.

    ReplyDelete
  42. പറയാനൊള്ളത് എന്താന്നുവച്ചാ വേഗം പറയ്..!
    എനിക്ക് പോയിട്ട് വേറെ പണിയൊണ്ട്...!!

    ഇഷ്ട്ടായീട്ടോ..!
    ആശംസകളോടെ...പുലരി

    ReplyDelete
  43. "മുഴുമിക്കാത്തതും..."
    നല്ല വരികള്‍
    ആശംസകള്‍!

    ReplyDelete
  44. ഇനിയുമേറെ;
    നിനക്ക് എന്നോട് മാത്രം പറയാന്‍ ബാക്കിയുള്ളത്,
    ഞാന്‍ നിന്നില്‍ നിന്ന് വായിച്ച് മുഴുമിക്കാത്തതും.നല്ല്ല വരികൾക്കെന്റെ ആശംസകൾ

    ReplyDelete
  45. വിഷയം പ്രണയമാകുമ്പോള്‍ ഈ പൈങ്കിളി സ്വാഭാവികം. എന്നാലിത് പൈങ്കിളിയെന്ന് പറയാതെ..

    ReplyDelete
  46. നന്നായിരിക്കുന്നു.......

    ReplyDelete
  47. നന്നായിരിക്കുന്നു ...പക്ഷെ മുന്‍ രച്നകളോട് കിടപിടിക്കുന്നതായി തോനിയില്ല ആശംസകള്‍

    ReplyDelete
  48. @അനീസ
    ഹും, നമ്മളെയൊക്കെ മറന്നോ എന്നൊരു സംശ്യം ഇല്ലാണ്ടില്ല :))
    നിക്കാഹ് കഴിഞ്ഞാ, പേജില് വന്നപ്പോഴാണ് അറിഞ്ഞത്, ഭാവുകങ്ങള്‍ കേട്ടോ!

    @എം.അഷ്റഫ്
    @ജീ . ആര്‍ . കവിയൂര്‍
    @സ്മിത മീനാക്ഷി
    @ശ്രീജിത്ത് മൂത്തേടത്ത്
    @മുനീര്‍ തൂതപ്പുഴയോരം
    സന്തോഷം വരവിലും അഭിപ്രായങ്ങള്‍ക്കും :)

    @ശ്രീനാഥന്‍
    മാഷെ, അതല്ലേ പൈങ്കിളീന്ന് പറഞ്ഞതേയ്, ഹിഹി!!

    @പ്രയാണ്‍
    ഹ്ഹ്ഹിഹിഹി!! ആര്, എപ്പോ‍ാ‍ാ??

    @വെള്ളരി പ്രാവ്
    മ്,.. :)

    @keraladasanunni
    നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം :)

    @പട്ടേപ്പാടം റാംജി
    @Abdulkader kodungallur
    @ആറങ്ങോട്ടുകര മുഹമ്മദ്‌
    @കൊമ്പന്‍
    :) :)

    @Vinodkumar Thallasseri
    ശരിയാണ് :)

    @നാരദന്‍
    :-O ങ് ഹേ...!!

    @chillujalakangal
    ഇഷ്ടപ്പെട്ടതില്‍ സന്തോഷം :)

    @വില്‍സണ്‍ ചേനപ്പാടി
    ഉവ്വ്, വരവില്‍ സന്തോഷം :

    @DEJA VU
    @yemceepee
    :)

    @വി.എ || V.A
    ശ്രമിക്കാം, നല്ല വാക്കുകള്‍ക്ക് നന്ദീ :)

    @SAHEER MAJDAL
    പറയാന്‍ ബാക്കിയായത് തന്നെയാണ്, പക്ഷെ എനിക്കുമറീല്ലാ, ഹിഹി!

    @ഇലഞ്ഞിപൂക്കള്‍
    റീപോസ്റ്റൊന്നും അല്ലാന്ന്, ങെ.. ഹിഹി!

    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM
    ഹിഹി!!!

    @Sandeep.A.K
    പാവം ഈശ്വരന്‍, ഇതൊക്കെ എപ്പൊ അവസാനിക്കുമോ ആവോ‍ാ, ഹ്ഹിഹി!!

    @kochumol(കുങ്കുമം)
    ഹ്ഹി, സ്വകാര്യായ് പറയാവേ..!!

    @ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍
    :) (വരാം വരാം)

    @MyDreams
    പണ്ടെങ്ങോ എഴുതീതാണ്, അതങ്ങനെത്തന്നെ പോസ്റ്റി, ക്രമപ്പെടുഅതിലെത്തിയതിലെന്തോ അഭംഗി എനിക്കും തോന്നീരുന്നു.

    ReplyDelete
  49. @വഴിമരങ്ങള്‍
    :) (ചാത്തനെ ഞാന്‍ ഒതുക്കീട്ടുണ്ട്)

    @വര്‍ഷിണി* വിനോദിനി
    നൊമ്പരമോ, ആര്‍ക്കാ, ങ്..ഹേ..! ഹ്ഹി, സന്തോഷായ് സന്തോഷായ്!!!

    @റോസാപൂക്കള്‍
    @anupama
    @അനുരാഗ്
    @jayarajmurukkumpuzha
    :)

    @ഗോപകുമാര്‍.പി.ബി
    സ്വകാര്യമാ, പിന്നെ പറയാം!

    @Salam
    ഓര്‍ക്കാതിരിക്കാമെന്ന് തോന്നുന്നു! :)

    @എന്‍.ബി.സുരേഷ്
    ബാലന്‍സ് കൊണ്ട് ബാലന്‍സ് ചെയ്യാനാവുമെന്ന് തോന്നുന്നു! :)

    @Reshma
    :‌-O :))

    @antos maman
    പുതുമുഖം? വരാം നോക്കാം :)

    @MINI.M.B
    പറയാതെ പറഞ്ഞോ, കേട്ടോ, യ്യോ‍ാ‍ാ‍ാ!! ഹ്ഹ്ഹിഹി

    @moideen angadimugar
    :) ഇനിയുമേറേ!

    @പ്രഭന്‍ ക്യഷ്ണന്‍
    പരസ്യായ് പറഞ്ഞാ ശെര്യാകൂല്ലാ!

    @ഇ.എ.സജിം തട്ടത്തുമല
    @നിതിന്‍‌
    @Ramesh.c.p
    :)

    @amantowalkwith
    :( :)) മ്..

    @ഇരിപ്പിടം വാരിക / ചന്തുനായർ
    നല്ലതെന്ന് തോന്നിയതില്‍ സന്തോഷം :)

    @നാമൂസ്
    :) :)

    @പ്രദീപ്‌ കുറ്റിയാട്ടൂര്‍
    ഉവ്വ്, ശരിയാണ്, സമ്മതിക്കുന്നൂ, സന്തോഷം ആ ചൂണ്ടിക്കാട്ടലില്‍.

    ReplyDelete
  50. വാ‍യിച്ചു നല്ല കവിത . ആശംസകൾ

    ReplyDelete
  51. നഷ്ടമാകുന്നവയെ നന്നായി അവതരിപ്പിച്ചു. കവിത പലയാവര്‍ത്തി വായിച്ചു. ഇഷ്ടപ്പെട്ടു.

    ReplyDelete
  52. @antos maman
    നന്ദി, നല്ല വാക്കുകള്‍ക്ക്

    @ലീല എം ചന്ദ്രന്‍..
    ഉവ്വ്, ഇനിയുമിനിയുമേറെയേറെ.. :)

    @Bhanu Kalarickal
    പ്രണയകവിതകളെഴുതുന്നൊരാളില്‍ നിന്ന് കേട്ടപ്പോള്‍ സന്തോഷം, നന്ദീ :)

    ReplyDelete
  53. കഥകള്‍ ഒരിക്കലും പരിപൂര്‍ണ്ണമാകുന്നില്ല .. പറയാന്‍ ഇനിയും ബാക്കി..

    ReplyDelete
  54. വായിച്ച് മുഴുമിക്കാത്തതു കവിതയായി... തുടരുക. ആശംസകൾ.

    ReplyDelete
  55. നല്ല വരികള്‍ .ബിംബങ്ങള്‍ അതിമനോഹരമായി പ്രതിഷ്ടിച്ചിരിക്കുന്നു.വ്യത്യസ്ത ശൈലി .വന്നതിനും കൈയൊപ്പ്‌ ചാര്‍ത്തിയതിനും നന്ദി .ആശംസകള്‍

    ReplyDelete
  56. @AJITHKC
    :)) :))

    @ഗീതാകുമാരി.
    അത്രയ്ക്കൊന്നും ഇല്ലാന്നെനിക്കറിയാവേ.. മ്, നന്ദി ഞാനും പറയുന്നു..

    വന്നവര്‍ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവരോടും നന്ദി, സന്തോഷം :)

    ReplyDelete
  57. അന്ന്, നിന്റെ കണ്ണിലെ തിളക്കം
    കുറഞ്ഞനാള്‍
    ഞാന്‍
    നിന്നില്‍ നിന്നൊളിച്ചപ്പോള്‍............../?????

    വിഷയദാരിദ്യമോ..>!!! ഹും... അതൊന്നും ഇല്ല്യാ... ട്ടോ...

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...