പദങ്ങള്‍-
നിറങ്ങള്‍,
നിഴലുകള്‍
നിര്‍വ്വചനങ്ങള്‍-
കറുപ്പും വെളുപ്പും
നിറമല്ലെന്ന് ശാസ്ത്രം
ഏഴുനിറങ്ങളാം സൗന്ദര്യം
ഒതുക്കിയാല്‍ കറുപ്പെന്നറിയുക
ഹൃദയം കണ്ണാടിയെങ്കില്‍
വെളുപ്പെന്നറിയാന്‍ വൈകയുമരുത്.
നിഴലുകള്‍ക്ക് നീളമേറുമെന്ന്
കാലമോതുന്നു-
ഒപ്പം, ഓര്‍മ്മകള്‍-
കണ്ടെടുക്കാന്‍ കാലമേറുമെന്നും..
അടിവരകള്‍-
സ്വപ്നമേകാം
നിറങ്ങളന്യമെങ്കില്‍ നന്ന്,
ഓര്‍മ്മകളെയൊരുക്കാം
നിഴലുകളന്യമെങ്കില്‍ നന്ന്..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **
ഹൃദയത്തെ വെളുപ്പിക്കാൻ പാടുപെടേണ്ടി വരും !
ReplyDeleteനിറങ്ങളല്ലാത്ത കറുപ്പും വെളുപ്പും
ഓർമ്മകളെ സൌകര്യപൂർവ്വം മറവിയിലേക്കയക്കാം ...
"നിഴലുകള്‍ക്ക് നീളമേറുമെന്ന്
ReplyDeleteകാലമോതുന്നു-
ഒപ്പം, ഓര്‍മ്മകള്‍-
കണ്ടെടുക്കാന്‍ കാലമേറുമെന്നും.."
നല്ല വരികള്‍ .
ആശംസകള്‍
കറുപ്പും വെളുപ്പും നിറമല്ലെന്നോ...ശാസ്ത്രത്തിനെ അറസ്റ്റ് ചെയ്യൂ.
ReplyDelete(ഞാന്‍ പിന്നെയും വരും...ഒരു പത്തിരുപത് പേര്‍ വായിച്ച് അഭിപ്രായമെഴുതിക്കഴിയുമ്പോള്‍...)
:)
ReplyDeleteഅന്യം.
ReplyDeleteതിരിച്ചറിവിന്‍റെ നിറവില്‍-
പദങ്ങള്‍ രണ്ടും ഇനിമേല്‍ അന്യം.
അടിവര.
കാത്തിരിപ്പിന്‍റെ മിഴിവില്‍ ഓര്‍മകള്‍ക്കും
കാലത്തിന്‍റെ ഗതിയില്‍ സ്വപ്നങ്ങള്‍ക്കും മാത്രം.
ആശംസകൾ....
ReplyDeleteകവിത നന്നാായി,,,
ReplyDeleteആ ചിത്രം ഒന്നും മനസ്സിലായില്ല
സ്വപ്നമേകാം
ReplyDeleteനിറങ്ങളന്യമെങ്കില്‍ നന്ന്,
ഓര്‍മ്മകളെയൊരുക്കാം
നിഴലുകളന്യമെങ്കില്‍ നന്ന്..
കൊള്ളാം നല്ല വരികള്‍
ഇതൊന്നും മനസ്സിലാക്കാനുള്ള പുത്തി എനിക്കില്ലാതെ പോയല്ലോ
ReplyDeleteഎന്റെ പഹവാനേ...!!!
ആശംസകള്‍..!
നല്ല വരികള്‍ .
ReplyDeleteആശംസകള്‍
നിഴലില്ലാത്ത ഓര്‍മ്മകള്‍ സുന്ദരങ്ങള്‍..............
ReplyDeleteal de best
ReplyDeleteനിഴലുകള്‍ക്ക് നീളമേറുമെന്ന്
ReplyDeleteകാലമോതുന്നു-
ഒപ്പം, ഓര്‍മ്മകള്‍-
കണ്ടെടുക്കാന്‍ കാലമേറുമെന്നും.. :)
നിറങ്ങളൂടെ കരകാട്ടം
ReplyDeleteഒപ്പം നിഴലുകളുടേയും
അടിവര ഇടാന്‍ വൈകയുമരുത്.
ReplyDeleteഅങ്ങനെ പോരട്ടെ ഓരോന്നോരോന്നായി..
ReplyDeleteആസ്വദിക്കുന്നു കവിത..
കറുപ്പിനും വെളുപ്പിനുമിടക്കുള്ള
ReplyDeleteനിറങ്ങളുടെ നിലനില്പ്പിന്റെ നീതി ശാസ്ത്രം...
കവിത ഇഷ്ട്പെട്ടു
പലതവണ വായിച്ചു നോക്കി... ഓരോതവണയും ഓരോആശയങ്ങളാണു തോന്നിയത്...:)വരികള്‍ അല്‍പ്പം കഠിനം തന്നെ!! ഒന്നൂടെ ശ്രമിക്കട്ടെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...
ReplyDeleteമനോഹരമായിരിക്കുന്നു ഈ കാവ്യശൈലി.
ReplyDeleteഏവരും കൗതുകത്തോടെ മാത്രം നോക്കിക്കാണുന്ന് രണ്ടു പദങ്ങൾ...നിറങ്ങൾ, നിഴലുകൾ
അവക്ക് മനോഹരമായ നിർവചനങ്ങൾ.
പിന്നീട് കവിതയത്രയും നിറഞ്ഞു നില്ക്കുന്ന അടിവരകള്‍
ആശംസകൾ.
നല്ല വരികള്‍ , കവിതയെപ്പറ്റി കൂടുതല്‍ പറയാന്‍ അറിയില്ല....
ReplyDeleteഏതിനാണിപ്പോള്‍ 'അടിവര'യിടേണ്ടതെന്നറിയാതെ 'അന്ധിച്ചു' നില്‍ക്കുകയാണ് ഞാന്‍ ...പദങ്ങള്‍ക്കോ നിറങ്ങള്‍ക്കോ?സംശയനിവാരണം കിട്ടിയാല്‍ നന്നായിരുന്നു.ഇതൊരു വിമര്‍ശനം അല്ല ട്ട്വാ....
ReplyDeleteനിറങ്ങളുടേയും നിഴലുകളുടേയും നിറ്വചനങ്ങള്‍ നന്നായിരുന്നു...
ReplyDeleteപിന്നെ,
അടിവരകള്‍-
"സ്വപ്നമേകാം
നിറങ്ങളന്യമെങ്കില്‍ നന്ന്,"...അതെന്താ അങ്ങിനെ? എനിക്കാണെങ്കി ഒത്തിരി നിറങ്ങളുള്ള സ്വപ്നങ്ങളാ ഇഷ്ടം...നിറങ്ങളന്യമായ സ്വപ്നം വേണ്ട...
നിഴലുകള്‍ക്കും നിറമുണ്ടാകട്ടെ !!!!!
ReplyDeleteനിഴലുകള്‍ ഇല്ലാത്ത ഓര്‍മകളും... ആശംസകള്‍
Completely oombed aayallo fagavaane
ReplyDeleteനല്ല വരികള്‍
ReplyDeleteപോന്നു നിശാസുരഭി, ഞങ്ങള്‍ സാധാരണക്കാരെ ഇങ്ങനെ വെള്ളം കുടിപ്പിക്കണോ ! ആ മനസ്സില്‍ എന്താണ് ഉള്ളതെന്ന് ഈ വരികളില്‍ നിന്നും എനിക്കൊരു പിടിയും കിട്ടുന്നില്ല ! പാവം ഞാന്‍ :( വായിച്ചിട്ട് മനസിലായവര്‍ 'നല്ല കവിത' എന്ന് മാത്രം പറയാതെ, ഇതെന്താണെന്നൊന്നു പറഞ്ഞിട്ട് പോയിരുന്നെങ്കില്‍ .....
ReplyDeleteനിറങ്ങളില്ലാത്ത സ്വപ്നങ്ങളും
ReplyDeleteനിഴലുവീഴാത്ത ഓര്‍മ്മകളും
ഉച്ചക്കുവിരിഞ്ഞ നിശാഗന്ധിയും
തെറ്റിപ്പറക്കാത്ത പറവകളും ........
ഏഴുനിറങ്ങള്‍ ഒതുങ്ങിയ കറുപ്പ് എന്ന വര്‍ണ്ണം തന്നെ ഒരു കാവ്യ ചിന്തക്ക് ഇടം കൊടുക്കുന്നുണ്ട്.
ReplyDeleteകറുപ്പിന് ഏഴഴകാണെന്ന് പറയുന്നത് അതുകൊണ്ടാകാം.
വെളുപ്പിന്റെ നിര്‍വ്വചനം അത്രയ്ക്ക് പിടിച്ചില്ല. അവിടെ ഭാവന ഇനിയും വളരണം.
ഈ കവിത മനസ്സിലാക്കുവാന്‍ ഒരു പഠനം തന്നെ വേണ്ടിവരും.
അനുഭവം കൂടുതല്‍ ലളിതമായി അനുവാചകനില്‍ എത്തിക്കുകയാണ് പുതിയ കാലത്തിന്റെ പ്രവണത എന്നു എനിക്ക് തോന്നുന്നു.
അല്ലെങ്കില്‍ വായനക്കാരനെ വായനയില്‍ നിന്നും അകറ്റും.
കവിത വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ചിന്തകള്‍ ആണ് ട്ടോ. വിയോജിപ്പുകള്‍ അറിയിക്കുമല്ലോ.
“ഒരോണ സ്മരണ“യില്‍ ക്ലിക്കി ഇവ്ടെ വന്നപ്പൊ സ്മരണക്ക് പകരം ‘അടി’വരകള്‍ മാത്രം!
ReplyDeleteഈയവസരത്തില്‍ അടിയന്‍ അടിവയരയിട്ട് പറയാനുള്ളത് ഇത്രേള്ളൂ.
ഇങ്ങനെ പറ്റിക്കരുത്.
‘കുറിപ്പിലെ’ ചില വരികള്‍ ഇഷ്ടപെട്ടു എന്നത് സത്യം
ആശംസോള്!
അടിവരയിടേണ്ട നിര്‍വ്വചനങ്ങള്‍ ..
ReplyDeleteഅടിവര.
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദി.
ReplyDeleteതാങ്കളുടെ രചനകള്‍ ഒന്നും ഇതുവരെ ശ്രദ്ധയോടെ വായിക്കുവാന്‍ ആയിട്ടില്ല തീര്‍ചയായും ഞാന്‍ അധികം വയ്കാതെ വായിക്കാം
സ്നേഹത്തോടെ,
ബിജോക്രിസ്റ്റി
നന്നായിരിക്കുന്നു.........
ReplyDeleteനിറമുള്ള സ്വപ്നങ്ങള്‍ കണ്ടു സഫലമാവാതെ
ReplyDeleteഒറ്റയ്ക്ക് നടക്കുമ്പോള്‍ സ്വപ്നങ്ങള്‍ക്ക് നിറമില്ലാത്തതാണ്
നല്ലതെന്നു കണ്ടെത്തും. ഓര്‍മകളില്‍ നിറയുന്ന
നിഴലുകള്‍ ഹൃദയത്തില്‍ കൊളുത്തി വലിയ്ക്കുമ്പോള്‍
നിഴലുകളില്ലാത്ത ഓര്‍മ്മകള്‍ കൊതിയ്ക്കും.
അസാധ്യമായ നിശ്വാസങ്ങള്‍.
എനിക്ക് മനസ്സിലാവുന്നില്ലല്ലോ നിശാസുരഭി!
ReplyDeleteഈ ധിഷണതക്ക്മുന്‍പില്‍ നമ്രശിരസ്കയാകുന്നു...
ReplyDeleteവരികള്‍ക്കിടയിലൂടെ ഉള്ള ഒരു പുനര്‍വായന അര്‍ഹിക്കുന്ന മികച്ച രചന.
ഭാവനാസുരഭിലം ............. പുനര്‍വായന ആവശ്യം തന്നെ ഒരു പാടു തവണ വായിക്കേണ്ടി വന്നു ,,,എല്ലാ ആശംസകളും,,,,,
ReplyDeleteനിർവ്വചനങ്ങളില്ലാത്തവയത്രേ നിറങ്ങൾ...കണ്ണിന്റെ മായാജാലം വെളിച്ചത്തിന്റെ കൂട്ടു പിടിച്ച്...അവയിൽ നിറങ്ങൾ പിറക്കുന്നു..വെളിച്ചത്തിലൊളിച്ചിരിക്കുന്ന ഏഴു വർണ്ണങ്ങളേയും വിഴുങ്ങി കണ്ണിൽ കറൂപ്പതിന്റെ നിറം പൂശവേ...തന്നിലേക്കൊന്നിനേയുമെടുക്കാതെ എല്ലാം കണ്ണിനേകി വെളുപ്പ് ഹൃദയവിശാലത കാണിക്കുന്നു...നിഴലുകൾക്ക് നീളമളക്കാൻ,ഓർമ്മകൾ നിഴലായാലാത് നീളം കൂടുമ്പോ കണ്ടേടുക്കാൻ ഒക്കെയുള്ള വൈഷമ്യം അറിയാതെ പോകുന്നു നമ്മൾ..മനസ്സ് കണ്ണാടിയാവണം വെളുത്ത പ്രതലം കാട്ടണം...
ReplyDeleteനിറമുള്ള സ്വപ്നങ്ങൾ കൊടുക്കാതിരിക്കാനും നിഴലില്ലാത്ത ഓർമ്മകൾ സമ്മാനിക്കാനും മനസ്സിൽ അടിവരയിട്ടു വയ്ക്കാം
ആശംസകൾ സുരഭീ
നിറമില്ലാത്ത സ്വപ്നങ്ങള്‍
ReplyDeleteകറുത്ത കളറുള്ള നിഴല്‍
ഒരു വല്ലാത്ത അര്‍ത്ഥ തലത്തിലൂടെ കവിത പോകുന്നു
കുറച്ചു വാക്കുകളെക്കൊണ്ട്
ReplyDeleteകൂടുതല്‍ പറയിക്കുന്ന
ഈ ടെക്നിക്
ഭയങ്കരം.
അഭിനന്ദനങ്ങള്‍.
Adivarayittu parayunnu shradhikkappedenda rachana thanne... :)
ReplyDeleteIshttappettu!!
Aashamsakalode
http://jenithakavisheshangal.blogspot.com/
valare nannayittundu............ aashamsakal..........
ReplyDeleteഎന്തേ വെണ്മലര്‍ ഒന്നും എഴുതാത്തെ?
ReplyDeleteമനസിലാവാതെ നന്നായി എന്ന് പറയാന്‍ ഞാനില്ല.....
ReplyDelete@ജീവി കരിവെള്ളൂര്‍
ReplyDeleteഓര്‍മ്മകള്‍ക്കെന്ത് ദുര്‍ഗന്ധം എന്നാണോ, ങെ???
@ചെറുവാടി
@കുസുമം ആര്‍ പുന്നപ്ര
@ലീല എം ചന്ദ്രന്‍.
@കുഞ്ഞൂസ് (Kunjuss)
@അനുരാഗ്
@ARUN RIYAS
നല്ല വാക്കുകളില്‍ സന്തോഷം.
@ajith
നാട്ടിപ്പോയേക്കുവല്ലേ, ഞാന്‍ രക്ഷപ്പെട്ട്, ഹ് ഹ്ഹ്!
@kARNOr(കാര്‍ന്നോര്)
@Akbar
എന്തൂട്ടാ ഒര് ചിരി?? ഹിഹി
@വീ കെ
@AMBUJAKSHAN NAIR
വരവില്‍ സന്തോഷം.
@വെള്ളരിപ്രാവ്
ങേ..!! പിടികിട്ടിയല്ലേ? ഹമ്പടാാാ..., ഹ് മം!!
@mini//മിനി
വരവില്‍ സന്തോഷം, ചിത്രം നിറമില്ലാത്തത് എന്നേ ഉദ്ദേശിച്ചുള്ളൂന്നെ..
@പ്രഭന്‍ ക്യഷ്ണന്‍
എന്റെ ഫയല്‍മാനേ, ഒരാളെയെങ്കിലും പറ്റിച്ചല്ലോ, ഹിഹിഹി..
@Vp Ahmed
:) :) :)
@INTIMATE STRANGER
ങേ.. ഹിഹിഹി!!!
@കൊച്ചുബിബി
സന്ദര്‍ശനത്തില്‍ സന്തോഷം :)
@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
ഉവ്വ്, പക്ഷെ ഒടുക്കം നിറമെല്ലാം അടര്‍ന്നൊഴിഞ്ഞ്...
@MyDreams
ആഹാ, അത് നന്നായി ട്ടാ
@മുകിൽ
:) നന്ദി മുകില്‍..
@വഴിമരങ്ങള്‍
ഇഷ്ടമെന്നറിഞ്ഞതില്‍ സന്തോഷം
@ദേവന്‍
വിടരുത്, വിടരുത്, ങേ.. ങാ..!! സന്തോഷം കേട്ടോ.. :)
@^^ ^^ വേനൽപക്ഷി ^^ ^^
സന്തോഷം, വിശദമായ അഭിപ്രായത്തില്‍.
@mohammedkutty irimbiliyam
എന്താ, വിമര്‍ശനമായാലും അത് അതിന്റെ അര്‍ത്ഥത്തിലേ എടുക്കൂന്നെ, സന്തോഷം.
@അനശ്വര
:) വെറുതേ, ചുമ്മാ, വേണ്ടേ വേണ്ടാ, ങേ.., ഹിഹിഹി
@കലി (veejyots)
ഉവ്വ്, :))
@ഇഗ്ഗോയ് /iggooy
എന്തൂട്ടാ, ങെ, ഹ ഹ ഹ!!
@Lipi Ranju
ഇപ്രാവശ്യവും ലിപീ വൈകി, പക്ഷെ രക്ഷയില്ലാ അല്ലെ? ശ്ശൊ.. പാവം ഞാന്‍ :(
@പ്രയാണ്‍
:) :) :)
@ഭാനു കളരിക്കല്‍
കറുപ്പും വെളുപ്പും കാവ്യചിന്തകള്‍ക്ക് ഇടമേകുന്നുണ്ടല്ലേ, സീരിയസായുള്ള ഒരു സമീപനം ഇല്ലാന്നെ എനിക്കിതില്‍, ചില നേരങ്ങളിലെ കുറിപ്പ്, അത് വികസിപ്പിക്കാനുള്ള ഭാവന തലയിലില്ലാ.. നന്ദി, ശ്രമിക്കാം താങ്കള്‍ ഉദ്ദേശിക്കുന്നത്. :)
@ചെറുത്*
ഹിഹിഹി, പാവം പാവം ചെറുദ്ദ്!!
@ചെറുത്*
:) :)
@ഒരില വെറുതെ
വര കാണുന്നില്ലാലോ, :) :)
@ക്രിസ്റ്റിയുടെ ഡയറി
:)
@Salam
:) ;)
@ശ്രീനാഥന്‍
മാഷെ, ഒന്നൂല്ലാന്നെ ;)
@വെള്ളരി പ്രാവ്
ഞാനീലോകവാസിയല്ലാട്ടാ.. ങെ..!!
@പ്രദീപ് കുറ്റിയാട്ടൂര്‍
:) :)
@സീത*
“നിറമുള്ള സ്വപ്നങ്ങൾ കൊടുക്കാതിരിക്കാനും നിഴലില്ലാത്ത ഓർമ്മകൾ സമ്മാനിക്കാനും മനസ്സിൽ അടിവരയിട്ടു വയ്ക്കാം..”
ഹെ ഹേ.. :))
@കൊമ്പന്‍
@Jenith Kachappilly
@jayarajmurukkumpuzha
സന്തോഷം വരവില്‍ :)
@മനോജ് വെങ്ങോല
നന്ദി, എനിക്കത്രേ വരൂ, അത് മനസ്സിലാക്കിയതില്‍ സന്തോഷം.
@വെള്ളരിപ്രാവ്
:) എഴുതാന്‍ എന്തെങ്കിലും കയ്യിലൂടെ വരണ്ടെ അക്ഷരങ്ങളായ് :(
@Satheesan
പലരും പലയിടങ്ങളിലും പറയാന്‍ മടിക്കുന്നതാണ്, തുറന്ന് പറഞ്ഞതില്‍ സന്തോഷം :)
സന്ദര്‍ശിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദിയോടെ..
ReplyDeleteസമ്പൂര്‍ണ്ണ വെബ് മാഗസിന്‍പെരുമ്പാവൂരില്‍ നിന്ന് ഒരു സമ്പൂര്‍ണ്ണ വെബ് മാഗസിന്‍. സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തേയ്ക്ക് സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിയ്ക്കുക
ReplyDeletehttp://perumbavoornews.blogspot.com