04 June 2011

എഴുതാപ്പുറങ്ങള്‍



ഈ ബ്ലേഡ് നിന്റേതല്ലെ? ഇതാകെ വളഞ്ഞൊടിഞ്ഞിരിക്കുന്നല്ലോ, സത്യം പറയണം നീ തന്നെയല്ലെ അനിലിന്റെ ബേഗ് മുറിച്ചത്?

വൈകുന്നേരം സ്കൂള്‍ വിട്ടതിനു ശേഷമുള്ള നിശബ്ദതയില്‍ ഹാളില്‍ മുഴങ്ങിയ, ചന്ദ്രന്‍മാഷിന്റെ ശബ്ദം, കള്ളം പിടിക്കപ്പെട്ടവന്റെ അടഞ്ഞ ചെവിയില്‍ എത്തിയിരുന്നില്ലെന്ന്‍ അരവിന്ദന്‍ സ്വയം ഓര്‍ത്തു. എന്തായിരുന്നു ആ പ്രവൃത്തിക്ക് പിന്നിലുള്ള ചേതോവികാരം? ഇല്ലായ്മയുടെ മുറിവില്‍ പലപ്പോഴും അനില്‍ പുരട്ടാറുള്ള അവഹേളനത്തിന്റെ ഉപ്പുപരല്‍..? അതോ ദാരിദ്ര്യം നിശബ്ദനാക്കപ്പെട്ടവന്റെ അസൂയ..?

അതുവരെ തലയുയര്‍ത്തി നടന്നിരുന്ന തനിക്ക് പലതും നഷ്ടമായതില്‍ ഒന്ന് കണക്ക് പഠിപ്പിച്ചിരുന്ന മാഷിന് തന്നോടുള്ള മമതയായിരുന്നു.

ബഹുമാനപ്പെട്ട ചന്ദ്രന്‍ മാഷിന്
അറിയില്ല, ഞാനത് ചെയ്തത് എന്തിനായിരുന്നെന്ന്. എനിക്ക് അന്ന് നഷ്ടമായ മുഖം പിന്നീടൊരിക്കലും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും തെറ്റില്‍ നിന്നും..

"Hello Aravindhan, what are you thinking on this crucial moment?
I want the revised document within half an hour, understand?!"

"Yes sir, it will be ready on time"

“ദൈവമേ നീയെനിക്ക് ശക്തി തരല്ലേ, എന്തെന്നാല്‍ ഞാനീ മരത്തലയന്റെ തല അടിച്ച് പൊട്ടിക്കാതിരിക്കാന്‍..” ബോസിന്റെ ഓഡറിന് മുമ്പില്‍ ഓച്ഛാനിച്ച് നിന്ന തന്റെ ചിന്ത പോയ വഴിയോര്‍ത്ത് അരവിന്ദന്റെ മുഖത്തൊരു ചെറുചിരി വിടര്‍ന്നു. ഇന്നലെ തുടങ്ങിയ ISO ഓഡിറ്റിംഗാണ്, ഔട്ട് ഡേറ്റഡായ പല ഡോക്യുമെന്റുകളും തിരുത്തി ഒറിജിനലിനെ വെല്ലുന്നതാക്കി ഓഡിറ്ററെ പറ്റിക്കലാണ് ഇന്നലെയും ഇന്നുമുള്ള ജോലി. ഇത് എല്ലാ ഓഡിറ്റിംഗിലും സ്ഥിരം തന്നെ. ബേഗ് മുറിച്ച ആ പഴയ കുറ്റവാളി ഇന്ന്‍ കള്ളത്തരം ഔദ്യോഗികമായി നിര്‍വ്വഹിക്കുന്നുവെന്ന ഓര്‍മ്മയാണ് സ്കൂളിലെ ഓര്‍മ്മയിലേക്കെത്തിച്ചത്.

ബഹുമാനപ്പെട്ട ചന്ദ്രന്‍ മാഷിന്
അറിയില്ല, അന്ന് ഞാനത് ചെയ്തത് എന്തിനായിരുന്നെന്ന്. എനിക്ക് അന്ന് നഷ്ടമായ മുഖം പിന്നീടൊരിക്കലും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും തെറ്റില്‍ നിന്നും കൂടുതല്‍ തെറ്റിലേക്കാണോ അതോ തെറ്റിലൂടെ ശരിയിലേക്കാണോ യാത്ര എന്നറിയില്ല. എന്നെങ്കിലും നാട്ടില്‍ വന്നാല്‍, ആ പഴയ ക്ലാസില്‍ വരണമെന്നുണ്ട്..

വേറൊന്നിനുമല്ല,

ഒഴിഞ്ഞ ക്ലാസ് മുറിയില്‍ ഒറ്റയ്ക്കൊന്നിരിക്കാന്‍
അറിഞ്ഞ് ചെയ്ത തെറ്റൊന്നോര്‍ത്തിരിക്കാന്‍,

ഓര്‍ത്തൊന്നുറക്കെ സ്വയം കലഹിക്കാന്‍
സ്വയമൊന്ന് വിലയിരുത്താന്‍,

അവിടെ നിന്ന്, ഇന്ന് എവിടെയാണ് ഞാന്‍-
എന്നൊരുമാത്ര ഓര്‍ക്കുവാന്‍..

സസ്നേഹം..
അരവിന്ദന്‍.

മനസ്സിന്റെ താളില്‍ ചന്ദ്രന്‍ മാഷിന് കുറിച്ച വരികള്‍ക്ക് അടിവരയിട്ട്, പഴയ ഡോക്യുമെന്റ് പുതുക്കുവാനുള്ള പണിയിലേര്‍പ്പെടാന്‍ അരവിന്ദന്റെ കൈകള്‍ കമ്പ്യൂട്ടര്‍ മൗസില്‍ പടര്‍ന്നു..
----------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.
** *** **

87 comments:

  1. കുഞ്ഞിക്കഥ അസ്സലായി...
    ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്, ഈ ഓഡിറ്റിംഗിനു വരുന്നവര്‍ ഇത്ര മണ്ടന്മാരാണോ? ഒരു ഓഡിറ്റിംഗിനു മുമ്പ് ഞങ്ങളുടെ കമ്പനിയില്‍ കാട്ടിക്കൂട്ടുന്ന കോപ്പിരാട്ടികള്‍ കാണുമ്പോള്‍ അങ്ങിനെയേ തോന്നൂ

    ReplyDelete
  2. ചിലത് ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി മനസ് ഭൂതകാലത്തിലേക്ക് ഊളിയിടാറുണ്ട്..ഇതും അങ്ങനെ ഒന്നായി ,,
    കഥ കൊള്ളാം :)

    ReplyDelete
  3. നമുക്ക് ഈ ഓഡിറ്റിംഗ് ഒന്നും അറിയില്ല.
    ഓഡികല്‍ കുറച്ചറിയാം.
    ചെറുതാണേലും കഥയില്‍ ഓഡിറ്റര്‍മാരെ കളിയാക്കിയത് മോശമായിപ്പോയി.
    പാവങ്ങള്‍ക്കും കള്ളന്മാര്‍ക്കും ജീവിക്കണ്ടേ

    ReplyDelete
  4. പാവം auditors നെ ജീവിക്കാന്‍ അനുവദിക്കില്ലെ?

    ReplyDelete
  5. ഇഷ്ടായി. ചെറിയ മനോഹരമായ കഥ.

    ReplyDelete
  6. ഇപ്പോഴത്തെ ജീവിതം ഇങ്ങിനെ ഒക്കെയാണ്. ജീവിക്കുക. അത്രമാത്രം. അതിനിടയില്‍ ചില നല്ല മനസ്സുകളില്‍ ഇത്തരം ഓര്‍മ്മകളെങ്കിലും നിലനില്‍ക്കുന്നല്ലോ എന്ന് ആശ്വസിക്കാം.

    ReplyDelete
  7. നന്നായിട്ടുണ്ട്.

    ReplyDelete
  8. ഇപ്പോള്‍ ഇങ്ങിനെ ഒക്കെയാണ് ജീവിതം. ജീവിക്കുക. അത്രമാത്രം.അതിനിടയില്‍ ഇത്തരം ചില നല്ല മനസ്സുകള്‍ ഓര്‍മ്മക്ളിലെക്കെന്കിലും സഞ്ചരിക്കുന്നല്ലോ എന്ന് സമാധാനിക്കാം.

    ReplyDelete
  9. മിക്ക ഓര്‍മ്മകളും കലാലയത്തില്‍ ചെന്നാണ് നില്‍ക്കുക്ക.
    നല്ലതും അല്ലാത്തതും എല്ലാം

    ReplyDelete
  10. ഇത് വായിച്ചു ഞാനും പോയി പണ്ടത്തെ എന്റെ ക്ലാസ്‌ മുറികളിലേക്ക് .................... ഓര്‍മ്മകളെ ചികഞ്ഞെടുക്കുന്ന ഇത്തരം പോസ്റ്റുകള്‍ മനസില്‍ നഷ്ട്ടപ്പെട്ട ബാല്യം തിരികെ തരുന്നു..

    ReplyDelete
  11. ഇഷ്ടപ്പെട്ടു സ്മരണകളിലേക്ക് ഊർന്നിറങ്ങുന്ന ഈ കഥ.ഐ എസ് ഒ ഒരു തമാശയാണ്. പണി പണീടേ വഴിക്കും ഡോക്സ് അവയുടെ വഴിക്കും എന്നതല്ലേ മിക്കവാറും എല്ലാ കമ്പനികളുടേയും സ്ഥിതി?

    ReplyDelete
  12. ഓർമ്മകൾ നന്നായിരിക്കുന്നു.

    ReplyDelete
  13. ഓഡിറ്റിനു വേണ്ടി കള്ളത്തരങ്ങള്‍ ചെയ്യുക എന്നത് മിക്ക സ്ഥലത്തും ഉള്ളതാണ്. പക്ഷെ ഡോക്യുമെന്റുകള്‍ തിരുത്തിയാലൊക്കെ കണ്ടുപിടിക്കാട്ടോ :) സംഭവം കൊള്ളാം. ചെറു കഥയിലൂടെ പറഞ്ഞു.

    ReplyDelete
  14. കഥ ഇഷ്ടായി നിശാസുരഭീ... ആശംസകള്‍...

    ReplyDelete
  15. ഗതകാലത്തിലേക്കൊരു മിന്നൽ പ്രയാണം. കൊച്ചുകഥ നന്നായി.

    ReplyDelete
  16. നിശാസുരഭിക്ക്‌ സ്‌നേഹപൂര്‍വ്വം,
    തെറ്റുകളെ ലഘുവെന്നും ഗുരുവെന്നും
    വേര്‍തിരിച്ചത്‌ ആരെന്ന്‌ പിടിയില്ല
    തെറ്റുകള്‍ ഒരിക്കലും ശരികളല്ല.
    ശരികള്‍ക്ക്‌;നന്മകള്‍ക്ക്‌ നില്‍ക്കുമ്പോള്‍
    നമുക്ക്‌ നാം സ്വന്തമാകും,
    അല്ലെങ്കില്‍ ഒരിക്കലും തിരിച്ചെടുക്കാന്‍
    പറ്റാത്തവിധത്തില്‍ നമുക്ക്‌ നമ്മെ നഷ്‌ടപെടും
    എഴുത്തുകളിലെല്ലാം നിശാസുരഭിയുടെ
    ചെറിയ ജീവിതഭാഗങ്ങളുണ്‌ട്‌ എന്ന
    വിചാരത്തിനടിസ്ഥാനത്തിലാണ്‌ ഇത്രയും കുറിക്കുന്നത്‌.

    ഒരു കാര്യത്തില്‍ സന്തോഷമുണ്‌ട്‌
    അകംപൊള്ളിതുടങ്ങുമ്പോഴെങ്കിലും
    ജനം സമാധാനത്തിനായ്‌
    ഇത്തരം തുറന്നു പറച്ചിലുകള്‍ നടത്തുന്നു;

    ആദരവോടെ,
    റോളിസൈമണ്‍-കുടുക്കമോള്‍

    ReplyDelete
  17. നല്ല കഥ !!
    ഇഷ്ട്ടമായി !!!

    ReplyDelete
  18. പൊയ്പ്പോയ വസന്തകാലം ജീവിതയാത്രയില്‍ പിന്നേയും പിന്നേയും തികട്ടി വരുന്നുവല്ലേ...?
    സന്തോഷം...നന്നായിരിയ്ക്കൂന്നൂ ട്ടൊ.

    ReplyDelete
  19. കുട്ടിക്കാലത്തെ ചെറിയ ചെറിയ തെറ്റുകൾ മനസ്സിനെ വല്ലാതെ നോവിക്കാറുണ്ട്...തിരിച്ചറിവിന്റെ പ്രായത്തിൽ മനപ്പൂർവ്വമല്ലെങ്കിലും ആ തെറ്റുകൾ ശക്തമായി ആവർത്തിക്കേണ്ടി വരുമ്പോൾ പഴയതിലും ആഴത്തിൽ മുറിവേൽക്കുന്ന മനസ്സ്...അതിന്റെ കുറ്റസമ്മതം..
    നന്നായി പറഞ്ഞു നിശാസുരഭീ..ആശംസകൾ

    ReplyDelete
  20. കഥ കൊള്ളാം ഇഷ്ട്ടപെട്ടു ....

    ReplyDelete
  21. ഹായ്‌ മാഷെ ! :) കഥ എനിക്കിഷ്ടപ്പെട്ടു.. നൊസ്റ്റാള്‍ജിയയിലൂടെ വളരെ നന്നായി പറഞ്ഞു..:)

    ReplyDelete
  22. കഥ ഇഷ്ടായി... കമ്പനിക്ക് വേണ്ടി ഗ്രാഫിക്സില്‍ ചില കള്ളത്തരങ്ങള്‍ എനിക്കും ചെയ്യേണ്ടി വരാറുണ്ട്. എന്തൊക്കെയാണെന്ന് പറഞ്ഞാല്‍ കുറേയുണ്ട്. ഓഫീസില്‍ ആരെങ്കിലും കോളിംഗ് ബെല്ല് അടിച്ചാല്‍ കൂടെ ജോലി ചെയ്യുന്ന റഷ്യക്കാരന്‍ കളിയാക്കും.. നിന്നെ പിടിക്കാന്‍ C.I.D. വന്നിട്ടുണ്ടെന്നും പറഞ്ഞ്. :)

    ReplyDelete
  23. ഒരേറ്റുപറച്ചില്‍ നടത്താത്തവരുണ്ടാവില്ല..അദ്ധ്യാപകനോട്..കൂട്ടുകാരോട്..മാതാപിതാക്കളോട്.... അവ ഓര്‍മകളാവുമ്പോള്‍...തിരിഞ്ഞുനോട്ടം ഒരനുഭവമാണ്.

    കഥ നന്നായവതരിപ്പിച്ചു.
    ആശംസകള്‍..

    ReplyDelete
  24. ഓര്‍മ്മകള്‍ ഓമനകള്‍ ............

    ReplyDelete
  25. ബാഗ് മുറിക്കുന്നവരും ബ്ലേഡ് മാഫിയയും പോലെ വേറെയും ഒരു കൂട്ടരേ പരിചയപ്പെടുത്തി അല്ലെ !
    നന്നായിരിക്കുന്നു .
    ആശംസകള്‍ ...

    ReplyDelete
  26. ഈ കുഞ്ഞിക്കഥ മനോഹരമായി.

    ReplyDelete
  27. ormakal purakottu paayunnu

    nalla katha

    ReplyDelete
  28. എഴുതാപ്പുറങ്ങള്‍ ഇഷ്ടമായി..:)

    ReplyDelete
  29. @ajith
    ഹെ ഹെ ഹേ.. ശരിയാ, പക്ഷെ അവരെ മണ്ടന്മാര്‍ന്ന് പറയാന്‍ പറ്റില്ല, ചെറിയ കാലയളവിലെങ്ങനെയാ എല്ലാം കവര്‍ ചെയ്യുന്നെ. അപ്പോള്‍ കണ്ണടയ്ക്കുക തന്നെ! നന്ദി വരവിനും അഭിപ്രായത്തിനും.

    @രമേശ്‌ അരൂര്‍
    ശരിയാണ്, കേട്ട് കേള്‍വിയും അനുഭവവും ഭാവനയും എല്ലാം ചേരും പടി ചേര്‍ക്കാം, എഴുത്തില്‍. നന്ദി വരവിനും അഭിപ്രായത്തിനും.

    @ഇഗ്ഗോയ് /iggooy
    ങേഏഏഏഏ.. ഓഡിറ്റര്‍മാരെ കളിയാക്കിയോ, ങ് ഹാ‍ാ.. ഇല്ലാന്നെ :)
    വേണം വേണം, പാവങ്ങള്‍ക്കും കള്ളന്മാര്‍ക്കും ജീവിക്കണം! ഇവിടാരാ അത്തരക്കാരെന്നാ മനസ്സിലാവാത്തത്, :)) !!

    @ഫെമിന ഫറൂഖ്
    ഹിഹിഹി, ഞാന്‍ പ്യാവം, ഇപ്പാഴാ പ്രൊഫൈല്‍ ശ്രദ്ദിച്ചതേയ്,
    ഹ്, ഞാനീ വഴി വന്നിട്ടേയില്ലാ ഫെമീ..!!

    @വീ കെ
    ഹ് മം, ന്താ ഒര് ചിരി, ങെ..?! :))

    ReplyDelete
  30. @ഇഗ്ഗോയ് /iggooy
    btw, ഇതെപ്പ പേര് മാറ്റി :-o

    @ഭാനു കളരിക്കല്‍
    ഇഷ്ടമായതില്‍ സന്തോഷമുണ്ട്, നന്ദി വരവിനും അഭിപ്രായത്തിനും.

    @പട്ടേപ്പാടം റാംജി
    :) എത്ര മോശം ചെയ്തികളെങ്കിലും, അവരെ ഒരിക്കലെങ്കിലും അത്തരം പ്രവൃത്തികള്‍ മഥിക്കാറുണ്ടാവില്ലെ. അതില്‍ ആരായാലും ഒരിക്കലെങ്കിലും ഓര്‍ക്കുകയെങ്കിലും.. നന്ദി വരവിനും അഭിപ്രായത്തിനും.

    @moideen angadimugar
    നന്ദി വരവിനും അഭിപ്രായത്തിനും.

    @ചെറുവാടി
    @ഉമ്മു അമ്മാര്‍
    പഠനകാലം തന്നെ ജീവിതത്തില്‍ ഏറ്റവും മനോഹരം അല്ലേ? നന്ദി വരവിനും അഭിപ്രായത്തിനും.

    ReplyDelete
  31. @ശ്രീനാഥന്‍
    കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം മാഷെ :)
    ഡോക്യുമെന്റേഷനിലെ കള്ളക്കളികള്‍ ഇങ്ങനൊക്കെത്തന്നെ! ചെറുതെങ്കിലും കൃത്രിമം കാണിക്കാത്തവര്‍ ഇല്ലെന്ന് തന്നെയാണ് എന്റെ തോന്നല്‍. നന്ദി വരവിനും അഭിപ്രായത്തിനും.

    @mini//മിനി
    കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം റ്റീച്ചര്‍ :) നന്ദി വരവിനും അഭിപ്രായത്തിനും.

    @Manoraj
    തിരുത്തിയാല്‍ കണ്ടുപിടിക്കാന്‍ വളരെ എളുപ്പം തന്നെ, ആര്‍ക്കാ അതിനു സമയം? :)
    നന്ദി വരവിനും അഭിപ്രായത്തിനും.

    @ഇലഞ്ഞിപൂക്കള്‍
    കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം :) നന്ദി വരവിനും അഭിപ്രായത്തിനും.

    @പള്ളിക്കരയില്‍
    അതെ അതെ, ഒരു മിന്നൽ പ്രയാണം..നന്ദി വരവിനും അഭിപ്രായത്തിനും.

    ReplyDelete
  32. @ROLLY SIMON
    നന്ദി, വരവിനും വിശദാഭിപ്രായത്തിനും.
    കഥയും കവിതകളും ചിത്രങ്ങളും അതിന്റെ രീതിയിലെടുത്താല്‍ മതി കേട്ടോ. ആദരവ് സ്വയം ആവട്ടെ, വിശ്വാസം പോലെ. :)

    @Naushu
    ഇഷ്ടമായതില്‍ സന്തോഷം കേട്ടൊ, നന്ദി, വരവിനും അഭിപ്രായത്തിനും.

    @വര്‍ഷിണി
    പിറകിലേക്കോടിമറഞ്ഞത് ഏച്ച് കെട്ടിയത് പോലെയാണ്.., ഇഷ്ടമായതില്‍ സന്തോഷം കേട്ടൊ, നന്ദി, വരവിനും അഭിപ്രായത്തിനും.

    @സീത*
    ഉവ്വുവ്വ്, എന്താപ്പൊ ചെയ്കാ, പട്ടേപ്പാടം റാംജി പറഞ്ഞത് കടം കൊള്ളുന്നു, “ഇപ്പോള്‍ ഇങ്ങിനെ ഒക്കെയാണ് ജീവിതം. ജീവിക്കുക. അത്രമാത്രം.അതിനിടയില്‍ ഇത്തരം ചില നല്ല മനസ്സുകള്‍ ഓര്‍മ്മക്ളിലെക്കെന്കിലും സഞ്ചരിക്കുന്നല്ലോ എന്ന് സമാധാനിക്കാം.” വരവിനും അഭിപ്രായത്തിനും സന്തോഷം ട്ടാ.

    @MyDreams
    ഇഷ്ടമായതില്‍ സന്തോഷം കേട്ടൊ, നന്ദി, വരവിനും അഭിപ്രായത്തിനും.

    ReplyDelete
  33. നല്ല കഥ !!
    ഇഷ്ട്ടമായി !!!

    ReplyDelete
  34. ഓര്‍മ്മകളിലൂടെ ഒഴുകിപ്പരക്കുന്ന കഥ..നല്ല അവതരണം

    ReplyDelete
  35. അപ്പോ പണി പഠിച്ചത്‌ നന്നായിന്നാവും ഭാവം..ല്ലേ?...ഒരു കുറ്റബോധം.. ഒരു കള്ളബോധം!...


    കഥ നന്നായിരിക്കുന്നു.. അഭിനന്ദനങ്ങൾ

    ReplyDelete
  36. നല്ല കഥ നല്ല അവതരണം..എല്ലാ ഭാവുകങ്ങളും

    ReplyDelete
  37. കലാലയ ജീവിതത്തിലെ വികൃതികൾ എന്നെ പറയാനൊക്കൂ...
    പിന്നെ തെറ്റുകളെ തിരിച്ചറിയുക എന്നത് വലിയ കാര്യമാണ്. :)

    ReplyDelete
  38. ലാക്ടോജിന്‍ കൊടുത്ത് മുലപ്പാലെന്നു കബളിപ്പിക്കപ്പെടുന്ന കുട്ടികളുടെ ലോകമാണ്.

    ReplyDelete
  39. ‘ചുട്ടയിലെ ശീലം ചുടല വരെ’..
    കൊള്ളാം ആ കുറ്റ ബോധം ം മനസ്സിൽ തട്ടുന്നുണ്ട്..

    ReplyDelete
  40. ഭൂതകാലം ഒരു ചിലന്തിവലയായ്‌ വര്‍ത്തമാനത്തിന്റെ ആകുലതകള്‍ക്കും നിസ്സംഗതകള്‍ക്കും മീതെ പടരുന്നിടത്ത് ജീവനുള്ള കഥകള്‍ പിറന്നുകൊണ്ടേയിരിക്കും.നല്ല കുഞ്ഞിക്കഥ.......

    ReplyDelete
  41. കഥ കൊള്ളാട്ടോ... ഇഷ്ടായി :)

    ReplyDelete
  42. അതിജീവിക്കുവാന്‍ എഴുതാപ്പുറങ്ങള്‍ വായിച്ചു പഠിച്ചേ പറ്റൂ .........
    ഇടയ്ക്ക് ഒരു വിലയിരുത്തല്‍ ധര്‍മ്മ സങ്കടം ......
    വീണ്ടും നിലനില്‍പ്പിനായി.......

    ReplyDelete
  43. ഏറിയ കൂറുമാളുകളും ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ടാകും.
    ആശംസകള്‍.

    ReplyDelete
  44. കുഞ്ഞി കഥ നന്നായി. പഴയ സ്കൂള്‍ കാലത്തേക്ക് ഒന്ന് തിരിച്ചു പോയി. ഓഡിറ്റിംഗിനു സമയമായി, പകേഷേ തിരുത്തലുകള്‍ ഒന്നും നടക്കില്ലട്ടോ..

    ReplyDelete
  45. രണ്ട്‌ കള്ളത്തരങ്ങള്‍ക്കും അതിണ്റ്റേതായ കാരണങ്ങളുണ്ട്‌ ചങ്ങാതീ...

    ReplyDelete
  46. flash back ലേക്ക് പോവുന്നത് കണ്ടപ്പോള്‍ നീണ്ട കഥയാണോന്നു കരുതി. കുഞ്ഞു കഥ വളരെ ഇഷ്ടമായി. precise and apt narration. powerful too.

    ReplyDelete
  47. ചെറു(small)കഥയാണ് നല്ലത്. ഇത് മേത്തരം ആയി. ആശംസകള്‍ അറിയിക്കുന്നു.

    ReplyDelete
  48. കഥയ്ക്ക്‌ ഒരു ഒഴുക്കുണ്ട് ,
    എന്നാല്‍ കഥയിലെ
    സംഭവം നീതി പുലര്‍ത്തിയില്ല .

    ReplyDelete
  49. നല്ല കഥ ,ആശംസകള്‍

    ReplyDelete
  50. @മഞ്ഞുതുള്ളി (priyadharsini)
    ഹ്.. :) ഇഷ്ടമായതില്‍ സന്തോഷം, വരവിനും അഭിപ്രായത്തിനും നന്ദി ട്ടാ..

    @ഷബീര്‍ (തിരിച്ചിലാന്‍)
    റഷ്യക്കാരന്‍ എന്തായാലും ഒറ്റിയില്ലല്ലോ! വരവിനും അഭിപ്രായത്തിനും നന്ദി.

    @പ്രഭന്‍ ക്യഷ്ണന്‍
    ശരിയാണ്, ഏറ്റുപറച്ചിലുകള്‍ മനസ്സിന് സമാധാനവുമേകുന്നു.. വരവിനും അഭിപ്രായത്തിനും നന്ദി.

    @പ്രയാണ്‍
    ഉവ്വല്ലൊ, വരവിനും അഭിപ്രായത്തിനും നന്ദി.

    @pushpamgad kechery
    മാഫിയയൊ, അയ്യോ.. :)) വരവിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  51. @SAJAN S
    ഇഷ്ടമായതില്‍ സന്തോഷം, വരവിനും അഭിപ്രായത്തിനും നന്ദി.

    @കുസുമം ആര്‍ പുന്നപ്ര
    ഇഷ്ടമായതില്‍ സന്തോഷം, വരവിനും അഭിപ്രായത്തിനും നന്ദി.

    @Veejyots
    ആദ്യവരവില്‍ സന്തോഷം, അഭിപ്രായത്തിനും നന്ദി.

    @ishaqh ഇസ്‌ഹാക്
    ഇഷ്ടമായതില്‍ സന്തോഷം, വരവിനും അഭിപ്രായത്തിനും നന്ദി.

    @Rajasree Narayanan
    നന്ദി :)

    ReplyDelete
  52. @കിങ്ങിണിക്കുട്ടി
    സന്തോഷം, വരവിനും അഭിപ്രായത്തിനും നന്ദി.

    @ആറങ്ങോട്ടുകര മുഹമ്മദ്‌
    വരവിനും അഭിപ്രായത്തിനും നന്ദി.

    @മാനവധ്വനി
    ഹ ഹ ഹ, ഉവ്വോയെന്ന് ചോദിക്കാം കഥാപാത്രത്തിനോട്! ആദ്യവരവിനും അഭിപ്രായത്തിനും നന്ദി.

    @ചന്തു നായര്‍
    വരവിനും അഭിപ്രായത്തിനും നന്ദി.

    @റോസാപൂക്കള്‍
    ഇഷ്ടമായതില്‍ സന്തോഷം, വരവിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  53. @ബെഞ്ചാലി
    ശരിയാണ്, തിരിച്ചറിവുകള്‍ വൈകുന്നതിലേയുള്ളു പ്രശ്നം. വരവിനും അഭിപ്രായത്തിനും നന്ദി.

    @ശ്രദ്ധേയന്‍ | shradheyan
    ഉവ്വുവ്വ്! വരവിനും അഭിപ്രായത്തിനും നന്ദി.

    @അനശ്വര
    :) ഹ് മം..! വരവിനും അഭിപ്രായത്തിനും നന്ദി.

    @അനാമിക പറയുന്നത്
    ഭൂതകാലം ഒരു ചിലന്തിവലയായ്‌ വര്‍ത്തമാനത്തിന്റെ ആകുലതകള്‍ക്കും നിസ്സംഗതകള്‍ക്കും മീതെ പടരുന്നിടത്ത് ജീവനുള്ള കഥകള്‍ പിറന്നുകൊണ്ടേയിരിക്കും..

    :) സന്തോഷം, വരവിനും അഭിപ്രായത്തിനും നന്ദി റ്റീച്ചറേ.

    @Lipi Ranju
    ഇഷ്ടമായതില്‍ സന്തോഷം, വരവിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  54. @ഞാന്‍
    അതിജീവനം ഒരു കലയാണ്, നുണപറയാനുള്ള കല ;) വരവിനും അഭിപ്രായത്തിനും നന്ദി.

    @lekshmi. lachu
    ഇഷ്ടമായതില്‍ സന്തോഷം, വരവിനും അഭിപ്രായത്തിനും നന്ദി.

    @നാമൂസ്
    ഒരു പുനര്‍വ്വിചിന്തനം നടത്താത്തവരുണ്ടാകില്ലല്ലോ. വരവിനും അഭിപ്രായത്തിനും നന്ദി.

    @elayoden
    :) തിരുത്തലുകളില്ലാത്ത ഓഡിറ്റിംഗിന് ആശംസകള്‍, വരവിനും അഭിപ്രായത്തിനും നന്ദി.

    @ചങ്കരന്‍
    കഥയുദ്ദേശിച്ചത് കൂടുതല്‍ വ്യക്തമായതില്‍ സന്തോഷം, വരവിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  55. @Salam
    നന്ദി, നല്ല വാക്കുകള്‍ക്ക് :)

    @Vp Ahmed
    ഇഷ്ടമായതില്‍ സന്തോഷം, വരവിനും അഭിപ്രായത്തിനും നന്ദി.

    @Rajasree Narayanan
    രണ്ടാം വരവിലും സന്തോഷം, കഥയില്‍ സംഭവങ്ങള്‍ ആണ്, രണ്ടിനോടും നീതി പുലര്‍ത്തിയില്ലാ അല്ലെ? പാവം ഞാന്‍! ;) ഹ് മം, ശ്രമിക്കാം കേട്ടൊ, നന്ദി ഒരിക്കല്‍ക്കൂടി.

    @മുല്ല
    നന്ദി, വരവിലും അഭിപ്രായത്തിനും

    ReplyDelete
  56. ഓര്‍മ്മകള്‍ കടലുപോലെയാണ് അതു ചിലപ്പോള്‍ നമ്മെ കൊത്തിവലിക്കും നടുകടലിലേക്ക് കൂട്ടികൊണ്ടുപോക്കും നീയാരാ എന്തായിത് പഴയതെല്ലാം മറന്നോയെന്നെല്ലാം ചോദിക്കും ,മിണ്ടാതിരുന്നേല്‍ക്കണം , ഇല്ലെങ്കില്‍ ഉത്തരം മുട്ടിപോകും...
    എന്നെ സഹിച്ചതിന് നന്ദി...

    ReplyDelete
  57. ഓർമ്മകൾ ഉണ്ടായിരിക്കണം.

    ReplyDelete
  58. ഓരോ എഴുതാപുറങ്ങളും
    ഓരോ കഥകള്‍ പറയുന്നു ..
    ആശംസകള്‍ നിസു ....


    പക്ഷെ ഞാന്‍ ആദ്യം ഇട്ട കമന്റ്‌
    ഇപ്പൊ കാണാപ്പുറത്തു ആയി ..സ്പാമില്‍
    ഒന്ന് പോയി നോക്കണേ ..!!

    ReplyDelete
  59. ഈ കുഞ്ഞിക്കഥയുടെ മാസ്മരീകതയ്ക്ക്‌ കോട്ടം തട്ടിച്ച അവസാനത്തെ വാചകം മായ്‌ച്ചുകളയാന്‍ സാധിക്കാതെ പോയ കഥാകാരിയോടുള്ള പിണക്കം രേഖപ്പെടുത്താതെ വയ്യ. എങ്കിലും, കഥാ രചന പൊലിമയാര്‍ന്ന കലയാക്കിമാറ്റാന്‍ തനിക്കും വശമുണ്ടെന്ന് നിശാസുരഭി തെളിയിക്കുന്നു‌.

    ReplyDelete
  60. @sankalpangal
    സഹനം മഹത്തായ കാര്യമല്ലേ, :) ആദ്യവരവിനും അഭിപ്രായത്തിനും നന്ദി.

    @നികു കേച്ചേരി
    സില്‍മാ വേര്‍ഡ് പറഞ്ഞ് കളിക്കാ? ങ്ഹെ? :))
    വരവിനും അഭിപ്രായത്തിനും നന്ദി ട്ടാ..

    @ente lokam
    ഗൂഗിളമ്മച്ചി പറ്റിച്ചൂന്ന് തോന്നുന്നു, സ്പാമില്‍ ഇല്ലാ, ഞാനിപ്പൊള്‍ നോക്കി, എഴുതിയതിനേക്കാള്‍ വളരെ എഴുതാപ്പുറങ്ങള്‍, അല്ലെ? വരവിനും അഭിപ്രായത്തിനും നന്ദി.

    @V P Gangadharan, Sydney
    കഥാപാത്രത്തിന്റെ ചിന്തയുടെ തുടക്കവും ഒടുക്കവും കാണിക്കാനായിരുന്നു ഉദ്ദേശം, ആ വരികളിലൂടെ. മനസ്സില്‍ കുറിച്ചിട്ടെങ്കിലും കഥാപാത്രത്തിന് ഉറപ്പില്ല, തന്നെ തല്ലിയ മാഷിനെ കാണാന്‍ പറ്റുമോ എന്നും അവിടെ പോകാന്‍ പോലും ഒക്കുമോ എന്നും. വായനക്കാര്‍ക്ക് അവിടെ എന്തും കാണാം-പൊയെന്നോ, ഇല്ലാ എന്നോ, അതോ പോകുമെന്നോ.. മറ്റും മറ്റും.

    പിണക്കം മനസ്സിലാക്കുന്നു, അതുള്‍ക്കൊള്ളുന്നു, നല്ല വിമര്‍ശനം എന്നും സ്വാഗതം, എഴുത്തിലത് ഒരുപാട് സ്വാധീനിക്കുന്നുണ്ട്, നന്ദിയോടെ..

    ReplyDelete
  61. കഥയില്‍ അവതരിപ്പിച്ചിരിക്കുന്ന ആശയം ശ്ശി പിടിച്ചു. ചില വരികളും. പക്ഷേ അവതരണം അത്ര പോര എന്ന് ചെറുതിന് തൊന്നുന്നു. നിശാസുരഭിയുടെ പഴയചില ബ്ലോഗുകള്‍ മനസ്സില്‍ നില്‍ക്കുന്നതുകൊണ്ടാകാം

    അപ്പൊ കൂടുതല്‍ നല്ലപോസ്റ്റുകളുമായി വീണ്ടും കാണാം
    ആശംസകള്‍ :)

    ReplyDelete
  62. നിഭി....താങ്കളുടെ വായനയുടെ ര്സതന്ത്രതിലേക്ക്...എന്നെയും ചേര്‍ത്തതിനു നന്ദി.....പിന്നെ എന്നിലേക്ക് കുറ്റബോധം ഏല്‍ക്കാതെ എന്റെയും.. ഞങ്ങളുടെയും... കള്ളതരത്തിന്റെ ജീവിത ഗന്ധം ഇത്തിരി വാക്കുകളില്‍ പകര്‍ന്നു തന്നന്തിനും...

    ReplyDelete
  63. appo, ishtaayi ee katha.. iniyum porate ee vichinthanangal..

    ReplyDelete
  64. നല്ല കഥ ,ആശംസകള്‍

    ReplyDelete
  65. This comment has been removed by the author.

    ReplyDelete
  66. താങ്ങളുടെ പേരെന്താ??

    ReplyDelete
  67. കുഞ്ഞു കഥ ഇഷ്ടായി.. :)

    ReplyDelete
  68. നല്ല കഥ. ആശംസകള്‍

    ReplyDelete
  69. തെറ്റുകള്‍ കുഞ്ഞുങ്ങള്‍ക്ക് ചെയ്യാന്‍ പാടില്ല........വലിയവര്‍ക്ക് ആകാം...അതു കൊണ്ടാണല്ലോ കുഞ്ഞുങ്ങള്‍ കള്ളം പറഞ്ഞാല്‍ അത് വലിയ തെറ്റും അച്ഛനമ്മമാര്‍ കള്ളം പറഞ്ഞാല്‍ അത് അവരുടെ ‘ബുദ്ധി’യുടെ ഭാഗവും ആയി മാറുന്നത്.....

    നല്ല എഴുത്ത്...തുടരുക

    ReplyDelete
  70. @ചെറുത്*
    പഴയ കാലിബര്‍ തീര്‍ന്ന് പോയീന്നെ
    വന്നതില്‍, അഭിപ്രായത്തിന്-നന്ദി

    @രഞ്ജിത്
    പുതിയ പേര്, ഹ് മം.
    ആദ്യവരവിനും, വിശദാഭിപ്രായത്തിനും നന്ദി..

    @മുകിൽ
    :) ഉവ്വ് ഉവ്വ്.. ഹ് മം! വന്നതില്‍, അഭിപ്രായത്തിന്-നന്ദി മുകിലേ..

    @MUTHUMANI
    ആശംസയ്ക്ക് നന്ദി ട്ടാ
    പേര് ന്താണെന്നോ- ങെ, ങാ.. ആ ചെവി ഇങ്ങാട്ട് കാണിച്ചേ, സൊകാര്യം പറയാം ;)

    @പരിണീത മേനോന്‍
    ആദ്യവരവിനും, അഭിപ്രായത്തിനും നന്ദി..

    @ബിഗു
    കഥയിഷ്ടമായതില്‍ സന്തോഷം, നന്ദി..

    @jayarajmurukkumpuzha
    സന്തോഷം, നന്ദി..

    @മാറുന്ന മലയാളി
    ഉവ്വ് ഉവ്വ്.. :))
    വരവിലും അഭിപ്രായത്തിനും നന്ദി!

    ReplyDelete
  71. എങ്ങും തോടാതങ്ങു പോയി..

    ReplyDelete
  72. @junaith
    സാരമില്ല, അടുത്തേല്‍ ശ്രദ്ധിക്കാംന്നെ! നന്ദി വരവിനും അഭിപ്രായത്തിനും.

    @പുന്നക്കാടൻ
    പുന്നക്കാടാ, ഇങ്ങനൊക്കെ ആയാ മതിയോ, ങെ..? :)

    ReplyDelete
  73. അസ്സലായി…ഇതിപ്പൊ ഓഡിറ്റിങ്ങിനു മാത്രമല്ല…പല കാര്യങ്ങളിലും അങ്ങിനെയാണ്

    ReplyDelete
  74. കുഞ്ഞിക്കഥ ഇഷ്ടമായി ..തെറ്റും ശെരിക്കുമിടയില്‍ ഒരു നേര്‍ത്ത അതിര്വരംപല്ലേ ഉള്ളു..തിരിച്ചറിയാന്‍ കഴിയുന്നത് ഭാഗ്യം അല്ലെ ? ആശംസകള്‍

    ReplyDelete
  75. ഓഡിറ്റര്‍മാരേ..നിങ്ങളിത് വായിച്ചോ..?
    കഥ കൊള്ളാം.

    ReplyDelete
  76. തെറ്റും ശരിയും ആപേക്ഷികമല്ലേ? അപ്പോള്‍.....???
    ചിന്തിപ്പിക്കുന്നുട്ടോ ഈ പോസ്റ്റ്. കുറേ നാളായി ബ്രെയിനൊക്കെ ഒന്ന് വര്‍ക്ക് ചെയ്തിട്ട്. ബ്രെയിനൊരു എക്സര്‍‌സൈസായി. :)

    ReplyDelete
  77. നിസൂ,
    കഥ വളരെ നന്നായിട്ടുണ്ട്.
    ഇടയ്ക്ക് കുറച്ചൂടെ നന്നാക്കാമായിരുന്നു എന്നും അഭിപ്രായമുണ്ട്.

    ReplyDelete
  78. ഓഡിറ്റിങ്ങിനിടയിൽ പഴേക്ലാസ്സ്മുറിയിലെക്ക് ഓടിപ്പോയ ഒരു കുഞ്ഞ് കഥ..

    ReplyDelete
  79. hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
    edyke enne onnu nokkane...
    venamengil onnu nulliko....
    nishkriyan

    ReplyDelete
  80. അഭിപ്രായങ്ങള്‍ വന്നു കഴിഞ്ഞു -വളരെ വളരെ ...
    ഒന്നു മാത്രം കുറിക്കാം .അഭിനന്ദനങ്ങള്‍!!

    ReplyDelete
  81. ആരും കള്ളന്‍ അല്ലെങ്കിലും എല്ലാവരും കള്ളന്‍ മാരാണ് അല്ലെ എന്നാലും എന്തിനാണ് ആ ബാഗ് മുറിച്ചത്

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...