കാറിന്റെ പിറകിലെ സീറ്റില്‍ വലതുകരം വാതിലില്‍ ചേര്‍ത്ത് ഒരു ദീര്‍ഘനിശ്വാസത്തോടെ അരുന്ധതി മുന്നോട്ട് ആഞ്ഞിരുന്നു. അവളുടെ കണ്ണുകള്‍ കനം കൂടിവരുന്ന ഇരുട്ടിലെ, പിറകിലേക്കോടി മറയുന്ന, കാഴ്ച്ചകളെ പിന്തുടര്‍ന്നില്ല. ഗ്ഗ്ലാസിനരികിലേക്ക് നീങ്ങിയപ്പോള്‍ റോഡരികിലെ ജ്വലിക്കുന്ന തെരുവുവിളക്കുകള്‍ അവളുടെ മുഖത്തെ വിളര്‍ച്ചയ്ക്ക് കട്ടികൂട്ടിയതേയുള്ളു. രണ്ടാഴ്ചത്തെ ഹോസ്പിറ്റലിലെ മരുന്നുകള്‍ക്കൊപ്പമുള്ള വാസം കഴിഞ്ഞു, ഡിസ്ചാര്‍ജ്ജ് ചെയ്തത് വൈകിട്ടായത് നന്നായെന്ന് അവള്‍ ഓര്‍ത്തു, പകല്‍ വെളിച്ചത്തിലെ മുഖങ്ങളില്‍ നിന്നുള്ള താത്കാലിക രക്ഷപ്പെടല്‍!
“ദേഹമിളക്കേണ്ട, സീറ്റിലേക്ക് ചാഞ്ഞ് കിടന്നോളൂന്നെ”
ഇടത് വശത്തിരുന്ന ദേവന്റെ വാക്കുകളില്‍ നിസ്സഹായത കലര്‍ന്നിരുന്നെന്ന് അവള്‍ക്ക് തോന്നി. ഒന്നും മിണ്ടാതെ കൈകള്‍ പിന്‍വലിച്ച് പിറകിലേക്ക് ചാഞ്ഞ് പതുക്കെ കണ്ണടച്ചു. കണ്ണില്‍ ഇരുട്ട് കയറുമ്പോള്‍ ഓര്‍മ്മകള്‍ക്ക് ചലനവേഗത കൂടുന്നു, ഇരുളില്‍ ചിത്രങ്ങള്‍ക്ക് തെളിച്ചമേറുന്നു.
“ഇല്ല ദേവാ, ഞാനിതിനു സമ്മതിക്കില്ല. നിനക്കറിയില്ലെ ഈയൊരു നിമിഷത്തെ നമ്മള്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നെന്ന്?
നിനക്കറിയില്ലെ, നിന്നെ അറിഞ്ഞത് മുതല്‍ നീ തൊടാതെ തന്നെ നിന്നെ ഞാന്‍ എന്നില്‍ നിറച്ചിരുന്നെന്ന്? എന്നിട്ടുമെന്തേ നീയിപ്പോള്‍ ഇങ്ങനെ..?”
ചോദ്യങ്ങള്‍ കൂരമ്പുകളായിരുന്നില്ല, അപേക്ഷയുമായിരുന്നില്ല, അധികാരം കാണിക്കാന്‍ തനിക്കൊരാളേ ഉണ്ടായിരുന്നെന്ന് അവള്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. സ്നേഹം മനസ്സില്‍ മാത്രം നിറച്ച ചുറ്റുപാടുകളാല്‍ ഒറ്റപ്പെട്ട തന്റെ ഏകാന്തതയില്‍ കൂട്ടായ് ഇരുന്നവനോടുള്ള സ്നേഹാധികാരം. ഇന്നിപ്പോള്‍ അവനിതെന്തേ അറിയാത്തതെന്ന് അവള്‍ക്ക് മനസ്സിലായില്ല.
വാശിയേറിയ വാദപ്രതിവാദത്തിനിടയില്‍ അവളുടെ ശബ്ദം ഉയര്‍ന്നപ്പോള്‍ ഒരു മിന്നല്‍ കണക്കെ ദേവന്റെ കൈ കവിളില്‍ പതിച്ചതും നിലതെറ്റി വീണത് ടീപോയ്ക്ക് മുകളിലേക്കായിരുന്നെന്ന് മങ്ങിയ കാഴ്ചയില്‍ അവള്‍ അറിഞ്ഞിരുന്നു.
പിന്നീടെപ്പോഴാണെന്നറിയില്ല, നേര്‍ത്ത തണുപ്പില്‍ നട്ടെല്ലിലെ വേദന അരിച്ച് കയറുന്നത് ശരീരം പ്രതികരിച്ചതിനെ ആരൊക്കെയോ ചേര്‍ന്ന് തടഞ്ഞ സ്പര്‍ശനമാണ് ബോധത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. കണ്ണുകള്‍ തുറക്കാനായില്ല. അവയെ വലിച്ച് തുറക്കാന്‍ കൈയ്യിലെ ബന്ധനം അവളെ സമ്മതിച്ചതുമില്ല.
“കുളിമുറിയില്‍ തെന്നി വീണപ്പോള്‍ അടിവയര്‍ എവിടെയോ തട്ടിയതാ ബ്ലീഡിംഗാവാന്‍ കാരണം, ഓപ്പറേഷന്‍ കഴിഞ്ഞിട്ട് നാലഞ്ച് മണിക്കൂറായി, ജീവന്‍ തിരിച്ച് കിട്ടീല്ലൊ. ഇപ്പഴത്തേത് പൊയ്പ്പൊയാലും ഇനിയുമാകാമെന്നാ ഡോക്ടര്‍ പറഞ്ഞത്. ഈശ്വരന്‍ അവളെ കൈവിട്ടില്ല്യാന്ന് കൂട്ട്യാ മതി.”
ഏടത്തിയമ്മ..? ആ പരിചിത ശബ്ദം ആരോടാണ് പറയുന്നത്?
കേട്ട വാക്കുകളിലൂടെ എല്ലാം മനസ്സിലായപ്പോള്‍ നിയന്ത്രണം വിട്ട മനസ്സ് ശരീരത്തിനെ ആകെ പ്രകമ്പനം കൊള്ളിച്ചു. അവശയായ തന്നിലെ വാക്കുകളേതും പുറത്ത് വന്നില്ല. എല്ലാം കണ്ണുനീര്‍ച്ചാലായ് ഒലിച്ചിറങ്ങിയത് തുടച്ചതാരായിരുന്നു? “ദേവാ അത് നീയായിരുന്നോ?”
“എന്താ, വേദനയുണ്ടോ?”
ദേവന്റെ ചോദ്യമായിരുന്നു മയക്കത്തില്‍ നിന്നും അവളെ ഞെട്ടി ഉണര്‍ത്തിയതും തന്റെ ചോദ്യം ഉച്ചത്തിലായിരുന്നെന്ന് മനസ്സിലായതും.
“എന്താ, വേദനയുണ്ടോ? വണ്ടി നിര്‍ത്തണോ?” മടിയില്‍ അലസമായ് വെച്ച അവളുടെ ഇടതുകരത്തിനെ മുറുകെപ്പിടിച്ച് അവന്‍ വീണ്ടും ചോദിച്ചു.
വേണ്ടെന്നര്‍ത്ഥത്തില്‍ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് തുറന്നപ്പോള്‍ നിറകണ്ണിലെ ചുടുനീര്‍ ചാലിട്ടൊഴുകിയത് ദേവന്‍ കാണുന്നുണ്ടായിരുന്നു. അയാള്‍ അവളുടെ കരത്തില്‍ ഒന്നുകൂടി അമര്‍ത്തിപ്പിടിച്ചപ്പോള്‍
ആ കണ്ണുനീര്‍ തുടയ്ക്കാന്‍ ദേവന്റെ കൈയും മനസ്സും വെമ്പിയത്
ആ കരത്തിന്റെ ആര്‍ദ്രത കൂടിയത്,
ആ നോട്ടത്തില്‍ കുറ്റബോധം അലയടിച്ചത്,
ആ കണ്ണുകള്‍ മാപ്പിരന്നത്,
ആ മൗനം അവളോട് കരയരുതെന്നപേക്ഷിച്ചത്..
എല്ലാം..
എല്ലാം അവള്‍ അറിയുകയായിരുന്നു.
-----------------------------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.
“ദേഹമിളക്കേണ്ട, സീറ്റിലേക്ക് ചാഞ്ഞ് കിടന്നോളൂന്നെ”
ഇടത് വശത്തിരുന്ന ദേവന്റെ വാക്കുകളില്‍ നിസ്സഹായത കലര്‍ന്നിരുന്നെന്ന് അവള്‍ക്ക് തോന്നി. ഒന്നും മിണ്ടാതെ കൈകള്‍ പിന്‍വലിച്ച് പിറകിലേക്ക് ചാഞ്ഞ് പതുക്കെ കണ്ണടച്ചു. കണ്ണില്‍ ഇരുട്ട് കയറുമ്പോള്‍ ഓര്‍മ്മകള്‍ക്ക് ചലനവേഗത കൂടുന്നു, ഇരുളില്‍ ചിത്രങ്ങള്‍ക്ക് തെളിച്ചമേറുന്നു.
“ഇല്ല ദേവാ, ഞാനിതിനു സമ്മതിക്കില്ല. നിനക്കറിയില്ലെ ഈയൊരു നിമിഷത്തെ നമ്മള്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നെന്ന്?
നിനക്കറിയില്ലെ, നിന്നെ അറിഞ്ഞത് മുതല്‍ നീ തൊടാതെ തന്നെ നിന്നെ ഞാന്‍ എന്നില്‍ നിറച്ചിരുന്നെന്ന്? എന്നിട്ടുമെന്തേ നീയിപ്പോള്‍ ഇങ്ങനെ..?”
ചോദ്യങ്ങള്‍ കൂരമ്പുകളായിരുന്നില്ല, അപേക്ഷയുമായിരുന്നില്ല, അധികാരം കാണിക്കാന്‍ തനിക്കൊരാളേ ഉണ്ടായിരുന്നെന്ന് അവള്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. സ്നേഹം മനസ്സില്‍ മാത്രം നിറച്ച ചുറ്റുപാടുകളാല്‍ ഒറ്റപ്പെട്ട തന്റെ ഏകാന്തതയില്‍ കൂട്ടായ് ഇരുന്നവനോടുള്ള സ്നേഹാധികാരം. ഇന്നിപ്പോള്‍ അവനിതെന്തേ അറിയാത്തതെന്ന് അവള്‍ക്ക് മനസ്സിലായില്ല.
വാശിയേറിയ വാദപ്രതിവാദത്തിനിടയില്‍ അവളുടെ ശബ്ദം ഉയര്‍ന്നപ്പോള്‍ ഒരു മിന്നല്‍ കണക്കെ ദേവന്റെ കൈ കവിളില്‍ പതിച്ചതും നിലതെറ്റി വീണത് ടീപോയ്ക്ക് മുകളിലേക്കായിരുന്നെന്ന് മങ്ങിയ കാഴ്ചയില്‍ അവള്‍ അറിഞ്ഞിരുന്നു.
പിന്നീടെപ്പോഴാണെന്നറിയില്ല, നേര്‍ത്ത തണുപ്പില്‍ നട്ടെല്ലിലെ വേദന അരിച്ച് കയറുന്നത് ശരീരം പ്രതികരിച്ചതിനെ ആരൊക്കെയോ ചേര്‍ന്ന് തടഞ്ഞ സ്പര്‍ശനമാണ് ബോധത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. കണ്ണുകള്‍ തുറക്കാനായില്ല. അവയെ വലിച്ച് തുറക്കാന്‍ കൈയ്യിലെ ബന്ധനം അവളെ സമ്മതിച്ചതുമില്ല.
“കുളിമുറിയില്‍ തെന്നി വീണപ്പോള്‍ അടിവയര്‍ എവിടെയോ തട്ടിയതാ ബ്ലീഡിംഗാവാന്‍ കാരണം, ഓപ്പറേഷന്‍ കഴിഞ്ഞിട്ട് നാലഞ്ച് മണിക്കൂറായി, ജീവന്‍ തിരിച്ച് കിട്ടീല്ലൊ. ഇപ്പഴത്തേത് പൊയ്പ്പൊയാലും ഇനിയുമാകാമെന്നാ ഡോക്ടര്‍ പറഞ്ഞത്. ഈശ്വരന്‍ അവളെ കൈവിട്ടില്ല്യാന്ന് കൂട്ട്യാ മതി.”
ഏടത്തിയമ്മ..? ആ പരിചിത ശബ്ദം ആരോടാണ് പറയുന്നത്?
കേട്ട വാക്കുകളിലൂടെ എല്ലാം മനസ്സിലായപ്പോള്‍ നിയന്ത്രണം വിട്ട മനസ്സ് ശരീരത്തിനെ ആകെ പ്രകമ്പനം കൊള്ളിച്ചു. അവശയായ തന്നിലെ വാക്കുകളേതും പുറത്ത് വന്നില്ല. എല്ലാം കണ്ണുനീര്‍ച്ചാലായ് ഒലിച്ചിറങ്ങിയത് തുടച്ചതാരായിരുന്നു? “ദേവാ അത് നീയായിരുന്നോ?”
“എന്താ, വേദനയുണ്ടോ?”
ദേവന്റെ ചോദ്യമായിരുന്നു മയക്കത്തില്‍ നിന്നും അവളെ ഞെട്ടി ഉണര്‍ത്തിയതും തന്റെ ചോദ്യം ഉച്ചത്തിലായിരുന്നെന്ന് മനസ്സിലായതും.
“എന്താ, വേദനയുണ്ടോ? വണ്ടി നിര്‍ത്തണോ?” മടിയില്‍ അലസമായ് വെച്ച അവളുടെ ഇടതുകരത്തിനെ മുറുകെപ്പിടിച്ച് അവന്‍ വീണ്ടും ചോദിച്ചു.
വേണ്ടെന്നര്‍ത്ഥത്തില്‍ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് തുറന്നപ്പോള്‍ നിറകണ്ണിലെ ചുടുനീര്‍ ചാലിട്ടൊഴുകിയത് ദേവന്‍ കാണുന്നുണ്ടായിരുന്നു. അയാള്‍ അവളുടെ കരത്തില്‍ ഒന്നുകൂടി അമര്‍ത്തിപ്പിടിച്ചപ്പോള്‍
ആ കണ്ണുനീര്‍ തുടയ്ക്കാന്‍ ദേവന്റെ കൈയും മനസ്സും വെമ്പിയത്
ആ കരത്തിന്റെ ആര്‍ദ്രത കൂടിയത്,
ആ നോട്ടത്തില്‍ കുറ്റബോധം അലയടിച്ചത്,
ആ കണ്ണുകള്‍ മാപ്പിരന്നത്,
ആ മൗനം അവളോട് കരയരുതെന്നപേക്ഷിച്ചത്..
എല്ലാം..
എല്ലാം അവള്‍ അറിയുകയായിരുന്നു.
-----------------------------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.
** *** **
സ്നേഹാധികാരം
ReplyDeleteചിലരുടെ പെരുമാറ്റം കണ്ടാല്‍ ഇത് എന്താ ഇങ്ങനെ എന്ന് ചിന്തികുമായിരുനു മുന്പ്
സ്നേഹാധികാരത്തെ കുറിച്ച് ഇത് പോലെ ഒരു വികരങ്ങതെ കുറിച്ച് നല്ല ഒരു പോസ്റ്റ്
ആശംസകള്‍
നന്നായിപറഞ്ഞു.
ReplyDeleteഈ കഥയുമായി എനിക്ക് പരിചയമുണ്ട്.
എന്റെ നെയ്ത്തിരികള്‍ എന്ന കഥാ സമാഹാരത്തിലെ
സ്നേഹത്തിന്റെ കലകള്‍ എന്ന കഥ.
വായിച്ചിട്ടില്ലല്ലോ.സൗകര്യം കിട്ടുമ്പോള്‍ വായിച്ചു നോക്കു.
ആശംസകളോടെ.... .
നന്നായി പറഞ്ഞു
ReplyDeleteനന്നായിട്ടുണ്ട് , ആശംസകള്‍
ReplyDeleteകഥ എവിടെയോ "തട്ടി" നിന്നപോലെ ..chinthichappol kaaranam vaikiyenkilum pidikitti ,.njaan oru sthreeyallallo ..
ReplyDeleteനന്നായി എഴുതിയിരിക്കുന്നു.......
ReplyDeleteമനസ്സില്‍ നോവ് പടര്‍ത്തുന്ന രീതിയില്‍.......
നന്നായിപറഞ്ഞു...
ReplyDeleteവായനാസുഖതോടൊപ്പം ഒരു നീറ്റലും സമ്മാനിച്ച പോലെ ......
ReplyDeleteഅഭിനന്ദനങ്ങള്‍.ചെറിയ വാചകങ്ങളിലൂടെ വികാരങ്ങള്‍
ReplyDeleteവായനക്കാരിലേക്ക് എത്തിക്കാന്‍ കഴിവുള്ള എഴുത്താണ് താങ്ങളുടെത് ..
വിശിഷ്യ തീവ്ര ദുഖത്തിന്റെ പ്രകടനം..ഓരോ പോസ്റ്റും കുറെ ചോദ്യങ്ങള്‍
മനസ്സില്‍ അവശേഷിപ്പിക്കുന്നും ഉണ്ട്.അതൊരു നിസ്സാര കാര്യം അല്ല.
വീണ്ടും എഴുതുക...ആശംസകള്‍..
nannaayi paRanjnjirikkunnu. aazamsakal.
ReplyDeleteനിശാസുരഭി,
ReplyDeleteനന്നായിരിക്കുന്നു. നല്ലൊരു ചെറു കഥക്ക് വേണ്ടുന്നതെല്ലാം ഉണ്ട്. ഭാഷയും, അവതരണവും നന്നായിട്ടുണ്ട്. ഇങ്ങനെ എഴുതുന്ന കഥകള്‍, ഏതെങ്കിലുമൊക്കെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചു കൊടുക്കുക. അവര്‍ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ നല്ലതല്ലേ?
നല്ല ഒരു ഒരു കഥ.നന്നായി അവതരിപ്പിച്ചു. ആശസംകള്‍
ReplyDeleteകഥ വായിചു. എഴുത്ത് തുടരൂ. ധൈര്യമായി.
ReplyDeleteകഥ കൊള്ളാം
ReplyDeleteഎന്നാല്‍ ഭാര്യയെ മര്‍ദ്ദിക്കുന്ന ഭര്‍ത്താവ്
ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട ഭീരുവാണ്.
കഥ വായിച്ചു...
ReplyDeleteവളരേ കുറച്ചേ ഉള്ളൂ എങ്കിലും വായിക്കുമ്പോള്‍ ഒരു വേദന തോന്നി..
അത് കഥയുടെ വിജയം !
ഹൃദ്യമായ അവതരണം ..നല്ല കഥ
ReplyDeleteആശംസകള്‍
എഴുതുവാന്‍ കഴിവുണ്ടേന്ന് വെളിവാക്കുന്ന രചന
ReplyDeleteഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ...
ReplyDeleteഒരു സ്വകാര്യം പറച്ചില്‍ പോലെ കാതില്‍ പറഞ്ഞു പോയത് പോലെ അനുഭവപ്പെട്ടു.
ReplyDeleteനൊമ്പരത്തിന്റെ നനവുള്ള കഥ.
ഭാവുകങ്ങള്‍.
ലീല .എം.ചന്ദ്രൻ പരഞ്ഞത് ശരിയാണോ...?
ReplyDeleteനല്ല കഥ. ഒതുക്കി പറഞ്ഞതിന് അഭിനന്ദനങ്ങൾ. എത്ര സ്നേഹമുണ്ടെങ്കിലും, എന്ത് ന്യായീകരണം പറഞ്ഞാലും അയാള്‍ ഭാര്യയെ അടിച്ചത് ശരിയായില്ല.
ReplyDeleteനല്ല സുഖവും അന്തസ്സുമുള്ള ഭാഷ, നല്ല ഒഴുക്ക്, കഥ നന്നായിട്ടുണ്ട്, എങ്കിലും തത്ത പറഞ്ഞതു പോലെ സ്വന്തം പെണ്ണിനെ കയ്യേറ്റം ചെയ്യുന്നത് ശരിയോ സുരഭി? ആ, പിന്നെ, ശരിയല്ലാത്തതും മനുഷ്യസ്വഭാവമാണല്ലോ, കഥയിൽ അതു വരാലോ, എന്നിട്ടുമെന്താ എനിക്കൊരു വിയോജിപ്പ്? കാരണം, കഥാകാരി അയാൾക്ക് മാപ്പു കൊടു ത്തു എന്ന ധ്വനി ഈ കഥയിലെവിടെയോ വന്നപോലെ.
ReplyDeleteകഥ നന്നായിരിക്കുന്നു. പിന്നെ സംഭവം അത്രക്കങ്ങ് ദഹിച്ചില്ല. എല്ലാം സഹിച്ചിട്ടും അത് സ്നേഹം കൊണ്ടാണെന്ന് ആശ്വസിക്കുന്നവരായല്ലോ സ്ത്രീകൾ.
ReplyDeleteനന്നായി എഴുതിയിരിക്കുന്നു
ReplyDeleteആഴ്ന്നിറങ്ങി ഈ വേദന.അഭിനന്ദനങ്ങള്‍...
ReplyDeleteകഥ നന്നായിട്ടോ !
ReplyDeleteപിന്നെ സ്നേഹിക്കുന്നവരുടെ
തെറ്റുകള് നമ്മള് മാപ്പ് കൊടുക്കും
അല്ലെ !എന്നാലും ഒരു വിയോജിപ്പുണ്ട് .......
നല്ല എഴുത്ത്.
ReplyDeleteഇഷ്ടപ്പെട്ടു.
നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
നഷ്ടം എന്നും നഷ്ടം തന്നെ ....മാപ്പ് പറച്ചിലുകള്‍ നഷ്ടങ്ങള്‍ ഇല്ലാതാക്കുന്നില്ല...
ReplyDeleteനന്നായിട്ടുണ്ട്
ഭാഷ സുന്ദരം... അവതരണം അതിസുന്ദരം.. എങ്കിലും ആശയം.. കഥയിലെ സംഭവങ്ങള്‍.. കഥാപാത്രങ്ങള്‍ ഒന്നും എനിക്ക് അത്ര യോജിക്കാന്‍ പറ്റുന്നില്ല.. ഞാന്‍ ഒരു സ്ത്രീ ആയതുകൊണ്ടാകാം... പിണങ്ങല്ലേ സുരഭിക്കുട്ടീ...
ReplyDelete@MyDreams
ReplyDeleteസ്നേഹാധികാരം പലരും കാണാതെ പോകയാണ്.
വന്നതിലും അഭിപ്രായത്തിനും നന്ദി.
@ലീല എം ചന്ദ്രന്‍
റ്റീച്ചറേ, വായിച്ചിട്ടില്ല ട്ടൊ, ലിങ്ക് തരാവോ, ബ്ലോഗില്‍ നോക്കി, കാണുന്നില്ല.
വന്നതിലും അഭിപ്രായത്തിനു നന്ദി.
@റിയാസ് (മിഴിനീര്‍ത്തുള്ളി)
വന്നതിലും അഭിപ്രായത്തിനും നന്ദി.
@ismail chemmad
വന്നതിലും അഭിപ്രായത്തിനും നന്ദി.
@രമേശ്‌അരൂര്‍
അതൊരു ഒഴിഞ്ഞുമാറ്റമാണല്ലോ അരൂര്‍! :)
വന്നതിലും അഭിപ്രായത്തിനും നന്ദി.
@SAJAN S
ReplyDeleteവന്നതിലും അഭിപ്രായത്തിനും നന്ദി.
@അബ്ദുള്‍ ജിഷാദ്
വന്നതിലും അഭിപ്രായത്തിനും നന്ദി.
@ഇസ്മായില്‍ കുറുമ്പടി (തണല്‍)
വന്നതിലും അഭിപ്രായത്തിനും നന്ദി. നോവുണര്‍ത്തിയതില്‍ ക്ഷമിക്കൂട്ടൊ.
@ente lokam
വന്നതിലും അഭിപ്രായത്തിനും നന്ദി. വിശദമായ അഭിപ്രായത്തിനും ‘നിരീക്ഷണത്തിനും’ ഒരിക്കല്‍ക്കൂടി നന്ദി.
@haina
വന്നതിലും അഭിപ്രായത്തിനും നന്ദി.
@appachanozhakkal
ReplyDeleteവന്നതിലും അഭിപ്രായത്തിനും നന്ദി.
പിന്നെ, ഈ പൊട്ടക്കഥകളൊക്കെ ആരെടുക്കാനാ, എന്നാലും ഒരു കൈ നോക്കാം ല്ലെ ;)) നന്ദി, നല്ല നിര്‍ദ്ദേശത്തിന്.
@ജുവൈരിയ സലാം
വന്നതിലും അഭിപ്രായത്തിനും നന്ദി.
@എന്‍.ബി.സുരേഷ്
സ്വാഗതം മാഷെ, തുടരാന്‍ ശ്രമിക്കാം, നന്ദി
@ജയിംസ് സണ്ണി പാറ്റൂര്‍
താങ്കളുടെ അഭിപ്രായംതന്നെ എനിക്കും. നന്ദി.
@ഹംസ
വേദനിപ്പിച്ചതില്‍ ക്ഷമിക്കൂട്ടൊ :) നന്ദി.
@ധനലക്ഷ്മി
ReplyDeleteസ്വാഗതം, വന്നതില്‍ നന്ദി
@Manoraj
അത്രയ്ക്കങ്ങട്ട് വേണോ :)
നന്ദി.
@കൊട്ടോട്ടിക്കാരന്‍...
പ്രോത്സാഹനത്തിനു നന്ദി, വന്നതിലും.
@പട്ടേപ്പാടം റാംജി
കഥയുടെ രാജാവ് ഇങ്ങനൊക്കെ പറയുമ്പോള്‍ ഒരു സുഖം :)
നന്ദി റാംജി സാബ്.
@മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
റ്റീച്ചറിന്റെ ആ പുസ്തകം കിട്ടുമോന്ന് നോക്കാം ഞാന്‍.
കോപിയടിച്ചിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. താങ്കളും വായിച്ചില്ലെന്ന് തോന്നുന്നു. നന്ദി വീണ്ടും വന്നതില്‍ ട്ടൊ :)
ആ കണ്ണുനീര്‍ തുടയ്ക്കാന്‍ ദേവന്റെ കൈയും മനസ്സും വെമ്പിയത്
ReplyDeleteആ കരത്തിന്റെ ആര്‍ദ്രത കൂടിയത്,
ആ നോട്ടത്തില്‍ കുറ്റബോധം അലയടിച്ചത്,
ആ കണ്ണുകള്‍ മാപ്പിരന്നത്,
ആ മൗനം അവളോട് കരയരുതെന്നപേക്ഷിച്ചത്.................
നല്ല ശൈലി..........
നൊമ്പരപ്പെടുത്തുന്ന ,
തൊട്ടുണര്‍ത്തുന്ന വാക്കുകള്‍..........ആശംസകള്‍
@Vayady
ReplyDeleteഎന്താ ചെയ്ക, എനിക്കും തോന്നീതാ, പക്ഷെ അപ്പോഴേക്കും അടി വീണിരുന്നു എഴുത്തില്‍ :)
അഭിനന്ദനത്തിനു നന്‍ദി, വരവിനും തത്തമ്മേ!
@ശ്രീനാഥന്‍
മാപ്പ് കൊടുക്കാതെന്താ ചെയ്ക മാഷെ, “the rarer action is in virtue, than in vengeance” എന്ന പ്രോസ്പരോയുടെ (ഷേക്സ്പീയര്‍) ഡയലോഗ് മതിയാകുമോ ആവോ. എഴുത്തിനെപ്പറ്റി പറഞ്ഞതിനു നമ്രശിരസോടെ നില്‍ക്കുന്നു. നന്ദി.
@mini//മിനി
റ്റീച്ചറേ, ദഹനക്കേട് വരുത്തിയതില്‍ ക്ഷമിക്കുമല്ലോ :((
നന്ദി, വരവിനും അഭിപ്രായത്തിനും :)
@Thommy
വീണ്ടും വന്നതിലും അഭിപ്രായത്തിനും നന്ദി.
@krishnakumar513
വേദനിപ്പിച്ചതില്‍ ക്ഷമിക്കൂട്ടൊ.
വന്നതിലും അഭിപ്രായത്തിനും നന്ദി.
@chithrangada
ReplyDeleteനന്ദി, വരവിനും അഭിപ്രായത്തിനും :)
വിയൊജിപ്പുകാര്‍ തന്നെയാണധികവും അല്ലെ!!
@jayanEvoor
ഡോക്ടറേ, നന്ദി വന്നതിലും അഭിപ്രായത്തിനും :)
@അഭി
നന്ദി, വരവിനും അഭിപ്രായത്തിനും.
@ഒറ്റയാന്‍
ശരിതന്നെ, നഷ്ടം എന്നും നഷ്ടം തന്നെയാണ്. അതിനടിയില്‍ എന്റെയും ഒരൊപ്പ്! നന്ദി.
@Shades
ഒരു പിണക്കവും ഇല്ലാട്ടൊ, തുറന്ന അഭിപ്രായം എപ്പോഴും സ്വാഗതം ചെയ്യുന്നു.
നല്ലത് മാത്രമേ പറയാവൂ എന്ന നിര്‍ബന്ധം ഒട്ടും ഇല്ല.
തുറന്ന് പറഞ്ഞതിനു ഒരുപാട് നന്ദി ചേച്ചീ :)
@ജംഷി
നൊമ്പരപ്പെറ്റുത്തിയതില്‍ ക്ഷമിക്കൂ!
വരവിനും അഭിപ്രായത്തിനും നന്ദി.
nisasurabhi, (sorry malayalam font is not working)Ammayaayavalanaval athra petennonnum aa hrudayam maapu kodukukayilla. pinne James Sunny Pattoor paranjathu kruthyam.
ReplyDeletepakshe kathayalle. kathayude parachchil reethi balamullathaanu. avatharanavum kemam. aasamsakal. snehathode.
അരുന്ധതിയുടെ കൂടെ ഞങ്ങളും നൊന്തു.
ReplyDeleteall the best.
നല്ല കഥ. മനസ്സില്‍ ചെറു നൊമ്പരം ബാക്കി
ReplyDeletenice...... well done
ReplyDeleteഎടൊ കഥ കൊള്ളാലോ... താനൊരു കഥാ കാരി തന്നെ
ReplyDeleteഒതുക്കി പറഞ്ഞ കഥ വിഷയം നല്ലത്
ReplyDeleteരക്തം കിനിയുന്നു; ഹ്രദയത്തില്‍നിന്നും ചീന്തിയൊരേടിലേക്ക്...
ReplyDeleteവന്നു...വായിച്ചു...ആശംസകളറിയിക്കുന്നില്ല...!!
അനുഗ്രഹങ്ങള്‍ നേരുന്നു ;വീണ്ടും വരാമെന്ന വാക്കോടെ...
നല്ല കഥ ...ഇഷ്ട്ടപ്പെട്ടു ...പാവം ദേവന്‍ !!
ReplyDeleteനന്നായിരിക്കുന്നു...ആശംസകള്‍...
ReplyDeleteഎന്നാലും ദേവന് എങ്ങനെ തോന്നി അരുന്ധതിയെ തല്ലാന്‍ ,അതും ആ സമയത്ത്...
ചില നേരങ്ങളില്‍ ചില മനിതര്‍ ...അല്ലെ..
ആശംസകള്‍...
ReplyDeleteആശംസകള്‍
ReplyDeleteതല്ലാം, ചുട്ടു വെയ്ക്കാം, കൊല്ലാം............. അവസാനം ഗദ്ഗദം നിറഞ്ഞ തൊണ്ടയും കണ്ണീർ തുളിച്ച മിഴികളുമുള്ള അവസാന ദൃശ്യത്തിന്റെ ഫ്രെയിമിൽ നമുക്ക് എല്ലാം.....................മറക്കുകയുമാവാം.
ReplyDeleteമാപ്പ് കിട്ടുന്നവർ ഭാഗ്യവാന്മാർ. അവസരങ്ങൾ ഇനിയുമുണ്ടാവുമല്ലോ അല്ലേ?
നിശാസുരഭി നന്നായി എഴുതുന്നുണ്ട്. അഭിനന്ദനങ്ങൾ.
അടുത്ത പോസ്റ്റിനു കാത്തിരിയ്ക്കുന്നു.
നല്ല ശൈലി ...തുടര്‍ന്നും എഴുതുക..
ReplyDeleteഹൃദയത്തിലൂടെ ഏതൊ പറഞ്ഞറിയിക്കാനാകാത്ത വായനാനുഭൂതി തന്നു പോയി ഈ കുഞ്ഞുകഥനം.
ReplyDeleteനല്ല കഥ
ReplyDeleteനിശാസുരഭീ,വളരെ നല്ല കഥ! മാപ്പ് കൊടുക്കാതെ രക്ഷയില്ലല്ലോ..അവള്‍ പെണ്ണല്ലേ..വെറും പെണ്ണ്..
ReplyDeleteകുറ്റബോധം അലയടിക്കുന്ന ഒരു മനസ്സ് കാണാതെ പോകുകയോ, കണ്ടിട്ടും എന്തെ അവള്‍ അത് അറിയാതെ പോലെ നടിക്കുകയോ , ഒരു സ്ത്രീ ആയ അവള്‍ക്കു ഇങ്ങനെയൊക്കെ ആവാന്‍ കഴിയോ ?
ReplyDeleteappachanozhakkal പറഞ്ഞ പോലെ , നല്ലൊരു ചെറു കഥക്ക് വേണ്ടുന്നതെല്ലാം ഉണ്ട്...
നല്ല എഴുത്ത്...ഇഷ്ടപ്പെട്ടു
ReplyDeleteഎന്താ പറയുക. ഒരു നൊമ്പരം ബാക്കി.
ReplyDeleteTouching story..ashamsakal..
ReplyDeleteഇഷ്ടായി .....
ReplyDeleteസ്നേഹം, ശാസന, തലോടൽ എല്ലാം നിറച്ച്.നന്നായ് എഴുതി. എല്ലാ ആശംസകളും
ReplyDeleteഒന്നുകൂടി വന്നതാ, അപ്പോൾ ചുമ്മാ ഒരു കമന്റ് ഇട്ടുപോകാമെന്നു കരുതി. കഥയിലെ അനുഭവം മനസ്സിന്റേയും ശരീരത്തിന്റെതുമാണല്ലോ. അമ്മത്തം എന്നതിന്റെ രക്തച്ചൊരിച്ചിലായി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്നതിന്റെ വേദന.
ReplyDeleteഒരോ സ്ത്രീയും എഴുതുന്നത് അവളുടെ ശരീരത്തെയാണെന്ന് ഒരു ഫെമിനിസ്റ്റ് സങ്കല്പം ഉണ്ടല്ലോ.
കഥ പക്ഷേ ഒരു മിനിക്കഥ പോലെ പറഞ്ഞവസാനിപ്പിച്ചു. തീർച്ചയായും അതിനെ ഒരു വൈകാരിക വളർച്ചയാക്കാമായിരുന്നു. ആണിനെ ഗ്ലോറിഫൈ ചെയ്യണം എന്ന വാശിയുള്ള പോലെ കോമ്പ്രമൈസ് ചെയ്തു.കഥ പറയുന്നതിലും ചില പഴമകൾ ഉണ്ട്. ഇത്ര നീണ്ട മുഖവുരയൊന്നും ഇപ്പോൾ കഥയിൽ വേണ്ട്. അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.
കഥനം തുടരുക
നല്ല കഥ കേട്ടോ..
ReplyDeletegambeeram...
ReplyDeletevalare manoharamayittundu..... aashamsakal....
ReplyDeleteസുന്ദരമായ ഭാഷ..മാപ്പ് കൊടുക്കാതെ എന്താ ചെയ്ക എന്നത് ചോദ്യമോ ഉത്തരമോ സുഹൃത്തേ..
ReplyDeleteനിശാസുരഭി,
ReplyDeleteപലപ്പോഴായി ആലോചിച്ചു എന്തെ അപ്ഡേറ്റ് കിട്ടാത്തെ എന്ന്.
തപ്പി പിടിച്ചു വന്നപ്പോഴ മനസ്സിലായത് ഫോളോ ചെയ്തിട്ടില്ല എന്ന്.
ഫോളോ ചെയ്യാന്‍ നോക്കിയപ്പോ ആ option തന്നെ കാണുന്നില്ല. y ?
ജയിംസ് സണ്ണി അദ്ദേഹം പറഞ്ഞത് പോലെയും, വായാടി പറഞ്ഞത് പോലെയും,
ട്വന്റി ട്വന്റി യില്‍ മമ്മൂട്ടി പറഞ്ഞത് പോലെയും പറയട്ടെ, ആത്മാഭിമാനമുള്ള പുരുഷന്‍ സ്ത്രീയെ തല്ലില്ല.
കഥ നന്നായിരുന്നു. ആശംസകള്‍. പോസ്ടിടുമ്പോ ഒരു മെയില്‍ അയച്ചേക്കു.
നല്ല കഥ, ചുരുക്കി നന്നായി പറഞ്ഞു.
ReplyDeleteപറഞ്ഞ രീതി നന്നായി
ReplyDeleteകിട്ടിയ അടിയും അനുഭവിച്ച വേദനയും!!!!
കൊടുത്തത് ഒന്നും ഇല്ലേ?
ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു...
ReplyDeleteകഥ വായിച്ചു .....കൊള്ളാം .. എഴുതി എഴുതി തെളിയട്ടെ ...
ReplyDeleteകഥ പറച്ചിലിന്‍റെ ശൈലി വളരെ നന്നായി..തുടക്കവും ഒടുക്കവും എല്ലാം ഒതുക്കത്തോടെയായി
ReplyDeleteനന്നായിട്ടുണ്ട്, ഇഷ്ട്ടപെട്ടു , ഭാവുകങ്ങള്‍, ഇനിയും വരാം.
ReplyDeleteഅവിടേയ്ക്ക് വന്നതില്‍ ഒരുപാടു സന്തോഷം.കഥ വായിച്ചു.കൊള്ളാം ചെറിയകഥ.ശൈലിയും കൊള്ളാം
ReplyDeleteപറയാതെ തന്നെ ഏറെ പറഞ്ഞിരിക്കുന്നു .വളരെ ഇഷ്ടമായി.നല്ല കൈയടക്കമുണ്ട്
ReplyDeleteആദ്യമായി വന്നു. സുഖമേറിയ വായനയ്ക്കിടതന്ന കഥാകാരിക്ക് അക്ഷരങ്ങളോടുള്ള കൈപുണ്യം വേണ്ടുവോളം ലഭിച്ചിരിക്കുന്നു. ശൈലി ഇഷ്ടപ്പെടു. ഭാവുകങ്ങള്‍!
ReplyDeleteനല്ല കഥ
ReplyDeleteഉള്ള് തൊടുന്ന എഴുത്ത്. ആശംസകള്‍.
ReplyDeleteസുഖമുള്ള വായന. മനോഹരം
ReplyDeleteവൈകിയാണ് വന്നത്. കഥയില്‍ കഥാകാരിയുടെതായി ഒന്നും കണ്ടില്ല.
ReplyDeleteപെട്ടെന്ന് വായിച്ചുപോയതിനാലാണോ എന്നറിയില്ല എനിക്ക് ഒന്നും മനസ്സിലായില്ല.
ReplyDeleteഒരുപാടിഷ്ടായി , ഇനീം വരാം
ReplyDeleteചെറുതെങ്കിലും നന്നായി അവതരിപ്പിച്ചു.
ReplyDeleteനല്ല കഥ .(ഇത് രണ്ടാമത്തെ തവണയാണ് കഥ വായിക്കാന്‍ വരുന്നത്. കമന്റ് ഇടാന്‍ വന്നപ്പോള്‍ നെറ്റ് ചതിച്ചു. )
ReplyDeleteഇനീം വരാം
ReplyDeleteഎല്ലാ പോസ്റ്റും വായിക്കാന്‍ കഴിഞ്ഞില്ല. സമയം അനുവദിക്കുന്നില്ല.
ReplyDeleteഎങ്കിലും ഒന്നുമനസ്സിലായി. എഴുത്തിന്റെ സൌരഭ്യം നിറഞ്ഞു നില്‍ക്കുന്നു എന്ന്.
ഇനിയും വരാം.
എത്താന്‍ വൈകിയതില്‍ നിരാശയും വായിച്ചു കഴിഞ്ഞപ്പോള്‍ സന്തോഷവും തോന്നിപ്പിച്ചു ഈ പോസ്റ്റ്. ഇനി പോസ്ടിടുമ്പോള്‍ മെയില്‍വഴി അറിയിക്കുമെങ്കില്‍ നേരത്തെ എത്താന്‍ കഴിഞ്ഞേക്കും.
ReplyDeleteആശംസകള്‍
@മുകില്‍
ReplyDeleteനല്ല വാക്കുകള്‍ക്ക് നന്ദിയോടെ..
@വീ കെ
വായനയ്ക്ക് നന്ദി വീകെ
@mayflowers
@hafeez
:) നോവിപ്പിച്ചതില്‍ സോറി
@SONY.M.M.
നന്ദി മാഷെ, വീണ്ടും വന്നതില്‍ :)
@ഒഴാക്കന്‍.
ReplyDeleteഹിഹിഹി, ഉവ്വ് ഞാന്‍ സഹിച്ചു!
നന്ദി വരവിനും അഭിപ്രായത്തിനും :)
@സാബിബാവ
വീണ്ടും വന്നതില്‍ നന്ദി, അഭിപ്രായത്തിനും.
@mm
അനുഗ്രഹം നമ്രശിരസ്സോടെ വാങ്ങിക്കുന്നു :) നന്ദിയോടെ..
@faisu madeena
അപ്പൊ അരുന്ധതിയോ x-(
@junaith
ചില നേരത്ത് ചില മനിതര്‍.. കമന്റ് ഇഷ്ടായി :)
വരവിനും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി :)
@Ranjith chemmad
ReplyDelete@ ഉമേഷ്
നന്ദി
@Echmukutty
ഇനിയും ശ്രമിക്കാം എഴുതാന്‍ :)
വിശദമായ കമന്റിനു നന്ദി
@Sneha
നന്ദി, ആദ്യാണിവിടെ അല്ലെ?
@യൂസുഫ്പ
ഇഷ്ടായതില്‍ സന്തോഷമുണ്ട്.
വരവിനും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി :)
@a.faisal നന്ദി
ReplyDeleteപുതിയ പോസ്റ്റൊന്നും കാണാനില്ലല്ലോ?
@jazmikkutty
മാപ്പ് കൊടുക്കാം കൊറ്റുക്കാതിരിക്കാം, അത് വായനക്കാര്‍ക്ക് വിട്ട് തന്നിരിക്കണു ;) നന്ദി.
@Aneesa
എന്താണെന്ന് എനിക്കും അത്രക്ക് പിടികിട്ടീല്ല, അതാണ് അത്തരത്തില്‍ അവസാനിപ്പിച്ചത്. നന്ദി
@lekshmi. lachu
നന്ദി, പിന്നേയ്, പുതിയ പോസ്റ്റുകളൊന്നും കാണണില്ല??
@ചെറുവാടി
:( സോറി
വരവിനും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി :)
@Bijli
ReplyDeleteനന്ദി ട്ടൊ.
@Vishnupriya.A.R
ഇഷ്ടമായതില്‍ സന്തോഷമുണ്ട് ട്ടൊ
@ManzoorAluvila
നല്ല വാക്കുകള്‍ക്ക് നന്ദിയോടെ..
@എന്‍.ബി.സുരേഷ്
മാഷ് വീണ്ടും വന്ന് വിശദായ് തന്നെ പറഞ്ഞിരിക്കുന്നു. വളരെ സന്തോഷമുണ്ട്. നീളന്‍ കഥയാക്കാഞ്ഞത് മന:പ്പൂര്‍വ്വം തന്നെയാണ്, ഉദ്ദേശിക്കുന്ന വൈകാരികത് നഷ്ടമാകും, എന്തെന്നാല്‍ കഥയ്ക്ക് നീളം കൂട്ടാനുള്ള വിദ്യ അറിയില്ലെനിക്ക് സത്യം.
പിന്നെ ഗ്ലോറിഫൈ, ശരിയായിരിക്കാം, പക്ഷെ കഥ അവസാനിക്കുന്നിടത്ത് ഒരു ചോദ്യം വേണമെങ്കില്‍ ചോദിക്കാം, അവള്‍ അവന് മാപ്പ് കൊടുത്തിരുന്നോ എന്ന്, ഉത്തരം വായനക്കാര്‍ക്ക് സ്വന്തം..
വായിക്കപ്പെടുന്ന കഥ വായനക്കാരുടേതെന്ന് വിശ്വസിക്കുന്നു,
(ഞാനെന്തൊക്കെയോ പറയുന്നു!)
@Villagemaan
നന്ദി വരവിന്.
വരവിനും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി :)
@സുജിത് കയ്യൂര്‍
ReplyDelete@jayarajmurukkumpuzha
നന്ദി ട്ടൊ
@Sreedevi
നന്ദി, ചോദ്യത്തിനുള്ള ഉത്തരം, ദാ ഇപ്പൊ സുരേഷ് മാഷിനോട് പറഞ്ഞേ ഉള്ളു. കഥയിലെ ആ ചോദ്യം കണ്ടതില്‍, അത് തന്നെ ഞാന്‍ അര്‍ത്ഥമാക്കിയതും, സന്തോഷമുണ്ട്!
@ഹാപ്പി ബാച്ചിലേഴ്സ്
മലകയറ്റമൊക്കെ കഴിഞ്ഞെത്തിയോ ആവോ??
ഈ ഫോളോവേര്‍സ് ഗാഡ്ജെറ്റ് ഇല്ലാതെ ഫോളോ ചെയ്യാന്‍ പറ്റും ട്ടൊ.
ഫീസ് തന്നാല്‍ ട്യൂഷന്‍ തരാം, ഹെ ഹെ ഹേ..!
(തല്ല് വേണമെന്ന് കരുതിയാവില്ല പലപ്പോഴും, എന്താ ശരിയല്ലെ?)
@സിബു നൂറനാട്
:) നന്ദി, ആ, പിന്നേയ് മങ്ങലം എപ്പ്ലാ?
വരവിനും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി :)
@nikukechery
ReplyDeleteദാ, ഇപ്പൊ ശ്രീദേവിയോട് തൊട്ട് മുകളില്‍ പറഞ്ഞേയുള്ളു അതിനുള്ള ഉത്തരം, നന്ദി ട്ടൊ.
@റാണിപ്രിയ
ഇഷ്ടമായതില്‍ സന്തോഷമുണ്ട് ട്ടൊ
@സുനില്‍ പെരുമ്പാവൂര്‍
ശ്രമിക്കാം, തെളിച്ചം കുറയുമ്പോ ഓടിച്ചേക്കണേ :) നന്ദി.
@ആറങ്ങോട്ടുകര മുഹമ്മദ്
നന്ദി, നിരീക്ഷണത്തിനും അഭിപ്രായത്തിനും :)
@elayoden
ഇഷ്ടായതില്‍ സന്തോഷം, ഇനിയും തീര്‍ച്ചയായും വരണം.
വരവിനും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി :)
@കുസുമം ആര്‍ പുന്നപ്ര
ReplyDeleteനന്ദി ട്ടൊ :)
@സുലേഖ
:)
@V P Gangadharan, Sydney
:)
@കിരണ്‍
നന്ദി ട്ടൊ.
@അനില്‍കുമാര്‍. സി.പി.
നന്ദി, കൂടെ ഉള്ള് തൊട്ടെങ്കില്‍ സന്തോഷവും!
വരവിനും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി :)
@moideen angadimugar
ReplyDeleteഇഷ്ടായതില്‍ സന്തോഷമുണ്ട് ട്ടൊ
@ഭാനു കളരിക്കല്‍
നന്ദി, ഒരു മറുചിന്തയ്ക്കുതകുന്ന അഭിപ്രായം. മനസ്സാ ഏറ്റിരിക്കുന്നു. നന്ദി :)
@Areekkodan | അരീക്കോടന്‍
ആവോ, എന്റെ പോരായ്മ ആണെന്ന് ഞാന്‍ പറയും ട്ടൊ, നന്ദി.
@Anju Aneesh
ഇഷ്ടായതില്‍ സന്തോഷം, ഇനീം വരണം, സുസ്വാഗതം :)
@ശ്രീ
നന്ദി, ശ്രീ
വരവിനും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി :)
@sreee
ReplyDeleteകുറിഞ്ഞിപ്പൂച്ച ;)
സന്തോഷായ് ട്ടൊ :)
@kARNOr(കാര്‍ന്നോര്)
വരണം :)
@Sukanya
സാരൊല്ല്യ, സമയം പൊലെ വായിക്കാമല്ലോ, സ്വാഗതം നന്ദിയോടെ :)
@കണ്ണൂരാന്‍ / K@nnooraan
വൈകിയൊന്നുമില്ല കണ്ണൂരാന്‍ :)
വരവിനും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി :)
എന്റെ ആദ്യവരവും വായനയുമാണ്. ജെയിംസ് സണ്ണിയും വായാടിയും പറഞ്ഞത് ശരി.
ReplyDeleteഒരു നിമിഷനേരത്തേയ്ക്ക് നിയന്ത്രണം വിട്ട് അടിച്ചുപോയി എന്ന് പറയുന്ന വങ്കന്മാരോട് എനിക്ക് പുച്ഛമാണ്. സ്ത്രീപക്ഷത്തിനെങ്ങിനെയാണോ എന്തോ?
... ഇനി കവിതയൊന്ന് വായിച്ചിട്ട് അഭിപ്രായം എന്തായാലും തുറന്ന് പറയാം കേട്ടോ!!!!
@ajith
ReplyDelete:)) എന്താ സംശയമുണ്ടോ?
നന്ദി വരവിനും അഭിപ്രായത്തിനും :)
നിശാസുരഭിയുടെ ബ്ലോഗില്‍ ഞാന്‍ ആദ്യമായാണ്. സ്നേഹാധികാരം നന്നായി എഴുതി. കഥയുടെ പ്രമേയവും മികവുപുലര്‍ത്തിയ ആഖ്യാനശൈലിയും വളരെ ഇഷ്ടമായി. വളരെ സെന്സിറ്റീവ് ആയ ഒരു വിഷയം തന്ത്രപരമായ അവതരണം കൊണ്ട് ആസ്വാദ്യകരമാക്കി. അഭിനന്ദനങ്ങള്‍.
ReplyDelete@Akbar : സ്വാഗതം!
ReplyDeleteനന്ദി, വിശദ വായനയ്ക്കും അഭിപ്രായത്തിനും :)
@ലിഡിയ
ReplyDeleteഎന്താാ :)
നല്ല അവതരണം..വായനകഴിഞ്ഞിട്ടും മനസ്സിൽ ഒരു നേരിയ നൊമ്പരം അവശേഷിക്കുന്നു..കഥാകൃത്തിന്റെ വിജയം തന്നെ..ആശംസകൾ..!
ReplyDelete@അനശ്വര
ReplyDeleteനന്ദി.. :)
മാസങ്ങള്‍ക്ക് മുന്നെ വായിച്ച ഈ കഥ മനസ്സിന്ന് പോണില്ല നിശാസുരഭീ..
ReplyDeleteപിന്നീട് ഒന്നൂടെ വായിക്കാന്‍ ഇതെവിടെന്നാ വായിച്ചത് എന്ന് ഓര്‍മ്മയും വരുന്നില്ല..കുറെ
അന്വേഷിച്ചു.പിന്നീട് ഓര്‍ക്കുമ്പൊ ഇത് ഏത് ബ്ലൊഗിലാ വായിച്ചത് എന്ന് ഓര്‍മ്മയെ കിട്ടിയില്ല. ഇപ്പൊ വെറുതെ ഒന്ന് കഥയില്‍ തിരഞ്ഞതാണ്. ഇന്ന് ഒന്നൂടെ കണ്ടപ്പൊ ഇഷ്ടപ്പെട്ട, കൈമോശം വന്നു പോയ എന്തോ ഒന്ന് കളഞ്ഞു കിട്ടിയ സന്തോഷം.!
നല്ല എഴുത്ത്...ഇഷ്ടപ്പെട്ടു
ReplyDeleteആത്മാവിനോടു ചാരിനില്‍ക്കുന്നൊരു വായനാനുഭവമുണ്ട് ഈ പോസ്റ്റിന്.സുരഭി നന്നായെഴുതി.
ReplyDelete