25 December 2010

നീ ഓര്‍മ്മിപ്പിക്കുന്നത്..


മറക്കുവാനേറെയുണ്ട്
എങ്കിലും

ഈ വെയിലിലും
വീഴുന്ന നിഴലിലും

ഈ ഇരുളിലും
നിറയുന്ന കറുപ്പിലും

ഈ കാറ്റിലും
തഴുകുന്ന നിറവിലും

കവിതയായ്
നീ
എന്നെ പുണരുന്നു
ഇടവേളയില്ലാതെ..
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

74 comments:

  1. ഒന്നും എഴുതാനാവാതെ സങ്കടപ്പെട്ടിരിക്കുമ്പോള്‍ മുമ്പേ “sobs” ന്റെ ബ്ലോഗിലെ കമന്റ് കോപ്പിയടിച്ച് പോറ്റ്സണു. :(

    സോബ്സ് ക്ഷമിക്ക!

    ReplyDelete
  2. എങ്കിലും നന്നായിട്ടുണ്ട്

    ക്രിസ്തുമസ്സ് - നവവത്സര ആശംസകള്‍!

    ReplyDelete
  3. ഓര്‍മ്മകള്‍ വാക്കുകളായി വന്നു മനസ്സില്‍ നിറയട്ടെ. എന്നിട്ടവ കവിതയായി വിടരട്ടെ..
    ഹൃദയം നിറഞ്ഞ ക്രിസ്ത്‌മസ്സ്-പുതുവര്‍ഷാംശസകള്‍!

    ReplyDelete
  4. മറക്കാന്‍ ഒന്നും ഇല്ലാതിരുന്നാല്‍ സുഖത്തിനെന്ത്‌ വില.
    കുഞ്ഞുവരികള്‍ വലുതായി...
    കൃസ്തുമസ് പുതുവല്‍സരാശംസകള്‍.

    ReplyDelete
  5. കൊള്ളാം
    ക്രിസ്ത്‌മസ്സ്-പുതുവര്‍ഷാംശസകള്‍

    ReplyDelete
  6. നന്നായിട്ടുണ്ട്. ഒരു ബ്ലോഗില്‍ സ്വയം ഇട്ട കമന്റ് പോസ്റ്റാക്കി അല്ലേ:)‌ ക്രിസ്തുമസ് പുതുവത്സരാശംസകള്‍

    ReplyDelete
  7. നന്നായിട്ടുണ്ട്..
    ക്രിസ്മസ് പുതുവത്സരാശംസകള്‍ :)

    ReplyDelete
  8. കോപ്പിയടിച്ചതായാലും നന്നായി

    ReplyDelete
  9. മറവിയിലൊതുങ്ങാന്‍ കൂട്ടാക്കാതെ
    എന്തിലൊക്കെയോനിറഞ്ഞ്
    എന്നും കൂടെയുണ്ടാവട്ടെ
    ഈ സുദിനങ്ങള്‍.............

    ReplyDelete
  10. ഹൃദയം നിറഞ്ഞ ക്രിസ്മസ്സ്, പുതുവത്സരാശംസകള്‍

    ReplyDelete
  11. "കവിതയായ്
    നീ
    എന്നെ പുണരുന്നു
    ഇടവേളയില്ലാതെ"..

    ഇടവേളയില്ലാതെ കവിതകള്‍ വന്നോട്ടെ.... സോബ്സ്ന്റെ ബ്ലോഗ്‌ വിസിറ്റ് ചെയ്തു. നല്ലൊരു കവിതയ്ക്ക് കിട പിടിക്കുന്ന കമെന്റ് അതും കവിതയില്‍..
    ക്രിസ്ത്മസ്, പുതുവത്സരാശംസകള്‍.... വീണ്ടും കാണാം

    ReplyDelete
  12. മറക്കുവാനേറെയുണ്ട് എങ്കിലും....
    വളരെ നന്നായി.....

    ReplyDelete
  13. "കവിതയായ്
    നീ
    എന്നെ പുണരുന്നു
    ഇടവേളയില്ലാതെ..."

    ഇടവേളയില്ലാതെ കവിത അനർഗ്ഗളം ഒഴുകട്ടെ....

    ReplyDelete
  14. നന്നായി
    ക്രിസ്ത്‌മസ്സ്-പുതുവര്‍ഷാംശസകള്‍

    ReplyDelete
  15. കോപ്പി സാരോല്യ, കവിതയുണ്ട് വരികളിൽ!

    ReplyDelete
  16. കൃസ്തുമസ് പുതുവല്‍സരാശംസകള്‍......

    ReplyDelete
  17. കൊള്ളാം...
    ക്രിസ്തുമസ് കഴിഞ്ഞ സ്ഥിതിക്ക് പുതുവത്സരാശംസകള്‍....

    ReplyDelete
  18. നിശാസുരഭീ,
    കവിത എഴുതുന്നവരോട് എനിക്കു ഭയങ്കര ദേഷ്യമാണ്, കലിയാണ്,അസൂയയാണ്. കാരണം,എനിക്കത് എഴുതാന്‍ കഴിയുന്നില്ലല്ലോ!! എന്റെ ചെറുപ്പത്തില്‍ എഴുതി വെച്ച നാലുവരികള്‍ എഴുതട്ടെ? കൊപ്പിയടിക്കരുതേ എന്നൊരപേക്ഷയുണ്ട്. കാരണം, ഞാനിതൊരു പോസ്റ്റാക്കാന്‍ വെച്ചിരിക്കുന്നതാണ്‌.
    ------------------------------------------------
    എന്നില്‍ നീ -
    നിറങ്ങളാല്‍ നിറഞ്ഞതും
    കരങ്ങളാല്‍ പുണര്‍ന്നതും
    കരഞ്ഞതും പറഞ്ഞതും
    നുകര്‍ന്നതും പകര്‍ന്നതും
    തളര്‍ന്നു നാം കിടന്നതും
    വി-ദ്വേഷം കേട്ടകന്നതും
    ഒരുവേള മറക്കുകില്‍
    എനിക്കു നീ -
    നല്കിയതത്രയും നിരര്‍ഥകം.

    ReplyDelete
  19. നി.സു .വിനു പുതുവത്സരാശംസകള്‍ ....കവിതയുടെ ആലിംഗനം അയവില്ലാതെ തുടരട്ടെ ..

    ReplyDelete
  20. കവിതയുടെ സൌരഭ്യമേകിടുന്നീ
    നിശാസുരഭി തന്‍ ക്രിസ്മസാശംസ

    ReplyDelete
  21. ക്രിസ്ത്‌മസ്സ്-പുതുവര്‍ഷാംശസകള്‍

    ReplyDelete
  22. ജീവിതം തന്നെ കവിതാമയം..അതില്‍ പരം മറ്റെന്തു വേണം ആഹ്ലാദിക്കാന്‍?
    പുതുവല്‍സരാശംസകള്‍..

    ReplyDelete
  23. നന്നായിരിക്കുന്നു ഈ കൊച്ചു കവിത

    ReplyDelete
  24. ഒരു വൈകിയ ...........
    ക്രിസ്തുമസ്സ് - നവവത്സര ആശംസകള്‍!

    ReplyDelete
  25. കൊള്ളാം ..കമന്റ്സ് എല്ലാം സൂക്ഷിച്ചു വെക്കുക ..
    കവിത ആയി കഥ ആയി പുനര്‍ജനിക്കാന്‍ ...ആശംസകള്‍ ..

    ReplyDelete
  26. നന്നായ് കേട്ടോ...ഈ കുഞ്ഞു കവിത

    പുതുവത്സരാശംസകൾ

    എല്ലാവർക്കും എല്ലാ വിജയവും നന്മകളും നേരുന്നു..

    ReplyDelete
  27. കവിതയുടെ നനുത്ത കരങ്ങള്‍ ഇടവേളകളില്ലാതെ പുണരട്ടെ എന്നാശംസിക്കുന്നു..

    ReplyDelete
  28. എന്നില്‍ നീ -
    നിറങ്ങളാല്‍ നിറഞ്ഞതും
    കരങ്ങളാല്‍ പുണര്‍ന്നതും
    കരഞ്ഞതും പറഞ്ഞതും
    നുകര്‍ന്നതും പകര്‍ന്നതും
    തളര്‍ന്നു നാം കിടന്നതും
    വി-ദ്വേഷം കേട്ടകന്നതും
    ഒരുവേള മറക്കുകില്‍
    എനിക്കു നീ -
    നല്കിയതത്രയും നിരര്‍ഥകം.
    who said u cant write..........
    u can........
    but dont write to write......
    it will make u write & it will be a poem.........sure.......
    it will tell u to write............
    dont squeeze urself..or ur mind for words.......
    it will be a failure..........& we will loss a poet by that......a poem by that..........

    ReplyDelete
  29. പുണരുന്നുവെന്നറിഞ്ഞപ്പോൾ വിടാൻ തോന്നിയില്ല അല്ലേ ?
    പ്രത്യേകിച്ച് കവിത ആയതുകൊണ്ട് അല്ലേ ?

    ReplyDelete
  30. ഈ ഇരുളിലും
    നിറയുന്ന കറുപ്പിലും (ഈ വരികളില്‍ ഒരു ഇത് ഇല്ലേ എന്ന് ഒരു സംശയം ....)ഇരുളും കറുപ്പും അത് രണ്ടും രണ്ടു ആണോ അതോ ഒന്ന് തന്നെ അല്ലെ എന്ന് ഒരു സംശയമാണ് കേട്ടോ

    പിന്നെ ഇടവേളകള്‍ എടുകണം ..ഒന്നില്‍ നിന്ന് മറ്റൊന്നില്ലെക്ക് ഉള്ള മാറ്റത്തില്‍ ഇടവേളകള്‍ ..

    പക്ഷെ ഇവിടെ കവിതന്നെ പറയുന്നു "ഒന്നും എഴുതാനാവാതെ വെറുതെയിരിക്കുന്നു എന്ന് "
    അപ്പോള്‍ ഈ വരികളില്‍ എന്ത് അര്‍ഥം .....വെറുതെയിര്‍ക്കുന്ന എന്ന് പറഞ്ഞാല്‍ അത് ഒരു ഇടവേള അല്ലെ

    ReplyDelete
  31. തളിർക്കട്ടെ.. പൂക്കട്ടെ..
    കവിതകൾ.

    ReplyDelete
  32. നന്നായിട്ടൊന്നു കമന്റാനും നിവൃത്തിയില്ലാണ്ടായി....!
    അതും അടിച്ചു മാറ്റി പോസ്റ്റാക്കുന്ന കാലം....!!

    ദൈവമേ...!
    വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന ‘മലയാളം ബ്ലോഗേഴ്സിന്‘ ഒരു വഴി കാണിച്ചു കൊടുക്കേണമേ....
    ആമേൻ....

    കവിത നാ‍ന്നായീട്ടൊ...
    ആശംസകൾ....

    ReplyDelete
  33. സുരഭിക്കുട്ടി,
    :-)

    ReplyDelete
  34. സുരഭി,
    എന്താ പറയേണ്ടതെന്നറിയില്ല.. സന്തോഷം. പിന്നെ ഞാനിതു നേരത്തെ കണ്ടതാണല്ലോ.. ഇഷ്ടമായി എന്ന് വീണ്ടും പറയുന്നില്ല.
    പുതുവത്സരാശംസകളോടെ,

    ReplyDelete
  35. ഇങ്ങനെയും ഒരു കമന്റോ?

    പുതുവല്‍സരാശംസകള്‍.

    ReplyDelete
  36. കമന്റുകവിത (കവിതക്കമന്റ്) കൊള്ളാം.

    എഴുതാനൊന്നുമില്ലാതെ സങ്കടപ്പെടണേ ഇനീം. കുഞ്ഞിക്കവിതകളൊക്കെ ഇങ്ങോട്ട് പോരട്ടേന്നെ...

    ReplyDelete
  37. ഞാന്‍ ഒരിക്കല്‍ ഇവിടെ വന്നതാണല്ലോ , കമെന്റ്റ് അടിക്കാന്‍ വിട്ടു പോയി , നേരെ sobs ന്റെ ബ്ലോഗിലേക്ക് വിട്ടത് കൊണ്ടായിരിക്കും, കമെന്റിലും കവിത വിരിയിച്ച സുരഭികുട്ടി നന്നായിരിക്കുന്നു

    ReplyDelete
  38. നന്നായിട്ടുണ്ടല്ലോ.
    അഭിനന്ദനങ്ങൾ.

    ReplyDelete
  39. കവിതയായ്
    നീ
    എന്നെ പുണരുന്നു
    ഇടവേളയില്ലാതെ..

    ReplyDelete
  40. പ്രണയം പ്രണയം...

    നവവത്സരാശംസകള്‍.

    ReplyDelete
  41. നല്ല വരികള്‍...
    മാത്രമല്ല സോബ്സിന്റെ ബ്ലോഗിലേക്കൊരു വഴി കാണിക്കലും ആയല്ലോ?
    എല്ലാ ബ്ലോഗ്‌ രചയിതാക്കള്‍ക്കും ഈ താന്തോന്നിയുടെ പുതുവത്സരാശംസകള്‍....
    പുതിയ കവിത എഴുതുമ്പോള്‍ മെയില്‍ അയക്കാന്‍ മറക്കല്ലേ...

    ReplyDelete
  42. @ശ്രീ, Vayady, റാംജി, hafeez, Manoraj, ഹംസ, mini//മിനി റ്റീച്ചര്‍..
    നന്ദി, വന്ന് ഒരു കമന്റിനു വേറൊരു കമന്റ് നല്‍കിയതില്‍..

    @Manoraj : എന്താ ചെയ്ക, അതൊരു പോസ്റ്റാക്കി!

    @പ്രയാണ്‍ : നല്ലവരികള്‍, വരവിനും അഭിപ്രായത്തിനും നന്ദി ട്ടൊ.
    @ചാണ്ടിക്കുഞ്ഞ് : തിരിച്ചും
    @elayoden : നന്ദി, പലപ്പോഴും പലരും എഴുതിയ കവിതകള്‍ക്ക് ഇങ്ങനൊക്കെയാ മറുപടി വരണതേയ്!
    @അന്ന്യൻ : നന്ദി
    @കുഞ്ഞൂസ് (Kunjuss) : നന്ദി വരവിനും ആശംസയ്ക്കും
    @ismail chemmad, ശ്രീനാഥന്‍ മാഷ്, SAJAN S, ഉമേഷ് : നന്ദി

    @appachanozhakkal : ദാ, Sreeni K R നല്ലൊരു മറുപടി നിങ്ങള്‍ക്കായ് തന്നിരിക്കുന്നു. അതിനടിയില്‍ എന്റേം ഒരൊപ്പ്!
    ഇവിടെ ചേര്‍ത്ത ആ കവിത മനസ്സിരുത്തി വിപുലീകരിക്കൂന്നെ, എഴുതിയിടത്തോളം നന്നായിട്ടുണ്ട്. ഇനിയും പോരട്ടെ..

    @രമേശ്‌അരൂര്‍, ജയിംസ് സണ്ണി പാറ്റൂര്‍, Jishad Cronic : നന്ദി..
    @ആറങ്ങോട്ടുകര മുഹമ്മദ്‌ : ഒമര്‍ ഖയ്യാം?? ഹെ ഹെ ഹേ.. നന്ദി
    @ഭാനു കളരിക്കല്‍ : നന്ദി
    @എം.പി.ഹാഷിം : നന്ദി
    @ente lokam, ManzoorAluvila, Bijli, Kalavallabhan : നന്ദി
    @Sreeni K R : ആ മറുപടി അസ്സലായ് ട്ടൊ!
    @Kalavallabhan : ;) സത്യം!
    @MyDreams : ആഹ ;) എന്തോ അന്നെഴുതിയപ്പോള്‍ എന്തായിരുന്നു ഞാനും ഉദ്ദേശിച്ചേ എന്ന് മറന്നു.
    പക്ഷെ ഇരുളും കറുപ്പും രണ്ടല്ലെ? രാതി ഇരുണ്ട് കറുപ്പായാല്‍ കാഴ്ചയില്ല, എന്നാല്‍ ഇരുളില്‍ അവ്യക്തമായ് കാണാം. അല്ലെ?

    നന്ദി, വിലയേറിയ അഭിപ്രായത്തിന്.

    ReplyDelete
  43. @nikukechery, priyadharshini, വീ കെ, ചെറുവാടി, Shades, Shukoor, ajith, നന്ദി..

    @Aneesa : ഞാനുമതോര്‍ത്തു, ;) നന്ദി
    @സുജിത് കയ്യൂര്‍ : നന്ദി
    @Echmukutty, കുസുമം ആര്‍ പുന്നപ്ര, Vishnupriya.A.R , ശ്രദ്ധേയന്‍ | shradheyan, jayarajmurukkumpuzha : നന്ദി..

    @താന്തോന്നി : ശരിയാണ്, സോബ്സ് അതെഴുതിയത് ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍ ഞാനിതെഴുതുമായിരുന്നില്ലെന്നെ. നന്ദി വരവിന് :)

    ReplyDelete
  44. @ Sobs : എല്ലാ അഭിപ്രായത്തിനും താങ്കളും അര്‍ഹതപ്പെട്ടിരിക്കുന്നു, നന്ദിയോടെ
    നിശാസുരഭി..

    ReplyDelete
  45. നിശാസുരഭി ,കവിത നന്നായിട്ടോ !
    പ്രണയത്തിന്റെ ഒരു സുഗന്ധമുണ്ട് കവിതയില് ...........

    ReplyDelete
  46. സത്യം പറഞ്ഞാൽ കവിത ആസ്വാദനം എന്റെ കൈയിൽ ഒതുങ്ങില്ല!! പക്ഷെ ഇത് നന്നായി, ഒരു പ്രണയത്തിന്റെ പുണരൽ...ഇടവേളയില്ലാതെ!

    ReplyDelete
  47. @chithrangada
    മനസ്സില്‍ നിറഞ്ഞതാണ് പ്രണയം ;)
    നന്ദി ട്ടൊ

    @ചങ്കരന്‍
    ;) നന്ദി, ഇത് കവിതയല്ലെങ്കിലും അതാണെന്ന് പറഞ്ഞല്ലോ :))

    ReplyDelete
  48. ഒരിളം കാറ്റു പോലെ
    തലോടി
    കടന്നുപോയി

    ReplyDelete
  49. പുതുവത്സരാശംസകൾ

    ReplyDelete
  50. @വ്MT Manaf
    സന്തോഷം :), ഇവിടെ വന്നതിലും അഭിപ്രായത്തിനും നന്ദിയോടെ.
    @ജുവൈരിയ സലാം : തിരിച്ചും ഊഷ്മള പുതുവത്സരം നേരുന്നു.

    ReplyDelete
  51. കൊള്ളാം.... പുതുവത്സര ആശംസകൾ...

    ReplyDelete
  52. കമ്മന്റില്‍ ഇത്ര കവിത തുളുബുന്നെങ്കില്‍, ശരിക്ക് കവിത എഴുതിയാലോ? ഹൃദയം തരളിതമാക്കുന്ന വരികള്‍

    ReplyDelete
  53. നിഷ സുരഭിക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍..കുഞ്ഞു കവിത നന്നായി..!

    ReplyDelete
  54. @വേണുഗോപാല്‍ ജീ
    നന്ദി മാഷെ :) തിരിച്ചും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരം നേരുന്നു.

    @salam pottengal
    ;) നന്ദി, ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരം നേരുന്നു.

    @സലീം ഇ.പി.
    നന്ദി, തിരിച്ചും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരം നേരുന്നു.

    ReplyDelete
  55. നന്നായി...നല്ല കുഞ്ഞു കവിത...
    നിശാസുരഭിയുടെ തട്ടകത്തില്‍ ആദ്യം...
    പുതുവത്സരാശംസകള്‍ !!!!

    ReplyDelete
  56. നിസു ക്ഷമി. ഈ ഫോളോ ഓപ്ഷൻ ഇല്ലാതിരുന്നത് കൊണ്ട് ഇവിടെ ഓരൊന്ന് വരുമ്പോൾ അറിയാറില്ലായിരുന്നു. ഇനി നൊ പ്രോബ്ലം. കൊച്ചു കവിത നന്നായിരിക്കുന്നു. കുഞ്ഞേ കവിത. നിസുവിനു വീണ്ടും പുതുവത്സരാശംസകൾ

    ReplyDelete
  57. പുതുവല്‍സരാശംസകള്‍.

    ReplyDelete
  58. നല്ല കവിത.
    പുതുവത്സരാശംസകൾ!

    ReplyDelete
  59. valare nannayittundu... hridayam niranja puthuvalsara aashamskal....

    ReplyDelete
  60. @റാണിപ്രിയ
    നന്ദി, ആദ്യായിട്ടല്ലാട്ടൊ :) പുതുവത്സരാശംസകള്‍ തിരിച്ചും നേരുന്നു..

    @ഹാപ്പി ബാച്ചിലേഴ്സ്
    പുതുവത്സരാശംസകള്‍ തിരിച്ചും നേരുന്നു..

    @lekshmi. lachu
    പുതുവത്സരാശംസകള്‍ എന്റേം വക

    @jayarajmurukkumpuzha
    നന്ദി, വീണ്ടും വന്നതില്‍
    പുതുവത്സരാശംസകള്‍ തിരിച്ചും നേരുന്നു.

    ReplyDelete
  61. നല്ല കവിത
    ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍

    ReplyDelete
  62. @സാബിബാവ
    നന്ദി സാബി, തിരിച്ചും നല്ലൊരു, ഐശ്വര്യപൂര്‍ണ്ണമായ പുതുവര്‍ഷം നേരുന്നു.

    ReplyDelete
  63. മറവികള്‍ക്ക് മേല്‍ ഓര്‍മ്മകള നടത്തുന്ന സമരമാണ് യഥാര്‍ഥത്തില്‍ മനുഷ്യന്‍റെ സ്വാതന്ത്ര്യ പഖ്യാപനം. തുടരുക ഓര്‍മ്മകളുടെ ഉറക്കെ പറച്ചിലുകള്‍...!!!

    ReplyDelete
  64. ഗഹനമായ ചിന്തകള്‍ ഉണ്ടാവട്ടെ. അപ്പോള്‍ നല്ല സൃഷ്ടികള്‍ ഉണ്ടാവും.

    ReplyDelete
  65. @നാമൂസ്
    @Akbar
    നന്ദി, വരവിനും അഭിപ്രായത്തിനും.
    പുതുവര്‍ഷം എല്ലാര്‍ക്കും നല്ല ചിന്തകളും എഴുത്തുകളും സമ്മാനിക്കട്ടെ എന്ന്‍ പ്രതീക്ഷിക്കാം അല്ലെ..?

    ReplyDelete
  66. കവിതയായ്
    നീ
    എന്നെ പുണരുന്നു
    ഇടവേളയില്ലാതെ..
    ;-)ഭാഗ്യവതി.

    ReplyDelete
  67. @ലിഡിയ, ;) ഹെ ഹെ ഹേ!

    ReplyDelete
  68. നന്നായിട്ടുണ്ട്

    ReplyDelete
  69. ഒരു ചെറു പൈങ്കിളി പാടുന്നു...
    ശീലമാക്കാതിരിക്കുക സുരഭീ ഇതെന്റെ കുത്തകയാണ്..

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...