മഴ, ഈ ശ്മശാനഭൂവില്‍
പെയ്യാതെ തുടിച്ചപ്പോള്‍
ജീവന്‍ ചിറകടിച്ചടര്‍ന്നു വീണു..
ജന്മദിനോത്സവത്തില്‍
പതാകകളേന്തി നിറങ്ങളിലലിഞ്ഞു
വെണ്മേഘക്കൂട്ടങ്ങള്‍..
അഗ്നിനാമ്പുകള്‍ക്ക് മീതെ
ഉണരുന്ന സമരങ്ങളില്‍
മാംസമോഹവുമായ് കണ്ണുകള്‍..
എന്റെ ഫേസ് ബുക്കും
എന്റെ ബ്ലോഗും
ഞാന്‍ എന്നുമുത്സമായ് ആടിടട്ടെ.
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **
ഓരോ കവിതയില്‍ നിറഞ്ഞ
ഗദ്ഗദങ്ങള്‍ അണയുമ്പോഴാണ്
നിന്റെ ഈണം ഞാനറിഞ്ഞത്
ഒടുവില്‍ അടരുന്ന വാക്കുകളിലെ
നനവ് വറ്റുമ്പോഴാണ്
നിന്റെ കവിത ഞാനറിഞ്ഞത്..
ഊഷരഭൂവില്‍ നൃത്തമാടി
ഇടറിയ ചിലങ്കകളൂര്‍ന്നിറങ്ങുമ്പോഴാണ്
നിന്റെ ലാസ്യം ഞാനറിഞ്ഞത്..
ഇന്നിനിന്നലെകള്‍ സമ്മാനമാകുന്നു
ഈണം നിറച്ച് കവിതകള്‍ പാടുന്നു
കാവ്യശില്പങ്ങളില്‍ ലാസ്യങ്ങളുണരുന്നു..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **
നിന്റെ പേര് ചോദിക്കുവാന്‍
നിന്റെ ജാതി തേടുവാന്‍
നിന്റെ നിറം നോക്കുവാന്‍
നിന്റെ സ്വരം കേള്‍ക്കുവാന്‍
നിന്റെ മനം അറിയുവാന്‍
നിന്റെ പ്രായം അളക്കുവാന്‍..
എനിക്ക് നിന്നോട് തോന്നിയത്
പ്രണയമായിരുന്നില്ല..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **